ഇത്രയും കേട്ടപ്പോൾ അവന്‍റെ മുഖം ഇപ്പോൾ കരഞ്ഞുപോകും പോലെയായി. അപ്പോൾ തന്നെ അവൻ പറഞ്ഞു,

“ഞാൻ, ഞാൻ… പപ്പാ പറഞ്ഞു നിങ്ങളെ പെട്ടെന്നു വിളിക്കാൻ… അതു കൊണ്ട് പറ്റിയതാണ്. ഇനി ആവർത്തിക്കില്ല. മാപ്പ്” അവൻ പറഞ്ഞു. തിരിച്ച് റൂമിലേക്ക് നടന്നു.

“അവനല്ല നിങ്ങൾക്കാണ് മാനേഴ്സ്‌സില്ലാത്തത്. അവനെന്തു ചെയ്തു. ഒന്നും അറിയാതെ കാര്യം പറയാൻ വന്നതാണ് അവൻ വാതിലും തുറന്നിട്ട് എന്‍റെ അനുവാദമില്ലാതെ കേറിപ്പിടിച്ചു ഉമ്മ വയ്ക്കുന്നതാണോ നിങ്ങളുടെ മാനേഴ്സ്സ്?” പെട്ടെന്നവൾ ദേഷ്യത്തോടെ ചോദിച്ചു. ആദ്യമായി അവളുടെ ദേഷ്യം കണ്ടപ്പോൾ പെട്ടെന്ന് രമിത്ത് തെറ്റ് മനസ്സിലായപോലെ പറഞ്ഞു.

“വിഷമിക്കേണ്ട. ഞാൻ സോറി പറഞ്ഞോളാം അവനോട് പോരേ?” അവൾ ദേഷ്യത്തോടെ രമിത്തിനെ തട്ടിമാറ്റി അടുക്കളയിലേക്ക് നടന്നു. അപ്പോഴേക്കും രമിത്തിനുവേണ്ടിയുള്ള സോണിച്ചന്‍റെ വണ്ടിയുടെ ഹോൺ മുഴങ്ങി. ബാഗുമെടുത്ത് കൊണ്ട് രമിത്ത് വണ്ടിയിൽ കയറി. സോണിച്ചൻ വണ്ടി മുന്നോട്ടെടുത്തു. വണ്ടിയുടെ ശബ്ദം അകന്നപ്പോൾ റൂമിൽ നിന്നും ജോമോൻ പുറത്തേക്ക് വന്നു. അപ്പോഴേക്കും അവൻ മുന്നിൽ ആലീസ് നിൽക്കുന്നുണ്ടായിരുന്നു.

“ജോമോനേ…. നിൽക്ക് ഞാൻ പറയട്ടെ?”

“മാറ്… പ്ലീസ്…” അതുപറഞ്ഞു തീർന്നതും ധാരയായി അവന്‍റെ കണ്ണിൽ നിന്നും കണ്ണീർ കവിളിലേക്ക് വീണു. പെട്ടെന്നവനത് തുടച്ചുകൊണ്ട് മുറ്റത്തേക്ക് നടന്നു. വെളിയിൽ വച്ചിരുന്ന ബൈക്കെടുത്ത് പുറത്തേക്കുപോയി. ആലീസ് ഇനിയെന്ത് ചെയ്യണമെന്നറിയാതെ സെറ്റിയിൽ കണ്ണീരോടെ ഇരുന്നു. ഏറെനേരം കഴിഞ്ഞു എന്തോ തീരുമാനിച്ച പോലെ അവൾ അവിടെനിന്നും എഴുന്നേറ്റു.

ഉച്ചകഴിഞ്ഞും ജോമോനെ കാണാതായപ്പോൾ മൊബൈലിൽ വിളിച്ചു നോക്കി. സ്വിച്ചോഫ്… പലതവണ ശ്രമിച്ചിട്ടും സ്വിച്ചോഫ് എന്നുതന്നെ. അവൾ ജോമോൻ റൂമിലെത്തിയപ്പോൾ ഫോൺ ഫ്ളൈറ്റ് മോഡിൽ മേശപ്പുറത്തുണ്ട്. അവളതെടുത്ത് വെറുതെ ഗ്യാലറി നോക്കി. ഒറ്റയ്ക്കു ഒരു സെൽഫി മാത്രം. ബാക്കിയെല്ലാ ഫോട്ടോയും അവളുടെയൊപ്പം മുൻപെടുത്തതാണ്. അവൾ പുറത്തേക്കു നടന്നു. വൈകുന്നേരം ഓർമ്മ പ്രാർത്ഥന കഴിഞ്ഞു തിരിച്ചുവരുന്ന കാറിൽ ജോമോനെ കണ്ടപ്പോൾ അവൾ ഓടി മുമ്പിൽ വന്നു. അവന്‍റെ ദേഹം മൊത്തം ചളിയും പോരാതെ നെറ്റിയിൽ ചോരപ്പാടുള്ള ഒരുകെട്ടും കണ്ടപ്പോൾ ഇതെന്താ ജോമോനെ എന്നവൾ ചോദിച്ചു? അവനൊന്നും പറഞ്ഞില്ല.

“ബൈക്ക് ഓടിക്കുമ്പോൾ ചെറുതായിട്ടൊന്നു തലചുറ്റി വീണതാണ്. ഭക്ഷണം കഴിക്കാൻ മറന്നെന്നു ഡോക്ടറോട് ഇവൻ പറഞ്ഞത്രേ… ബിപി കുറഞ്ഞതാ,” ആന്‍റോ പറഞ്ഞു.

ഒന്നും കഴിച്ചില്ല കഴിഞ്ഞ മൂന്നുദിവസമായിട്ട് ജോമോനെന്ന് ആലീസ് ഓർത്ത്കൊണ്ട് ചോദിച്ചു.

“ജോമോൻ വണ്ടിയെവിടെ?”

“അത് ലോറിക്കടിയിലേക്ക് പോയി. ഇവൻ റോഡിൽ തെന്നി വീണനിമിഷം അടുത്തുനിന്നൊരാൾ അവൻ ലോറിക്കടിയിൽ പോകാതെ ഇവന്‍റെ ഷർട്ടിൽ വലിച്ചു പിടിച്ചോണ്ട് ഇവൻ രക്ഷപ്പെട്ടു. നെറ്റിയിൽ മൂന്ന് സ്‌റ്റിച്ചേയുള്ളൂ. ഇല്ലെങ്കിൽ എന്‍റെ കർത്താവേ എനിക്കോർക്കാൻ കൂടിവയ്യേ..” സോണിച്ചൻ അതുപറഞ്ഞ് അകത്തേക്ക് എല്ലാവരുമായി കയറി…

അപ്പോഴേക്കും ആലീസിന്‍റെ കണ്ണു നിറഞ്ഞുപോയി. “എന്നെ ഒറ്റയ്ക്കാക്കിയിട്ട് മരിക്കാൻ നോക്കിയതാ അല്ലേടാ ജോമോനെ. അവൾ പതുക്കെ അവനോട് ചോദിച്ചു. അവൻ മറുപടി പറയാതെ മുറിയിലേക്ക് നടന്നു. അവൾ കണ്ണീരോടെ റൂമിലേക്കും നടന്നു. ഓർമ്മ പുതുക്കൽ പ്രാർത്ഥനയുടെ വിശേഷങ്ങൾ കഴിഞ്ഞെല്ലാവരും ഭക്ഷണം കഴിക്കാൻ വന്നു.

“ജോമോനെ വിളിക്കണ്ടേ?” കരഞ്ഞുതകർന്ന ശബ്ദത്തിൽ ആലീസ് ചോദിച്ചു.

