വയർ നിറച്ച് ജങ്ക്ഫുഡ് കഴിച്ചാലും കുഴപ്പമില്ല എന്ന് കരുതുന്നവരാണ് ഭൂരിഭാഗംപ്പേരും. ചിലർക്ക് ജങ്ക്ഫുഡ് കാണുമ്പോഴെ വിശപ്പ് തോന്നി തുടങ്ങും. ആവശ്യമില്ലെങ്കിൽ കൂടി വാങ്ങി കഴിക്കും.

ചേർക്കുക

ഭക്ഷണം സ്വാദിഷ്ഠവും പോഷക സമ്പന്നവുമാക്കാൻ ധാരാളം മസാലകളും ഫ്ലേവറുകളും ചേർക്കാറുണ്ട്. എന്നാൽ വിനാഗിരി അതിൽ ചേർക്കുന്നതോടെ ഭക്ഷണത്തിലെ ഗ്ലൈസമിക് ഇൻഡക്സ് വളരെയധികം കുറയുന്നു. ഭക്ഷണത്തിൽ കലോറിയുടെ അളവ് കൂട്ടാതെ സലാഡ് ഡ്രസ്സിംഗ്, സോസ്, വഴറ്റിയ പച്ചക്കറി എന്നിവയിൽ ഇതിന്‍റെ അസിഡിക് ഫ്ലേവർ ചേരും.

വിശപ്പില്ലാത്തപ്പോൾ കഴിക്കുക

കടുത്ത വിശപ്പ് തോന്നുന്ന അവസരത്തിൽ അമിതമായി ഭക്ഷണം കഴിക്കുന്നവരാണ് മിക്കവരും. അമിതമായി കഴിക്കുന്നതു കൊണ്ട് വയർ നിറഞ്ഞിരിക്കുന്നതുപോലെയാവും തോന്നുക. ഭക്ഷണം കൂടിയ അളവിലായതിനാൽ ഇൻസുലിന്‍റെ അളവ് കൂടിയ നിലയിലായിരിക്കും. അതുകൊണ്ട് തളർച്ചയും അനുഭവപ്പെടും. കുറച്ച് കഴിയുന്നതോടെ വിശപ്പും വേഗം തോന്നി തുടങ്ങും. അങ്ങനെ വരുന്ന സാഹചര്യത്തിൽ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുകയും ചെയ്യും. വിശപ്പിനെ കെടുത്തുന്നതിന് പകരമായി അതിനെ നേരിടാൻ മറ്റ് ഏതെങ്കിലും വഴി തേടുന്നതായിരിക്കും നല്ലത്. വിശപ്പ് തോന്നാതിരിക്കുകയോ നേരിയ വിശപ്പേ തോന്നുന്നുള്ളൂവെങ്കിലോ വളരെ ലൈറ്റായി ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. പതിയെ കഴിക്കുന്നതാണ് ഉത്തമം. പകൽ സമയം വളരെ കുറഞ്ഞയളവിൽ കഴിക്കുന്നതു കൊണ്ട് കൂടുതൽ പ്രയോജനങ്ങൾ ഉണ്ടാകും. ഒപ്പം വ്യക്‌തി ഊർജ്ജസ്വലനുമായിരിക്കും.

കലോറിയടങ്ങിയ പാനീയങ്ങൾക്ക് പകരമായി വെള്ളം കുടിക്കുക

ജ്യൂസ്, സോഡ തുടങ്ങിയ കലോറി പാനീയങ്ങൾ കുടിച്ചതു കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാവില്ല. ഇൻസുലിൻ നില വർദ്ധിക്കാൻ അത് ഇടയാക്കുകയും ചെയ്യും. അതുകൊണ്ട് ഇത്തരം പാനീയങ്ങൾക്ക് പകരമായി വെള്ളം കുടിക്കുന്നത് നല്ലതായിരിക്കും. സ്വാദിനായി വെള്ളത്തിൽ നാരങ്ങാനീരോ, സ്ട്രോബറിയോ, കുക്കുംബറോ ചേർത്ത് കുടിക്കാം. ദിവസവും 8-10 ഗ്ലാസ്സ് വെള്ളം കുടിക്കുക.  വിശപ്പ് നിയന്ത്രിക്കാൻ ഭക്ഷണത്തിന് 20 മിനിറ്റ് മുമ്പ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് ശീലമാക്കുക.

