പ്രായം കൂടുന്തോറും ശരീരത്തിലെ കൊളോജൻ ഉൽപാദനം കുറഞ്ഞുവരും. ഇതോടെ സ്കിൻ ടെക്സ്ചറിൽ മാറ്റം വരുന്നു. പഴയതുപോലയെുള്ള തിളക്കവും ഇറുക്കവും നഷ്ടപ്പെട്ടു തുടങ്ങി മെല്ലെ ചുളിവുകൾ പ്രത്യക്ഷപ്പെടും. ഇത്തരം ചർമ്മപ്രശ്നം മേക്കപ്പിലൂടെ മറച്ചുവയ്ക്കാൻ കഴിയും. എന്നാൽ അത് ചെയ്യേണ്ട വിധം ചെയ്തില്ലെങ്കിൽ വിപരീത ഫലം ഉണ്ടാകാനും സാദ്ധ്യതയുണ്ട്. മേക്കപ്പ് ചെയ്യുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ. പ്രായമേറിയാലും വൗ എന്തു സുന്ദരി എന്ന് പറയട്ടെ ലോകം.

  1. ചർമ്മത്തിന്‍റെ ഈർപ്പം നിലനിർത്താൻ ഹൈഡ്രേറ്റിംഗ് പ്രൈമർ ഉപയോഗിക്കാം.
  2. ഫൗണ്ടേഷൻ അല്ലെങ്കിൽ ബേസ്ക്രീം പുരട്ടുമ്പോൾ ശരീരത്തിന്‍റെ നിറത്തെക്കാൾ ഒരു ഷെയ്ഡ് കുറഞ്ഞത് ഉപയോഗിക്കണം.
  3. ബിബി ക്രീം സദാ കയ്യിൽ കരുതുക. മേക്കപ്പിനു മുമ്പ് ഇത് അപ്ലൈ ചെയ്യുക.
  4. മുഖത്ത് അധികം ചുളിവും വരയും ഉണ്ടെങ്കിൽ ബിബിക്കു പകരും സിസി ക്രീം ഉപയോഗിക്കാം.
  5. ഫൗണ്ടേഷൻ പുരട്ടാൻ ബ്രഷ് അല്ലെങ്കിൽ ബ്യൂട്ടി ബ്ലന്‍റർ സ്പഞ്ച് ഉപയോഗിക്കാം. കൃത്യമായി ബ്ലന്‍റ് ചെയ്യുന്നില്ല എങ്കിൽ മുഖത്തെ ചുളിവുകൾ തെളിഞ്ഞുവരാം.
  6. ഫേസ് പൗഡർ ഉപയോഗം കുറയ്ക്കാം. കണ്ണിന് താഴെ പൗഡർ ഇട്ടാൽ ക്രോഫീറ്റ് തെളിഞ്ഞു കാണാൻ കഴിയും.
  7. ടി സോൺ അഥവാ നെറ്റിത്തടം, മൂക്ക് ചുണ്ടിനോടു ചേർന്ന ഭാഗം ഇവിടെയെല്ലാം ഹൈലൈറ്റർ ഉപയോഗിക്കണം. അതിലൂടെ ചുളിവുകൾ മറച്ചുവയ്ക്കാൻ കഴിയും. ഹൈലൈറ്റർ സ്കിൻ ടോൺ അനുസരിച്ചു വേണം തെരഞ്ഞെടുക്കാൻ. ലിക്വിഡ് ഫോം ആണ് നല്ലത്.
  8. മുഖത്ത് പുരട്ടുന്നതുപോലെ തന്നെ കഴുത്തിലും ഫൗണ്ടേഷൻ ഉപയോഗിക്കണം. അതല്ലെങ്കിൽ കഴുത്തിലും ചുളിവുകൾ തെളിഞ്ഞു നിൽക്കും.
  9. ബ്ലഷ് ഒരു ടച്ച് ചെയ്താൽ തന്നെ സൗന്ദര്യം ഉണ്ടാകും. ഇളം റോസ് അല്ലെങ്കിൽ പീച്ച് നിറമാണ് ബ്ലഷിന് അനുയോജ്യം.
  10. കൺസീലർ ലിക്വിഡ് നല്ലതാണ്. പക്ഷേ വാട്ടർപ്രൂഫ് ആയതോ തിക്ക് ആയതോ വേണ്ട. ഈ പ്രായത്തിൽ കണ്ണിന് സമീപത്തെ ചർമ്മത്തിൽ കറുപ്പ് പടരാനിടയുണ്ട്. കട്ടി കൂടിയതോ വാട്ടർപ്രൂപ് ആയതോ ആയ കൺസീലർ ഈ ചർമ്മത്തിൽ യോജിക്കില്ല.
