സാധാരണക്കാരായ ആളുകൾ പോലും വീടു വയ്ക്കുമ്പോൾ അത് തങ്ങളുടെ അഭിരുചിയ്ക്ക് അനുസരിച്ച് ഏറ്റവും മനോഹരമാക്കാനാണ് ആഗ്രഹിക്കുക. പക്ഷേ ആഗ്രഹങ്ങൾ പലതും അറിവില്ലായ്മയിലും ബജറ്റിലും മണ്ടൻ ഐഡിയ ഉപദേശിക്കുന്നവരുടെ ബുദ്ധിയിലും തട്ടി തടഞ്ഞ് വീഴാറാണ് പതിവ്. വീടിന്‍റെ ശാന്തവും മനോഹരവുമായ ഇന്‍റീരിയറാണ് ഒരു വീടിനെ പാർക്കുന്നവരുടെ സ്വർഗ്ഗം ആക്കുന്നത്. യുവ ആർക്കിടെക്റ്റ് ശാലിനിയും സിവിൽ എഞ്ചിനീയർ ദീപുവും നൽകുന്ന ഡിസൈനർ സീക്രട്ട്സ് നിങ്ങളുടെ വീടിനെ മാറ്റി മറിക്കാതിരിക്കില്ല. സ്നേഹമുള്ള ആർക്കും സ്നേഹം തോന്നുന്ന വീട് ഇങ്ങനെ ഒരുക്കാം…
- എന്തെങ്കിലും പ്രത്യേക ആവശ്യത്തിനു വേണ്ടിയാവണം ഒരു സ്പേസ് ഡിസൈൻ ചെയ്യേണ്ടത്. അല്ലാതെ നിങ്ങളുടെ ഫർണീച്ചർ കളക്ഷൻ കുത്തി നിറയ്ക്കാൻ വേണ്ടിയാവരുത്. ഒഴിഞ്ഞയിടതെല്ലാം ഫർണീച്ചറുകളും മറ്റും നിരത്തിയിട്ടാൽ ആ സ്പേസിന്‍റെ ചാം പോകും. അതിനാൽ നിങ്ങളുടെ വീടിന്‍റെ സൗകര്യത്തിനിണങ്ങിയ സാധനങ്ങൾ മാത്രം വാങ്ങുക.
- സൗന്ദര്യാത്മകതയും പ്രായോഗികതയും പരസ്പരം പൂരകങ്ങളാണ്. മനോഹരമായ ആർട്ട് വർക്കുള്ള ഒരു ഫർണീച്ചർ ഇഷ്ടപ്പെട്ട് വാങ്ങുമ്പോൾ അതിന്‍റെ ഉപയോഗവശവും ചിന്തിക്കണം. അതിൽ ഒരിക്കലും കോപ്രമൈസ് പാടില്ല. ഉദാ: ഒരു സോഫ റിലാക്സ് ചെയ്യാൻ ധാരാളമാണ്. പക്ഷേ അതൊരു ആർട്ട് പീസിന്‍റെ ഉപയോഗത്തിനായി ഏതെങ്കിലും സ്പേസിൽ കൊണ്ടു വയ്ക്കരുത്. സ്പെയ്സ് എൻഹാൻസ് ചെയ്യാനായി വാൾ ആർട്ട്, ലാമ്പ് ഷേയ്ഡുകൾ എന്നിവ ഉപയോഗിക്കാമല്ലോ. മൂഡ് ക്രിയേറ്റ് ചെയ്യാൻ ഇതുപ്പോലുള്ള സാധനങ്ങൾ മാത്രം ഉപയോഗിക്കുക.
- അകത്തേക്ക് കടന്നു വരുന്ന ഇടം അല്ലെങ്കിൽ എൻട്രി സ്പേസ് എൻട്രൻസ് ഹാൾ എപ്പോഴും സ്വച്ഛവും വരവേൽക്കുന്ന മൂഡിലുള്ളതുമായിരിക്കണം. നിങ്ങളുടെ അഭിരുചിയ്ക്ക് അനുസരിച്ച് അവിടെ കുറച്ച് ഡെക്കറേഷൻ ആവാം. വാൾ ഹാഗിംഗ്, ആർട്ട് വർക്കുകൾ നിങ്ങൾ തന്നെ തയ്യാറാക്കിയ പെയിന്‍റിംഗുകൾ മുതലായവ വയ്ക്കാം.
