വെർമിസെല്ലി കൊണ്ട് ഒരു പ്രത്യേക വിഭവം തയ്യാറാക്കി നോക്കാം. കറ്റോറി സേവ്, ഇത് മധുരമുള്ള വിഭവമാണ്.
ചേരുവകൾ
വെർമിസെല്ലി – 100 ഗ്രാം
വെള്ളം – 2 ടേബിൾ സ്പൂൺ
കണ്ടെൻസ്ഡ് മിൽക്ക് – 2-3 ടേബിൾ സ്പൂൺ
റബടി
മിൽക്ക് പൗഡർ – 3 ടേബിൾ സ്പൂൺ
അണ്ടിപരിപ്പ് പൊടിച്ചത് – 3 ടേബിൾ സ്പൂൺ
കോൺഫ്ളോർ – 1 ടേബിൾ സ്പൂൺ
പാൽ – 2 കപ്പ്
ഫ്രഷ് ക്രീം – 2 ടേബിൾ സ്പൂൺ
പഞ്ചസാര – 2 ടേബിൾ സ്പൂൺ
പിസ്താ, ബദാം ക്രഷ് ആക്കിയത് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാൻ അടുപ്പിൽ വച്ച് ചൂടാകി നെയ്യ് ഒഴിക്കുക. ഇതിലേക്കു കൈ കൊണ്ട് ക്രഷ് ചെയ്ത വെർമിസെല്ലി ചേർത്ത് ചെറിയ ഫ്ളെയിമിൽ റോസ്റ്റ് ചെയ്തെടുക്കുക.
ഇതിലേക്കു വെള്ളം ചേർത്ത ശേഷം കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഗ്യാസ് ഓഫ് ആകുക.
ചൂടോടെ തന്നെ ഒരു കപ്പ്കേക്ക് മോൾഡിലോ അല്ലെങ്കിൽ ചെറിയ സ്റ്റീൽ ബൗളിലേക്കോ ചേർത്ത് ഷേപ്പ് ആക്കി എടുക്കുക. എന്നിട്ടു ഫ്രിഡ്ജിൽ 15 മിനിറ്റ് സെറ്റ് ആവാൻ വയ്ക്കുക. അങ്ങനെ കാറ്റോറി റെഡി ആയി.
ഇനി റബടി ഉണ്ടാക്കാം. അതിനായി ഒരു പാനിലേക്ക് 1-3 വരെയുള്ള റബടിയുടെ ചേരുവകൾ ചേർത്ത് പാൽ ചേർത്ത് നന്നായി മിക്‌സ് ചെയ്ത് കൊടുക്കുക.
ഇനി ഗ്യാസ് ഓൺ ആക്കിയ ശേഷം ചെറിയ തീയിൽ ഇളക്കി കൊണ്ടിരിക്കുക. ഒന്ന് കട്ടി ആയി വരുമ്പോൾ ഇതിലേക്ക് പഞ്ചസാര, ഫ്രഷ് ക്രീം ചേർത്ത് നന്നായി മിക്‌സ് ചെയ്‌ത് ഗ്യാസ് ഓഫ് ആകാം. റബടി റെഡി. റബടി ഒന്ന് തണുക്കാൻ വയ്ക്കുക.
ഇനി നേരത്തെ ഫ്രിഡ്ജിൽ വച്ച കാറ്റോറി, മോൾഡിന്നു മാറ്റി എടുക്കുക. എന്നിട്ട് ഓരോ കാറ്റോറിയിൽ തണുത്ത റബടി ഫിൽ ചെയ്തു പിസ്താ അല്ലെങ്കിൽ ബദാം ക്രഷ് വച്ച് സർവ് ചെയ്യാം. കാറ്റോറി സേവ് റെഡി