ചോദ്യം- 32 വയസ്സുള്ള ഉദ്യോഗസ്‌ഥയാണ്. കഴിഞ്ഞ രണ്ടുവർഷമായി പതിവായി വ്യായാമം ചെയ്യുന്നുണ്ട്. പക്ഷേ ശരീരഭാരം കുറഞ്ഞിട്ടില്ല. ശരീരഭാരം കുറയ്ക്കുന്നതിൽ ഭക്ഷണക്രമത്തിന് എത്രമാത്രം പങ്കുണ്ട്?

ഉത്തരം- ശരീരഭാരം കുറയ്ക്കുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നുണ്ട്. എത്ര വ്യായാമം ചെയ്താലും കലോറി ഉപഭോഗം നിയന്ത്രിച്ചില്ലെങ്കിൽ ശരീരഭാരം കുറയ്ക്കാൻ കഴിയില്ല. ഒരു ദിവസം മൂന്ന് തവണ ഭക്ഷണം കഴിക്കുന്നതിനുപകരം ആറ് തവണയായി ചെറിയ അളവിൽ ഭക്ഷണം കഴിക്കുക. മൾട്ടിഗ്രെയിൻ വിഭവങ്ങൾ, ചീര, ഉലുവ, മുരിങ്ങയില, ലെറ്റ്യൂസ് തുടങ്ങിയ പച്ച ഇലവർഗ്ഗങ്ങൾ ധാരാളം കഴിക്കുക. ഒരു ദിവസം 600 ഗ്രാം ഇലക്കറികൾ കഴിക്കാൻ ശ്രമിക്കുക. ഭക്ഷണത്തിൽ പ്രോട്ടീ നിൻെറ അളവ് വർദ്ധിപ്പിക്കുക. അരി, ചോക്ലേറ്റ്, കാപ്പി, ചിപ്സ്, മധുരപലഹാരങ്ങൾ, ഫാസ്‌റ്റ് ഫുഡ് എന്നിവയ്ക്ക് പകരം ലളിതവും എളുപ്പത്തിൽ ദഹിക്കുന്നതും സമീകൃതവുമായ ഭക്ഷണം കഴിക്കുക. ഭക്ഷണം നന്നായി ച വച്ചരച്ച് കഴിക്കുന്നത് ദഹനത്തെ സഹായിക്കും. നിരന്തരം എന്തെങ്കിലും സ്നാക്സ് കഴിക്കുന്നത് ഒഴിവാക്കുക. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അത്താഴം കഴിക്കുക.

ചോദ്യം- 34 വയസ്സുള്ള ഉദ്യോഗസ്‌ഥയാണ്. എന്‍റെ മുഴുവൻ സമയവും കമ്പ്യൂട്ടറിലാണ് ജോലി ചെയ്യുന്നത്. ദീർഘ നേരം കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നത് നടുവേദനയ്ക്ക് കാരണമാകാറുണ്ട്. ഇത് ലഘുകരിക്കാനുള്ള ഒരു മാർഗം നിർദ്ദേശിക്കാമോ?

ഉത്തരം- ഈ പ്രായത്തിൽ പ്രത്യേകിച്ച് കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരിൽ അസ്‌ഥി പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. തണുപ്പ് കാലത്ത് പ്രത്യേകിച്ചും നട്ടെല്ല് വഴക്കമില്ലാത്ത അവസ്‌ഥയിലായിരിക്കും ഉണ്ടാകുക. ഒരേ സ്ഥാനത്ത് കൂടുതൽ നേരം ഇരിക്കുന്നത് അസ്ഥി വേദനയ്ക്ക് കാരണമാകും. ഇതുമൂലം ഡിസ്ക്, നാഡികളിൽ സമ്മർദ്ദം ചെലുത്തും. മാത്രവുമല്ല വേദന തീവ്രവുമാക്കും. വേദന തടയാൻ ജോലി സമയത്ത് ഇടയ്ക്കിടെ ഇടവേളകൾ എടുത്ത് ശരീരം സ്ട്രെച്ച് ചെയ്യുക. ശരീരം മുന്നോട്ടും പിന്നോട്ടും വളയ്ക്കുന്ന വ്യായാമങ്ങൾ ചെയ്യുക. ശരിയായ ഇരിപ്പ് നിലനിർത്തുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വേദന തടയാൻ ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. സമയമുള്ളപ്പോൾ ഇളം ചൂടുള്ള എണ്ണ ഉപയോഗിച്ച് പുറം മസാജ് ചെയ്യുക. മൃദുവായ മസാജ് ശരീരത്തിന് ആശ്വാസം നൽകും. ദിവസം മുഴുവൻ കമ്പ്യൂട്ടറിനു മുന്നിൽ ഇരിക്കേണ്ടിവരുന്നവരിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. കഴുത്തിനും നടുവിനും വേദനയുണ്ടാകാറുണ്ട്. എന്നാൽ ഇരിപ്പ് ശീലങ്ങൾ മാറ്റുന്നതിലൂടെ ഈ പ്രശ്‌നം അനായാസം പരിഹരിക്കാനാകും. ദീർഘനേരം കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നത് കഴുത്തിനും നട്ടെല്ലിനും കാര്യമായ ദോഷം ചെയ്യും. ഇത് ക്ഷീണം, തലവേദന, ഏകാഗ്രത കുറയൽ എന്നിവയ്ക്ക് കാരണമാകും. അതിനാൽ വേണ്ട വ്യായാമങ്ങൾ ചെയ്യുക. ശരീരഭാരം നിയന്ത്രിച്ച് നിലനിർത്തുക. ഇടവേളയെടുത്ത് ചെറിയ നടത്തങ്ങൾ ചെയ്യാം.

