ഫേഷ്യൽ ചെയ്‌തു കഴിഞ്ഞാൽ അടുത്ത നാലു മണിക്കൂർ നേരത്തേക്ക് സോപ്പ് മുഖത്ത് ഉപയോഗിക്കരുത്. മുഖം വൃത്തിയാക്കണ്ട ആവശ്യമുണ്ടെങ്കിൽ വെള്ളം മാത്രം ഉപയോഗിച്ച് കഴുകിക്കളയുക.
ഒരു പാർട്ടി, അഥാവാ വിവാഹത്തിന് പങ്കെടുക്കേണ്ടതുണ്ടെങ്കിൽ നമ്മൾ ആദ്യം തയ്യാറെടുക്കുന്ന കാര്യം ബ്യൂട്ടിപാർലറിൽ പോയി ഫേഷ്യൽ ചെയ്യുന്നതായിരിക്കും. സ്കിൻ, നിറം ഇതിന് ചേരുന്ന തരം ഫേഷ്യലുകൾ പാർലറുകളിൽ ലഭ്യമാണ്. 30 വയസിനു ശേഷം മാസത്തിലൊരിക്കൽ ഫേഷ്യൽ ചെയ്യുന്നതാണ് ഉത്തമം. ഇപ്പോൾ ചെറുപ്രായത്തിലുള്ള പെൺകുട്ടികൾ പോലും മാസത്തിലൊരിക്കൽ ഫേഷ്യൽ ചെയ്യാൻ ശ്രമിക്കാറുണ്ട്. ഫേഷ്യൽ പതിവായി ചെയ്യുമ്പോൾ സ്കീൻ ടോണിംഗ് ചെയ്യാൻ കഴിയും, അതോടൊപ്പം തന്നെ ചർമ്മത്തിന്‍റെ ആരോഗ്യം വർദ്ധിക്കുകയും ചെയ്യും.
എന്നാൽ ഫേഷ്യൽ ചെയ്‌തതിനു ശേഷം ചെയ്തു കൂടാത്ത ചില കാര്യങ്ങൾ ഉണ്ട്. അങ്ങനെ ചെയ്താൽ ഫേഷ്യൽ റിയാക്ഷൻ സംഭവിക്കാം. ഫേഷ്യൽ ചെയ്‌ത ആറു മണിക്കൂറിനുള്ളിൽ ചില കാര്യങ്ങൾ തീർച്ചയായും ചെയ്യാൻ പാടില്ല. ഒരാഴചയ്ക്കുള്ളിലും ചെയ്യരുത്താത്ത ചിലതുണ്ട്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെയിരുന്നാൽ റിയാക്ഷൻ ഉണ്ടാകാം.
വെയിൽ കൊള്ളരുത്
ഫേഷ്യൽ ചെയ്ത ശേഷം നേരെ വെയിലേക്ക് ഇറങ്ങി നടക്കുന്നത് നല്ലതല്ല. ഫേഷ്യൽ റിയാക്ഷൻ സംഭ വിക്കാം. പുറത്തിറങ്ങേണ്ടി വന്നാൽ മുഖം ടവൽ കൊണ്ട് കവർ ചെയ്തു മാത്രം പുറത്തിറങ്ങുക.
4 മണിക്കൂർ വരെ സോപ്പ് വേണ്ട
ഫേഷ്യൽ ചെയ്‌ത് മുഖം ചുരുങ്ങിയത് നാലു മണിക്കൂറെങ്കിലും അങ്ങനെ തന്നെ നിലനിർത്തുക. അതായത് സോപ്പ്, ഫേസ്വാഷ് ഇവ ഉപയോഗിക്കരുത്. മുഖം കഴുകി വൃത്തിയാക്കണമെന്നുണ്ടെങ്കിൽ വെള്ളം ചെറുതായി മുഖത്ത് തളിച്ച് ഒഴിച്ച് ക്ലീൻ ചെയ്യാം.
ത്രെഡിംഗ് പാടില്ല
ഫേഷ്യൽ ചെയ്ത ശേഷം സ്കിൻ വളരെ സോഫ്റ്റ് ആകും. അപ്പോൾ ത്രെഡ് ചെയ്യുന്നത് സ്കിനിൽ പോറ ലു ണ്ടാക്കും. പലയിടങ്ങളിലും ആദ്യം ഫേഷ്യൽ ചെയ്‌ത് അവസാനം ത്രെഡ് ചെയ്യുന്ന രീതിയുണ്ട്. എന്നാൽ ആദ്യം ത്രെഡ് ചെയ്യാൻ അവരോട് പറയുക.
ഫേസ് മാസ്ക്
ഫേഷ്യൽ ചെയ്ത ശേഷം ഒരാഴ്ച ഫേസ് മാസ്ക്കുൾ ഉപയോഗിക്കാതിരിക്കുക. ഫേഷ്യൽ മൂലം ഉണ്ടായ ഗ്ലോ നഷ്ടമാകാൻ ഇതിടയാക്കും.
വാക്സിംഗ്
ഫേഷ്യൽ ചെയ്ത ശേഷം മുഖത്ത് വാക്സിംഗ് ചെയ്യരുത്. ഫേഷ്യലിലൂടെ മൃദുവായ ചർമ്മത്തിൽ പരിക്ക് ഉണ്ടാകാൻ വാക്സിംഗ് കാരണമാകും.
മൂന്ന് ദിവസത്തേക്ക് സ്ക്രബ്ബ് വേണ്ട
ഫേഷ്യൽ ചെയ്ത മുഖത്ത് അടുത്ത മൂന്നു ദിവസത്തേക്ക് സ്ക്രബ്ബുകൾ ഒന്നും ഉപയോഗിക്കരുത്.