മേക്കപ്പ് നീക്കം ചെയ്യുന്നത് ഏറ്റവും ആവശ്യമുള്ള കാര്യമാണ്. മേക്കപ്പ് നീക്കിയില്ലെങ്കിൽ ചർമ്മത്തിലെ രോമസുഷിരങ്ങൾ അടഞ്ഞു പോകും. അത് പിന്നീട് മുഖത്ത് കുരുക്കളും പാടുകളുമായി പ്രത്യക്ഷപ്പെടും.

മേക്കപ്പ് ചെയ്യുമ്പോൾ ശരിയായ പ്രോഡക്റ്റുകൾ ഉപയോഗിക്കുന്നതു പോലെ തന്നെയാണ് മേക്കപ്പ് റിമൂവ് ചെയ്യാൻ ശരിയായ പ്രൊഡക്റ്റുകൾ ഉപയോഗിക്കുന്നതും. പലരും മേക്കപ്പിനായി വില കൂടിയ മേക്കപ്പ് ഉൽപ്പന്നങ്ങൾ വാങ്ങാറുണ്ട്. എന്നാൽ മേക്കപ്പ് റിമൂവ് ചെയ്യുന്നത് ഫേസ് വാഷിൽ ഒതുങ്ങും. മേക്കപ്പ് നീക്കം ചെയ്യാൻ ഫേസ് വാഷ് നേരിട്ട് ഉപയോഗിക്കരുത്. കാരണം മേക്കപ്പ് ശരിക്ക് നീക്കം ചെയ്യാനാവില്ലെന്ന് മാത്രവുമല്ല ചർമ്മം വലിഞ്ഞിരിക്കുകയും ചെയ്യും.

മേക്കപ്പ് റിമൂവർ സ്വയം തയ്യാറാക്കാം

മേക്കപ്പ് റിമൂവർ കൊണ്ട് മാത്രമേ മേക്കപ്പ് റിമൂവ് ചെയ്യാൻ പാടുള്ളൂ. നിങ്ങളുടെ കൈവശം മേക്കപ്പ് റിമൂവർ ഇല്ലെങ്കിലോ തീർന്നു പോയിട്ടുണ്ടെങ്കിലോ വീട്ടിൽ തന്നെ മേക്കപ്പ് റിമൂവർ തയ്യാറാക്കാം. അതിനായി അധിക പണം ചെലവഴിക്കേണ്ടതില്ല.

വെളിച്ചെണ്ണ

പാചകത്തിനു മാത്രമല്ല മുടിയ്ക്ക് തിളക്കം പകരാനും ചർമ്മ സൗന്ദര്യത്തിനും വരെ വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്. വെളിച്ചെണ്ണയിൽ ധാരാളം പോഷകങ്ങളും വിറ്റാമിനുകളും ഉണ്ട്. അവ നമ്മുടെ ചർമ്മത്തിന് ഫലവത്താണ്. മേക്കപ്പ് റിമൂവറായും വെളിച്ചെണ്ണ ഉപയോഗിക്കാം.

മേക്കപ്പിലുള്ള ചില വസ്തുക്കൾ ചർമ്മത്തിൽ ഒട്ടിപ്പിടിച്ചിരിക്കും. അതത്ര പെട്ടെന്ന് പോവുകയുമില്ല. ഈ സാഹചര്യത്തിൽ വെളിച്ചെണ്ണ ഉപയോഗിച്ച് വളരെയെളുപ്പം മേക്കപ്പ് റിമൂവ് ചെയ്യാൻ പറ്റും.

മേക്കപ്പ് റിമൂവ് ചെയ്യാൻ വെളിച്ചെണ്ണ മുഖത്താകമാനം പുരട്ടി 5 മിനിറ്റിനു ശേഷം കോട്ടൺ കൊണ്ട് തുടച്ച് ക്ലീനാക്കുക. മേക്കപ്പ് റിമൂവ് ആകുമെന്ന് മാത്രമല്ല ചർമ്മം ആരോഗ്യമുള്ളതുമാകും.

