മുൻനിര ഫിൻടെക് കമ്പനിയായ ബിസിടി ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡിന്‍റെ സിഇഒ ആണ് ജയ വൈദ്യനാഥൻ. പിഡബ്ലിയുസി ഗ്ലോബലിന്‍റെയും പിഡബ്ലിയുസി ഇന്ത്യയുടെയും പങ്കാളിയും ബോർഡിന്‍റെ നോൺ-എക്സിക്യൂട്ടീവ് ഡയറക്ട‌റുമാണ് ജയ. ഇതിനുപുറമെ യുടിഐ അസറ്റ് മാനേജ്മെന്‍റ് കമ്പനി, ഇൻഡിഗ്രിഡ്, ഗോദ്റെജ് പ്രോപ്പർട്ടീസ് എന്നിവയുടെ സ്വതന്ത്ര ഡയറക്ടറായും പ്രവർത്തിക്കുന്നു.

എഞ്ചിനീയറിംഗിൽ നിന്നും മാനേജ്മെന്‍റ് പ്രെഫഷണലായി മാറിയ ജയ, മദ്രാസ് സർവകലാശാലയിൽ നിന്ന് കമ്പ്യൂ ട്ടർ സയൻസിലും എഞ്ചിനീയറിംഗിലും ബിരുദം നേടിയിട്ടുണ്ട്. തുടർന്ന് കോർണൽ യൂണിവേഴ്സ‌ിറ്റിയിൽ നിന്ന് ഫിനാൻസിലും സ്ട്രാറ്റജിയിലും എംബിഎ ബിരുദം കരസ്ഥമാക്കി.

സിഎഫ്എ ഉടമ കൂടിയാണ് ജയ. രണ്ട് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ജയ വൈദ്യനാഥൻ എച്ച്സിഎൽ ടെക്നോളജീസ്, ആക്സെഞ്ച്വർ, സ്‌റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നീ പ്രമുഖ കമ്പനികളിൽ നിർണ്ണായക സ്‌ഥാനങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

സാങ്കേതിക വിദ്യയുടെ ശരിയായ ഉപയോഗം ബിസിനസ്സിൽ ശാശ്വതമായ സ്വാധീനം ചെലുത്തുമെന്നാണ് ജയ വിശ്വസിക്കുന്നത്. ഭാവിക്കായുള്ള സാമ്പത്തിക ആസൂത്രണത്തിനായി നൂതനാശയങ്ങളും ശക്തതിയും നൈതിക ഭരണവും കൂടിച്ചേർന്ന ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിലാണ് ജയ വിശ്വസിക്കുന്നത്. ജയ വൈദ്യനാഥനുമായി നടന്ന സംഭാഷണത്തിൽ നിന്നും:

ഈ മേഖലയിലേക്ക് വരാനുള്ള കാരണം?

റിസ്ക്‌ മാനേജ്മെന്‍റ്, റെഗുലേറ്ററി കോംപ്ലയൻസ് പോലെയുള്ള ധനകാര്യവുമായി ബന്ധപ്പെട്ട നിർണ്ണായക വെല്ലുവിളികൾ പരിഹരിക്കാൻ വലിയ താൽപര്യമാണ്. അക്കാര്യത്തിൽ ഞാൻ എന്നെ സ്വയം മെച്ചപ്പെടുത്തി നേതൃനിരയിൽ എത്തിയപ്പോൾ മാറുന്ന സാമ്പത്തിക സാഹചര്യങ്ങളുമായി പരമ്പരാഗത സംവിധാനങ്ങൾ എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് മനസ്സിലാക്കി.

ടെക്നോളജി എന്നത് വെറുമൊരു സഹായി മാത്രമായിരുന്നില്ല മറിച്ച് മുഴുവൻ ധനകാര്യ സ്‌ഥാപനങ്ങളെയും മാറ്റുന്നതിൽ അത് ഒരു പ്രധാന കണ്ണിയാണ്. ഈ തിരിച്ചറിവ് അപകടസാധ്യതകൾ കുറയ്ക്കുന്ന പരിഹാരങ്ങൾ സൃഷ്‌ടിക്കാൻ എന്നെ പ്രേരിപ്പിച്ചു. നാശനഷ്ടങ്ങൾ സംഭവിക്കുന്നതിനു പകരം അത് തടയാനും മുൻകൂട്ടി കാണാനും സഹായിച്ചു. അതാണ് എഐ അധിഷ്‌ഠിത റിയൽ ടൈം റിസ്ക്ക് ഇന്‍റലിജൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരണയായത്. അതുവഴി ആർറ്റി360 സൃഷ്‌ടിച്ച് ധനകാര്യ സ്ഥാപനങ്ങളെ അപകട സാധ്യതകളിൽ നിന്നും വഞ്ചനയിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുക, സാങ്കേതികവിദ്യ ഉപയോഗിച്ച് യഥാർത്ഥ നേട്ടങ്ങൾ കൈവരിക്കുക, സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കുക, കരുത്തുറ്റ ഭാവിക്ക് അനുയോജ്യമായ സംവിധാനങ്ങൾ നിർമ്മിക്കുക ഇവയാണ് എന്‍റെ ലക്ഷ്യം.

