പനീർ ബട്ടർ

ചേരുവകൾ

നെയ്യ്- 20 ഗ്രാം

വെളുത്തുള്ളി അരിഞ്ഞത്- അൽപം

ഇഞ്ചി അരിഞ്ഞത്- അൽപം

മുളകുപൊടി- 5 ഗ്രാം

പച്ചമുളക് അരിഞ്ഞത്- 5 ഗ്രാം

കസൂരിമേഥി- 3 ഗ്രാം

ക്രീം- 20 ഗ്രാം

ബട്ടർ- 20 ഗ്രാം

പനീർ- 200 ഗ്രാം

മഖനി ഗ്രേവി- 200 ഗ്രാം

പഞ്ചസാര- 2 ഗ്രാം

വറുത്ത വെളുത്തുള്ളി- 3 ഗ്രാം

മല്ലിയില അരിഞ്ഞത്- കുറച്ച്

ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ നെയ്യ് ചൂടാക്കി വെളുത്തുള്ളി സ്വർണ്ണ നിറമാകുന്നത് വരെ വഴറ്റുക. ശേഷം അതിലേക്ക് പച്ചമുളകും ഇഞ്ചിയും മുളകുപൊടിയും ചേർത്ത് വഴറ്റിയ ശേഷം മഖനി ഗ്രേവി ചേർക്കുക. ഇനി ബട്ടർ, ക്രീം, ഉലുവ, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. അതിൽ ചീസും പഞ്ചസാരയും ചേർത്ത് 5 മിനിറ്റ് വേവിക്കുക. ഒരു ബൗളിലേക്ക് എടുത്ത ശേഷം വറുത്ത മല്ലിയില, വെളുത്തുള്ളി കൊണ്ട് അലങ്കരിച്ച് വിളമ്പാം.

ബ്രിഞ്ജാൾ റോസ്റ്റ്

ചേരുവകൾ

ചെറിയ വഴുതനങ്ങ- 8-10 എണ്ണം

തക്കാളി- 3-4 എണ്ണം

സവാള- 2

മല്ലിപ്പൊടി- അര ടീസ്‌പൂൺ

മുളകുപൊടി- അര ടീസ്‌പൂൺ

മഞ്ഞൾ പൊടി- അര ടീസ്‌പൂൺ

കായപ്പൊടി- ഒരുനുള്ള്

ജീരകം വറുത്ത് പൊടിച്ചത്- അര ടീസ്പൂൺ

ഇഞ്ചി വെളുത്തിള്ളി പേസ്‌റ്റ്- 1 ടീസ്പൂൺ

ബേ ലീഫ്- 2-3 എണ്ണം

കറുവപ്പട്ട- ചെറിയ കഷണം

ഗ്രാമ്പൂ- 2-3 എണ്ണം

പച്ചമുളക്- 1-2 എണ്ണം

കടുകെണ്ണ- ആവശ്യാനുസരണം

അലങ്കരിക്കാൻ കുറച്ച് അരിഞ്ഞ മല്ലിയില

ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

വഴുതനങ്ങ കഴുകി നന്നായി തുടച്ച് നീളത്തിൽ രണ്ട് ഭാഗങ്ങളായി മുറിക്കുക. തക്കാളിയും പച്ചമുളകും മിക്സിയിൽ അരയ്ക്കുക. ഒരു പാനിൽ കടുകെണ്ണ ചൂടാക്കി കായം, കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ ചേർക്കുക. ശേഷം സവാള ചേർത്ത് വഴറ്റുക. മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ്, മഞ്ഞൾ, ജീരകം തുടങ്ങി എല്ലാ മസാലകളും ചേർത്ത് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് ചേർത്ത് വഴറ്റുക. തക്കാളി അരച്ചതും ചേർത്ത് എണ്ണ വേർപെടുന്നത് വരെ വഴറ്റുക. ഇതിലേക്ക് വഴുതന ചേർക്കുക. അര കപ്പ് വെള്ളം ചേർത്ത് അടച്ചു വെച്ച് വെള്ളം വറ്റി വഴുതനങ്ങ പാകമാകുന്നത് വരെ വേവിക്കുക.

വെജി സോയാബീൻ

ചേരുവകൾ

സോയാ ചങ്സ്- അര കപ്പ്

കാപ്സിക്കം- 1 അരിഞ്ഞത്

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്‌റ്റ്- 1 ടീസ്‌പൂൺ

ചില്ലി പനീർ മസാല- അര പാക്കറ്റ്

തക്കാളി- ഒന്ന്

എണ്ണ- ഒരു വലിയ സ്‌പൂൺ

പാൽ- അര കപ്പ്

കായം- ഒരു നുള്ള്

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

സോയ ചങ്സ് ചൂടുവെള്ളത്തിൽ കുറച്ച് നേരം കുതിർത്ത ശേഷം നന്നായി പിഴിഞ്ഞെടുക്കുക. പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി പേസ്‌റ്റ് ചേർത്ത് വഴറ്റുക. സവാള കട്ടിയുള്ള കഷണങ്ങളായി മുറിച്ച് പാനിലിടുക. അൽപം മൃദുവാകുന്നതുവരെ വഴറ്റുക. തക്കാളി കട്ടിയുള്ള കഷ്ണങ്ങളാക്കി മുറിക്കുക, ചെറുതായി വെന്തലിയുന്നത് വരെ വേവിക്കുക, സോയ കഷ്‌ണങ്ങൾ ചേർത്ത് കുറച്ച് നേരം വഴറ്റുക. ചില്ലി പനീർ മസാല ഒരു ടേബിൾ സ്പൂൺ വെള്ളത്തിൽ കലർത്തി, പച്ചക്കറിയിലേക്ക് ചേർക്കുക. ഇതിലേക്ക് ഉപ്പും കായവും ഇടാം. പാലും ചേർത്ത് വെജിറ്റബിൾ മൂടി വെച്ച് കുറച്ച് നേരം വേവിക്കുക.

और कहानियां पढ़ने के लिए क्लिक करें...