പാൽ

പാൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നതു പോലെ മുഖസൗന്ദര്യത്തിനും നല്ലതാണ്. മുഖത്തെ മേക്കപ്പ് നീക്കം ചെയ്യാൻ പാൽ ഉപയോഗിക്കാം. അതുപോലെ മിൽക്ക് ക്രീമും ഉപയോഗിക്കാം.

ആദ്യം മുഖത്ത് പാൽ പുരട്ടി അൽപ്പ സമയത്തിനു ശേഷം കോട്ടൺ ഉപയോഗിച്ച് ക്ലീൻ ചെയ്യാം. മുഖം വൃത്തിയാക്കുന്നതിനൊപ്പം ചർമ്മം ഫ്രഷാവുകയും ചെയ്യും.

 തേൻ – ബേക്കിംഗ് സോഡ

തേനും ബേക്കിംഗ് സോഡയും ചേർത്ത മിശ്രിതം ഏത് തരം മേക്കപ്പിനേയും നീക്കം ചെയ്യും. മേക്കപ്പ് നീക്കുന്നതിന് തേനിൽ ഒരു നുള്ള് ബേക്കിംഗ്   പൗഡർ ചേർത്ത മിശ്രിതം പഞ്ഞി മുക്കി മുഖമാകെ തുടച്ച് ക്ലീനാക്കാം.

കുക്കുംബർ

കുക്കുംബർ മികച്ചൊരു ബ്യൂട്ടി ടോണിക്കും കൂടിയാണ്. ഇതിൽ വിറ്റാമിൻ സി, കെ, ബീറ്റാ കരോട്ടിൻ എന്നിങ്ങനെയുള്ള പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കുക്കുംബർ മുടിയ്ക്കും ചർമ്മത്തിനും മികച്ചതാണ്. കുക്കുംബർ നാച്ചുറൽ ക്ലൻസറായും ടോണറായും ഉപയോഗിക്കാം. ഇത് ചർമ്മത്തെ ഡീപ് ക്ലൻസിംഗ് ചെയ്യും. മേക്കപ്പ് നീക്കാൻ കുക്കുംബർ ഫലവത്താണ്. അതിനാൽ കുക്കുംബർ പേസ്റ്റ് തയ്യാറാക്കി ബദാം ഓയിൽ ചേർത്ത് മുഖത്ത് പുരട്ടാം. അൽപ സമയം മസാജ് ചെയ്‌ത ശേഷം വെള്ളം കൊണ്ട് കഴുകാം.

അലോവേര – വാസ്‍ലിൻ

ഔഷധ ഗുണമുള്ളതാണ് അലോവേര. മുഖസൗന്ദര്യം നിലനിർത്തുന്ന  തിനൊപ്പം ചർമ്മ വരൾച്ചയെ തടയാൻ ഇത് ഉത്തമമാണ്. ഒപ്പം മോയിസ്ച്ചുറൈസും ചെയ്യുന്നു. പെട്രോളിയം ജെല്ലിയിൽ ഏതെങ്കിലും തരത്തിലുള്ള ഹാനികാരകമായ കെമിക്കൽ അടങ്ങിയിട്ടില്ല. അലോവേര – വാസ്‍ലിൻ ചേരുവ മേക്കപ്പിനെ റിമൂവ് ചെയ്യും.

മേക്കപ്പ് നീക്കം ചെയ്യാൻ അലോവേര – വാസ്‍ലിൻ മിശ്രിതം തയ്യാറാക്കാം. ഈ ചേരുവയിൽ വാസ് ലിന്‍റെ അളവ് കൂടുതലായിരിക്കണം. ഈ മിക്‌സ് മുഖത്താകമാനം പുരട്ടുക. അൽപ സമയം കഴിഞ്ഞ് കോട്ടൺ ഉപയോഗിച്ച് തുടച്ച് മേക്കപ്പ് നീക്കം ചെയ്യാം.

और कहानियां पढ़ने के लिए क्लिक करें...