സൗന്ദര്യ വർദ്ധനവിന് ചാർക്കോൾ (കരി) ഉപയോഗിക്കാം. ഇതിന്‍റെ പ്രാധാന്യം സൗന്ദര്യ വിദഗ്ദ്ധർ അടിവരയിട്ട് തെളിയിച്ചിരിക്കുന്നു. ഇന്ന് മേക്കപ്പ് കിറ്റിൽ ചാർക്കോളും സ്‌ഥാനം പിടിച്ചിട്ടുണ്ട്. ഫേസ്മാസ്ക്, സ്ക്രബ്ബ് തുടങ്ങി ബാത്തിംഗ് സോപ്പിൽ വരെ കരി അഥവാ ചാർക്കോൾഅടങ്ങിയിരിക്കുന്നു.

തിളക്കമാർന്ന ചർമ്മത്തിന് കരി ചേർന്ന ഉൽപന്നങ്ങൾ മിക്ക കമ്പനികളും പുറത്തിറക്കാൻ തുടങ്ങിയിരിക്കുന്നു. കരി അഥവാ ചാർക്കോളിന്‍റെ ഗുണഫലം എന്തൊക്കെയാണെന്ന് അറിയാം.

ചാർക്കോൾ ഫേസ്മാസ്ക്

 ചാർക്കോൾ ഫേസ്മാസ്ക് ഇട്ട് ഉണങ്ങിയ ശേഷം അത് പീൽ ഓഫ് ചെയ്യാം. ചർമ്മത്തിന് ഇത് തിളക്കവും ആരോഗ്യവും പകരും. ചാർക്കോൾ മാസ്ക് ഇട്ട ശേഷം മുഖത്തെ അഴുക്കും എണ്ണമയവും മറ്റ് മാലിന്യങ്ങളും നീങ്ങി കിട്ടി വൃത്തിയാകും.

ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യുക

ബ്ലാക്ക് ഹെഡ്സ് പ്രശ്നം കൊണ്ട് വലയുന്നവർ ബ്ലാക്ക് ഹെഡ്സ് റിമൂവൽ സ്ട്രിപ്പ് ഉപയോഗിക്കാം. ആക്ടിവേറ്റഡ് ചാർക്കോൾ അടങ്ങിയതാണിത്. ഇത് ചർമ്മത്തിൽ ആഴ്ന്ന് ഇറങ്ങി ബ്ലാക്ക് ഹെഡ്സിനെ വേരോടെ ഇല്ലാതാക്കുന്നു. മുഖക്കുരു ഇല്ലാതാക്കാനും സഹായിക്കും. ഇത് മാത്രമല്ല, ചർമ്മം ക്ലീനാക്കും. സ്കിൻ പോഴ്സിനെയും വൃത്തിയാക്കുന്നു. ചർമ്മത്തിന്‍റെ തിളക്കം നിലനിർത്തുകയും ചെയ്യും. ഇത് ഉപയോഗിക്കുക വഴി ചർമ്മത്തിൽ അഴുക്ക് അടിഞ്ഞു കൂടുകയില്ല. മുഴുവൻ ദിവസവും ഫ്രഷ് ഫീൽ ഉണ്ടാവുകയും ചെയ്യും.

സൺസ്ക്രീൻ ഇഫക്റ്റ് കിട്ടും 

മാറി വരുന്ന കാലാവസ്‌ഥയും ചർമ്മ സൗന്ദര്യത്തെ ബാധിച്ചു കാണാറുണ്ട്. കടുത്ത വെയിൽ കൊള്ളുമ്പോൾ ചർമ്മം കരിവാളിച്ചു പോകാറുണ്ട്. ഈ സാഹചര്യത്തിൽ ചാർക്കോൾ ചർമ്മത്തെ ഹെൽത്തിയാക്കുന്നതിനൊപ്പം സൂര്യന്‍റെ ഹാനികാരകങ്ങളായ രശ്മികളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യും. സൺസ്ക്രീൻ പുരട്ടാൻ മറന്നു പോവുകയാണെങ്കിൽ ചർമ്മത്തിന് കൂടുതൽ നാശ നഷ്ടങ്ങൾ ഉണ്ടാകാം.

