ഹിന്ദി ചിത്രമായ “ഉപ്കാർ” എന്ന ചിത്രത്തിലെ “കമ്മേ വാദേ പ്യാർ വഫാ…” എന്ന ഗാനം ഒരു സിറ്റുവേഷനിസം ബന്ധത്തെയാണ് ചിത്രീകരിക്കുന്നത്. അതിലെ നായികയ്ക്കും നായകനുമിടയിലെ ബന്ധത്തെ എന്ത് പേര് ചൊല്ലി വിളിക്കണമെന്ന ആശങ്കയെ ഇല്ലാതാക്കുകയാണ് സിറ്റുവേഷനിസം എന്ന ബന്ധം. ഇതിൽ രണ്ടുപേർ പരസ്‌പരം ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരുമിച്ച് ജീവിക്കുന്നു. ഇതിൽ രണ്ടുപേർക്കും ഒരുമിച്ച് പുറത്തു പോകാം. ഉച്ചഭക്ഷണമോ അത്താഴമോ കഴിക്കാം. എന്നാൽ ഈ ബന്ധത്തിന് പ്രണയത്തിന്‍റെതായ ഒരു സ്‌റ്റാറ്റസും ഉണ്ടായിരിക്കുകയുമില്ല. അങ്ങനെ പ്രണയത്തിന്‍റെതായ യാതൊരു അടയാളവും ഉണ്ടായിരിക്കുകയുമില്ല.
ഇവിടെ നിരുപാധികമായി അതും ഒരാൾ ആഗ്രഹിക്കുന്നിടത്തോളം കാലം ഈ സിറ്റുവേഷൻഷിപ്പ് ബന്ധത്തിൽ തുടരാം. മടുക്കുമ്പോൾ അവസാനിപ്പിക്കുകയും ചെയ്യാം. ഇക്കാര്യത്തിൽ മറ്റേ പങ്കാളിയോട് പ്രതിബദ്ധതയൊന്നും കാട്ടേണ്ടതുമില്ല. മറ്റൊന്ന് ഈ ബന്ധത്തെക്കുറിച്ച് അവർ ആരോടും പറയാൻ ആഗ്രഹിക്കുകയുമില്ല. അതിന് ഒരു പേരും നൽകാൻ ആഗ്രഹിക്കുന്നില്ല. അധികമാർക്കും സുപരിചിതമല്ലാത്ത ഈ സിറ്റുവേഷൻഷിപ്പ് ബന്ധം എങ്ങനെയുള്ളതാണെന്ന് അറിയണ്ടേ.
“മേനെ പ്യാർ കിയ” “ബാഘി” “ഖയാമത് സെ ഖയാമൽ തക്” തുടങ്ങിയ നിരവധി സിനിമകളിൽ കാണിച്ചിരിക്കുന്നതുപോലെ പ്രണയത്തിനുവേണ്ടി ആളുകൾ മത്സരിക്കുകയും അതിനായി മരിക്കുകയും സ്വന്തം വീടുകൾ ഉപേക്ഷിക്കുകയും ചെയ്തത് ഒരു കാലമുണ്ടായിരുന്നു. വാസ്തവത്തിൽ ഈ സിനിമകൾ സമൂഹത്തിന്‍റെ യഥാർത്ഥ കണ്ണാടിയായിരുന്നു.
