പലതരം അസുഖങ്ങളും ശാരീരികാസ്വാസ്ഥ്യങ്ങളും മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പലപ്പോഴും ഇത് നമ്മൾ തിരിച്ചറിയാറില്ല. ഉദാ: ഫൈബ്രോസൈറ്റിസിന്‍റെ കാര്യം തന്നെയെടുക്കാം. മാംസപേശികളിലുള്ള വേദന, ഉറക്കം, മൂഡ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുന്ന അവസ്‌ഥാ വിശേഷമാണിത്. ഈ പ്രശ്നം സ്ത്രീകളേക്കാൾ അധികം പുരുഷന്മാരെയാണ് ബാധിക്കുന്നത്. ഇതിന് പല കാരണങ്ങളുണ്ട്. ഉദാ: ആർത്രൈറ്റീസ്, അണുബാധ അല്ലെങ്കിൽ വ്യായാമക്കുറവ്. ഈയവസ്‌ഥയിൽ ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യത്തിനും പ്രാമുഖ്യം നൽകണം.

മനസ്സും ശരീരവും

ഡിപ്രഷനിൽ നിന്നാണ് മാനസികാസ്വാസ്ഥ്യങ്ങൾ തുടങ്ങുന്നത്. ഒരു വ്യക്‌തി ഏതെങ്കിലും പ്രശ്നത്തെ ചൊല്ലി കുറച്ചുനേരം അസ്വസ്ഥനാവുകയാണെങ്കിൽ അതിന്‍റെ ദൂഷ്യഫലം ഗുരുതരമായിരിക്കും. എന്നാൽ ഇത് ദീർഘകാലമായി തുടർന്നാൽ അല്ലെങ്കിൽ ഡിപ്രഷനിലേക്ക് വഴി മാറുകയാണെങ്കിൽ അതുമല്ലെങ്കിൽ എപ്പോഴും സങ്കടം, അസ്വസ്ഥത, മാനസിക പിരിമുറുക്കം തുടർന്നാൽ ശാരീരികാരോഗ്യത്തെയും അത് ബാധിക്കും. അശുഭ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കും, മറ്റുള്ളവരുമായി ഇടപഴകാൻ താൽപര്യക്കുറവ് കാട്ടുക തുടങ്ങിയവ വ്യക്‌തിയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.

ഡൽഹി പോലെയുള്ള മെട്രോ നഗരങ്ങളിൽ ഡിപ്രഷനിനൊപ്പം മാനസിക പിരിമുറുക്കത്തിനും ആളുകൾ ഇരയാകുന്നുണ്ട്. ഒരു വശത്ത് അമിതമായി പണം സമ്പാദിക്കാനുള്ള പാച്ചിലും സമ്മർദ്ദങ്ങളും വർദ്ധിക്കുമ്പോൾ മറുവശത്ത് ബന്ധങ്ങളിലുണ്ടാവുന്ന താളപ്പിഴകളും വർദ്ധിക്കുന്നതോടെ വിഷാദവും മാനസിക പിരിമുറുക്കവും ജീവിതത്തിൽ കൂട്ടായി എത്തുന്നു. മാത്രവുമല്ല ഏകാന്ത ജീവിതം നയിക്കുന്നവർക്ക് അമിതമായ മാനസിക പ്രശ്നങ്ങൾ ഉണ്ടാകാം.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്‍റെ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ 35 ശതമാനത്തിലുമധികം ആളുകളും വ്യായാമം ചെയ്യുന്നതിൽ മടി കാട്ടുന്നവരാണ്. ശാരീരികമായി വളരെ കുറഞ്ഞ ആക്ടിവിറ്റിയുള്ള വ്യക്‌തികൾക്ക് ഹൃദയസംബന്ധമായ അസുഖം, ക്യാൻസർ, ഡയബറ്റീസ്, എല്ല് സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കൊപ്പം മാനസികമായ പ്രശ്നങ്ങളും ഉണ്ടാകും.

ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

വ്യായാമം ചെയ്യുക വഴി ശരീരം എൻഡോർഫിൻ ഹോർമോൺ സ്രവിപ്പിക്കുകയും ശരീരത്തിനും മനസ്സിനും കൂടുതൽ റിലാക്സേഷൻ കിട്ടുകയും ചെയ്യുന്നു. ഇത് ഹോർമോൺ വേദന കുറയ്ക്കും. അതുപോലെ മാനസിക പിരിമുറുക്കത്തിനും ആശ്വാസം പകരും. അതുപോലെ നല്ല ഉറക്കവും കിട്ടും. നിത്യേനയുള്ള സ്ട്രച്ചിംഗ്, നടപ്പ്, നീന്തൽ, ഡാൻസിംഗ് എന്നീ വ്യായാമങ്ങൾ മാനസികാരോഗ്യത്തിനും മികച്ചതാണ്.

