ഫാഷൻ ലോകത്തെ എല്ലാ പുതുമകളും വരുന്നത് ഫ്രാൻസിൽ നിന്നാണ്. എന്നാൽ ഫ്രഞ്ച് സർക്കാർ കൈക്കൊണ്ട നിലപാട് മൂലം ഉടനെ തന്നെ ഫാഷൻ ലോകത്ത് വലിയൊരു മാറ്റം വരാൻ പോവുകയാണ്. ഫ്രാൻസിൽ സൈസ് സീറോ മോഡലുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഫാഷൻ, മോഡലിംഗ് രംഗത്ത് ഇത് വലിയ ചലനങ്ങൾ സൃഷ്ടിക്കും. ഇത് നിർണ്ണായകവും നല്ലതുമായ ഒരു നിലപാടാണ്. ഇതിന് മുമ്പ് 2006 ൽ ഇറ്റലിയും സ്പെയിനും 2013 ൽ ഇസ്രയേലും സൈസ് സീറോക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
ലണ്ടൻ ഫാഷൻ വീക്കിൽ സൈസ് സീറോയെ ചൊല്ലി സീറോ ടോളറൻസ് ചർച്ച വരെയുണ്ടായി. ഫ്രാൻസിലെ പാരീസാണ് ഫാഷന്‍റെ ലോക തലസ്‌ഥാനം. അതിനാൽ ലോകമെങ്ങുമുള്ള ഫാഷൻ പ്രേമികൾ ഈ സംഭവത്തെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഫ്രാൻസിൽ ഈ നിയമം കൊണ്ടു വരുന്നതിനു മുമ്പ് നിയമ നിർമ്മാണ സഭകളിലും ചർച്ചയായി. ഇതിന്‍റെ പേരിൽ ഒരു ബില്ലും പാസാക്കപ്പെട്ടു. അതിൽ സർക്കാർ ഇങ്ങനെ പറയുന്നു. മോഡലിന്‍റെ ബിഎംഐ (ബോഡിമാസ് ഇൻഡക്സ്) ഒരു പൊടിക്ക് കുറവാണെങ്കിൽ പോലും അവരെ വച്ച് ഒരു ഉൽപ്പന്നത്തിന്‍റെയും പരസ്യം നിർമ്മിക്കാൻ പാടില്ല. ഇത്തരക്കാരെ ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാനും പാടില്ല.
വലിയ ചർച്ചകൾക്ക് ശേഷമാണ് ബിൽ പാസാക്കപ്പെട്ടത്. ഈ നിയമം ലംഘിച്ചാൽ 6 മാസം വരെ തടവും 75 അയ്യായിരം യൂറോ പിഴ നൽകേണ്ടിയും വരും. അതായത് 50 ലക്ഷം രൂപ.
മോഡലിംഗ് കരിയർ തുടങ്ങണമെങ്കിൽ സർക്കാർ നിയന്ത്രണങ്ങൾ പാലിക്കുകയും ആരോഗ്യപരിശോധനയക്ക് വിധേയമാക്കുകയും വേണം. മോഡലിന്‍റെ നീളത്തിന് അനുവദിച്ച തൂക്കവും മുഖത്തിന്‍റെ ഘടനയും ഇനി പരിശോധിച്ച് സർട്ടിഫൈ ചെയ്യേണ്ടി വരും. ഇതിനു ശേഷം ലഭിക്കുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്‍റെ ബലത്തിൽ മാത്രം മോഡലിംഗിനിറങ്ങാം. ഈ സർട്ടിഫിക്കറ്റ് ഇല്ലാത്ത മോഡലുകളെ കമ്പനികൾക്ക് അസൈൻ ചെയ്യാനും സാധിക്കുകയില്ല.
ഏതെങ്കിലും മോഡൽ വിലക്ക് ലംഘിച്ച് ജോലി ചെയ്‌താൽ ഏകദേശം 3 ലക്ഷം രൂപ വരെ പിഴയൊടുക്കേണ്ടി വരും. ഇനി ഏതെങ്കിലും മോഡലിന്‍റെ ഫോട്ടോയിൽ സ്പെഷ്യൽ ഇഫക്റ്റ് നൽകി മെലിഞ്ഞതായി തോന്നിപ്പിച്ചാൽ പരസ്യത്തിൽ അത് വെണ്ടയ്‌ക്ക അക്ഷരത്തിൽ സൂചിപ്പിക്കുകയും വേണം. ഇല്ലെങ്കിൽ പരസ്യ ഏജൻസിയും വെട്ടിലാകും. നിയമം തെറ്റിച്ചാൽ തടവും പിഴയും ശിക്ഷയായി ലഭിക്കും. ഇനി ഏതെങ്കിലും വെബ്സൈറ്റിൽ സൈസ് സീറോയോ കുറിച്ചോ അനോരോകിസിയയെ കുറിച്ചോ പ്രകീർത്തിച്ച് എഴുതിയാലും ഒഫൻസായി കണക്കാക്കും.
