പെൺകുട്ടികളെ അലട്ടുന്ന പ്രധാന സൗന്ദര്യ പ്രശ്ന‌ങ്ങളിൽ ഒന്നാണ് അനാവശ്യ രോമവളർച്ച. പല കാരണങ്ങൾ കൊണ്ട് ഇതുണ്ടാകാം. പലരിലും പാരമ്പര്യമായും അല്ലാതെയും അനാവശ്യ രോമങ്ങളുണ്ടാകാറുണ്ട്.

മുഖത്തെ രോമങ്ങൾ പുരുഷന്മാരിൽ സാധാരണവും ആകർഷകവുമായി കണക്കാക്കപ്പെടുന്നു. എന്നാൽ, സ്ത്രീകളിൽ ഇത് സാധാരണമായി കണക്കാക്കപ്പെടുന്നില്ല. രോമം പുരുഷന്മാരുടെ മുഖത്ത് മാത്രമല്ല, ഒരു പരിധിവരെ സ്ത്രീകളുടെ മുഖത്തും ഉണ്ട്. എന്നാൽ, സ്ത്രീകളുടെ മുഖത്ത് ഈ രോമം കട്ടിയുള്ളതും ഇരുണ്ടതുമാണെങ്കിൽ അതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം. ചിലരിലിത് ഹോർമോൺ അസന്തുലിതാവസ്‌ഥ മൂലമുണ്ടാകുന്നു. പോളിസിസ്റ്റിക് ഓവറി ഡിസീസ്, കോർട്ടിസോളിന്‍റെ ആധിക്യം എന്നിവയും രോമവളർച്ചയ്ക്ക് കാരണമാകാറുണ്ട്.

മുഖത്തും കൈകാലുകളിലും മറ്റു മുണ്ടാകുന്ന അനാവശ്യരോമങ്ങൾ നീക്കം ചെയ്യാൻ ഇന്ന് പലവിധ സൗന്ദര്യ ഉപാധികളുണ്ടെങ്കിലും അത് എത്രത്തോളം ഫലവത്തും സുരക്ഷിതവുമാണ് എന്നത് സംശയകരമാണ്. മാത്രമല്ല പലതും ചെലവേറിയതും റിസ്‌കുമാണ്.

എന്തിലും ഏതിലും പുതുമ വേണമെന്ന് ശഠിക്കുന്ന പുത്തൻ തലമുറയുടെ കാലമാണിത്. ആധുനിക ലൈഫ് സ്റ്റൈലിന് ഇണങ്ങും വിധം വളരെ ലേറ്റസ്‌റ്റായ വേഷങ്ങൾ അണിയാൻ ഇഷ്ടപ്പെടുന്ന ഇന്നത്തെ തലമുറ സ്വന്തം വ്യക്തിത്വം മികച്ചതാവണമെന്ന് നിഷ്‌കർഷയുള്ളവരാണ്. മികച്ച പേഴ്സ‌ണാലിറ്റി, അടിമുടി സൗന്ദര്യം എന്നതാണ് പുത്തൻ തലമുറയുടെ സൗന്ദര്യ മന്ത്രം. ചർമ്മപരിപാലനമെന്ന പോലെ തന്നെ പ്രധാനമാണ് അനാവശ്യ രോമങ്ങൾ നീക്കുക എന്നുള്ളതും.

അമിത രോമവളർച്ച ഇല്ലാതാക്കാൻ ഇന്ന് ധാരാളം ആധുനിക സാങ്കേതിക വിദ്യകളുണ്ട്. വാക്‌സിംഗ്, ലേസർ ഹെയർ റിമൂവൽ, ഇലക്ട്രോലൈസിസ് എന്നിങ്ങനെ. അവയെല്ലാം ചെലവേറിയതും എല്ലാവർക്കും താങ്ങാനാവാത്തതുമാണ്.

അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാൻ ഏറ്റവും സുരക്ഷിതവും ലളിതവുമായ മാർഗ്ഗങ്ങളുണ്ട്. ഹെയർ റിമൂവർ ക്രീമുകൾ ഉത്തമമായ രീതിയാണ്. വാക്സ‌ിംഗ്, മറ്റ് ലേസർ ട്രീറ്റ്‌മെന്‍റുകൾ എന്നിവ ചെയ്യുന്നതു മൂലം ചർമ്മത്തിന്‍റെ ഉപരിതലത്തിൽ ഉണ്ടാകുന്ന പിഗ്മെന്‍റേഷനോ പാർശ്വഫലങ്ങളോ ഈ ക്രീമുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നില്ല. വളരെ കുറച്ചു സമയം കൊണ്ട് അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാം എന്നതും പ്രത്യേകതയാണ്. എങ്കിലും തുടക്കക്കാർ ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നതിന് മുമ്പായി സ്‌കിൻ അലർജി ടെസ്‌റ്റ് നടത്തി നോക്കുന്നത് നല്ലതാണ്.

