ശരീരം ആരോഗ്യമുള്ളതായിരിക്കുക എന്നുള്ളത് ഏതൊരാളും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് .പ്രത്യേകിച്ചും യുവാക്കൾ. അതിനായി അവർ പലതരത്തിലുള്ള വ്യായാമങ്ങളും, ജിം എക്‌സർസൈസും ഡയറ്റുമൊക്കെ ചെയ്യും. എന്നാൽ ചിലരിലെങ്കിലും ഫിറ്റ്നസുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകൾ ഉണ്ട്. അത്തരം തെറ്റിദ്ധാരണകൾ നീക്കം ചെയ്യേണ്ടത് പ്രധാനമാണ്.
1. വ്യായാമത്തിന് മുമ്പ് സ്ട്രെച്ചിംഗ് പ്രധാനമാണ്
വ്യായാമം ചെയ്യുന്നതിനുമുമ്പ് സ്ട്രെച്ചിംഗ് ചെയ്യുന്നത് നല്ലതാണെന്ന് പലരും പറയാറുണ്ട്, എന്നാൽ വ്യായാമത്തിന് ശേഷം സന്ധികളും പേശികളും ചൂടുള്ള സമയത്ത് സ്ട്രെച്ചിംഗ് ചെയ്യുന്നതാണ് നല്ലത്. ഇത് സമ്മർദ്ദം കുറയ്ക്കുന്നു, പേശികളുടെ പിരിമുറുക്കം കുറയ്ക്കുന്നു, പോസ്ച്ചറും രക്തചംക്രമണവും മെച്ചപ്പെടുത്തുന്നു.
2. ജിമ്മിൽ മണിക്കൂറുകളോളം വ്യായാമം ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യും
ഇതും ശരിയല്ല. എന്ത് ചെയ്താലും ദീർഘനേരം വ്യായാമം ചെയ്യുന്നതിനേക്കാളും ക്ഷമയോടെ ചിട്ടയോടെ ചെയ്യുന്നതാണ് നല്ലത്, വർക്ക്ഔട്ടിൽ നിന്ന് പരമാവധി പ്രയോജനം നേടുന്നതിന്, എയ്റോബിക് വ്യായാമത്തിന് മുമ്പായി സ്ട്രെംഗ്ത് ട്രെയിനിംഗ് ചെയ്തിരിക്കണം. ഇക്കാരണത്താൽ, ശരീരത്തിൽ ഉള്ള കാർബോഹൈഡ്രേറ്റുകൾ ആദ്യം എരിയിച്ചു കളയപ്പെടുന്നു. അതിനുശേഷം, എയ്റോബിക് വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പും കൊളസ്ട്രോളും എരിച്ചു കളയാം. ജിമ്മിൽ മാത്രമായി വ്യായാമത്തെ ഒതുക്കാതെ നടത്തം, നീന്തൽ, സൈക്ലിംഗ് തുടങ്ങിയ മിതമായ ചില വ്യായാമങ്ങളും കൂടി ചെയ്യാം.
3. സ്ട്രെംഗ്ത് ട്രെയിനിംഗ് നിർത്തുമ്പോൾ പേശികൾ ഫാറ്റായി മാറുന്നു
പേശികൾ (മസ്സൽ) ഒരിക്കലും കൊഴുപ്പായി (ഫാറ്റ്) മാറില്ല. സ്ട്രെംഗ്ത് ട്രെയിനിംഗ് നിർത്തുന്നത് മസ്സൽ മാസ് കുറയ്ക്കും, അതിനാൽ മെറ്റബോളിസം കുറയും. മെറ്റബോളിസം മന്ദഗതിയിലായതിനാൽ കുറച്ച് കലോറി മാത്രമേ എരിച്ചു കളയപ്പെടുകയുള്ളൂ. മാത്രമല്ല ശരീരഭാരം കൂടാനുള്ള സാധ്യതയുമുണ്ട്. പൊണ്ണത്തടി കൂടുന്നതിനനുസരിച്ച് വൻകുടൽ, പാൻക്രിയാസ്, വൃക്ക, പിത്തസഞ്ചി, സ്തനം തുടങ്ങിയ അവയവങ്ങളിൽ ക്യാൻസറിനുള്ള സാധ്യത വർദ്ധിക്കുന്നു.
4. ശരീരത്തിലെ ഫാറ്റ് ബേണിംഗ് എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയും
വ്യായാമത്തിലൂടെ ശരീരത്തിലെ ഫാറ്റ് ബേൺ ചെയ്യാം. എന്നാൽ അതിലൂടെ ശരീരത്തിന്‍റെ ഏതെങ്കിലും പ്രത്യേക ഭാഗത്തെ ഫാറ്റ് ചെയ്യാൻ കഴിയില്ല. വ്യായാമ വേളയിൽ, നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് ദഹിപ്പിക്കാം, എന്നാൽ ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്തിന്‍റെ കൊഴുപ്പ് കത്തിക്കാനുള്ള ലക്ഷ്യം കൈവരിക്കാൻ കഴിയില്ല.