ചോദ്യം- 45 വയസ്സുള്ള ഉദ്യോഗസ്‌ഥയാണ്. വളരെക്കാലമായി വിട്ടുമാറാത്ത കാൽമുട്ട് വേദന അനുഭവിക്കുകയാണ്. കാലാവസ്‌ഥ മാറുന്നതിനനുസരിച്ച് കാൽമുട്ടിന് ഉണ്ടാകുന്ന ക്ഷതം തടയാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കാമോ?

ഉത്തരം- വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. വിറ്റാമിൻ ഡി സപ്ലിമെന്‍റുകൾ കൃത്യമായി കഴിക്കുക. കാൽമുട്ടുകൾക്ക് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്തുന്നതിന് നടത്തം, ജോഗിംഗ്, ലഘുവായ വ്യായാമം എന്നിവ മുടങ്ങാതെ ചെയ്യേണ്ടതുണ്ട്. നേരിയ ശാരീരിക പ്രവർത്തനങ്ങൾ കാൽ മുട്ടുകളിലെ സമ്മർദ്ദം കുറയ്ക്കും. നടത്തം കാൽ മുട്ട് വേദനയ്ക്ക് കാരണമാകുന്നുണ്ടെങ്കിൽ, വാട്ടർ എയ്‌റോബിക്‌സ്, ഡീപ് വാട്ടർ റണ്ണിംഗ് തുടങ്ങിയ ജല വ്യായാമങ്ങൾ പരിഗണിക്കുന്നത് നല്ലതാണ്.

ചോദ്യം- 21 വയസ്സുള്ള ബാഡ്‌മിന്‍റൺ കളിക്കാരനാണ്. കഴിഞ്ഞ വർഷം ബാഡ്‌മിന്‍റൺ കോർട്ടിൽ വെച്ച് പരിക്ക് പറ്റി. അതിനുശേഷം ഇടത് കാൽ മുട്ടിന് ശക്തി ക്ഷയിച്ചതുപോലെയാണ് അനുഭവപ്പെടുന്നത്. ഇതിനെന്താണ് പരിഹാരം?

ഉത്തരം- കുട്ടികളെയും യുവാക്കളെയും പ്രായമായവരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്‌നമാണ് മുട്ടുവേദന എന്നത്. ഡോക്ടറെ സമീപിച്ച് സമഗ്രമായ പരിശോധന നടത്തുക. ഡോക്ട്ടർ റ്റികെആർ ചികിത്സ ശുപാർശ ചെയ്യുന്നവെങ്കിൽ വിഷമിക്കേണ്ട കാര്യമില്ല. വളരെ സുരക്ഷിതമായ ഒരു നടപടിക്രമമാണിത്. ഈ ഇംപ്ലാന്‍റിലൂടെ ഏതാനും ആഴ്‌ചകൾക്കുള്ളിൽ കാൽ മുട്ടിന്‍റെ ശക്തി പുനഃസ്ഥാപിക്കപ്പെടും. കൂടാതെ ഇത് ജീവിതശൈലി മെച്ചപ്പെടുത്താനും സഹായിക്കും.

ചോദ്യം- ഇടുപ്പെല്ലിൽ പൊട്ടൽ ഉണ്ട്. നടക്കാൻ കഴിയാത്തത് ഗുരുതരമായ പ്രശ്‌നമായി മാറിയിരിക്കുകയാണ്. എത്രയും വേഗം ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ ഡോക്ടർ നിർദ്ദേശിച്ചിരിക്കുകയാണ്.

ഉത്തരം- ഇടുപ്പെല്ലിന് ഉണ്ടായ ക്ഷതം രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തിയിട്ടുണ്ടെങ്കിൽ അത് രക്‌തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ഒടുക്കം അസ്ഥ‌ിയിലുള്ള കലകൾ നശിച്ചുപോകാൻ ഇടവരുത്തുകയും ചെയ്യും. അതിനെ എസ്ക്യൂലർ നെക്രോസിസ് എന്നാണ് വിശേഷിപ്പിക്കുക. ഇതൊരു അടിയന്തര സാഹചര്യമാണ്. അതിനാൽ ശസ്ത്രക്രിയ ഒട്ടും വൈകിപ്പിക്കരുത്.

और कहानियां पढ़ने के लिए क्लिक करें...