എന്നാൽ ഇപ്പോൾ പ്രണയം അങ്ങനെ സ്വാഭാവികമായി “സംഭവിക്കുന്നില്ല.” മറിച്ച് ശ്രദ്ധാപൂർവ്വമായ പരിഗണനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും വിധേയമായ ശേഷമാണ് അത് സംഭവിക്കുന്നത്. പരസ്പരം പ്രതിബദ്ധത ഉണ്ടാകുന്നതിനു മുമ്പായി ഇന്നത്തെ യുവാക്കൾ ആ ബന്ധത്തെ കുറിച്ച് നൂറ് തവണ ചിന്തിക്കുകയും ആ ബന്ധത്തിൽ കുറച്ചുകാലം ഒരുമിച്ച് താമസിച്ചുകൊണ്ട് പരസ്പരം ജഡ്‌ജ് ചെയ്യുകയും ചെയ്യുന്നു. പിന്നീട് എല്ലാം ശരിയാണെന്ന് തോന്നുകയാണെങ്കിൽ അത് തുടർന്നുപോകാം. അല്ലാത്ത പക്ഷം അവർ സ്വന്തം റൂട്ട് മാറ്റാൻ അധികം സമയമെടുക്കില്ല. എന്നാൽ പിന്നീട് അവർ അവരുടെ റൂട്ട് മാറ്റിയാൽ തന്നെ വേർപിരിയലിനെ നേരിടാൻ അവർക്ക് ശക്തിയുണ്ടാകണമെന്നില്ല. അതിനാലാണ് ഒരു മിഡ് പാത്ത് എന്ന നിലയിൽ ഈയൊരു ആശയം ഉയർന്നുവരുന്നത്. അവിടെ വേർപിരിയലോ പ്രതിബന്ധതയോ ഇല്ല. മറിച്ച് ഒരുമയുണ്ട്. ഇതിനെയാണ് നമ്മുടെ പുതിയ തലമുറ ഇപ്പോൾ സിറ്റുവേഷൻഷിപ്പ് റിലേഷൻ എന്നുവിളിക്കുന്നത്.
അതായത് അത്തരമൊരു ബന്ധമുണ്ട്. പക്ഷേ അതിന്‍റെ പേര് അനുസരിച്ച് “സിറ്റുവേഷൻ” “റിലേഷൻ” എന്നീ രണ്ട് വാക്കുകൾ ചേർന്നതാണ്. ഈ ബന്ധം സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു. അതായത് ഇവിടെ ബന്ധം നിലനിർത്താൻ പരസ്പരമുള്ള സമ്മർദ്ദമുണ്ടായിരിക്കുകയില്ല. കാരണം അവർക്കിടയിൽ പ്രതിബദ്ധതയുണ്ടായിരിക്കുകയില്ല. ഈ ബന്ധത്തിൽ സ്വന്തം പ്രണയവും ശാരീരിക ആവശ്യങ്ങളും നിറവേറ്റുന്നതിനായി അവർ ഒത്തുചേരുന്നു അത്രമാത്രം.
ചിലർ സമയം കളയാൻ വേണ്ടി പോലും ഈ ബന്ധത്തിൽ ഏർപ്പെടാറുണ്ട്. ഈ ബന്ധത്തിൽ നിന്നും വേർപിരിയാൻ വളരെ എളുപ്പമാണ്. ഒരു വിശദീകരണവുമില്ലാതെ അതും ഒരു ചോദ്യവുമില്ലാതെ പങ്കാളിയെ ഉപേക്ഷിക്കാം.
എന്തുകൊണ്ട് യുവാക്കൾ സിറ്റുവേഷൻഷിപ്പ് റിലേഷൻ ഇഷ്ടപ്പെടുന്നു?
ഇതിനെക്കുറിച്ച് ബിരുദവിദ്യാർത്ഥിയായ നിഹാൽ പറയുന്നത് ഇങ്ങനെയാണ്. “വാസ്തവത്തിൽ മുൻ ബന്ധത്തിലുണ്ടായ വഞ്ചനയോ പരാജയമോ മൂലമാണ് പലരും ഇത്തരത്തിലുള്ള ബന്ധത്തിന് മുതിരുന്നത്. രണ്ടാമതായി ഒരിക്കൽ വേർപിരിയലിന്‍റെ വേദനയിലൂടെ കടന്നുപോയ ശേഷം വീണ്ടും ഹൃദയഭേദകമായ സാഹചര്യങ്ങളിലേക്ക് പോകാൻ അവർ ആഗ്രഹിക്കുന്നില്ലെന്നതാണ് സത്യം.” അതേസമയയം ജീവിത ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ തന്നെ ബന്ധത്തിന്‍റെ ഗുണങ്ങൾ ആസ്വദിക്കാമെന്നും ചിലർ വിശ്വസിക്കുകയും ചെയ്യുന്നു.