5. വെയ്റ്റ് ലിഫ്റ്റിംഗ് ശരീരത്തിന്‍റെ ടോണും ആകൃതിയും മെച്ചപ്പെടുത്തും
ഭാരോദ്വഹനം ശരീരത്തിന്‍റെ ടോണും രൂപവും മെച്ചപ്പെടുത്തുന്നു, പക്ഷേ അതിന് ഒരു ബോഡി ബിൽഡർ രൂപം നല്കാൻ കഴിയില്ല. സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് വളരെ കുറവാണ്, അതിനാൽ അവർക്ക് പുരുഷന്മാരെപ്പോലെ ശരീരത്തിൽ മസ്സലുകൾ രൂപപ്പെടുത്താൻ കഴിയില്ല. ഭാരോദ്വഹനം തീർച്ചയായും കലോറി എരിച്ചുകളയാൻ സഹായിക്കും. ഒപ്പം ആരോഗ്യകരമായ ഭാരം നിലനിർത്തുകയും ചെയ്യും. ആരോഗ്യകരമായ ഭാരം പല രോഗങ്ങളെയും അകറ്റി നിർത്തും.
6. ക്രെഞ്ചസ് ഒരു മികച്ച വ്യായാമമാണ്
വയറിലെ കൊഴുപ്പ് എരിച്ചുകളയാൻ ക്രെഞ്ചസിന് കഴിയില്ല. കാർഡിയോ വർക്കൗട്ടും റെസിസ്റ്റൻസ് ട്രെയിനിംഗും ഇതിനുള്ള മികച്ച വ്യായാമങ്ങളാണ്.
7. വ്യായാമം ചെയ്യുമ്പോൾ നിങ്ങൾക്ക് എന്തും കഴിക്കാം
വ്യായാമം എന്നതിനർത്ഥം നിങ്ങളുടെ ഭക്ഷണശീലങ്ങൾ ആഗ്രഹിക്കുന്നതുപോലെ ആയിരിക്കണമെന്നല്ല. ഏതൊരു വ്യായാമ പദ്ധതിയേക്കാളിലും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം ഏറ്റവും പ്രധാനമാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും ശരിയായ ഭക്ഷണക്രമം അത്യാവശ്യമാണ്. ശരിയായ ഭക്ഷണ ശീലങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ ഒരു വ്യായാമവും അനുവദിക്കില്ല.
8. ട്രെഡ്‌മില്ലിൽ കൂടുതൽ നടക്കുന്നത് ശരീരഭാരം നിലനിർത്താൻ സഹായിക്കും
ട്രെഡ്‌മില്ലിൽ ദീർഘനേരം വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീര ഭാരം നിലനിർത്താൻ സഹായിക്കുകയില്ല, മറിച്ച് കലോറി എരിച്ചുകളയും. ട്രെഡ്മിൽ ഒരു കാർഡിയോ വ്യായാമമാണ്. വെയ്റ്റ് മാനേജ്‌മെന്‍റിന് വെവ്വേറെ വെയ്റ്റ് ട്രെയിനിംഗ് വർക്കൗട്ടുകൾ നടത്തണം.
9. വിയർക്കുന്നത് വരെ വർക്കൗട്ട്
ഇത് എല്ലാവർക്കും ആവശ്യമില്ല, പ്രത്യേകിച്ച് ഭാരം ഉയർത്തുന്നവർക്ക്. ശരീരഭാരം വർദ്ധിപ്പിക്കുന്നതിന്, ഇടയ്ക്ക് കുറച്ച് മിനിറ്റ് വിശ്രമിക്കണം, അങ്ങനെ നാഡീവ്യൂഹം (നെർവ്വ് സിസ്റ്റം) വീണ്ടെടുത്ത് കൂടുതൽ ഭാരം ഉയർത്താൻ തയ്യാറാവാം. ഈ സമയത്ത് വിയർക്കാനുള്ള സാഹചര്യം ഉണ്ടാവില്ല.
10. ഓരോ വ്യായാമത്തിനും ശേഷം ഇലക്ട്രോലൈറ്റുകൾ അത്യാവശ്യമാണ്
ഒരു സാധാരണ വ്യായാമത്തിന് ശേഷം സ്പോർട്സ് പാനീയങ്ങളോ ഇലക്ട്രോലൈറ്റുകളോ ആവശ്യമില്ല. 1 മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കുന്ന കാർഡിയോ വർക്കൗട്ടിനോ നീണ്ട മാരത്തൺ ഓട്ടത്തിനോ ഇടയിൽ ഇലക്ട്രോലൈറ്റുകൾ എടുക്കാം, അല്ലാത്തപക്ഷം സ്പോർട്സ് പാനീയങ്ങൾ കുടിക്കുന്നത് അനാവശ്യമായ പഞ്ചസാര നൽകുകയും കൊഴുപ്പ് കത്തുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും.