ആരോഗ്യം… അതാണ് എല്ലാവരും ഇന്ന് ലക്ഷ്യമിടുന്നത്. ആരോഗ്യം എങ്ങനെയെല്ലാം കൈവരിക്കാം, അതിനുള്ള വിവിധ വഴികളെക്കുറിച്ച് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. മികച്ച ആരോഗ്യം കൈവരിക്കാൻ പ്രോട്ടീൻ ബാർ, പ്രോട്ടീൻ ഷേക്ക്, പ്രോട്ടീൻ ബോൾ എന്നിവയൊക്കെ ട്രൈ ചെയ്യാനും അവർ തയ്യാറാണ്.

ഇന്ന് വിപണിയിൽ വ്യത്യസ്ത തരത്തിലുള്ള പ്രോട്ടീൻ പൗഡറുകളും സപ്ലിമെന്‍റുകളും ലഭിക്കുന്നുണ്ട്. എന്നാൽ പ്രോട്ടീൻ സപ്ലിമെന്‍റ്സ് എത്രയളവിൽ എങ്ങനെ കഴിക്കണമെന്നതിനെപ്പറ്റി ഭൂരിഭാഗം ആളുകൾക്കും ഒരു ധാരണയുമില്ലെന്നതാണ് വാസ്തവം. അമിതമായി പ്രോട്ടീൻ കഴിക്കുന്നതും ദോഷകരമാണ്.

എന്താണ് പ്രോട്ടീൻ

നമ്മുടെ ശരീരത്തിന് ആവശ്യമായ 3 മൈക്രോ ന്യൂട്രിയന്‍റുകളിൽ ഒന്നാണ് പ്രോട്ടീൻ. ഇതിന്പുറമേ 2 മൈക്രോ ന്യൂട്രിയന്‍റുകൾ ഫാറ്റും കാർബോ ഹൈഡ്രേറ്റുമാണ്. നമ്മുടെ ശരീരത്തിലെ മസിലുകളുടെ നിർമ്മാണത്തിന് ആവശ്യമായ ഒരു മൈക്രോ ന്യൂട്രിയന്‍റാണ് പ്രോട്ടീൻ.

ശരീരത്തിന്‍റെ വളർച്ചാവികാസത്തിനും റിപ്പയറിംഗിനും പ്രോട്ടീൻ അടങ്ങിയ പാലുൽപന്നങ്ങൾ, മാംസം, മുട്ട, മത്സ്യം, പരിപ്പുകൾ കഴിക്കേണ്ടതാവശ്യമാണ്. ഇത്തരം ഭക്ഷ്യവസ്തുക്കൾ കഴിക്കുമ്പോൾ ഇവയെ ആസിഡുകളായി വിഘടിപ്പിക്കുന്ന ജോലി ചെറുകുടലിലാണ് നടക്കുക. അവിടെ നിന്നും അമിനോ ആസിഡ് നമ്മുടെ കരളിലെത്തുന്നു. ശരീരത്തിനാവശ്യമായ അമിനോ ആസിഡ് ഏതാണെന്ന് നിർണയിക്കപ്പെടുന്ന പ്രക്രിയ കരളിലാണ് നടക്കുക. അവയെ വേർതിരിച്ച് ബാക്കിയുള്ളവയെ മൂത്രത്തിലൂടെ പുറന്തള്ളുകയാണ് ചെയ്യുക.

എത്ര പ്രോട്ടീൻ അവശ്യം

കൂടുതൽ ഓട്ടവും ചാട്ടവും അല്ലെങ്കിൽ കഠിനാദ്ധ്വാനവും ചെയ്യുന്ന മുതിർന്ന ഒരു വ്യക്‌തിയ്ക്ക് സ്വന്തം ശരീരത്തെ അടിസ്ഥാനപ്പെടുത്തി 1 കിലോഗ്രാം തൂക്കത്തിനായി 0.75 ഗ്രാം പ്രോട്ടീൻ ആവശ്യമായി വരും. പുരുഷന്മാർക്ക് ശരാശരിയളവിൽ 55 ഗ്രാമും സ്ത്രീകൾക്ക് 45 ഗ്രാമും പ്രതിദിനമെന്നോണം ആവശ്യമാണ്.

