ആഴ്ചയിൽ കിട്ടുന്ന ഒരവധി ദിവസം മുഴുവനും വീട് വൃത്തിയാക്കി സമയം കളയണോ? ഞൊടിയിട സമയം കൊണ്ട് വീട് കംപ്ലീറ്റ് ക്ലീനാക്കി ബാക്കി വരുന്ന സമയം ജോളിയാക്കാം. ക്ലീനിംഗിന്‍റെ ഓരോ ഘട്ടത്തിനും സമയം നിശ്ചയിച്ച് ചെയ്താൽ തീർച്ചയായും തല്ലൊരു സമയം മറ്റ് കാര്യങ്ങൾക്കായി കണ്ടെത്താം.

തുടക്കം മുകളിൽ നിന്നും

ഏത് മുറി വൃത്തിയാക്കുന്നു എന്നല്ല വൃത്തിയാക്കൽ ചുവർ, മുകൾ ഭാഗം എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുകയാണ് വേണ്ടത്. സീലിംഗ് ഫാനുകളിലെ പൊടി നീക്കം ചെയ്യത്, ചുവരിലെ മാറാല, ഫർണ്ണീച്ചറിലെ പൊടിയും അഴുക്കും നീക്കും ചെയ്യൽ എന്നിവ ഘട്ടം ഘട്ടമായി ചെയ്‌തു കൊണ്ടു വേണം ഏറ്റവുമൊടുവിൽ നിലം അടിച്ചുവാരി തുടയ്ക്കാൻ.

ഓരോ ബെഡ്റൂമിനും – 6 മിനിറ്റ് വീതം

  • മുഷിഞ്ഞ ബെഡ് ഷീറ്റും തലയണ കവറുകളും മാറ്റി ബെഡ് ക്ലീൻ ചെയ്‌ത ശേഷം ഫ്രഷ് ബെഡ് ഷീറ്റും തലയണ കവറുകളും സെറ്റ് ചെയ്യാം.
  • അനാവശ്യ വസ്‌തുക്കൾ (വേസ്റ്റുകൾ) എല്ലാം നീക്കം ചെയ്യുക. സമയ കുറവുണ്ടെങ്കിൽ ഒരു വലിയ ബാസ്ക്കറ്റിലോ പോളിത്തീൻ കവറിലോ ശേഖരിച്ച് മാറ്റി വയ്ക്കുക.
  • ഡസ്റ്റിംഗ് സ്പ്രേ ഉപയോഗിച്ചോ മൈക്രോ ഫൈബർ തുണി കൊണ്ടോ തുടയ്ക്കുക. മുകളിൽ നിന്നും താഴോട്ട് എന്ന പോലെ ചെയ്യുക.

ബാത്റൂം ക്ലീനിംഗ് – 7 മിനിറ്റ്

  • എല്ലാ ബാത്ത് റൂമിലെയും കൗണ്ടറുകളിലുള്ള അനാവശ്യവസ്‌തുക്കൾ മാറ്റുക. കൗണ്ടറുകളിലും ഷെൽഫുകളിലും, ചുവരുകളിലും ക്ലീനർ സ്പ്രേ ചെയ്യുക. അതുകഴിഞ്ഞ് ടോയിലറ്റുകൾ ക്ലീൻ ചെയ്യുക. കൗണ്ടറുകളും ചുവരുകളും ബ്രഷുപയോഗിച്ച് വൃത്തിയാക്കാം.
  • മിററുകളും തുടച്ച് വൃത്തിയാക്കുക.
  • കിച്ചൻ ഫ്ളോർ ക്ലീനാക്കിയ ശേഷം ബാത്ത്റൂം ഫ്ളോർ ക്ലീൻ ചെയ്യാം.