സൈസ് സീറോ
ഈ ആശയത്തെക്കുറിച്ച് എല്ലാവർക്കും അറിയാം. എന്നാൽ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നത്തെക്കുറിച്ച് ആരും അധികം കേട്ടിട്ടുണ്ടാവില്ല. ഈ സീറോ സൈസ് എന്നാൽ എന്താണ്? ഈ സീറോ സൈസ് എന്ന് പറയുന്നത് സ്ത്രീകളുടെ ഡ്രസ്സിന്‍റെ ആണ്.
തടിച്ച ആളുകളുടെ ഫിഗറിന് അഴകളവ് കാണില്ല. മാറിടം, അരക്കെട്ട്, നിതംബം എന്നിവയുടെ അളവ് കണക്കാക്കിയാണിത് നിർവചിക്കുന്നത്. നല്ല ഫിഗറിന്‍റെ അളവ് ഏകദേശം ഇങ്ങനെയാണ്. 30-22-32 ഇഞ്ച് (76-56-81 സെ.മീ) മുതൽ 33-25-35 ഇഞ്ച് (84-64-89 സെ.മീ) വരെയോ, ഇതിനിടയിലോ വരാം.
ഫ്രാൻസിൽ സീറോ സൈസിന്‍റെ പേരിൽ വലിയ വിവാദവും നടക്കുന്നുണ്ട്. അനോരേസ്കിയയും ചുറുചുറുക്കും ഒന്നാണോ എന്നാണ് എതിർക്കുന്നവർ ചോദിക്കുന്നത്. അനരോക്‌സിയ ഒരു രോഗമാണ്. ചുറുചുറുക് ശരീരഘടനയും അതായത് 5 അടി 7 ഇഞ്ച് നീളമുള്ള ഒരാൾക്ക് 55 കിലോഗ്രാം ഭാരമെങ്കിലും വേണം. ഇതാണ് ഉചിതമായ ബോഡി ഇൻഡെക്സ്.
എന്താണ് അനരോക്സിയ?
ഇക്കാലത്ത് പെൺക്കുട്ടികൾ തങ്ങളുടെ ഫിഗറിനെ ചൊല്ലി ബോദ്ധവതികളാണ്. ഇവരിൽ പലരും അനരോക്‌സിയ ബാധിച്ചവരാണ്. വിശപ്പ് കെടുത്തുന്ന അവസ്‌ഥയാണ് അനരോക്‌സിയ എന്ന് പറയാം. ഇത് സത്യത്തിൽ ഒരു രോഗമല്ല. ഒരു മാനസ്സികാവസ്‌ഥയാണ്. തടികൂടും എന്ന ഭയം കൊണ്ട് ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്ന അവസ്‌ഥ. ഇതിനെ അനരോക്‌സിയ നർവസ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതൊരുത്തരം ഈറ്റിംഗ് ഡിസോഡർ ആണ്.
ഈ ഡിസോഡർ ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിലാണ് കൂടുതലായി കണ്ടു വരുന്നത്. ഈ സ്വഭവമുള്ള പെൺകുട്ടികൾ ഭക്ഷണം കഴിച്ച ശേഷം ചർദ്ദിച്ചു കളയും. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടാതിരിക്കാനാണിങ്ങനെ ചെയ്യുന്നതത്രേ. ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു.
അനരോക്സിയയുടെ ഇരകൾ
ഈ അവസ്‌ഥ കാരണം മരണപ്പെട്ട മോഡലുകളുടെ ലിസ്‌റ്റ് വളരെ വലുതാണ്. ഇതുവരെയായി 600 ൽ അധികം മോഡലുകളാണ് അനരോക്‌സിയ മൂലം മരണമടഞ്ഞത്. ഈയടുത്താണ് ബ്രസീലിയൻ മോഡലായ അന്നാ കരോസീനയ്ക്ക് സൈസ് സീറോ സിൻട്രാം കാരണം ജീവൻ നഷ്‌ടമായത്. അവർക്ക് ഡയറ്റ് ചാർട്ട് പോലും ഇല്ലായിരുന്നു. തക്കാളിയും ആപ്പിളും മാത്രമാണ് കഴിച്ചിരുന്നത്.
ഇതുപ്പോലെ അനരോക്‌സിയയുടെ ഇരയാണ് കാലിഫോർണിയയിലെ പ്രശസ്ത മോഡലായ രഷേൽ ഫറാക്ക്. അവർ മരണത്തോടെ മല്ലിടുകയാണിപ്പോൾ. വളരെ കാലമായി അവർ അനരോക്സിയയുടെ പിടിയിലാണ്. 37 കാരിയായ ഇവരുടെ തൂക്കം ഇപ്പോൾ വെറും 18 കിലോഗ്രാം മാത്രമാണുള്ളത്. ഇത്രയും അണ്ടർവെയ്‌റ്റുള്ള ഒരാളെ ആശുപത്രിയിൽപ്പോലും അഡ്മിറ്റ് ചെയ്യുന്നില്ല. ചികിത്സ നടക്കുന്നുണ്ട്. അത് ചെലവേറിയതാണ്. ജനകീയ പിരിവെടുത്താണ് ചികിത്സ നടത്തുന്നത്.