ബോഡി ബിൽഡിംഗ്, മാംസപേശികളുടെ വികാസം എന്നിവയ്ക്ക് അധിക പ്രോട്ടീനാവശ്യമാണ്. അധികവ്യായാമം ചെയ്യുന്നതിലൂടെ മാംസപേശികളിലുള്ള പ്രോട്ടീൻ വിഘടിക്കാൻ തുടങ്ങും. ഈ സാഹചര്യത്തിൽ മാംസപേശികളെ ബലമുള്ളതാക്കുവാൻ പ്രോട്ടീൻ അധികയളവിൽ കഴിക്കേണ്ടി വരും. അങ്ങനെയായാൽ തുടർച്ചയായി മസിലുകളുടെ റിപ്പയറിംഗ് നടന്നുകൊണ്ടിരിക്കും. ഈ പ്രവൃത്തിയ്ക്ക് പ്രോട്ടീനിൽ കണ്ടുവരുന്ന ല്യൂമിൻ എന്ന് പേരുള്ള അമിനോ ആസിഡ് ഏറ്റവും സഹായകരമാണ്.

വയസായവർക്കും ഭക്ഷണത്തിൽ വേണ്ടയളവിൽ സപ്ലിമെന്‍റ് എന്ന നിലയിൽ പ്രോട്ടീൻ കഴിക്കേണ്ടതാവശ്യമാണ്. സ്വന്തം ശരീരഭാരത്തിന് അനുസരിച്ച് 1.2 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്.

ശരീരഭാരം കുറയ്ക്കാൻ സഹായകരം

സ്വന്തം ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് കുറച്ച് പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ വർദ്ധിപ്പിച്ച് അനായാസം ശരീരഭാരം കുറയ്ക്കാനാവും. അതായത് 30% പ്രോട്ടീൻ 40% കാർബോഹൈഡ്രേറ്റ് 30% ഫാറ്റ് എന്നിങ്ങനെയുള്ള ഭക്ഷണം കഴിക്കണമെന്നാണ്. ഈ ഭക്ഷണ ഘടന ശരീരഭാരം കുറയ്ക്കും.

ശരാശരി ഭക്ഷണത്തിൽ 15% പ്രോട്ടീൻ, 55 % കാർബോ ഹൈഡ്രേറ്റ് 35% ഫാറ്റും അടങ്ങിയിരിക്കും. ആവശ്യമായ പ്രോട്ടീൻ പൂർണ്ണമായ അളവിൽ എടുത്തില്ലെങ്കിൽ മുടി പൊഴിച്ചിൽ, ചർമ്മം വരണ്ടുപൊട്ടൽ, ശരീരഭാരവും മാംസപേശികളും ക്ഷയിക്കുന്നതുപോലെയുള്ള പ്രശ്നങ്ങളും ഉണ്ടാകും.

പ്രോട്ടീൻ സപ്ലിമെന്‍റുകളുടെ ആവശ്യകത

 പ്രോട്ടീൻ സപ്ലിമെന്‍റുകൾ പോഷണങ്ങൾ കൊണ്ട് സമ്പന്നമാണ്. അത് നമ്മെ ആരോഗ്യമുള്ളതും രോഗമുക്‌തവുമാക്കും. ചീത്ത കൊളസ്ട്രോൾ, രക്‌ത സമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും മോചനം നേടുന്നതിന് പ്രോട്ടീൻ സഹായിക്കും. ഒപ്പം രോഗപ്രതിരോധശേഷി മെച്ചപ്പെടും.

