ചേരുവകൾ:
തൊലിപൊളിച്ച് വൃത്തിയാക്കിയ ചിക്കൻ ഒന്നര കിലോ
തക്കാളി 8-10 എണ്ണം ചോപ്പ് ചെയ്തത്
ടൊമോറ്റോ പേസ്റ്റ് 2 ചെറിയ കപ്പ്
സവാള 4 വലുത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ
തൈര് അര കപ്പ്
മുളകുപൊടി, നെയ്യ്, പുദിന, വയണയില, മിക്സഡ് ബിരിയാണി മസാല, ഗരം മസാല, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി ഇവയെല്ലാം അളവനുസരിച്ച്
ബസ്മതി റൈസ് 3 കപ്പ് (6 പേർക്ക്)
ഓറഞ്ച് ഫുഡ് കളർ
തക്കോലം, കറുവാപ്പട്ട, ഗ്രാമ്പൂ, കുരുമുളക്, പച്ച ഏലയ്ക്ക, എണ്ണ, ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
അരി വൃത്തിയായി കഴുകിയ ശേഷം അര മണിക്കൂർ കുതിർത്തു വയ്ക്കുക.
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ മിക്സ് ചെയ്ത ശേഷം തൈരും ചേർത്ത് വൃത്തിയാക്കി നുറുക്കി വച്ചിരിക്കുന്ന ചിക്കനിൽ പുരട്ടി അരമണിക്കൂർ വയ്ക്കുക.
പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി സവാള ഇട്ട് ഗോൾഡൻ നിറമാകും വരെ വഴറ്റുക. ശേഷം ഗരം മസാല, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി ഇവ ഇട്ട് രണ്ട് മിനിറ്റ് കൂടി വഴറ്റുക.
ഇതിലേക്ക് തക്കാളി ചേർത്ത് പിന്നെയും പച്ചമണം മാറും വരെ വഴറ്റുക. ശേഷം മാരിനേറ്റ് ചെയ്ത് വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങളും ടൊമാറ്റോപേസ്റ്റും ഇട്ട് വഴറ്റിയ ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക.
തിളയ്ക്കാൻ തുടങ്ങുമ്പോൾ തീ കുറച്ച് വയ്ക്കണം. ഇതേ സമയം മറ്റൊരു പാത്രത്തിൽ നെയ്യ് ചൂടാക്കി ഗ്രാമ്പൂ, കറുവാപ്പട്ട, കുരുമുളക് എന്നിവ ഇട്ട് ഇളക്കുക. കുതിർത്ത അരി ചേർക്കുക. ശേഷം വയണയിലയും തക്കോലവും ചേർത്ത് ഒന്ന് ഒന്നിനോട് ഒട്ടിപ്പോകാത്ത പാകത്തിൽ ചോറ് വേവിക്കുക.
വാ വട്ടമുള്ള ഒരു പാത്രത്തിൽ വേവിച്ച ചിക്കനും ബസ്മതി ചോറും ഓരോ ലെയറായി വച്ച് ഓറഞ്ച് ഫുഡ്കളറും ചേർത്ത് ഗാർണിഷിംഗിനായി മാറ്റി വച്ചിരിക്കുന്ന ചേരുവകൾ വിതറി എയർ ടൈറ്റാക്കി ദം ചെയ്
തെടുക്കുക. വേവിക്കുന്ന സമയത്ത് ചൂടാക്കിയ ദോശക്കല്ലോ കനലോ പാത്രത്തിന് മുകളിൽ വയ്ക്കുന്നത് നല്ലതാണ്. അടുപ്പത്ത് നിന്നിറക്കി കുറച്ച് സമയം വച്ചശേഷം അടപ്പ് തുറന്ന് മിക്സ് ചെയ്ത് പാത്രത്തിൽ സർവ്വ് ചെയ്യാം. സ്വാദൂറും ബിരിയാണി റെഡി!
ലെയേഡ് പുഡ്ഡിംഗ്
ചേരുവകൾ:
ചോക്ക്ളേറ്റ് കേക്ക് ക്രംബ്സ് – ഒരു കപ്പ്
ടൂട്ടി ഫ്രൂട്ടി – 2 വലിയ സ്പൂൺ
പാൽ – 150 എംഎൽ
പഞ്ചസാര – 3-4 ചെറിയ സ്പൂൺ
വാനില കസ്റ്റാർഡ് പൗഡർ – 2 വലിയ സ്പൂൺ
ക്രീം – 2 വലിയ സ്പൂൺ
മാംഗോ ജാം – 2 വലിയ സ്പൂൺ
സ്ട്രോബറി ജെല്ലി – അര പാക്കറ്റ്
ചെറി മുറിച്ചത് – ഒരു കപ്പ്
ചോക്കോ ചിപ്സ് – അര കപ്പ്
തയ്യാറാക്കുന്ന വിധം:
ഒരു ബൗളിൽ കേക്ക് ക്രംബ്സ് ഇടുക. ഇനി മീതെ ടൂട്ടിഫ്രൂട്ടി വിതറുക. 5-10 മിനിറ്റ് നേരം ഇത് ഫ്രീസറിൽ വയ്‌ക്കാം.
പാലിൽ പഞ്ചസാര ചേർക്കുക. അൽപം വാനില കസ്റ്റാർഡ് പൗഡർ വെള്ളത്തിൽ ചേർത്ത് പാലൊഴിച്ച് കുറുകും വരെ തിളപ്പിക്കുക.
ഇനി മാംഗോ ജാം നന്നായി അടിച്ച് പാലിൽ ചേർക്കാം. ജാം പാലിൽ നന്നായി മിക്‌സ് ആയ ശേഷം തീയിൽ നിന്നിറക്കി ക്രീം ചേർക്കുക. ഇത് നന്നായി അടിച്ച ശേഷം തണുപ്പിക്കുക.
ഇനി അര പാക്കറ്റ് ജെല്ലി അൽപം വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് ജെല്ലി തയ്യാറാക്കി തണുപ്പിക്കുക. കേക്കിന് മീതെ ക്രീമിന്‍റെ ഒരു ലെയർ ഇട്ട് 20-25 മിനിറ്റ് നേരം ഫ്രിഡ്ജിൽ വയ്‌ക്കുക.
ഇനി ഇതിൽ ജെല്ലിയുടെ ഒരു ലെയറിട്ട്10 മിനിറ്റ് നേരം ഫ്രിഡ്ജിൽ സെറ്റാവാൻ വയ്‌ക്കാം. മുകളിൽ ചെറിയും ചോക്ക്ളേറ്റും ചേർത്ത് തണുപ്പിച്ച് സർവ്വ് ചെയ്യാം.