  11. പുരികത്തിലെ രോമങ്ങൾക്കിടയിൽ ഗ്യാപ് ഉണ്ടായിട്ടുണ്ടെങ്കിൽ ഐബ്രോ പെൻസിൽ കൊണ്ട് ആകൃതി നൽകാം. കറുത്തതോ നാച്ചുറൽ ബ്രൗൺ കളറോ ഉപയോഗിക്കാം.
  12. ഐബ്രോ ഗ്രോത്ത് സിറം ഉപയോഗിച്ച് പുരകത്തിന്‍റെ ആകൃതി നൽകാൻ കഴിയും. പുരകത്തിന് തിളക്കവും മുഖത്തിന് യുവത്വവും ലഭിക്കും.
  13. ഐ ഷാഡോ ന്യൂട്രൽ കളർ ആണ് നല്ല ഇളം നിറത്തിലുള്ള ഐഷാഡോ ഉപയോഗിച്ച് ലെയർ ചെയ്ത ശേഷം ക്രീസ്ലൈനിൽ ആ നിറത്തേക്കാൾ ഒരു ഷേഡ് ഡാർക്കായ നിറം ഉപയോഗിച്ച് ഡീപ് ലെയർ വരയ്ക്കുക.
  14. ഒരു പ്രായം കഴിഞ്ഞാൽ ഡീപ് ഐ ഷാഡോയും തിളങ്ങുന്ന നിറങ്ങളും അത്ര അനുയോജ്യമല്ല. ഇത്തരം നിറങ്ങൾ ഉപയോഗിക്കുമ്പോൾ കണ്ണുകൾക്ക് ക്ഷീണം തോന്നിക്കും.
  15. വിവാഹാവശ്യങ്ങൾക്കായി ഷിമർ ഐഷാഡോ ഉപയോഗിക്കുന്നുണ്ടെങ്കിൽ സാറ്റിൻ ഫിനിഷ് ഐഷാഡോ ആണ് നല്ലത്.
  16. മുകളിലെ കൺപീലികളിൽ മാത്രമേ മസ്കാര ഇടാവൂ. താഴെ ഇട്ടാൽ ചുളിവുകൾ തെളിഞ്ഞു കാണും.
  17. ലിക്വിഡ് ലൈനറിനുപകരം ബേസ്ഡ് ലൈനർ ഉപയോഗിക്കാം.
  18. ഐലൈനറിൽ ഉപയോഗിച്ച് കൺപോളയിൽ വീതിയിൽ രേഖ വരയ്ക്കാം.
  19. വിംഗ്സ് ഐലൈനർ ഒഴിവാക്കാം.
  20. കണ്‍പീലികൾക്ക് കനം കുറഞ്ഞതായി തോന്നുന്നുണ്ടെങ്കിൽ കൃത്രിമ കൺപീലി ഉപയോഗിക്കാം.
  21. പാർട്ടിക്കെത്തുമ്പോൾ കണ്ണിനടിയലെ കറുപ്പ് ഒളിക്കാൻ ല്യൂമിനസ് കൺസീലർ പ്രയോഗിക്കാം.
  22. കണ്ണട ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അടയാളം മായ്ക്കാൻ അധികം മേക്കപ്പ് ചെയ്ശേഷം കണ്ണട ധരിക്കരുത്.
  23. ലിപ്സറ്റിക് ഇടുന്നതിനുമുമ്പ് ഡെഡ് സ്കിൻ എക്സ്ഫോളിയേഷൻ ചെയ്യുക.
  24. ചുണ്ടിലെ ഡെഡ് സ്കിൻ നീക്കം ചെയ്തശേഷം മോയിസ്ചുറൈസർ ലിപ് ബാം ഉപയോഗിക്കണം.
  25. ചുണ്ടുകളിൽ പിഗ്മെന്‍റേഷൻ ഉണ്ടെങ്കിൽ കൺസീലർ ഉപയോഗിക്കാം.
  26. ചുണ്ടിൽ ഡീപ് കളർ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നില്ല. മെറൂൺ ഷേഡ് ഉപയോഗിക്കുമ്പോൾ ചുണ്ടിൽ വൈൻ കളറിനു പകരം റോസ് അല്ലെങ്കിൽ ബ്രിക് റെഡ് കളർ പ്രയോഗിക്കാം.
  27. മോയിസ്ചുറൈസർ റിച്ച് ലിപ്സ്റ്റിക് ആണ് എപ്പോഴും നല്ലത്.
