ചോദ്യംk,

എന്‍റെ ബോയ്ഫ്രണ്ട് വളരെ സംശയാലുവാണ്. എപ്പോഴും എന്നെ നിരീക്ഷിച്ചു കൊണ്ടിരിക്കും. ഞാനേതെങ്കിലും പുരുഷനുമായി സംസാരിക്കുന്നത് അദ്ദേഹത്തിന് ഇഷ്‌ടമല്ല. ഞാനെല്ലാ കാര്യങ്ങളും തുറന്ന് പറയാറുണ്ട്. അദ്ദേഹം എന്നെ വളരെയധികം കെയർ ചെയ്യുന്നതു പോലെയാണ് ആദ്യമെനിക്ക് തോന്നിയത്. പക്ഷേ ഇപ്പോൾ അദ്ദേഹത്തിന്‍റെ സ്വഭാവം വല്ലാത്ത അസ്വസ്ഥതയുണ്ടാകുന്നു. എന്നോട് ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കും. ഞാൻ ബ്രേക്കപ്പിനെക്കുറിച്ച് പറഞ്ഞപ്പോൾ അയാളെന്നെ ഇമോഷ്ണലി ബ്ലാക്ക്മെയിൽ ചെയ്യുകയാണ്. എനിക്കീ ബന്ധം അവസാനിപ്പിക്കാനാണ് ആഗ്രഹം. ഞാനെന്താണ് ചെയ്യേണ്ടത്?

ഉത്തരം

 ആ വ്യക്‌തിയുടെ സ്വഭാവത്തിലുള്ള ഒന്നാണ് സംശയമെന്നത്. അത് നിങ്ങളുടെ സ്വാതന്ത്യത്തെയും വ്യക്തിത്വത്തെയും വലിയ രീതിയിൽ ബാധിക്കും. ഇത്തരമൊരു വ്യക്‌തിക്കൊപ്പം ജീവിതം പങ്കിടുകയെന്നത് ദുസ്സഹമായിരിക്കും. ഈ ബന്ധം കൊണ്ട് നിങ്ങൾക്ക് സന്തോഷവും ആശ്വാസവും തോന്നുന്നില്ലായെങ്കിൽ അയാൾക്കൊപ്പമുള്ള ജീവിതം ഭാവിയിൽ ഏറെ കഠിനമായിരിക്കും. അതിലും ഭേദം നിങ്ങൾ അയാളിൽ നിന്നും അകലുന്നതാണ്. അയാളുടെ വൈകാരികമായ സംസാരം അത്തരമൊരു കടുത്ത തീരുമാനമെടുക്കുന്നതിൽ നിന്നും നിങ്ങളെ തടയുമെങ്കിലും നിങ്ങൾ ദൃഢനിശ്ചയത്തോടെ തീരുമാനമെടുക്കുക. പതിയെ അയാളും കാര്യങ്ങൾ മനസ്സിലാക്കി അകന്നു കൊള്ളും. എന്നിട്ടും അയാൾ അതിന് സമ്മതിക്കുന്നില്ലെങ്കിൽ വീട്ടുകാരോട് കാര്യങ്ങൾ തുറന്ന് പറഞ്ഞ് വേണ്ട നടപടികൾ സ്വീകരിക്കുക. സംശയ രോഗം ഉള്ളവരുടെ ആദ്യത്തെ പെരുമാറ്റം വളരെ കെയർ ചെയുന്ന ആളെ പോലെ തന്നെ തോന്നിക്കും. പിന്നീടാണ് ഓവർ കെയർ അസഹ്യമായി അനുഭവപ്പെടുക. ഇത്തരം ബന്ധങ്ങൾക്ക് അൽപായുസ് ആയിരിക്കും .

और कहानियां पढ़ने के लिए क्लिक करें...