കരീന കപൂർ, വിദ്യാബാലൻ, കത്രീന കൈഫ്, ഐശ്വര്യ റായ്, പാർവ്വതി, നിത്യ ഇങ്ങനെ സുന്ദരികളായ നിരവധി നായികമാരുണ്ട് നമുക്കിന്ന്. മനോഹരമായ ശരീരവും മുഖശ്രീയും ഉള്ളവർ. പക്ഷേ ഇവർക്കും ഉണ്ടാകും ചില വേളകളിൽ തടി കൂടുകയോ കുറയുകയോ ചെയ്യുന്ന അവസ്‌ഥ. ചിലർക്ക് മുഖത്തായിരിക്കും വണ്ണം വയ്ക്കുക. അപ്പോൾ സ്ക്രീനിൽ പഴയ പ്രസരിപ്പുള്ള മെലിഞ്ഞ മുഖം തന്നെ വേണമെന്നു വന്നാൽ എന്താണ് ചെയ്യുക? പരിഹാരം മേക്കപ്പ് തന്നെ.
സ്ലിമ്മിംഗ് മേക്കപ്പ് എന്ന സംവിധാനം വന്നതോടെ വിലപിടിച്ച റിസ്ക്കുള്ള സർജറികൾ പോലും വേണ്ടെന്ന് വയ്ക്കാൻ പലർക്കും കഴിയുന്നുണ്ട്. സ്ലിമ്മിംഗ് മേക്കപ്പിലൂടെ എങ്ങനെ മെലിഞ്ഞ സുന്ദരിയാകാം എന്നു നോക്കൂ.
സ്പാർക്കിംഗ് ഐസ്
കണ്ണുകൾക്കടിയിൽ തടി വച്ച് വീങ്ങിയാൽ കണ്ണിന് ഉള്ള വലിപ്പം കുറഞ്ഞതു പോലെ തോന്നും. കണ്ണുകൾ മിഴിവാർന്നും തെളിഞ്ഞും വിടർന്നും അല്ല എങ്കിൽ മുഖത്തിന് കൂടുതൽ വണ്ണം തോന്നിക്കും. പ്രായവും കൂടുതൽ തോന്നും. ചെറിയ കണ്ണുകൾ വലുതായി തോന്നാനുള്ള മേക്കപ്പ് ടിപ്സ്.
- ആർട്ടിഫിഷ്യൽ ഐലാഷസ് (കൃത്രിമ കൺപീലി) ഉപയോഗിച്ച് കണ്ണിന്‍റെ വലിപ്പം കൂട്ടാം. സാധാരണ കൺപീലിക്കൊപ്പം ഇത് ചേർത്ത് മസ്കാര ഡബിൾ കോട്ടിംഗ് ചെയ്‌താൽ വളരെ മനോഹരമായ കണ്ണുകൾ ലഭിക്കും.
- ഔട്ടർ കോർണറിൽ ലൈനർ ഉപയോഗിച്ച് സ്മഡ്ജ് ചെയ്യുക.
- ബ്ലാക്ക് കാജലിനു പകരം വൈറ്റ് പെൻസിൽ ഉപയോഗിക്കാം.
- കണ്ണിന്‍റെ മേൽ പോളയിൽ ഐ ലൈനർ തിക്ക് ആയി വരയ്ക്കുക. കീഴ് പോളയിൽ തിൻ ലൈൻ വരയ്ക്കുക.
- ക്യാറ്റ് ഐ ലുക്ക് കണ്ണിന്‍റെ ഭംഗി കൂട്ടുമെങ്കിലും കൂടുതൽ കറുത്ത നിറം വരാതെ ശ്രദ്ധിക്കാം.
- കോൺട്രാസ്റ്റ് കളർ ലൈനർ ഉപയോഗിച്ചാൽ കണ്ണിന്‍റെ വലിപ്പം കൂടിയതായി തോന്നും.
- കീഴ് പോളയിലെ കൺപീലിയിൽ ട്രാൻസ്പരന്‍റ് മസ്കാര ഉപയോഗിക്കാം.
- മുഖത്തിന് യോജിച്ച നിറത്തിലുള്ള കോൺടാക്റ്റ് ലെൻസ് നല്ലൊരു ഓപ്ഷനാണ്.