ആരാണ് ഏറ്റവും വലിയ പിന്തുണ പകർന്നത്?

വിജയം ഒരിക്കലും ഒരു വ്യക്തിക്ക് സ്വന്തമല്ല. മെന്‍റർ, സഹപ്രവർത്തകർ, കൂടാതെ കുടുംബം എന്നിവരുടെ പിന്തുണയെ അടിസ്ഥാനമാക്കിയുള്ളതാണ് അത്. എനിക്ക് പ്രചോദനം നൽകിയ ഉപദേഷ്ടാക്കളെ ഞാൻ കണ്ടെത്തി. സ്‌റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കാൻ എനിക്കവർ പ്രചോദനം പകർന്നു. എന്‍റെ കാഴ്ചപ്പാടിനെ സ്വീകരിക്കുന്ന ഒരു സമർപ്പിത ടീമും എന്‍റെ ലക്ഷ്യങ്ങളെ എപ്പോഴും പിന്തുണച്ച കുടുംബവുമാണ് ശക്തി. പ്രൊഫഷണൽ എന്ന നിലയിലും വ്യക്തിയെന്ന നിലയിലും അവർക്ക് എന്നിലുള്ള വിശ്വാസം എന്‍റെ വ്യക്തിപരമായ വികാസത്തിന് സഹായിച്ചു.

സ്വന്തം കാഴ്ച‌പ്പാടിനെയോ ജീവിതത്തെയോ മാറ്റിമറിച്ച സംഭവം?

എന്‍റെ കരിയറിലെ ഏറ്റവും നിർണായക നിമിഷങ്ങളിൽ ഒന്ന് കോർപ്പറേറ്റ് ലീഡർഷിപ്പിൽ നിന്നും മാറി ടെക് ഡ്രിവൺ റിസ്ക‌് സൊല്യൂഷൻസ് കമ്പനി രൂപീകരിക്കാൻ തീരുമാനിച്ചതാണ്. വെല്ലുവിളികൾ കൈകാര്യം ചെയ്യലിൽ നിന്നും അവ പരിഹരിക്കുന്നതിലേക്ക് നീങ്ങിയതോടെ എന്‍റെ കാഴ്‌ചപ്പാട് മാറി. പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നതല്ല, മറി ച്ച് അവയെ പ്രാരംഭഘട്ടത്തിൽ തന്നെ തടയുന്ന പരിഹാരങ്ങൾ കണ്ടെത്തുകയെന്നതാണ് മുഖ്യം. ഈ വിശ്വാസം നേതൃത്വം, നവീകരണം, റിസ്‌ക് മാനേജ്മെന്‍റ് എന്നിവയോടുള്ള എന്‍റെ സമീപനത്തിന് രൂപം നൽകി.

സ്ത്രീകളുടെ ഏറ്റവും വലിയ ശക്തി?

സ്ത്രീകളുടെ ഏറ്റവും വലിയ ശക്തി അവരുടെ ഫ്ളക്സസിബിലിറ്റിയും സഹാനുഭൂതിയുമാണ്. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് ഈ രണ്ട് ഗുണങ്ങളും അത്യന്താപേക്ഷിതമാണ്.

അവൾ വെല്ലുവിളികളെ നേരിടുക മാത്രമല്ല അവയെ സ്വീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്നു. തടസ്സങ്ങളെ അവസരങ്ങളാക്കി മാറ്റുന്നു. പ്രശ്നപരിഹാരം, സഹകരണം, മാറ്റം കൊണ്ടു വരൽ എന്നിവയിൽ സ്ത്രീകൾ മുൻപന്തിയിൽ നിൽക്കുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്. അവിടെ അവർ യുക്‌തിയും അവബോധവും സന്തുലിതമാക്കുന്നു. തന്ത്രപരവും ജനകേന്ദ്രീകൃതവുമായ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് അവർ ഉറപ്പു വരുത്തുന്നു. സാങ്കേതികവിദ്യ മുതൽ ധനകാര്യംവരെ ഏതൊരു മേഖലയിലും അത്യാവശ്യമായ കാര്യമാണിത്.