ലീവിംഗ് ഡൈനിംഗ് റൂം –7 മിനിറ്റ്

  • ഈ ഇടങ്ങളിലെ അനാവശ്യ വസ്തുക്കൾ വളരെ പെട്ടെന്ന് ഒഴിവാക്കുക.
  • മുറിയുടെ ഒരു മൂലയിൽ നിന്നും തുടങ്ങി എല്ലായിടവും മുകളിൽ നിന്നും താഴോട്ട് എന്ന നിലയിൽ പൊടിയടിക്കുക (മാറാല മാറ്റുക). (ജനാല അഴികൾ, സീലിംഗ് ഫാനുകൾ എന്നിവയൊക്കെ ക്ലീൻ ചെയ്യാം.)
  • വാക്വം ഉപയോഗിച്ച് ഫർണ്ണീച്ചറുകളിലെ പൊടി നീക്കം ചെയ്യാം. അതുകഴിഞ്ഞ് ഫ്ളോർ ക്ലീനിംഗിലേക്ക് നീങ്ങാം.

അടുക്കള – 12 മിനിറ്റ്

  • കഴുകാനുള്ള പാത്രങ്ങൾ ഡിഷ് വാഷറിൽ ഇടാം. അതിൽ സോപ്പ് കലക്കി പാത്രങ്ങൾ മുക്കി വയ്ക്കാം. അല്ലെങ്കിൽ സിങ്കിൽ വളരെ ഫാസ്റ്റായി പാത്രങ്ങൾ കഴുകിയെടുക്കുക. ഗ്യാസ് സ്റ്റൗ ടോപ്പ് എന്നിവ ചൂട് വെള്ളവും ഡിഷ് വാഷറും ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം. ബർണർ കുറച്ച് നേരം സോപ്പ് വെള്ളത്തിൽ മുക്കി വയ്ക്കാം.
  • കൗണ്ടറുകൾ ഒഴിഞ്ഞ ശേഷം വൃത്തിയേക്കാം.
  • ചൂട് വെള്ളത്തിൽ മുക്കിയ സ്പോഞ്ചു കൊണ്ട് കാബിനറ്റുകളും കൗണ്ടറുകളും മറ്റ് സ്ലാബ് ഏരിയകളും തുടച്ച് വൃത്തിയാക്കുക.
  • അടുത്തതായി അടുക്കള ഉപകരണങ്ങൾ തുടച്ച് ക്ലീനാക്കാം.
  • വെള്ളത്തിൽ മുക്കി വച്ച ബർണർ ക്ലീൻ ചെയ്‌ത് യഥാസ്‌ഥാനത്ത് വയ്ക്കാം.
  • ഏറ്റവും ഒടുവിലായി തറ അടിച്ച് തുടച്ച് ക്ലീനാക്കാം.

മൊത്തം വീടിന്‍റെ നിലം വൃത്തിയാക്കാൻ – 15 മിനിറ്റ്

  • കാർപെറ്റ് ഇട്ടിരിക്കുന്ന മുറികൾ വാക്വം ക്ലീൻ ചെയ്യുന്നത് പുറകിലേക്കെന്ന രീതിയിൽ ആയിരിക്കണം. അത് വേഗത്തിൽ. വാക്വം ക്ലീനർ ഉപയോഗിക്കുന്ന ജോലി കൂടുതൽ എളുപ്പമുള്ളതാക്കും.
  • പരുപരുത്ത തറ വൃത്തിയാക്കാൻ വാക്വത്തിന് കഴിയില്ല. അറ്റാച്ചുമെന്‍റ് ഉപയോഗിച്ച് മുറിയുടെ മൂലകളും മറ്റും ക്ലീൻ ചെയ്യാം. സാധാരണ ചൂലു കൊണ്ട് ക്ലീൻ ചെയ്യുന്നതിലും വേഗത്തിൽ വാക്വം ക്ലീനറു കൊണ്ട് ക്ലീൻ ചെയ്യാനാവും.
और कहानियां पढ़ने के लिए क्लिक करें...