• നിറയെ ഫൈബർ, പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, അയൺ പലതരം വിറ്റാമിനുകൾ എന്നിവക്കൊപ്പം ചെറുപയറിൽ സിങ്കും അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെ സുഗമമാക്കുന്നതിനൊപ്പം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.

• മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് കൂടുതൽ പ്രയോജനപ്രദമാണ്. കാരണം ഇതിൽ കലോറി വളരെ കുറവും ഫ്രീ അമിനോ ആസിഡുകളും ആന്‍റി ഓക്സിഡന്‍റുകളും വളരെ കൂടിയ അളവിലുമായിരിക്കും.

• മുളപ്പിച്ച ചെറുപയർ ആന്‍റിഓക്സിഡന്‍റുകളാൽ സമ്പന്നമായിരിക്കും. അതുകൊണ്ട്, ഇത് പതിവായി കഴിച്ചാൽ ഡയബറ്റീസ്, ഹാർട്ട് ഡിസീസ്, ചിലതരം കാൻസറുകൾ എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യത കുറയും.

• ചെറുപയർ ബാഡ് കൊളസ്ട്രോളിനെയും നിയന്ത്രിക്കും അതിനാൽ ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കുറയും.

• പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ എന്നിവ ഇതിൽ സമ്പന്നമായുണ്ട്. ഇവ അടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ കഴിക്കുന്നത് ഹൈ ബ്ലഡ്പ്രഷറിനെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്.

• ചെറുപയറിൽ പെക്ടിൻ എന്ന പേരുള്ള സൊല്യുബിൾ ഫൈബർ ഉണ്ട്. ദഹനവ്യവസ്ഥയെ ശരിയായ നിലയിലാക്കുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കുന്നതിന് ഇത് സഹായിക്കും. ഇത് പതിവായി കഴിച്ചാൽ വൻക്കുടലിൽ ഗുഡ് ബാക്ടീരിയകളുടെ എണ്ണം വർദ്ധിക്കും.

• ചെറുപയറിൽ അയണും അടങ്ങിയിട്ടുണ്ട്. അതിനാൽ ഡോക്‌ടറുടെ നിർദ്ദേശാനുസരണം ഗർഭകാലത്ത് ചെറുപയർ കഴിക്കാം.

और कहानियां पढ़ने के लिए क्लिक करें...