വേവി മിന്‍റ് ഗ്രീൻ ഹെയർ

പെസ്റ്റൽ ഷേഡായ ഗ്രീൻ കളർ നിങ്ങൾക്ക് ഹോട്ട് ലുക്ക് പകരും. ബീച്ചി വേവിനൊപ്പം ഷേഡഡ് മിന്‍റ് ഗ്രീൻ ലുക്ക് തീർത്തും ബാർബി ഡോൾ പോലെയുള്ള ലുക്ക് നൽകും.

റേവൺ ഹെയർ വിത്ത് ഹൈലൈറ്റ്സ്

എംടിവി മ്യൂസിക് അവാർഡ്സ് ചടങ്ങിൽ കാറ്റി പെറിയുടെ ഈ ഹോട്ട് ഫാഷൻ പുതുവർഷത്തിലും തിളങ്ങും. മുടിയിഴകളിൽ റേവൺ അഥവാ ഗ്ലോസി ബ്ലാക്ക് കളറിനൊപ്പം പിങ്ക്, പർപ്പിൾ, ബ്ലൂ ഷെയിഡുകളുടെ സ്ട്രോക്ക് നൽകിയുള്ള ഹെയർ സ്റ്റൈലിംഗ് ആണിത്. നിറങ്ങളുടെ ഇത്തരം കോംബിനേഷനും വൈബ്രന്‍റ് ഷേഡുകളുടെ കോൺട്രാസ്റ്റും ചേർന്ന് ഒരു യൂണിക്ക് സ്റ്റൈൽ രൂപപ്പെടുത്താം.

യൂണികോൺ ഹെയർ ഗോർജിയസും

മാജിക്കൽ അപ്പീൽ പകരുന്ന ഗ്രേ അഥവാ പർപ്പിൾ കളറിന്‍റെ ഈ സ്ട്രാൻസ് ടീനേജുകാരുടെ ഫേവറൈറ്റ് ആണ്. മുടിയിൽ അപ്ലൈ ചെയ്യുന്ന സ്ട്രാൻസുകൾ ഗ്രേയിൽ മാത്രമല്ല പെസ്റ്റൽ, ഡാർക്ക് ഷെയിഡുകളിലുള്ള ഔട്ട്ഫിറ്റുകൾക്കൊപ്പവും ക്യൂട്ട് ലുക്ക് പകരുന്നവയാണ്.

ഡെനീം ബ്ലൂ ഹെയർ കളർ

പേര് സൂചിപ്പിക്കും പോലെ ഹെയർ കളറിംഗിന്‍റെ ഈ കൂൾ ന്യൂ പാറ്റേൺ ഡെനീം ജീൻസിനെ ഓർമ്മിപ്പിക്കും. വരും സീസണിൽ സിൽവറിഷ് ബ്ലൂ ഹെയ്ഴ്സിന്‍റെ ട്രെന്‍റ് ഹോട്ടായിരിക്കും. ഈ കളർ ചെയ്ത ശേഷം  അത്ര നാച്ചുറൽ അല്ലെങ്കിൽ സ്വന്തം ഓവറോൾ ലുക്കിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടി വരും.

റെയിൻ ബോ ഹെയർ

മുടിയിൽ മൾട്ടിപ്പിൾ കളേഴ്സ് യൂസ് ചെയ്‌ത് നിങ്ങൾക്ക് റെയിൻ ബോ ലുക്ക് നേടിയെടുക്കാം. വളരെ ഡിഫറന്‍റായ ലുക്ക് നൽകുന്നതിനൊപ്പം ഇത് നിങ്ങളുടെ വ്യക്‌തിത്വത്തിന് ബോൾഡ് ആന്‍റ് സ്മാർട്ട് ലുക്ക് നൽകും.

ടർക്വായിഷ് ബ്ലാക്ക് ഹെയർ

ടർക്വായിഷ് കളറും ബ്ലാക്കും ചേർന്ന കോംബിനേഷൻ ഏറ്റവും മനോഹരമായിരിക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട. ഈ കളർ കോംബോ ലോംഗ് സ്ട്രാഡ്സിനൊപ്പം മികച്ച ലുക്ക് നൽകും. സ്വന്തം ഹെയർ കളറിനെ മനോഹരമാക്കുന്നതിനൊപ്പം റിഫ്ളക്റ്റ് ചെയ്യുന്നതിന് നിങ്ങൾ ഹാഫ് ഹെയർ ട്വിസ്റ്റ് ചെയ്ത് യവ്വർ കൊണ്ട് ട്രൈ ചെയ്‌തു നോക്കൂ. അവശേഷിച്ച മുടി ലൂസായി ഇടൂ… ഹൗ ക്യൂട്ട് എന്ന് നിങ്ങൾ സ്വയം പറഞ്ഞു പോകും.

ഗുഞ്ജൻ

ബ്യൂട്ടി എക്സ്പെർട്ട് ആന്‍റ് എക്സിക്യൂട്ടീവ്

ഡയറക്ടർ ഓഫ് ആൽപ്സ് കോസ്മെറ്റിക് ക്ലിനിക്

और कहानियां पढ़ने के लिए क्लिक करें...