“വേണ്ട. ക്ഷീണം കാണും. കിടക്കട്ടെ പാവം. എല്ലാരും കൂടി അവനെ തിരക്കാക്കിയപ്പോൾ അവൻ ഭക്ഷണം കഴിച്ചോന്ന് പോലും നമ്മൾ തിരക്കാൻ മറന്നു” ആനി പറഞ്ഞു.

“ഇച്ചിരി കഞ്ഞി കൊണ്ടുകൊടുക്കട്ടെ എന്നാ ഞാൻ?” ആലീസ് അതു ചോദിക്കുമ്പോൾ മനസ്സിൽ അവനെ വീണ്ടും കാണാനുള്ള ആഗ്രഹമുണ്ടായിരുന്നു.

“മ്മ് എന്നാ കൊടുത്തിട്ടു വാ, കുടിക്കുമെന്ന് തോന്നുന്നില്ല, ആ സ്‌പൂൺ എടുത്ത് കുറച്ചു കോരിക്കൊടുക്കണം. അവന്‍റെ മനസ്സിൽ എന്തോ തട്ടുകേടുണ്ട്. അതാ ഇങ്ങനെയൊക്കെ.” ആനി പറഞ്ഞു. അപ്പോഴേക്കും പുറത്തു പതിവില്ലാതെ ഒരു മഴയെത്തി തകർത്തു പെയ്യുന്നുണ്ടായിരുന്നു. അവൾ കഞ്ഞിയുമായി റൂമിലേക്ക് നടന്നു. പതിവില്ലാതെ റൂം അടച്ചിട്ടിരിക്കുന്നു.

“ജോമോനെ… വാതിൽ തുറക്ക്?” അവൾ വിളിച്ചു

വാതിൽ തുറന്നു ജോമോൻ തിരിച്ച് കട്ടിലിൽ വന്നുകിടന്നു.

“ജോമോൻ ഈ കഞ്ഞി കുടി ക്കണം” അവൾ അടഞ്ഞ ശബ്ദത്തിൽ അവനോട് പറഞ്ഞു…

“എനിക്ക് വിശപ്പില്ല വേണ്ട.”

“ഈ കഞ്ഞികൂടി നീ കുടിച്ചില്ലെങ്കിൽ ഞാനിന്ന് രാത്രി റൂമിൽ കെട്ടിത്തൂങ്ങി ചാകും.” അവൾ എന്തോ ഉറപ്പിച്ചപോലെ പറഞ്ഞു. അതുകേട്ടവൻ രണ്ടുമൂന്ന് സ്‌പൂൺ കഞ്ഞികുടിച്ചിട്ട് മതിയെന്ന് പറഞ്ഞ് കിടന്നു.

“എനിക്ക് നിന്നോട് സംസാരിക്കണം” അവൾ പറഞ്ഞു

“ഞാൻ തീരുമാനിച്ചു”

“എന്ത്”

“നാളെ ഞാൻ പോയാൽ ഇവിടേക്കു പിന്നെ തിരിച്ചുവരില്ല, ജോമോന് അതുപോരേ?”

“ഇവിടെ വരണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ”

“പിന്നെ, ജോമോന് ഞാൻ കാരണം മരിക്കണമെന്നാണോ?”

മറുപടി മൗനമായിരുന്നു.

“ഞാൻ കുറച്ചുകഴിഞ്ഞ് വന്നുനോക്കാം.”

“വേണ്ട, നീ പോയി ഉറങ്ങിക്കോ..എനിക്ക് കുഴപ്പമൊന്നുമില്ല.”

“പിന്നെ എന്തിനാ ആശുപത്രിയിൽ പോയത്?”

“അത് അത്…”

“ജോമോനേ, അയാൾ എന്നെ ഉമ്മവച്ചതാണോ നിന്‍റെ കുഴപ്പം? അതോ നിന്നെ വഴക്കു പറഞ്ഞതോ?”