റാഷേലിന് തന്‍റെ തെറ്റ് ബോധ്യമായിട്ടുണ്ട്. അതിനാൽ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള കഠിനശ്രമവും അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട്. പക്ഷേ ചികിത്സയ്ക്കുള്ള പണം കൈയ്യിൽ ഇല്ലെന്ന് മാത്രം. അതിനാൽ സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നു.
ഫണ്ടിംഗ് ചില സംഘടനകളും കൂട്ടായ്മകളും ഏറ്റെടുത്തിട്ടുണ്ട്. അവരുടെ ഭർത്താവ് ഗോ ഫണ്ട് മീ എന്ന പേജും തുറന്നിട്ടുണ്ട്. എല്ലാവരും റാഷേലിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ തീവശ്രമം നടത്തുന്നുണ്ടെങ്കിലും റാഷേലിന്‍റെ ആരോഗ്യനില അനുദിനം വഷളായി കൊണ്ടിരിക്കുകയാണ്.
ഡയറ്റിംഗ് ഭ്രാന്ത്
ഒരു ബ്രിട്ടീഷ് ആൺ മോഡലും ഈ അവസ്‌ഥയ്ക്ക് ഇരയായിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് അവിടുത്തെ റോമാൻറിക് കവിയായിരുന്ന ലോഡ് ബയറണും ഈ അസുഖം പിടിപ്പെട്ടിരുന്നു. മെലിഞ്ഞ അഴകളവുള്ള ശരീരത്തിനു വേണ്ടി അശാസ്‌ത്രീയമായ ഡയറ്റിംഗും മറ്റും സ്വീകരിച്ചതായിരുന്നു രോഗത്തിന് കാരണം.
എല്ലാ കാലാവസ്‌ഥയിലും അദ്ദേഹം ശരീരം വിയർക്കുന്ന തരം കോട്ടാണ് ധരിച്ചിരുന്നത്. അതും മുഴുവൻ സമയവും. രാവിലെ ഒരു ചെറിയ ബ്രഡ് കഷണം കഴിക്കും. കൂടെ ഒരു കപ്പ് ചായയും. വൈകുന്നേരം ഒരു കപ്പ് ഗ്രീൻ ടീ. അത്താഴത്തിനും പച്ചക്കറികൾ അതും വളരെ ചെറിയ അളവ്. 1806 ൽ ലോർഡ് ബയറിന്‍റെ ഭാരം 88 കിലോഗ്രാം ആയിരുന്നു. 1811 ൽ അത് 57 ആയി കുറഞ്ഞു.
ലേഡി ഡയാനയും ഇത്തരത്തിൽ തടി നിയന്ത്രിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.
സൈസ് സീറോ തരംഗം ഉടലെടുത്തത് പാശ്ചാത്യ രാജ്യത്താണ്. ഹോളിവുഡ് അഭിനേത്രി കെറ്റി മോസ്, ബ്രെഡി ക്വിഡ്, സാറാ ജസിക്ക, കേറ്റ് ബേസ്വർത്ത് എൽക്സ് ചുങ്ക്, നിക്കോൾ റിത്ഷേ ഇവരെല്ലാം തന്നെ തങ്ങളുടെ സീറോ സൈസ് കൊണ്ട് അറിയപ്പെട്ടവരാണ്.
ഇന്ന് ഈ സൈസ് ഫാഷൻ ലോകത്തെ മരണമണി മുഴക്കുകയാണ്. പല രാജ്യങ്ങളും സൈസ് സീറോയ്ക്ക് വിലക്ക് ഏർപ്പെടുത്തുന്നു. അർമാനി, വിക്ടോറിയ, ബെക്ക് ഹാം തുടങ്ങിയ അതിപ്രശസ്തമായ ഫാഷൻ ഹൗസുകൾ എല്ലാം തെന്ന സൈസ് സീറോ മോഡലുകളെ വച്ച് പരസ്യം ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
പാശ്ചാത്യരെ അനുകരിച്ച് ഭാരതത്തിലും സൈസ് സീറോന് പ്രചാരം ലഭിച്ചിരുന്നു. കരീന കപൂർ ഖാൻ സൈസ് സീറോ സ്വീകരിച്ചിരുന്നു. അതിനു ശേഷം കത്രീന, പ്രിയങ്ക, ദീപിക എന്നിവരും സൈസ് സീറോ പാത പിന്തുടർന്നു.
പക്ഷേ നമ്മുടെ വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, പരിണിതി ചോപ്ര, ഹുമാ ഖുറേഷി, സണ്ണി ലിയോൺ എന്നിവർ സൈസ് സീറോ ആവാതെ തന്നെ പ്രേക്ഷകരുടെ മനം കീഴടക്കിയവരാണ്. ജീവൻ വെടിയുന്ന ഈ സൈസ് എന്തിനാണ്. അഴക് അളവിൽ മാത്രം തളച്ചിടേണ്ട സംഗതിയുമല്ലല്ലോ