ഏത് കാലാവസ്‌ഥയിലും തല അമിതമായി വിയർക്കുന്നവരുണ്ട്. ഇക്കാരണം കൊണ്ട് തലയിൽ ചൊറിച്ചിൽ അനുഭവപ്പെടുകയും ദുർഗന്ധമുണ്ടാവുകയും ചെയ്യും. അതുകൊണ്ട് ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളെ പരിപാലിക്കുന്നത് പോലെ തന്നെ ശിരോചർമ്മവും ശ്രദ്ധിക്കേണ്ടതുണ്ട്. മുടിയുടെ ശരിയായ ആരോഗ്യത്തിന് മുടിയ്ക്കൊപ്പം ശിരോചർമ്മവും സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ശിരോചർമ്മത്തിലെ ചൊറിച്ചിലിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്ന ചില അഡ്വാൻസ്ഡ് ഉൽപ്പന്നങ്ങൾ ഇന്ന് ലഭ്യമാണ്. അവ ഉപയോഗിക്കുന്നതിലൂടെ ശിരോചർമ്മം വൃത്തിയാക്കുക മാത്രമല്ല വിയർപ്പ് മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് മോചനം നേടുകയും ചെയ്യാം.

ആന്‍റിപ്രൊലിഫെറേറ്റീവ്, ആന്‍റി ഫംഗൽ സ്‌കാൽപ്പ് ലോഷൻ

അമിതമായി വിയർക്കുമ്പോൾ സ്കാൽപിലെ മൈക്രോബയോം സ്വാഭാവികമായും അസന്തുലിതമാകും. ഇതിന് കീറ്റോകൊനാസോളും സാലിസിലിക് ആസിഡും അടങ്ങിയ ലോഷനുകൾ ഏറ്റവും ഫലപ്രദമാണ്. സാലിസിലിക് ആസിഡ് തലയോട്ടിയിലെ മൃതകോശങ്ങളേയും വിയർപ്പ് പാളികളേയും നീക്കം ചെയ്യുമ്പോൾ കീറ്റോകൊനാസോൾ ചൊറിച്ചിലുണ്ടാക്കുന്ന ഫംഗസിനെ തടയും.

ഗ്ലൈക്കോപൈറോലേറ്റ് സ്കാലപ്പ് വൈപ്പുകൾ

അടിക്കടി മൂടി കഴുകാൻ സാധിക്കാത്തവർക്കോ അമിതമായി വിയർക്കുന്നവർക്കോ ഉള്ള മികച്ചൊരു പരിഹാരമാണിത്. ഇത് വിയർപ്പ് ഗ്രന്ധികളെ താൽക്കാലികമായി നിയന്ത്രിക്കുകയും വിയർപ്പ് കുറയ്ക്കുകയും ചെയ്യും. ഡെർമറ്റോളജിസ്റ്റ‌ിന്‍റെ നിർദ്ദേശപ്രകാരം മാത്രമേ ഇത് ഉപയോഗിക്കാവൂ. രാത്രിയിൽ ശിരോചർമ്മത്തിൽ പ്രയോഗിക്കുന്നതാണ് ഉത്തമം.

ആപ്പിൾ സിഡർ വിനഗർ

ആപ്പിൾ സിഡർ വിനഗർ ഉപയോഗിച്ച് തല കഴുകുന്നത് തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കാനും ചൊറിച്ചിൽ കുറയ്ക്കാനും സഹായിക്കും. ഷാംപൂ ചെയ്തശേഷം വെള്ളവും ആപ്പിൾ സിഡർ വിനേഗറും തുല്യ അളവിൽ കലർത്തി തല കഴുകാൻ ഉപയോഗിക്കാം.

ഫൈറ്റികാ ലഷ് ലോക്‌സ് ഹെയർ ക്ലെൻസർ

ഇതിൽ ശിക്കാക്കായ്, ആര്യവേപ്പ്, നെല്ലിക്ക, ചെമ്പരത്തി, കറ്റാർ വാഴ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ശിരോചർമ്മത്തിലെ സുഷിരങ്ങളിൽ അടിഞ്ഞുകൂടിയ അഴുക്കുകളെ നീക്കം ചെയ്യുകയും ബാക്ട‌ീരിയകളെ പ്രതിരോധിക്കുകയും മുടി വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.