പതിയെ ചവച്ചരച്ച് കഴിക്കുക

ഭക്ഷണം വേഗത്തിൽ കഴിക്കുന്നതിന് പകരമായി സാവധാനത്തിൽ നന്നായി ചവച്ചരച്ച് കഴിക്കുക. ഓരോ ഉരുളയും 10 തവണയെങ്കിലും ചവച്ചരച്ച് കഴിക്കുക. വളരെ സാധാരണമായ ഈ നിയമം പാലിക്കുന്നതിലൂടെ ഭക്ഷണത്തിന്‍റെ അളവിൽ ഓരോരുത്തർക്കും സ്വയം നിയന്ത്രണം പാലിക്കാനാവും. ഒപ്പം ഭക്ഷണത്തിന്‍റെ രുചിയാസ്വദിച്ച് കഴിക്കുകയും ചെയ്യാം.

സ്നാക്ക്സ് കഴിക്കുക

ഭക്ഷണത്തിന്‍റെ ഇടവേളകളിൽ നാരങ്ങാവെള്ളം കുടിക്കാം. ഉപ്പില്ലാത്ത ബദാമും കഴിക്കാം. പകൽ സമയം ഇപ്രകാരം ചെയ്യുന്നതു കൊണ്ട് വിശപ്പിനെ നിയന്ത്രിച്ച് നിർത്താനാവും. സ്വന്തം ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ ഇതേറ്റവും ഫലവത്താണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിലൂടെ ഗ്രോലിൻ നിയന്ത്രിക്കാനാവും. ഗ്രോലിൻ വിശപ്പ് ഉണ്ടാക്കുന്ന ഹോർമോൺ ആണ്. ഫ്ലേവറിനും കലോറിക്കുമിടയിലെ ബന്ധം ദുർബലമാവുകയും ചെയ്യുമെന്നതാണ് മറ്റൊരു ഗുണം. ഈ രീതി ഫലവത്താകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ വളരെ ലൈറ്റായി സ്നാക്ക്സ് കഴിക്കുക. ഓർക്കുക സ്നാക്ക്സ് കഴിക്കുന്നതിന് അരമണിക്കൂർ മുമ്പും ശേഷവും വെള്ളമല്ലാതെ മറ്റൊന്നും കഴിക്കരുത്.

ഫ്രണ്ട് ഡോർ സ്നാക്ക്

അമിതമായ വിശപ്പുള്ളപ്പോൾ കടുത്ത ഭക്ഷണ ചിട്ടകളൊന്നും പാലിക്കാൻ കഴിയില്ലെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. വീട്ടിൽ നിന്നും പുറത്തിറങ്ങിയാലുടൻ മനസ്സിനെ കൊതിപ്പിക്കുന്ന ഭക്ഷണങ്ങൾ കണ്ണിൽപ്പെടും. അതുകൊണ്ട് പുറത്ത് പോകുന്ന അവസരങ്ങളിൽ ആരോഗ്യദായകമായ ഭക്ഷ്യവസ്തുക്കൾ കഴിക്കുകയോ അല്ലെങ്കിൽ ടിഫിനിലാക്കി കൊണ്ടു പോവുകയോ ചെയ്യുക. വീടിന്‍റെ പ്രധാന വാതിലിന് അടുത്തായി ബദാം അല്ലെങ്കിൽ ബനാന പോലെയുള്ള ഭക്ഷ്യവസ്‌തുക്കൾ വയ്‌ക്കുക. വീടിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് അത് കഴിക്കാൻ മറക്കരുത്. അങ്ങനെ ചെയ്‌താൽ പുറത്തിറങ്ങിയാലുടൻ വിശപ്പ് തോന്നുകയേയില്ല.

और कहानियां पढ़ने के लिए क्लिक करें...