പ്രകൃതിദത്തവും പാർശ്വഫലങ്ങളില്ലാത്തതും വീട്ടിൽ ചെയ്യാവുന്നതുമായ ചില വിദ്യകളുണ്ട്. അത്തരം ചില ഹോം റെമഡീസ്…

എഗ്ഗ് മാസ്ക്ക്: കോൺഫ്ളോർ, പഞ്ചസാര, മുട്ട എന്നിവ ചേർത്ത് കട്ടി പേസ്റ്റ് തയ്യാറാക്കി മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം നീക്കം ചെയ്യുക.

ചെറുപയർ ഉരുളക്കിഴങ്ങ് പേസ്റ്റ്: കുതിർത്ത ചെറുപയർ പരിപ്പും ഉരുളക്കിഴങ്ങും അരച്ച് പേസ്‌റ്റാക്കി മുഖത്തും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും പുരട്ടുക. ഉണങ്ങിയ ശേഷം കഴുകി കളയാം.

ബനാനാ ആന്‍റ് ഓട്ട്മീൽ സ്ക്രബ്ബ്: നല്ല പഴുത്ത വാഴപ്പഴം ഉടച്ച് ഓട്ട്മീൽ ചേർത്ത് പേസ്റ്റാക്കി രോമമുള്ളിടത്ത് അപ്ലൈ ചെയ്യുക. അതിനു ശേഷം വട്ടത്തിൽ ഉരച്ച് മസാജ് ചെയ്യുക. 15-20 മിനിറ്റിനു ശേഷം വെള്ളമൊഴിച്ച് നല്ലവണ്ണം കഴുകി കളയുക.

പച്ച പപ്പായയും മഞ്ഞൾപ്പൊടിയും: പപ്പായ പേസ്റ്റിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. പേസ്റ്റ് പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകുക.

മഞ്ഞൾപ്പൊടി റോസ്‍വാട്ടർ: റോസ്‍വാട്ടറിൽ ആവശ്യമായ മഞ്ഞൾ, പാൽ, വെള്ളം എന്നിവ ചേർത്ത് പേസ്റ്റാക്കി മുഖത്തിടുക. 20 മിനിറ്റ് കഴിഞ്ഞ് ചൂടു വെള്ളമുപയോഗിച്ച് കഴുകുക.

സവാള, തുളസി പായ്ക്ക്:

2 മീഡിയം സൈസ് സവാളയുടെ പാളിയും 12 തുളസിയിലയും അരച്ച് പേസ്റ്റാക്കി പുരട്ടി 30 മിനിറ്റിനു ശേഷം കഴുകി കളയാം. ഇപ്രകാരം ഒന്നോ രണ്ടോ മാസം ചെയ്‌താൽ നല്ല ഫലം കിട്ടും.

കർപ്പൂരം കുരുമുളക് പായ്ക്ക്: വെള്ള കുരുമുളക് പൊടിച്ച് കർപ്പൂര പൊടിയുമായി ചേർക്കുക. ആൽമണ്ട് ഓയിൽ ഒഴിച്ച് മിക്‌സ് ചെയ്‌ത് കാലുകളിൽ തേയ്‌ക്കുക. കൃത്യം 15 മിനിറ്റിന് ശേഷം കഴുകി രോമങ്ങൾ പൊഴിഞ്ഞു പോകുന്നത് കാണാനാവും.

ആര്യവേപ്പില – മഞ്ഞൾ പേസ്റ്റ്: ആര്യവേപ്പില നന്നായി അരയ്‌ക്കുക, മഞ്ഞൾപ്പൊടി ചേർത്ത് യോജിപ്പിക്കുക. ഏതാനും തുള്ളി വെള്ളവും ചേർത്ത് ഈ മിക്‌സ് അപ്ലൈ ചെയ്യുക. 15-20 മിനിറ്റിനു ശേഷം നീക്കം ചെയ്യുക.

ഹെയർ റിമൂവിംഗ് ക്രീമിന്‍റെ ഗുണങ്ങൾ

  • വീട്ടിൽ വെച്ച് അനായാസം ഉപയോഗിക്കാം എന്നതാണ് ഇതിന്‍റെ സവിശേഷത.
  • അത്ര ചെലവേറിയതുമല്ല.
  • ചർമ്മത്തിന് പുത്തനുണർവും തിളക്കവും പകരുന്നു.
  • വിവിധ ഫ്ളേവറുകളിൽ ഹെയർ റിമൂവർ ക്രീം ലഭ്യമാണ്.
  • തുടർച്ചയായ ഉപയോഗം കൊണ്ട് യാതൊരു ദോഷവുമുണ്ടാകുന്നില്ല.
  • ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നതു കൊണ്ട് കൂടുതൽ വേഗത്തിലും ഇടതിങ്ങിയും രോമങ്ങൾ വളരുമെന്ന ധാരണ തീർത്തും തെറ്റാണ്. നേരത്തേ ഉണ്ടായിരുന്നത്ര മാത്രമേ വീണ്ടും വളർന്നു വരികയുള്ളു.
  • പാർശ്വഫലങ്ങളുണ്ടാവുന്നില്ല.
  • മറ്റു രീതികളെ അപേക്ഷിച്ച് സ്വയം ചെയ്യാവുന്നതും സുരക്ഷിതവുമാണ്.
और कहानियां पढ़ने के लिए क्लिक करें...