സിറ്റുവേഷൻഷിപ്പ് റിലേഷൻ ഗുണങ്ങൾ
അത്തരം ബന്ധങ്ങളിൽ അടുപ്പത്തിന്‍റെ നിലവാരം ഒരുമിച്ച് ചെലവഴിക്കുന്ന സമയം മുതലായവ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും. ഇതിൽ രണ്ട് വ്യക്തികൾ ഒരു പ്രണയ ബന്ധത്തിന്‍റെ ഗുണങ്ങൾ പരസ്പ്‌പരം പങ്കിടാൻ മാത്രമാണ് ഒന്നിക്കുന്നത്. അവിടെ അവർ പരസ്പരം സ്നേഹപൂർവ്വമായ യാതൊരു വാഗ്ദാനവും നൽകുന്നില്ല. ഈ ബന്ധത്തിൽ പങ്കാളികൾക്കിടയിൽ ഭാവിയെക്കുറിച്ച് യാതൊരു ചർച്ചയും ഉണ്ടായിരിക്കുകയില്ല. രണ്ടുപേരും ഒരു നിബന്ധനയുമില്ലാതെ ഒരുമിച്ച് ജീവിക്കുകയും നല്ല സമയം ചെലവഴിക്കുകയും ചെയ്യുന്നു. പലപ്പോഴും ഒരു സിറ്റുവേഷൻഷിപ്പ് ബന്ധത്തിലേക്ക് വരുന്നതിലൂടെ യുവാക്കൾക്ക് സ്വയം അറിയാനും മനസ്സിലാക്കാനും അവസരം ലഭിക്കുന്നു. ബന്ധത്തിൽ ഏർപ്പെട്ടതിനുശേഷം സ്വന്തം മുൻഗണനകളെക്കുറിച്ച് അവർക്ക് കൂടുതൽ മനസിലാക്കാൻ കഴിയുമെന്നതാണ് പ്രത്യേകത.
സിറ്റുവേഷൻഷിപ്പ് ബന്ധമാണോ എന്ന് എങ്ങനെയറിയാം
ഈ ബന്ധത്തിൽ പങ്കാളികൾ പൊതുസ്‌ഥലങ്ങളിൽ കണ്ടുമുട്ടുന്നത് ഒഴിവാക്കുകയും പരസ്പരം വീട് സന്ദർശിക്കുന്നതും ബന്ധുക്കളെ കണ്ടുമുട്ടുന്നതും ഒഴിവാക്കുകയും ചെയ്യും. ഒരു സോഷ്യൽ ഗെറ്റ് ടുഗതറിന് പോകുമ്പോൾ കൂടെയുള്ള പങ്കാളി അപരിചിതനായി മാറുന്നുവെങ്കിൽ അത് സിറ്റുവേഷൻഷിപ്പ് ബന്ധത്തിന്‍റെ ലക്ഷണമായി കണക്കാക്കാം. പങ്കാളി വളരെ അടുത്തയാളാണെങ്കിലും അമിതമായ വൈകാരിക അടുപ്പവും ഏതെങ്കിലും തരത്തിലുള്ള പ്രതിബന്ധതയും ഒഴിവാക്കുന്നുണ്ടെങ്കിൽ നിങ്ങൾ സിറ്റുവേഷൻഷിപ്പ് ബന്ധത്തിലാണെന്ന് വ്യക്തമാണ്. അതുപോലെ പ്രധാനമാണ് ഇരുവരും ബന്ധം ഔദ്യോഗികമായി അംഗീകരിക്കാത്തതും.
സിറ്റുവേഷൻഷിപ്പ് ബന്ധത്തിന്‍റെ പോരായ്‌മകൾ
ഈ ബന്ധത്തിൽ പ്രതിബന്ധതയില്ലെന്നത് ഉറപ്പാണ്. എന്നാൽ കാര്യങ്ങൾ നിങ്ങളുടെ ആഗ്രഹപ്രകാരം സംഭവിക്കുന്നില്ലെങ്കിൽ സ്വാഭാവികമായും നിങ്ങളെ പ്രകോപിതരാക്കുമെന്ന ന്യൂനതയുമുണ്ട്. ബന്ധത്തിലുള്ള ഒരു വ്യക്‌തി കൂടുതൽ വൈകാരികമായി പെരുമാറുന്ന ആളാണെങ്കിൽ ഈ ബന്ധം അയാളിൽ വൈകാരിക ഏറ്റക്കുറച്ചിലുകളും അരക്ഷിതാവസ്‌ഥയും സൃഷ്ടിക്കും.