- മൂന്ന് വ്യത്യസ്ത നിറം, ഐ ഷേഡ്സ് യോജിക്കുന്ന കോമ്പിനേഷനായി ഉപയോഗിക്കാം.
ഹോട്ട് ലിപ്സ്
കവിളിന്‍റെ കനം കൂടിയാൽ അതു മറയ്ക്കാൻ കണ്ണിനു മിഴിവ് കൂട്ടുന്നതു പോലെ ചുണ്ടുകൾക്കുമുണ്ട് റോൾ. യോജിച്ച ലിപ് മേക്കപ്പിലൂടെ ശ്രദ്ധ ചുണ്ടിലേക്ക് മാറ്റുന്നതാണ് പ്രധാന രീതി.
- ചുണ്ടിന്‍റെ കോണിൽ നിന്ന് ചുണ്ടിന്‍റെ നടുഭാഗത്തേക്ക് ലിപ്സ്റ്റിക് ഇടുന്നതാണ് നല്ല രീതി.
- നേർത്ത ചുണ്ടുകളാണെങ്കിൽ ലിപ്സ്റ്റിക് പുരട്ടിയ ശേഷം ലിപ്ഗ്ലോസ് തീർച്ചയായും ഉപയോഗിക്കണം.
- ലിപ്സ്റ്റിക് ഇട്ടശേഷം മാറ്റ് ഇഫക്ട് ലഭിക്കണമെന്നുണ്ടെങ്കിൽ ടിഷ്യു പേപ്പറിൽ അൽപം പൗഡർ ഇട്ട് അതു പുരട്ടുക.
- ഗ്ലാമർ ലുക്ക് ലഭിക്കണമെങ്കിൽ സാധാരണ ലിപ്സ്റ്റിക്കിൽ ഗോൾഡ് പിഗ്മെന്‍റ് ചേർക്കാം.
- മാറ്റ് ക്രീം സ്റ്റിക് ലിപ് ലൈനർ ഉപയോഗിച്ച് ചുണ്ടിന് സെൻഷ്വൽ ലുക്ക് നൽകിയാൽ പിന്നെ കൂടെ കൂടെ ടച്ച് ചെയ്യേണ്ടി വരില്ല.
- ഡെഡ് സ്കിൻ നീക്കാൻ ചുണ്ടിൽ ലിപ് ബാം പുരട്ടിയിട്ട് ടൂത്ത് ബ്രഷ് കൊണ്ട് മെല്ലെ ഉരയ്ക്കുക. എന്നിട്ട് മോയിസ്ചുറൈസർ പുരട്ടാം.
- റൂബിറെഡ്, പ്ലം, പിങ്ക്, സ്പാനിഷ് പിങ്ക്, പീച്ച് നിറങ്ങൾ ഫണ്ണിലുക്ക് നൽകും.
- രാത്രിയിൽ കടും കളർ ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കാം. ലിപ്ലൈനറിന്‍റെയും ലിപ്സ്റ്റിക്കിന്‍റെയും നിറം ഒന്നായിരിക്കണം.
ഫേസ് ബേസ് മേക്കപ്പ്
വീർത്ത കവിൾ, ഡബിൾ ചിൻ, വീതിയുള്ള മൂക്ക്, ഉറക്കം തൂങ്ങിയ കണ്ണുകൾ ഇതൊക്കെ കറക്ട് ചെയ്യാൻ ഫേസ് ബേസ് മേക്കപ്പ് കൊണ്ടു കഴിയും. ഇതിൽ പ്രധാനപ്പെട്ടത്, ഫേസ് കണ്ടൂറിംഗ് ടെക്നിക്ക് തന്നെയാണ്. സ്കിൻ ഷേഡിൽ നിന്ന് രണ്ട് ഷേഡ് എങ്കിലും ഡാർക്ക് ആയ ഫൗണ്ടേഷൻ ഉപയോഗിച്ച് കണ്ടൂറിംഗ് ചെയ്യുക. തുടർന്ന് രണ്ട് ഷേഡ് ലൈറ്റ് ആയ ഫൗണ്ടേഷൻ ഹൈലൈറ്റ് ചെയ്യാനും തെരഞ്ഞെടുക്കണം.