പ്രോട്ടീൻ സപ്ലിമെന്‍റ് കഴിച്ചുകൊണ്ട് ദിവസത്തിന് തുടക്കം കുറിക്കുകയാണെങ്കിൽ അത് ദിവസം മുഴുവനും ഊർജ്‌ജസ്വലമായിരിക്കാൻ സഹായിക്കും. പ്രോട്ടീൻ എനർജി ലെവൽ വർദ്ധിപ്പിക്കും. ജോലിഭാരം കൊണ്ടുള്ള തളർച്ചയും മടുപ്പുമൊന്നും തോന്നുകയേയില്ല.

പ്രോട്ടീൻ മാംസപേശികൾക്ക് ബലവും ഉറപ്പും നൽകും. അതുപോലെ ശരീരത്തിലെ ഫാറ്റ് കുറയ്ക്കും. ശരീരത്തിന്‍റെയും മസ്തിഷ്കത്തിന്‍റെയും ശ്രദ്ധ ഏകാഗ്രമാക്കാൻ പ്രോട്ടീൻ അധികശക്‌തി പ്രദാനം ചെയ്യുന്നു. ക്ഷയിച്ചതും ദുർബലവുമായ ശരീരത്തിൽ കോശങ്ങൾ വർദ്ധിക്കാനും സംരക്ഷിക്കാനും പ്രോട്ടീൻ ആവശ്യമാണ്.

പ്രോട്ടീൻ സപ്ലിമെന്‍റിനെ ചൊല്ലി ധാരാളം തെറ്റിദ്ധാരണകളുമുണ്ട്. ഇക്കാരണം കൊണ്ട് പ്രോട്ടീൻ കഴിക്കാൻ ആളുകൾ മടി കാട്ടാറുണ്ട് അതേക്കുറിച്ച് ഫിറ്റ് നസ് എക്സ്പെർട്ട് സങ്കൽപ്പ് പറയുന്ന ചില കാര്യങ്ങളിതാ.

 

മിഥ്യ: പ്രോട്ടീൻ സപ്ലിമെന്‍റ് ശരീരഭാരം വർദ്ധിപ്പിക്കും.

സത്യം: യഥാർത്ഥത്തിൽ പ്രോട്ടീൻ, പ്രോട്ടീൻ ഷേക്ക്, സ്മൂത്തി ശരീരഭാരം കുറയ്ക്കാനും ശരീരം മെലിയാൻ സഹായിക്കുകയുമാണ് ചെയ്യുന്നത്. ഉദരത്തിലെ കൊഴുപ്പിനെ വളരെ വേഗത്തിൽ കുറയ്ക്കും. നിങ്ങൾ ഏതെങ്കിലും തരത്തിൽ പ്രോട്ടീൻ കഴിക്കുകയാണെങ്കിൽ വയറ് നിറഞ്ഞതായി തോന്നും.

പ്രോട്ടീൻ കഴിച്ചശേഷം ദീർഘസമയത്തേക്ക് ഭക്ഷണമൊന്നും കഴിക്കാതെയിരിക്കാനും കഴിയും. മാത്രവുമല്ല കലോറിയുടെ അളവ് കുറയും. ഇത് വ്യക്‌തിയുടെ ശരീരഭാരം കുറയ്ക്കുന്നതിന് പിന്നിൽ നിർണായക പങ്ക് വഹിക്കും. എന്നാൽ പ്രോട്ടീൻ അധികയളവിൽ കഴിക്കുന്നത് വിപരീതഫലം സൃഷ്ടിക്കുകയും ചെയ്യും.

 

മിഥ്യ: പ്രോട്ടീൻ സപ്ലിമെന്‍റ്സ് കഴിക്കുന്നത് എല്ലുകളെ ദുർബലപ്പെടുത്തും.