മറ്റൊന്ന് സിറ്റുവേഷൻഷിപ്പ് ബന്ധം കാരണം, പല നല്ല പങ്കാളികളും നിങ്ങളുടെ കൈകളിൽ നിന്ന് വഴുതിപ്പോയേക്കാം. സിറ്റുവേഷൻഷിപ്പ് ബന്ധത്തിലായിരിക്കുകമ്പോൾ യഥാർത്ഥ ജീവിത പങ്കാളിയെ തേടാനുള്ള മറ്റ് ഓപ്ഷനുകൾ പോലും അതിലുള്ള വ്യക്ത്‌തികൾ പരിഗണിച്ചെന്ന് വരില്ല. ഇക്കാരണംകൊണ്ട് പലപ്പോഴും ജീവിതകാലം മുഴുവനും ഒപ്പം തുടരാനുള്ള ഒരു നല്ല പങ്കാളിയെ നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം.
സിറ്റുവേഷൻഷിപ്പ് ബന്ധം ഒരു സമ്പൂർണ്ണ ബന്ധമല്ലാത്തതിനാൽ ശ്രദ്ധാപൂർവ്വം പരിശോധിക്കുക. സിറ്റുവേഷൻഷിപ്പ് ബന്ധത്തിലായിരിക്കുന്ന സാഹചര്യത്തിൽ രണ്ടുപേരിൽ ഒരാൾ ബന്ധത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണെങ്കിൽ അയാളിൽ- അവളിൽ വൈകാരിക ആശയക്കുഴപ്പം സ്വാഭാവികമായും ഉണ്ടാകാം. കാരണം ബന്ധത്തിൽ ഏത് ഘട്ടത്തിലാണ് തങ്ങൾ നിൽക്കുന്നതെന്ന് ഇരുവർക്കും യാതൊരു അറിവും ഉണ്ടാകണമെന്നില്ല. ഇത്തരത്തിലുള്ള വൈകാരിക പിരിമുറുക്കം അവർക്ക് കടുത്ത മാനസിക സമ്മർദ്ദം നൽകും. കൂടാതെ സിറ്റുവേഷൻഷിപ്പ് ബന്ധത്തിന് ധാരാളം സമയവും ഊർജ്ജവും പാഴാക്കപ്പെടും. അവരുടെ ബന്ധം മനസ്സിലാക്കാനും അതിന് ശരിയായ ദിശ നൽകാനും അവർക്ക് ധാരാളം സമയം ചെലവഴിക്കേണ്ടി വരും. പക്ഷേ ഒടുവിൽ ആ ബന്ധം ഒരു നിഗമനത്തിലുമെത്താതെ വരുന്നതോടെ അതിനായി ചെലവഴിച്ച സമയവും ഊർജ്ജവും പാഴാകുമെന്നത് ഉറപ്പാണ്.
മാത്രവുമല്ല, ഈ ബന്ധത്തിൽ ഭാവിയെക്കറച്ച് ഒരു ഉറപ്പുമുണ്ടാവില്ല. ഇതിൽ രണ്ടുപേരും പരസ്‌പരം സമയം ചെലവഴിക്കുന്നുണ്ട്. പക്ഷേ ഭാവിയിൽ അവരുടെ ബന്ധത്തിന് ഉറച്ച അടിത്തറയുണ്ടാകുമോ ഇല്ലയോ എന്ന് അവർക്ക് നിശ്ചയിക്കാനാവില്ല. അതിനാൽ അത്തരമൊരു ബന്ധത്തെ ശ്രദ്ധാപൂർവ്വം പഠിക്കേണ്ടത് അനിവാര്യമാണ്.