- അധികം റിഫ്ളക്ഷൻ നല്ലതല്ലെങ്കിലും കണ്ണാടി നോക്കാൻ മാത്രമുള്ളതല്ല പ്രതിഫലിപ്പിക്കാൻ കൂടിയുള്ളതാണെന്ന ബോധ്യം ഇന്‍റീരിയർ ചെയ്യുമ്പോൾ ഉണ്ടാവണം. ബെഡ് റൂമിൽ വാൾ ഹാംഗിംഗ് പോലെ കണ്ണാടി സ്‌ഥാപിക്കാം. പാസേജിലും കൗണ്ടർ ഡാഡോവാളിലും പല വലുപ്പത്തിലുള്ള കണ്ണാടി ആവാം. ഇടുങ്ങിയ ഇടങ്ങൾക്ക് ഡെപ്ത് തോന്നിക്കാൻ കണ്ണാടി തൂക്കുന്നത് സഹായിക്കും.
- അടുക്കളയെ ഡൈനിംഗുമായി എന്തുകൊണ്ട് ക്ലബ് ചെയ്‌തു കൂടാ? സ്‌ഥലം ലാഭിക്കുന്നത് ഒരു പ്രശ്നമാണിത്. അതു പരിഹരിക്കാൻ ഡൈനിംഗിനോട് കൂട്ടിയിണക്കിയ ഓപ്പൺ കിച്ചൺ ആവാം. ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ സ്‌ഥാപിക്കുന്നത് പാശ്ചാത്യ രീതിയാണെങ്കിലും അതും സ്‌ഥലപരിമിതിയുള്ളവർക്ക് ഡൈനിംഗായി ഉപയോഗപ്പെടുത്താം.
- ക്രോസ് വെന്‍റിലേഷൻ പരമപ്രദാനമാണ്. ഒരു ദ്വാരം പോലും വലിയ വ്യത്യാസം ഉണ്ടാകാം. പണ്ടുള്ളവർ വീടുകളിൽ കർണസൂത്രം എന്ന പേരിലൊക്കെ ചുമരിൽ ദ്വാരം നിർമ്മിച്ചിരുന്നു. കാറ്റും വെളിച്ചവും ലഭിക്കാനായി. ക്രോസ് വെന്‍റിലേഷനായി നിശ്ചിത വലുപ്പത്തിലുള്ള ജനാലകളും വാതിലുകളും തന്നെ വേണമെന്നില്ല എന്നർത്ഥം. ഈ കാര്യത്തിൽ യാതൊരു ഒത്തുതീർപ്പും പാടില്ല.
- വീടിനു വ്യക്തിത്വം നൽകാനായി മുഴുവൻ ഭാഗവും പെയിന്‍റ് അടിക്കണമെന്ന ചിന്ത പഴഞ്ചനാണ്. പ്രത്യേകിച്ച് മുറി വളരെ സിമ്പിളായിട്ടുള്ള സ്റ്റെൻസിൽ ആർട്ട് വർക്ക് ചുമരിൽ ചെയ്‌താൽ തന്നെ നല്ല മൂഡ് ക്രിയേറ്റ് ചെയ്യാൻ സാധിക്കും.
- വീട്ടിലെ ശാന്തമായ ഇടം കാണാനും തൊടാനും മാത്രമല്ല കേൾക്കാനും സാധിക്കും! പുറത്തെ ബഹളമയവും അലോസരപ്പെടുത്തുന്നതുമായ ശബ്ദങ്ങളിൽ നിന്ന് മോചനം നേടാൻ വീട്ടിൽ വാട്ടർ വാൾ അല്ലെങ്കിൽ വിന്‍റ് ചൈം സ്‌ഥാപിക്കാം.
- സ്‌ഥല പരിമിതി മറികടക്കാനായി റോബ് ഹുക്ക്സിനു പ്രധാന പങ്കുവഹിക്കാനാവും. ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഇടങ്ങളായ വാതിലിന്‍റെ പിറകുവശം, വാർഡ്രോബ് ഷട്ടർ ഒക്കെ ഇതിനു അനുയോജ്യമായിരിക്കും.
