ചർമ്മത്തിന്‍റെ പരിചരണം പോലെ തന്നെ പ്രധാനമാണ് ചുണ്ടുകളുടെയും പരിചരണം. ചുണ്ടുകൾ വളരെ കോമളമാണെന്നതാണ് അതിന് കാരണം. തണുപ്പിന്‍റെയും വെയിലിന്‍റെയും വരണ്ട കാറ്റിന്‍റെയും ഫലങ്ങൾ നേരിട്ട് ചുണ്ടുകളെ ബാധിക്കുന്നു. ഈ സാഹചര്യത്തിൽ ചുണ്ടുകൾ വരണ്ടുപൊട്ടുന്നതിനൊപ്പം അതിന്‍റെ സൗന്ദര്യവും നഷ്ടപ്പെടുന്നു. പൊട്ടിയഭാഗത്ത് നീറ്റ് ഉണ്ടാകും. വരണ്ടുപൊട്ടിയ ചുണ്ടുകൾക്ക് പ്രത്യേക പരിചരണവും ശ്രദ്ധയുമാവശ്യമാണ്.
വേറിട്ട വഴികൾ
ലിപ്സ്റ്റിക് പുരട്ടുന്നതിനും ചില പ്രത്യേക നിയമങ്ങളുണ്ട്. പകൽ സമയത്ത് ലൈറ്റ് കളറിലുള്ള ലിപ്സ്റ്റിക് അണിയാം. രാത്രിയിൽ കടും വർണ്ണങ്ങ ളാകുന്നതിൽ തെറ്റില്ല. ഇതേപോലെ കാലാവസ്ഥയ്ക്കനുസരിച്ച് ലിപ്സ്റ്റിക് അണിയാം. വേനൽക്കാലത്ത് ഉപയോഗിക്കുന്ന ലിപ്സ്റ്റിക് മഞ്ഞുകാലത്തും അനുയോജ്യമാവണമെന്നില്ല.
മാറ്റ് ലിപ്സ്റ്റിക് എത്ര തന്നെ ഇഷ്ടമായാലും ശരി മഞ്ഞുകാലത്ത് അവ പുരട്ടിയാൽ ചുണ്ടുകൾ വരണ്ടുപൊട്ടും. മാറ്റ് ലിപ്സറ്റിക് പ്രത്യേകിച്ചു ലിക്വിഡ് മാറ്റ് ലിപ്സ്റ്റിക് പുരട്ടാൻ ശ്രദ്ധിക്കുകയാണെങ്കിൽ അതിനുള്ള തയ്യാറെടുപ്പുകൾ നേരത്തെ മുതൽ ചെയ്തു തുടങ്ങണം. ചുണ്ടുകളിലുണ്ടാവുന്ന വരൾച്ചയും വരണ്ടുപൊട്ടലുമൊക്കെ ഒഴിവാക്കാനാവും.
ലിക്വിഡ് മാറ്റ് ലിപ്സ്റ്റിക് പുരട്ടും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
-
-
- ചുണ്ടുകളിൽ വാസലിൻ അപ്ലൈ ചെയ്യുന്നത് ഈർപ്പം നിലനിർത്തുക.
- ടൂത്ത് ബ്രഷുപയോഗിച്ച് ചുണ്ടുകളെ എക്സ്ഫോളിയേറ്റ് ചെയ്യുക. അതിനുശേഷം ലിപ്ബാം പുരട്ടാം.
- ഇനി ലിക്വിഡ് ലിപ്കളർ പുരട്ടാം.
- അതിന് മുകളിലായി പ്രൈമർ പുരട്ടാം. ലിപ്സ്റ്റിക് ദീർഘസമയം വരെ നില നിൽക്കും.
- ഒടുവിലായി ചുണ്ടുകൾക്കിടയിലായി ഹൈലൈറ്റർ ടച്ച് ചെയ്യാം. ചുണ്ടുകൾ നിറഞ്ഞുനിൽക്കുന്ന ഇഫക്ട് ലഭിക്കും. ചുണ്ടുകൾക്ക് മികച്ച റിസൽറ്റ് കിട്ടും.
-
തണുപ്പുകാലത്ത് ചുണ്ടുകൾ തുടുത്തിരിക്കാൻ ഗ്ലോസി ലിപ്സ്റ്റിക് പുരട്ടാം. മാറ്റ് ലിപ്സ്റ്റിക്കിന് പകരമായി ഗ്ലോസി ലിപ്സ്റ്റിക് റിഫ്ളക്ഷൻ മൂലം തിളങ്ങുന്നതായി തോന്നും. ഇത് നേരിട്ടും അപ്ലൈ ചെയ്യാൻ പറ്റും. അല്ലെങ്കിൽ മാറ്റ് ലിപ്സ്റ്റിക് ടോപ്പ് കോട്ടായി ഉപയോഗിക്കാം. ചില ഗ്ലോസി ലിപ്സ്റ്റിക്കുകളിൽ ആർഗൺ ഓയിലിന്‍റെ ഗുണങ്ങൾ അടങ്ങിയിരിക്കും. ഇക്കാരണത്താൽ ചുണ്ടുകളിലെ ഈർപ്പം നിലനിൽക്കും. അതുപോലെ ഗ്ലോസി ടെക്സ്ച്ചർ തണുപ്പ് കാലത്ത് ഹെൽത്തി ലുക്ക് നൽകും.
ഗ്ലോസി ലിപ്സ്റ്റിക്കിനൊപ്പം സാറ്റിൻ ലിപ്സ്റ്റിക്കും തണുപ്പുകാലത്ത് അനുയോജ്യമാണ്. സാറ്റിൻ ലിപ്സ്റ്റിക്കിന്‍റെ ടെക്സ്ചർ വളരെ സാധാരണ തരത്തിലുള്ളതായതിനാൽ തണുപ്പുകാലത്ത് പെർഫെക്ടാണ്.