പൊല്യുഷനിൽ നിന്നും സംരക്ഷിക്കും

ആക്റ്റിവേറ്റഡ് ചാർക്കോളിന്‍റെ പ്രത്യേകത അത് ചർമ്മത്തിൽ നിന്നും ടോക്സിനിനെ വലിച്ചു കളയുമെന്നതാണ്. ചാർക്കോൾ ചർമ്മ മാലിന്യത്തിൽ ഒരു മാഗ്നറ്റ് പോലെയാണ് പ്രവർത്തിക്കുന്നത്. രാത്രി കിടക്കാൻ നേരത്ത് ചാർക്കോൾ ബേസ്ഡായ ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകി ആന്തരികമായി ക്ലീൻ ചെയ്‌ത് മുഖം ഫ്രഷാക്കാം. ചാർക്കോൾ ഫേസ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക വഴി ചർമ്മത്തിൽ അടിഞ്ഞു കൂടിയ അഴുക്ക്, എണ്ണ, മറ്റ് മാലിന്യങ്ങൾ എന്നിവ പോഴ്സിൽ നിന്നും പുറത്ത് വരികയും ചെയ്യും. ചർമ്മം ആരോഗ്യമുള്ളതായി തീരും.

ഫെയർ സ്കിൻ

ചർമ്മത്തിന് നല്ല വെളുപ്പ് നിറം കിട്ടാൻ ചാർക്കോൾ ഉത്തമമാണ്. ഇത് ചർമ്മത്തിനകത്ത് ആഴ്ന്ന് ഇറങ്ങി വൃത്തിയാക്കുന്നു. ചർമ്മം മൃദുലമാക്കാനും സഹായിക്കുന്നു. യഥാർത്ഥത്തിൽ ചാർക്കോളിന്‍റെ അർത്ഥം കൽക്കരി എന്നതല്ല, വിറക്, ചിരട്ട എന്നിവയിൽ നിന്നും തയ്യാറാക്കുന്ന പൊടിയാണിത്. ചർമ്മ പരിപാലനത്തിനൊപ്പം പല അസുഖങ്ങൾക്കും ഇത് ഫലവത്താണ്. ഹെൽത്തി, ഷൈനിംഗ് ചർമ്മത്തിനായി ആഴ്ചയിൽ ഒരു തവണ ചാർക്കോൾ ഫേസ്മാസ്ക് ഉപയോഗിക്കാം. ഓയിലി ചർമ്മക്കാർ ആഴ്ചയിൽ രണ്ട് തവണ ഉപയോഗിക്കണം. വരണ്ട ചർമ്മമുള്ളവർ ഫേസ്മാസ്ക് ഉപയോഗിച്ച ശേഷം മോയിസ്ച്ചുറൈസർ ഉപയോഗിക്കാൻ മറക്കരുത്.

പീൽ ആന്‍റ് മാസ്ക്ക് ചർമ്മത്തിൽ ദീർഘ നേരം ഇരിക്കുന്നത് ദോഷകരമാണ്. എണ്ണ ഗ്രന്ഥികൾ അത്ര ആക്ടീവല്ലാത്ത ചർമ്മത്തിൽ ഇത് ദീർഘ നേരം പുരട്ടിയിരിക്കരുത്. ചർമ്മം കൂടുതൽ വരണ്ടു പോകും. ഈ മാസ്ക്ക് രാത്രിയിലാണ് ഉപയോഗിക്കുന്നതെങ്കിൽ ഇതിന്‍റെ ഫലം മികച്ചതാകും.

और कहानियां पढ़ने के लिए क्लिक करें...