- മുറികൾക്ക് ഒരേ കളർ തീം കൊടുക്കുന്നതാണ് പലർക്കും പറ്റുന്ന തെറ്റ്. ഇങ്ങനെ ഒരിക്കലും ചെയ്യരുത്. ഫർണീച്ചറുകൾക്ക് ഒരേ ടോൺ കൊടുക്കാമെങ്കിലും സോഫ്റ്റ് ഫർണീച്ചറുകളായ കർട്ടൺ, ബെഡ് ഷീറ്റുകൾ, പില്ലോ കവർ എന്നിവയ്ക്ക് വർണ്ണ വൈവിധ്യം നൽകാം. ഇങ്ങനെ ഫർണീച്ചറുകൾ മാറ്റാതെയും വൈവിധ്യം നിലനിർത്താം.
- അടുക്കളയിലെ ഗോൾഡൻ ട്രയാങ്കിൾ സ്‌ഥല പരിമിതി മറികടക്കാൻ സഹായകമാണ്. ഹോബ്-സിങ്ക്- ഫ്രിഡ്ജ് (കുക്കിംഗ്, ക്ലീനിംഗ്, സ്റ്റോറേജ്) എന്നിവയുടെ ശരിയായ വിനിയോഗം അടുക്കള ഉപകരണങ്ങൾ വളരെ നന്നായി ഫിക്സ് ചെയ്യാനും അതുവഴി പാചകം സൗകര്യപ്രദമാക്കാനും സാധിക്കുന്നു.
- കുളിമുറി പോലുള്ള വീട്ടിലെ അതീവ സ്വകാര്യ ഇടങ്ങൾ വൃത്തിയുള്ളതും മനോഹരവും ആയാൽ അത് നിങ്ങളുടെ പ്രഭാതങ്ങളെ ഉൻമേഷമുള്ളതാക്കും. പക്ഷേ ടോയ്‍ലെറ്റുകളുടെ ഇന്‍റീരിയർ പലരും അവഗണിക്കാറാണ് പതിവ്. വളരെ സിബിളായി അവിടം ഹൈലൈറ്റ് ചെയ്യാവുന്നതേയുള്ളൂ. ഇൻഡോർ പ്ലാന്‍റ്, വാൾ ഡാഡും എന്നിവയൊക്കെ വയ്ക്കാം.
- സുഖപ്രദമായ ഇടത്തിരുന്ന് ടെലിവിഷൻ കാണുന്നതാണ് എന്തുകൊണ്ടും നല്ലത്. ടിവി കാണാൻ നിങ്ങളിരിക്കുമ്പോൾ ഐ ലെവൽ സ്ക്രീനിന്‍റെ സെന്‍ററിലായി വരും വിധം ആ ഇടം ഒരുക്കണം.
- ഫാൾസ് സീലിംഗ് ചെയ്യുമ്പോൾ വായു സഞ്ചാരത്തിനായി നിർമ്മിക്കുന്ന എയർ ഹോളിനെപ്പറ്റി മറന്നു പോകരുത്. പലരും ഫോൾസ് സീലിംഗ് ചെയ്യുമ്പോൾ എയർഹോൾ അവഗണിക്കാറുണ്ട്. അടച്ചു കളയുന്നവിധം ചെയ്യുന്നവരുമുണ്ട്. ഇത് പാടില്ല. ചൂട് കൂടാനും വായുസഞ്ചാരം നിലയ്ക്കാനും ഇതിടവരുത്തും. എസി ബില്ല് കൂടും.
- നിങ്ങളുടെ വീട് ശ്വസിക്കട്ടെ. എപ്പോഴും വീട് വയ്ക്കുമ്പോൾ മിനിമം സ്‌ഥലം പിന്നീട് കൂട്ടി ചേർക്കലുകൾക്കായി ഒഴിച്ചിടണം. ഇല്ലെങ്കിൽ എന്താണ് കുഴപ്പം എന്നു വച്ചാൽ ഭാവിയിൽ വീടിന്‍റെ സൺഷെയ്ഡ് അയൽക്കാരന്‍റെ തൊടിയിലേയ്ക്ക് എത്തി നോക്കും. വീടിനു ശ്വസിക്കാനിട നൽകണം. ചുറ്റിലുമുള്ള നിലം സ്‌ഥിരമായ സീലിംഗ് ചെയ്യരുത്. ഉദാ: കോൺക്രീറ്റ് ഇടുക.
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और