സത്യം: ശരിയായ അളവിൽ പ്രോട്ടീൻ കഴിക്കുന്ന വ്യക്‌തിയ്ക്ക് പ്രായത്തിനനുസരിച്ച് എല്ലുകളിൽ മാംസപേശികൾ ശരിയായ രൂപത്തിൽ രൂപം കൊള്ളും. ഓസ്റ്റിയോപോറോസിസ്, ഫ്രാക്ച്ചർ പോലെയുള്ള അപകടങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കുറവായിരിക്കും. ഇത് സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്നു. പ്രത്യേകിച്ചും ആർത്തവ വിരാമത്തിനുശേഷം ഓസ്റ്റിയോപോറാസിസിന്‍റെ ഹൈറിസ്കുള്ള സ്ത്രീകൾക്ക് പ്രോട്ടീൻ ധാരാളമായി കഴിക്കുന്നത് ആക്ടീവായിരിക്കാൻ ഏറ്റവും മികച്ച രീതിയാണ്.

 

മിഥ്യ: പ്രോട്ടീൻ സപ്ലിമെന്‍റ് കിഡ്നിയ്ക്ക് ഹാനികരമാണ്.

സത്യം: ഹൈ പ്രോട്ടീൻ കഴിക്കുന്നത് കിഡ്നിയ്ക്ക് ദോഷം ചെയ്യുമെന്ന ധാരണ ഭൂരിഭാഗം ആളുകൾക്കുണ്ട് ഇത് ശരിയാണ്. കിഡ്നി സംബന്ധമായ അസുഖമുള്ള വ്യക്‌തികൾക്ക് ഹൈപ്രോട്ടീൻ അപകടമുണ്ടാക്കും. ആരോഗ്യമുള്ള വൃക്കകളുള്ള വ്യക്‌തികൾക്ക് ഇതുകൊണ്ട് യാതൊരു പ്രശ്നവുമുണ്ടാവുകയില്ല. പ്രോട്ടീൻ സപ്ലിമെന്‍റ് കഴിക്കുന്നതിനൊപ്പം ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കിൽ അത് കിഡ്നിയിൽ അടിഞ്ഞു കൂടും.

 

മിഥ്യ: പ്രോട്ടീൻ സപ്ലിമെന്‍റ് പ്രാധാനമായും അനിമൽ പ്രോട്ടീൻ ആണ്.

സത്യം: സസ്യങ്ങളിൽ നിന്നെടുക്കുന്ന പ്രോട്ടീൻ പൗഡർ രൂപത്തിൽ വിപണിയിൽ ലഭ്യമാണ്. ശരീരത്തിൽ പ്രോട്ടീനിന്‍റെ അഭാവത്തെ നികത്താൻ അത് പര്യാപ്തമാണ്. സസ്യാഹാരികളായവർക്ക് പ്ലാന്‍റ് ബേസ്ഡ് പ്രോട്ടീൻ കഴിക്കാം. സമ്പൂർണ്ണ സസ്യാഹാരികൾക്ക് പ്രോട്ടീൻ ഏറ്റവും നല്ലതാണ്.

വീട്ടിലും സസ്യ പ്രോട്ടീൻ തയ്യാറാക്കാം. കുറച്ച് നട്സ് ചേർത്ത് പൊടിച്ച് പ്രോട്ടീൻ തയ്യാറാക്കാം. വിപണിയിൽ സോയ പ്രോട്ടീൻ പൗഡർ ലഭ്യമാണ്.

 

മിഥ്യ: പ്രോട്ടീൻ കഴിക്കുകവഴി നമ്മുടെ ദഹനപ്രക്രിയ മോശമാകും

സത്യം: ചിലരിൽ വേ പ്രോട്ടീൻ ദഹന പ്രശ്നമുണ്ടാക്കുന്നുണ്ട്. വയറ്റിൽ നീർവീക്കം, ഗ്യാസ്, ഡയറിയ പോലെയുള്ള ലക്ഷണങ്ങൾ ഇതുകൊണ്ട് ഉണ്ടാകാം. എന്നാൽ ഇവയിൽ ഭൂരിഭാഗം പ്രശനങ്ങളും ലാക്ടോസ് ഇൻടോളറൻസുമായി ബന്ധപ്പെട്ടിരിക്കുന്നു. വേ പ്രോട്ടീനിൽ ലാക്ടോസ് പ്രധാനപ്പെട്ട കാർബ് ആണ്

और कहानियां पढ़ने के लिए क्लिक करें...