ആലീസ് ചോദിച്ചു. “എനിക്കൊന്നിനും ആരോടും കുഴപ്പമില്ല.”

“മ്മ് എന്നാ നീ കിടക്കൂ, വാതിൽ അടയ്ക്കണ്ട.”

“മ്മ്…” ശരിയെന്ന് പറഞ്ഞവൻ അവളെ ശ്രദ്ധിക്കാതെ ജനാലയിലൂടെ പുറത്തെ മഴ നോക്കി കിടന്നു. അത്താഴം കഴിഞ്ഞു ജോമോനെ ബാക്കിയെല്ലാവരും വന്നുനോക്കി. പതിയെ എല്ലാവരും റൂമുകളിലേക്ക് പോയി. ജോമോൻ വെറുതെ ജനാലയിലൂടെ പുറത്തേക്ക് നോക്കി. മഴ തോരുന്നില്ല. തണുത്ത കാറ്റും. ഓരോ നിമിഷവും മഴ കൂടിവരുന്നുവെന്ന് അവനുതോന്നി. ഏറെനേരം എന്തൊക്കെയോ ചിന്തിച്ചിരുന്നു. കറണ്ടുപോയെന്ന് കുറച്ച് കഴിഞ്ഞാണ് അവന് മനസ്റ്റിലായത്. ക്ലോക്കിൽ സമയം പതിനൊന്നര കഴിഞ്ഞു. വാതിലിന്‍റz വിജാഗിരിയുടെ ഞരക്കം കേട്ടപ്പോൾ ജോമോൻ അങ്ങോട്ടുനോക്കി.

“ഞാനാ ജോമോനേ…” ആലീസാണ്.

ജോമോൻ ഒന്നും പറഞ്ഞില്ല അവൾ വന്ന് കട്ടിലിൽ അവന്‍റെ അടുത്തിരുന്നു. കൈകൾ കൊണ്ടവന്‍റെ നെറ്റിയിൽ തടവി.

“നിനക്ക് വേദനയുണ്ടോ?” അവൾ പതുക്കെ ചോദിച്ചു.

“ഇല്ല… വേദനയില്ല”

“മ്മ്, അവൾ അവന്‍റെ നെറ്റിയിൽ ചുംബിച്ചു. ഒന്നും മനസ്സിലാകാത്തപോലെ അവനവളെ നോക്കി, അപ്പോഴേക്കും മഴയെ തൊട്ടുണർത്തിയ ഒരു മിന്നലിന്‍റെ വെട്ടം അവർക്കിടയിലെത്തി. അവളവനെ ചേർത്ത് പിടിച്ച് ചുണ്ടുകളിൽ വീണ്ടും ചുംബിച്ചു.

“എന്താ ആലിസേ ഇത്?” അവൻ പെട്ടെന്നു ചോദിച്ചു. പതുക്കെ അവളവന്‍റെ വായ പൊത്തിയിട്ടു ചെവിയിൽ പറഞ്ഞു.

“നിനക്ക് ഞാൻ രമിത്തിന്‍റെ മടിയിലിരുന്നതും അയാളെന്നെ ഉമ്മ വയ്ക്കുന്നതും നിന്നെ വഴക്ക് പറഞ്ഞതുമല്ലേ ഇന്ന് നീ മരിക്കാൻ പോയതിനുള്ള പ്രശ്നം. ഇനിയെന്നോട് നീ ഒന്നിനും പിണങ്ങരുത്….” അവളവന്‍റെ ചെവിയിൽ പറഞ്ഞു. അപ്പോഴും മഴയുടെ തണുപ്പകറ്റാനായി ദേഹങ്ങളിലേക്ക് കെടാത്ത കനൽ പോലെ അറിയാത്തൊരു മോഹം പ്രവഹിച്ചിരുന്നു. ആലീസവനെ വാരിപ്പുണർന്നുകൊണ്ട് കുറച്ചുനേരം അവന്‍റെ മുഖത്തേക്ക് ഇമചിമ്മാതെ നോക്കി. പിന്നെയും ചുംബിച്ചു. പിന്നെ ഏറെ നേരം വൈകിയും മഴ പെയ്‌തുകൊണ്ടിരുന്നു.