സാമൂഹിക ജീവി 

സാമൂഹിക ബന്ധങ്ങളും സഹകരണങ്ങളും ഉള്ള വ്യക്‌തി മാനസിക പിരിമുറുക്കം, ഡിപ്രഷൻ, മറ്റ് മനഃശാസ്ത്രപരമായ പ്രശ്നങ്ങൾ എന്നിവയിൽ നിന്നും മോചിതനായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. സ്വന്തം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സൗഹൃദങ്ങളിലൂടെ പുതിയ വഴികൾ തുറക്കപ്പെടും. മാനസിക പിരിമുറുക്കവും കുറയ്ക്കും.

ഇഷ്ടപ്പെട്ട ജോലി ചെയ്യുക

 ഇഷ്ടപ്പെട്ട ഹോബികൾ ചെയ്യാനും വളർത്തിയെടുക്കാനും പലർക്കും സമയം കണ്ടെത്താൻ കഴിയാറില്ല. സമയമില്ല എന്നത് ഒരു ഒഴിവു കഴിവ് അല്ലെങ്കിൽ അലസ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്. മനസിൽ ഒന്നുറപ്പിക്കുക. ആ ഹോബി ചെയ്‌തേ പറ്റൂവെന്ന്, സമയം താനേ കടന്നു വരും. ജീവിതത്തിനത് പുതിയൊരു ഉൻമേഷം പകർന്നു തരും. പോസിറ്റീവായ മാറ്റങ്ങൾ ശരീരത്തിലും മനസിലും ഉണ്ടാകുന്നത് സ്വയം തിരിച്ചറിയാം.

ക്രിയാത്മകമായ കഴിവുകൾ ശക്തമായ വ്യക്‌തിത്വത്തിന് അടിത്തറ പാകും. എഴുത്ത്, വായന, ചിത്രരചന, സ്റ്റിച്ചിംഗ്, എംബ്രോയ്ഡറി, ഫാഷൻ ഡിസൈനിംഗ്, ഇന്‍റീരിയർ ഡിസൈനിംഗ്, അനിമേഷൻ, ഗ്രാഫിക് ഡിസൈനിംഗ്, കുക്കിംഗ്, കൃഷി, പൂന്തോട്ടം… അങ്ങനെയെന്തും ഇതിലുൾപ്പെടും.

ആർക്കെങ്കിലും വേണ്ടി എന്തെങ്കിലും ചെയ്യുക

നമ്മൾ നമ്മൾക്കു വേണ്ടി മാത്രമായി ജീവിക്കാറുണ്ട്. എന്നാൽ വല്ലപ്പോഴും മറ്റുള്ളവർക്കു വേണ്ടി കൂടി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക. അത് ഏറ്റവും വലിയ പുണ്യ പ്രവൃത്തിയായിരിക്കും. ഇത്തരം കാര്യങ്ങൾ മനഃശക്തി വർദ്ധിപ്പിക്കും. മറ്റുള്ളവർക്കായി എന്തെങ്കിലും സഹായങ്ങൾ ചെയ്യുന്നത് മനസ്സിൽ സന്തോഷം ജനിപ്പിക്കുന്നു. അതുപോലെ മറ്റുള്ളവരുടെ നന്മകളെ സത്യസന്ധമായി അഭിനന്ദിക്കുന്നതും സന്തോഷത്തിലേക്കുള്ള വഴിയാണ്.

മറ്റുള്ളവർ എന്ത് പറയും എന്ന ചിന്ത വേണ്ട

 ആളുകൾ എന്ത് വിചാരിക്കും, എന്ത് പറയും തുടങ്ങിയവ നമ്മെ സദാ പിന്തുടരുന്ന ചിന്തകളാണ്. ഇത് നമ്മുടെ മാനസിക സന്തുലിതാവസ്‌ഥയെ തകിടം മറിക്കും. അതിനാൽ അത്തരം അനാവശ്യ ചിന്തകൾ മാറ്റി വച്ച് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ നിർഭയം ചെയ്യുക.

और कहानियां पढ़ने के लिए क्लिक करें...