ഹൈലൈറ്റിംഗ് ഏരിയ
നെറ്റിയുടെ മധ്യഭാഗം, മൂക്കിൽ നിന്ന് താടിയിലേക്ക് വരെയുള്ള ചിൻസെന്‍റർ, കണ്ണിന്‍റെ അടിഭാഗം ഇവയാണ് ഹൈലൈറ്റിംഗ് ഏരിയകൾ. ലൈറ്റ് ഫൗണ്ടേഷൻ ഇവിടെ ഉപയോഗിക്കാം. ചീക്ക് ബോണിന്‍റെ അടിഭാഗം, നെക് ലൈൻ ഇവ ഡാർക്ക് ഷേഡിംഗ് പോയിന്‍റുകളാണ്. ഇവിടെ ഡാർക്ക് ഫൗണ്ടേഷൻ യൂസ് ചെയ്യാം. നാച്ചുറൽ ലുക്കിന് ഇവയുടെ ബ്ലെന്‍റിംഗ് വളരെ സൂക്ഷ്മമായി ചെയ്യണം.
ബ്ലഷർ ടെക്നിക്ക്
ബ്ലഷർ പാലറ്റിൽ നിന്ന് 3 ബ്ലഷ് ടോണുകൾ തെരഞ്ഞെടുക്കാം. ഡാർക്ക് ഷേഡിലുള്ള ബ്ലഷർ ചീക്ക് ബോണിന്‍റെ തൊട്ടടിയിലായി ബ്രഷ് ഉപയോഗിച്ച് ബ്ലെന്‍റ് ചെയ്യുക. മീഡിയം ഷേഡ് ചീക്ക് ബോണിലും, ഡാർക്ക് ഷേഡ് ചീക്ക് ബോണിന്‍റെ താഴെയും വരണം. തുടർന്ന് പെർഫെക്ട് ബ്ലഷർ ടോണിനായി, ലൈറ്റ് ഷേഡ് ബ്ലഷർ ചീക്ക് ബോണിൽ പുരട്ടി ബ്ലെന്‍റ് ചെയ്യണം.
പെർഫെക്ട് ഐബ്രോസ്
പുരികങ്ങൾക്കും മുഖത്തിന്‍റെ ലുക്കിൽ വലിയ സ്‌ഥാനമുണ്ടെന്നറിയാമല്ലോ. സ്ലിം ലുക്കിനും പുരികങ്ങൾ സഹായിക്കും. ആർച്ച് ഷേപ്പിൽ പുരികം വരച്ചാൽ കണ്ണുകൾക്ക് കൂടുതൽ മിഴിവ് ലഭിക്കും. മുഖം സ്ലിമ്മായി തോന്നുകയും ചെയ്യും. പുരികങ്ങൾ ഡിഫൈൻ ചെയ്യാൻ ഹൈലറ്റർ പുരട്ടി വിരൽ കൊണ്ട് ബ്ലെന്‍റ് ചെയ്യാം. പുരികത്തിന് കനവും നീളവും ഉണ്ടെങ്കിൽ മുഖം സ്ലിം ആയി തോന്നും.
ബെസ്റ്റ് ഹെയർകട്ട്
മീഡിയം ലെംഗ്ത് വിത് സൈഡ് ബാഗ്സ് കട്ട് അല്ലെങ്കിൽ ലോംഗ് ലെംഗ്ത് ലെയർ, ഫെയർ കട്ടിംഗ് മിക്‌സിംഗ് ഇതിലേതെങ്കിലും ചെയ്താൽ മുഖത്തിന്‍റെ വലിപ്പം കുറയും. മുടിയ്ക്ക് നീളം കുറവാണെങ്കിൽ ഷാർപ് ബോബ് വിത് സ്ട്രേറ്റ് പോയിന്‍റ് ന്യൂകട്ട്, ഹൈ ബൺ വിത് ബാഗ്സ്, ബോൾഡ് ബാഗ്സ്, മൾട്ടിലെയർ, സൈഡ് റിസ്റ്റ് കേൾ, വൺസൈഡ് ബാഗ്സ്, ഹൈ പഫ് വിത് ലൂസ്പോണി ടെയിൽ ഇതൊക്കെ സ്ലിം ലുക്കിന് അനുയോജ്യമാണ്.