ഫൈറ്റി ലഷ് ലോക്സ് ഹെയർ ഓയിൽ

ജടാമഞ്ചി, ബ്രഹ്‌മി, ഭൃംഗരാജ്, നെല്ലിക്ക, ഒലിവ് ഓയിൽ, വാൽനട്ട് ഓയിൽ എന്നിവയുടെ സവിശേഷമായ മിശ്രിതമാണിത്. ഇത് തലയോട്ടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യും. ഒപ്പം മുടി വളർച്ചയെ വേഗത്തിലാക്കും. കൂടാതെ താരൻ ഉണ്ടാകുന്നത് തടയുകയും ചൊറിച്ചിൽ മാറ്റുകയും ചെയ്യും.

ടീ ട്രീ ഓയിൽ

സ്വാഭാവികമായും ആന്‍റി ഫംഗൽ, ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് ടീ ട്രീ ഓയിൽ, താരൻ, ചൊറിച്ചിൽ തലയോട്ടിയിലെ വരൾച്ച എന്നിവയിൽനിന്ന് ഇത് ആശ്വാസം നൽകുന്നു. 10 മുതൽ 20 തുള്ളി ടീ ട്രീ ഓയിൽ ഏതെങ്കിലും ബേബി ഷാംപൂവിൽ കലർത്തി തലയിൽ പുരട്ടി 5 മിനിറ്റിനുശേഷം കഴുകിക്കളയാം.

ക്ലാരിഫയിംഗ് ഷാംപൂ

തലയോട്ടിയിലെ വിയർപ്പ്, അഴുക്ക്, എണ്ണമയം എന്നിവ ആഴത്തിൽ വൃത്തിയാക്കും. സാധാരണ ഷാംപൂവിനേക്കാൾ കൂടുതൽ സർഫക്ട‌ന്‍റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. വിയർപ്പിലെ ഉപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന പാളികളെ ഇത് പൂർണ്ണമായും നീക്കം ചെയ്യും. എന്നാൽ ഇത് ദിവസവും ഉപയോഗിക്കരുത്. ആഴ്ച‌യിൽ ഒരിക്കൽ അല്ലെങ്കിൽ വിയർപ്പ് കൂടുതലുള്ളപ്പോൾ മാത്രം ഉപയോഗിച്ചാൽ മതിയാകും.

സ്‌കാൽപ്പ് സ്ക്രബ്

തലയോട്ടിക്ക് “ഫേഷ്യൽ” പോലെ പ്രവർത്തിക്കുന്ന ഒന്നാണിത്. പ്രത്യേകിച്ച് സാലിസിലിക് ആസിഡ് അടങ്ങിയ സ്ക്രബ് വിയർപ്പ് മൂലമുണ്ടാകുന്ന ചൊറിച്ചിൽ മാറ്റാൻ ഫലപ്രദമാണ്. വിയർപ്പ് മൂലമുണ്ടാകുന്ന വീക്കവും ചുവപ്പും ഇത് കുറയ്ക്കുന്നു. മുടി പല ഭാഗങ്ങളായി തിരിച്ച് സ്ക്രബ് നേരിട്ട് തലയോട്ടിയിൽ പുരട്ടി വേണം ഉപയോഗിക്കാൻ. തലയിൽ മുറിവുകളോ കുരുക്കളോ ഉണ്ടെങ്കിൽ ഇത് ഉപയോഗിക്കരുത്.

ബോട്ടോക്സ‌് ഇഞ്ചക്ഷൻ

ബോട്ടോക്സ് ഒരു ബ്യൂട്ടി ട്രീറ്റ്മെന്‍റ് ആണെങ്കിലും വിയർപ്പ് കുറയ്ക്കാനും ഇത് സഹായിക്കും. ബോട്ടോക്സ് ഇഞ്ചക്ഷൻ വിയർപ്പ് ഗ്രന്ഥികളിലേക്കുള്ള നാഡീ സിഗ്നലുകളെ മന്ദഗതിയിലാക്കുകയാണ് ചെയ്യുക. തലയോട്ടിയിൽ ചെറിയ ഇഞ്ചക്ഷനുകളാണ് നൽകുന്നത്. ഇതിന്‍റെ ഫലം കിട്ടി തുടങ്ങാൻ 6-7 ദിവസങ്ങൾ എടുക്കും. സാധാരണയായി 6 മുതൽ 9 മാസം വരെ ഇതിന്‍റെ ഫലം നീണ്ടുനിൽക്കും.

और कहानियां पढ़ने के लिए क्लिक करें...