സ്ത്രീകളെ വ്യത്യസ്തരാക്കുന്നത് അവരുടെ ശക്തിയും സഹാനുഭൂതിയും നേതൃത്വപരമായ കഴിവുമാണ്. വലിയ ലക്ഷ്യം മനസ്സിൽ വെച്ചുകൊണ്ട് അവൾ കടുത്ത തീരുമാനങ്ങൾ എടുക്കുന്നു. അത് ടീമുകൾക്കും ബിസിനസുകൾക്കും സമൂഹത്തിനും ദീർഘകാല വിജയം ഉറപ്പാക്കുന്നു.

ബിസിനസ്സിൽ വിജയിക്കാൻ സ്ത്രീയ്ക്ക് എന്താണ് വേണ്ടത്?

ഏതൊരു ബിസിനസ്സിന്‍റെയും ലക്ഷ്യം ഒരു പ്രശ്നം പരിഹരിക്കുക എന്നതാണ് ഒപ്പം പങ്കാളികൾക്ക് മൂല്യം സൃഷ്ട്‌ടിക്കുക എന്ന ഉദ്ദേശ്യത്തോടെ വരുമാനവും ലാഭവും ഉണ്ടാവണം. ബിസിനസ് ലോകത്തേക്ക് കടക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീയും ധൈര്യത്തോടെ ആദ്യചുവടുവച്ച് മുന്നോട്ട് വരേണ്ടതു ആവശ്യമാണ്. പ്രശ്ന‌ങ്ങൾ തിരിച്ചറിയുക, യാഥാസ്ഥിക ചിന്തകൾ തകർക്കുക. നിലവിലുള്ള അവസ്‌ഥയെ വെല്ലുവിളിക്കുക എന്നിവ പ്രാരംഭ ഘട്ടത്തിൽ ചെയ്യേണ്ടി വരും.

മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ത യാക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ്?

ആരും അധികം ഉപയോഗിക്കാത്ത വഴിയാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. “സൊല്യൂഷൻ ഫസ്‌റ്റ് മൈൻഡ് സെറ്റ്” എന്ന മനോഭാവത്തോടെയാണ് ഞാൻ വെല്ലുവിളികൾ നേരിടുന്നത്. സാങ്കേതിക പ്രശ്ന‌ങ്ങളോട് പ്രതികരിക്കുന്നതിനു പകരം അവയെ ആദ്യം തന്നെ ചെറുക്കുന്നു. ധനകാര്യം, സാങ്കേതിക വിദ്യ അങ്ങനെ എന്തും ആയിക്കൊള്ളട്ടെ അവയിലെ വെല്ലുവിളികളെ സ്വീകരിക്കുന്നതിനു പകരം ഞാൻ തടസ്സങ്ങളെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങളാണ് സ്വീകരിക്കുക. നൂതനത്വത്തിനും പ്രായോഗികതയ്ക്കും ഇടയിൽ ഒരു സന്തുലിതാവസ്‌ഥ കണ്ടത്തുന്നതിൽ ഞാൻ വിശ്വസിക്കുന്നു. വ്യത്യസ്തമായി ചിന്തിക്കുക എന്നാൽ പുതിയ ആശയങ്ങൾ കണ്ടെത്തുക എന്നല്ല. അവ ഫലപ്രദമായി നടപ്പിലാക്കാനുള്ള ബോധ്യം ഉണ്ടായിരിക്കുക എന്നാണ്.

സ്വന്തം ബിസിനസ്സിനെക്കുറി ച്ച് വിശദമാക്കാമോ?

ബിസിടി ഡിജിറ്റൽ ഒരു റിസ്‌ക് ആൻഡ് കോംപ്ലയൻസ് പ്രോഡക്റ്റ് കമ്പനിയാണ്. സാമ്പത്തിക മേഖലയിലുള്ള സ്ഥാപനങ്ങളെ വഞ്ചനയിൽ നിന്നും പരിരക്ഷ നൽകുകയും നിയന്ത്രിക്കുകയും റിസ്ക് കുറയ്ക്കുകയും ചെയ്യുന്നത് ലക്ഷ്യമിടുന്നു. തൽസമയ പരിഹാരങ്ങൾ കൊണ്ട് റിസ്ക് കുറയ്ക്കുകയാണ് ചെയ്യുന്നത്. ഞങ്ങളുടെ ആർറ്റി360 സ്യൂട്ട് വിപണിയിൽ മുൻപന്തിയിലാണ്. ഇന്ത്യൻ പൊതുമേഖലാ ബാങ്കുകളിൽ 80 ശതമാനം ഇത് സ്വന്തമാക്കിയിട്ടുണ്ട്. പ്രതിവർഷം 21 ലക്ഷം കോടി രൂപയിലധികം (250 ബില്യൺ ഡോളർ) മൂല്യമുള്ള ആസ്തികൾ നിരീക്ഷിക്കുന്നു. അതിൽ എടുത്തു പറയേണ്ട കാര്യം എൻപിഎയിൽ 2,100 കോടി രൂപ തിരിച്ചുപിടിക്കാൻ സഹായിച്ചുവെന്നതാണ്.