  28. പ്രായമേറുന്തോറും ചർമ്മത്തിലെ ടിഷ്യു ചുരുങ്ങിക്കൊണ്ടിരിക്കും. ചുണ്ടുകളും ചുരുങ്ങും. ചുണ്ടിന് വീതി വേണമെന്ന് തോന്നിയാൽ ലിപ്സ്റ്റിക് ഇടുന്നതിനു മുമ്പ് ലിപ്ലൈനർ പ്രയോഗിക്കാം. ചുണ്ടുകൾക്ക് ആകൃതി ലഭിക്കും.
  29. ചുണ്ടുകൾ ആണ് ഹൈലൈറ്റ് ചെയ്യേണ്ടതെങ്കിൽ ലിപ്ഗ്ലോസ് ആണ് നല്ലത്.
  30. മുടി അഴിച്ചിട്ടുള്ള ഹെയർ സ്റ്റൈൽ പ്രായം കുറച്ചു തോന്നിപ്പിക്കും. ബൺ കെട്ടുമ്പോൾ പ്രായം കൂടുതലും തോന്നും.
  31. മുടി ഡാർക്ക് കളർ ചെയ്യുമ്പോൾ മുടിയേക്കാൾ ഒരു ഷേഡ് കുറഞ്ഞ നിറം ഉപയോഗിക്കുക.
  32. ഡാർക്ക്കളർ ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോൾ ബിന്ദി ധരിക്കുന്നുണ്ടെങ്കിൽ ഇളം നിറമോ ചെറുതോ ആയ ബിന്ദി തെരഞ്ഞെടുക്കാം.
  33. കുറച്ചുകൂടി ചെയ്യാമായിരുന്നു എന്ന തോന്നൽ മേക്കപ്പിൽ അവശേഷിക്കുന്നതാണ് നല്ലത്.
  34. ദിവസവും ആന്‍റി ഏജിംഗ് ക്രീം ഉപയോഗിക്കുന്നത് കൊളോജെൻ അളവ് വർദ്ധിപ്പിക്കും.
  35. ഈ പ്രായത്തിൽ ചർമ്മം വരളാൻ സാദ്ധ്യത കൂടുതലാണ്. മുഖത്ത് മേക്കപ്പിടുമ്പോൾ കൈകാലുകളുടെ ഡ്രൈനസ് കൂടി പരിഹരിക്കുക. ഇതിനായി ബോഡി ബട്ടർ ക്രീമുകൾ ഉപയോഗിക്കുക.
  36. കണ്ണുകൾക്ക് താഴെ കറുപ്പും ചുളിവും കുറയ്ക്കാൻ ഉറങ്ങുന്നതിനു മുമ്പ് അണ്ടർ ഐ ക്രീം അല്ലെങ്കിൽ ജെൽ ഉപയോഗിക്കാം.
  37. വേനൽക്കാലത്ത് മുഖത്ത് ബ്രൗൺ സ്പോട്സ് ഉണ്ടാകുന്നത് തടയാൻ എസ്പിഎഫ് പതിവായി പുരട്ടുക. ദിവസവും രണ്ടുനേരം ഐസ് ക്യൂബ്സ് ഉപയോഗിച്ച് മുഖം മസാജ് ചെയ്താൽ ചുളിവുകൾ കുറയും.
  38. ആഴ്ചയിലൊരിക്കൽ മുഖത്ത് സ്പൂൺ മസാജ് ചെയ്യാം. ഒലിവ് ഓയിൽ ചൂടാക്കിയ ശേഷം അതിൽ ഒരു സ്പൂൺ മുക്കിയ ശേഷം മുഖത്ത് മെല്ലെ അമർത്തിക്കൊടുക്കുക. രണ്ട് മിനിറ്റ് ഇടവിട്ട് 15 മിനിറ്റ് ഇങ്ങനെ ചെയ്യാം.
  39. മാസത്തിലൊരിക്കൽ ഫേഷ്യൽ ചെയ്യുക. റിംഗിൾസും വരൾച്ചയും കുറയ്ക്കാൻ സഹായിക്കുന്ന ഫേസ് പാക്ക് ഉപയോഗിക്കാം.
  40. ക്ലീനിംഗ്, ടോണിംഗ്, എക്സ്ഫോളിയേഷൻ, മോയ്സ്ചുറൈസിംഗ് പ്രൊട്ടക്ഷൻ ഇവ കൃത്യമായി ചെയ്യുമ്പോൾ പ്രായാധിക്യത്തിന്‍റെ പ്രഭാവം മുഖത്ത് പ്രത്യക്ഷപ്പെടില്ല.
और कहानियां पढ़ने के लिए क्लिक करें...