“മോളെ ആലീസേ, കട്ടനിടുമോ? മുകളിലെ നിലയിൽ നിന്നും ആന്‍റോ ചോദിക്കുമ്പോൾ ആലീസ് കണ്ണ് തുറന്നു. അവളപ്പോഴും ജോമോൻ നെഞ്ചിൽ തന്നെ തലവച്ചു കിടക്കുകയായിരുന്നു.

“ശരി പപ്പാ.” അവൾ അൽപം ഉറക്കെ പറഞ്ഞു. ശേഷം ചുമരിലെ ക്ലോക്കി ലേക്ക് നോക്കി. “എടാ എണീക്ക് നേരം പുലർന്നു. ആറര മണിയായി.” ആ വിളി കേട്ട് ജോമോൻ കണ്ണുതുറന്നു നോക്കി, പിന്നെ ഒന്നുചിരിച്ചു.

“എന്താ ജോമോനെ? ഇനി പിണങ്ങുമോ എന്നോട്?” അവളവനോട് ചോദിച്ചു.

“പിണങ്ങിയാൽ ഇതുപോലെ പിണക്കം മാറ്റുമോ? എങ്കിൽ പിണങ്ങാം.”

“പോടാ…അവളുടെ ചുണ്ടുകൾ അവൻ ചെവിയോട് ചേർത്ത് വച്ച് പതുക്കെ പറഞ്ഞു…

“ഞാനിപ്പോ ഇനിയിങ്ങനെ പിണക്കം മാറ്റിയാൽ നീ മരിച്ചുപോകും ജോമോനേ..” അവൾ അവനെ നോക്കി പുഞ്ചിരിച്ചു പറഞ്ഞു…

“പോടാ, പോയി പഠിക്കൂ, എൻട്രൻസ് അടുത്ത ആഴ്ച്ചയാണ്.” ഞാൻ പോകുവാന്ന് പറഞ്ഞവൾ തറയിൽ കിടന്ന നൈറ്റ് ഡ്രസ്സ് എടുത്തിട്ടു.

അവൾ അടുക്കളയിലേക്ക് പോയി. കുറച്ചുകഴിഞ്ഞ് മുകളിലെ നിലയിൽ കട്ടൻ കൊടുത്ത് വന്ന ആലീസിനെ ജോമോൻ കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു.

“പഠിക്കൂ…”അവൾ പറഞ്ഞു “ഇവിടെ എന്‍റെ അടുത്തിരുന്നാലേ എനിക്ക് പഠിക്കാൻ പറ്റുള്ളൂ.” അവൻ പറഞ്ഞു.

“ഇനി ഞാൻ നിന്‍റെ അടുത്തിരുന്നാൽ എൻട്രൻസ് എഴുതാൻ പിന്നെ നീ ഉണ്ടാവില്ല ജോമോനേ… മര്യാദയ്ക്ക് പഠിക്കൂ…”

“മ്മ്, ശരി…” അവൻ പറഞ്ഞു.

പ്രാതൽ കഴിക്കാൻ നേരമായപ്പോൾ ഡൈനിംഗ് ടേബിളിലെത്തി ആലീസ് ആദ്യം ഇരുന്നു. തെട്ടടുത്ത് ജോമോനും ഇരുന്നു. ജിജിയാണ് വിളമ്പാൻ എത്തിയത്.

“ആഹാ… രണ്ടും കൂടി ഇപ്പോഴും ഒരു പ്ളേറ്റിലാണോ കഴിക്കാൻ ഇരിക്കുന്നത്, നീ എണീക്കെടാ അവിടുന്ന് ജോമോനെ” എന്ന് പറഞ്ഞ് കയ്യിൽ വിളമ്പാൻ വച്ചിരുന്ന സീൽ തവി അവൻ നേർക്ക് അടിക്കാനോങ്ങിയപ്പോൾ ജോമോൻ എണീറ്റു.