എന്താണ് വിജയത്തിന്‍റെ രഹസ്യം?

ഏതൊരു ബിസിനസ്സിന്‍റെയും വിജയരഹസ്യം അതിന്‍റെ മികച്ച ടീം വർക്കാണ്. നിങ്ങൾ വിശ്വസിക്കുന്നവരെയും നിങ്ങളെ വിശ്വസിക്കുന്നവരെയും ജോലിയിൽ നിയോഗിക്കുക.

ഇത്തരം ആളുകൾ വെല്ലുവിളികളെ നേരിടുകയും സ്വതന്ത്രമായി ചിന്തിക്കുകയും വൈവിധ്യമാർന്ന കാഴ്‌ചപ്പാടുകൾ പങ്കുവയ്ക്കുകയും ചെയ്യും. ഫ്ളക്‌സിബിലിറ്റി, ദീർഘവീക്ഷണം, നിർവ്വഹണം എന്നിവയിലാണ് വിജയത്തിന്‍റെ താക്കോൽ. വെല്ലുവിളികൾ മുൻകൂട്ടി കാണാനും അർത്ഥവത്തായ മാറ്റം കൊണ്ടുവരാനും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുക എന്നത് വിജയത്തിനായുള്ള എന്‍റെ കാ ഴ്ച്ചപ്പാടാണ്.

ഇന്നത്തെ സ്ത്രീകൾ എന്തെല്ലാം വെല്ലുവിളികളാണ് നേരിടുന്നത്?

പുരോഗതി ഉണ്ടായിട്ടും സ്ത്രീകൾ ഇപ്പോഴും വ്യവസ്‌ഥാപിതമായ വെല്ലുവിളികൾ നേരിടുന്നു. അത് അവരുടെ പ്രൊഫഷണൽ വളർച്ചയ്ക്കും സാമ്പത്തിക പങ്കാളിത്തത്തിനും തടസ്സമാകുന്നു. ജോലിസ്ഥലത്തെ പക്ഷപാതം, നേതൃത്വത്തിൽ പ്രാതിനിധ്യക്കുറവ്, ലിംഗഭേദം, ശമ്പള വ്യത്യാസം എന്നിവ സ്വന്തം കഴിവ് തെളിയിക്കാൻ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ അവളെ നിർബന്ധിതയാക്കുന്നു.

ഇതിനുപുറമെ വേതനമില്ലാത്ത ജോലിയും വീട്ടുത്തരവാദിത്തങ്ങളുടെ ഭാരവും അവരുടെ കരിയർ പുരോഗതിയെ ബാധിക്കുന്നുണ്ട്. ഇത്തരം തടസ്സങ്ങൾ മറികടക്കാൻ എല്ലാവരെയും ഉൾക്കൊള്ളുന്ന നേതൃത്വം, തുല്യ വേതനം, ധനസഹായം ഇവ ആവശ്യമാണ്. ഔട്ടറിച്ച്, മെന്‍റർഷിപ്പ് പ്രോഗ്രാമുകൾ ആവശ്യമാണ്. സ്ത്രീകളെ ശാക്ത‌ീകരിക്കുന്ന കമ്പനികൾ ശക്തമായ സാമ്പത്തിക അടിത്തറ സൃഷ്ട്‌ടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

നേട്ടങ്ങളെക്കുറിച്ച്?

എന്‍റെ പ്രധാന നേട്ടങ്ങളിലൊന്ന് തട്ടിപ്പ് തടയുന്നതിനുള്ള ഞങ്ങളുടെ ആർറ്റി360 റിയൽ ടൈം നിരീക്ഷണ സംവിധാനത്തിന്‍റെറ ഫലപ്രാപ്‌തിയെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ചു. തൽഫലമായി റെഗുലേറ്റഡ് സ്‌ഥാപനങ്ങൾ ഇത് സ്വീകരിച്ചു. ഇന്ന് 21 ലക്ഷം കോടി രൂപയിലധികം (250 ബില്യൺ ഡോളർ) മൂല്യമുള്ള ആസ്‌തികൾ നമ്മൾ ട്രാക്ക് ചെയ്യുന്നുണ്ട്. 2,100 കോടി രൂപയുടെ (2.5 ബില്യൺ ഡോളർ) നിഷ്ക്രിയ ആസ്തികൾ തടയുന്നതിന് സഹായിച്ചിട്ടുണ്ട്.

और कहानियां पढ़ने के लिए क्लिक करें...