“നീ ഇപ്പുറത്തിരുന്നാൽ മതി. രണ്ടുപേരും രണ്ട് പ്ളേറ്റിൽ മുഖത്തോടു മുഖം നോക്കി തിന്നാലും തൊണ്ടയിൽ നിന്നും താഴേക്കിറങ്ങുമോ എന്നെനിക്ക് ഇന്നറിയണം.” ജിജി പറഞ്ഞു. അവനത് കേട്ട് ആലീസിന്‍റെ ഓപ്പോസിറ്റുള്ള കസേരയിൽ വന്നിരുന്നു. ജിജി രണ്ടുപേർക്കും രണ്ട് പ്ളേറ്റിൽ കഴിക്കാൻ വിളമ്പി.

“ചേച്ചിയേ മീൻ വന്നേ…” വീടിന്‍റെ മുൻവശത്ത് നിന്നും റോസമ്മ ചേച്ചി വിളിച്ചുപറഞ്ഞു. ഇങ്ങുകേറിപ്പോര് റോസമ്മോ. ഞാനിവിടെ അടുക്കളയിലുണ്ട്. അകത്തുനിന്നും ആനിയും ജിജിയും ഒരേ ശബ്ദത്തിൽ പറഞ്ഞു. റോസമ്മ മീൻപാത്രം പുറത്തുവച്ചിട്ട് അടുക്കളയിലേക്ക് നടന്നു. ഭക്ഷണം കഴിച്ചോണ്ടിരുന്ന ജോമോനെയും ആലീസ്സിനേയും കണ്ടപ്പോൾ റോസമ്മ ചോദിച്ചു.

“ആഹാ ആലീസ് കൊച്ചിവിടെ ഉണ്ടായിരുന്നോ?”

“ഞാൻ ഇന്നലെ വന്നു ചേട്ടത്തീ..” അവൾ പറഞ്ഞു

“പിന്നേം വെളുത്തല്ലോ കൊച്ച്.” ഇപ്പോൾ വെള്ളേപ്പത്തിന്‍റെ നിറം തോന്നും കണ്ടാൽ.

“മ്മ്..” അവൾ തലകുനിച്ചിരുന്നു ഒന്ന് പുഞ്ചിരിച്ചു

“എന്താ പ്രാതലിന് കഴിക്കാൻ വേണ്ടത് ജോമോനേ?”

“പാലപ്പവും മട്ടൻ സ്റ്റൂവും.” അപ്പോൾ ആലീസ് പതുക്കെ തലയുയർത്തി ജോമോനെ നോക്കി.

ജോമോൻ ആലീസ്സിനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു..

“നിനക്കേ പാലപ്പത്തിന്‍റെ നിറമാണ് സത്യം”

“പോടാ” അവൾ ഒന്നവനെ ഇടങ്കണ്ണിട്ട് നോക്കി ദേഷ്യത്തിലെന്നോണം പതിയെ പറഞ്ഞു. പിന്നെ അവനെ തന്നെ കണ്ണിമ ചിമ്മാതെ കുറച്ച്നേരം നോക്കി തലകുനിച്ചു. അപ്പോഴേക്കും നാണത്തോടെ അവളുടെ ചുണ്ടുകളിലൊരു പുഞ്ചിരി വിരിഞ്ഞു. അപ്പോഴും പുറകിലെ ഭിത്തിയിൽ വർഗ്ഗീസച്ചായൻ മാലയിട്ട ഫോട്ടോയിൽ ചിരിച്ചു കൊണ്ടേയിരുന്നു.

(അവസാനിച്ചു)

और कहानियां पढ़ने के लिए क्लिक करें...