‘പരിനീത’, ‘ലഗേ രഹോ മുന്നാ ഭായ്’, ‘ദി ഡേർട്ടി പിക്ചർ’, ‘കഹാനി’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്‍റെ അഭിനയ മികവ് തെളിയിച്ച നടിയാണ് വിദ്യാ ബാലൻ. സദാ പ്രസന്നവതിയും നല്ല വ്യക്തമായി സംസാരിക്കുന്ന വ്യക്തിയും എന്ന പ്രത്യേകതയും വിദ്യയ്ക്കുണ്ട്. ‘ലഗേ രഹോ മുന്ന ഭായ്’ വിദ്യയുടെ കരിയറിലെ വഴിത്തിരിവായിരുന്നു, അതിനുശേഷം അവർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. മികച്ച പ്രകടനത്തിന് നിരവധി പുരസ്കാരങ്ങൾ നേടി. 2014-ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചു. ബോളിവുഡ് നിർമ്മാതാക്കളുടെയും സംവിധായകരുടെയും ആദ്യ ചോയ്സ് ഇപ്പോഴും വിദ്യാ ബാലനാണ്.

ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുന്ന നടി ആണ് വിദ്യ ബാലൻ. പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശ്ശിയിലെ ഒരു അയ്യർ കുടുംബത്തിലാണ് വിദ്യ ബാലൻ ജനിച്ചത്. മുംബൈയിലാണ് പഠിച്ചു വളർന്നത്. 2012 ൽ കരിയറിന്‍റെ പീക്ക് വേളയിൽ ആണ് സിദ്ധാർഥ് കപൂറിനെ വിവാഹം ചെയ്തത്.

നല്ല കഥ വേണം

തന്‍റെ ഇതുവരെയുള്ള വിജയത്തിൽ വിദ്യ സന്തുഷ്ടയാണ്, നല്ല കഥയ്ക്ക് മാത്രമേ വിജയകരമായ ഒരു സിനിമ നൽകാൻ കഴിയൂ എന്ന് വിദ്യ വിശ്വസിക്കുന്നു. വിദ്യ തമിഴും മലയാളവും ഹിന്ദിയും ഇംഗ്ലീഷും നന്നായി സംസാരിക്കും. വിദ്യ എല്ലാത്തരം സിനിമകളും ചെയ്തിട്ടുണ്ട്, ഓരോ കഥാപാത്രവും അവളെ ആകർഷിക്കുന്നു, പക്ഷേ ആക്ഷൻ ഇഷ്ടമല്ല. കോമഡി, ഡ്രാമ സിനിമകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നു. കോമഡി, നൃത്തം, പാട്ട്, തുടങ്ങിയവ തീം ആയുള്ള സിനിമകളിൽ വ്യത്യസ്ത വേഷങ്ങളിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും ആ തിരക്കഥകൾക്കായി താൻ കാത്തിരിക്കുന്നു എന്നും അവർ പറയുന്നു.

അടുത്തിടെ മലയാള സിനിമയോടുള്ള തന്‍റെ ഇഷ്ടം വിദ്യ പങ്കിട്ടു, മമ്മൂട്ടി നായകനായ ‘കാതൽ: ദി കോർ’ എന്ന അവർ പ്രത്യേകം പ്രശംസിച്ചു. മലയാളം സിനിമകളും അവയുടെ ആഖ്യാന രീതികളും തനിക്ക് ഇഷ്ടമാണ് എന്ന് അവർ പറയുന്നു.

അമ്മ ശരിയായി ചിന്തിച്ചു

വിദ്യയുടെ വിജയകരമായ ജീവിതത്തിൽ അമ്മയ്ക്ക് വലിയ പങ്കുണ്ട്. സ്വയം ചിന്തിക്കാൻ എന്നെ പഠിപ്പിച്ചത് അമ്മയാണെന്ന് അവൾ പറയുന്നു. അത് എന്നെ എപ്പോഴും ഓർമ്മിപ്പിക്കുന്നു. 2007-08 വർഷത്തിൽ, എന്‍റെ വസ്ത്രധാരണത്തെക്കുറിച്ചും ഭാരത്തെക്കുറിച്ചും ഞാൻ ഒരുപാട് വിമർശിക്കപ്പെട്ടു. ആ സമയം നിരാശയാൽ അഭിനയം നിർത്താൻ ഞാൻ തീരുമാനിച്ചിരുന്നു, പക്ഷേ എന്‍റെ അമ്മ എന്‍റെ അരികിലിരുന്ന് എന്നോട് പറഞ്ഞു, ഞാൻ കഠിനാധ്വാനം ചെയ്താൽ ശരീരഭാരം കുറയും. പലരുടെയും ഉപദേശം കേട്ടും മനസിലാക്കിയുമാണ് ഇന്ന് ഇവിടെ എത്തിയിരിക്കുന്നത്. അത് കൈ വിടാൻ പാടില്ല. എന്ന് അമ്മ എന്നെ ഓർമിപ്പിച്ചു. ഇപ്പോൾ ‘ദോ ഔർ ദോ പ്യാർ’ എന്ന ചിത്രം പുറത്തിറങ്ങി, പ്രേക്ഷകരുടെ ഇഷ്ടം നേടി..

കാരക്റ്ററിൽ ശ്രദ്ധ

ഒരുപാട് സിനിമകളിൽ കരുത്തുറ്റ പെൺകുട്ടിയുടെ വേഷം ചെയ്തിട്ടുണ്ട്, എന്നാൽ ഏത് കഥയായാലും ലുക്ക് വളരെ സിമ്പിളാണ്, ആദ്യം എനിക്ക് ഇങ്ങനെയൊന്നും തോന്നിയിട്ടില്ലെന്ന് വിദ്യ പറയുന്നു. കലാകാരനെന്ന നിലയിൽ ഞാൻ ഈ ഭാഗം അത്രയും ശ്രദ്ധിച്ചിട്ടില്ല. ജൽസ എന്ന സിനിമയിലെ പോലെ ഞാൻ ഒരു വേഷം ചെയ്തിട്ടില്ല, ഓരോ കഥയിലും ഒരു പുതിയ വശം കണ്ടെത്താനുള്ള അവസരമുണ്ട്, സൗന്ദര്യമോ ഗ്ലാമർ കണ്ടോ ഒരു സംവിധായകനും എനിക്ക് റോൾ നൽകിയിട്ടില്ല. എന്‍റെ സൗന്ദര്യം കൊണ്ട് ഞാൻ ഒരു സിനിമയും ചെയ്തിട്ടില്ല, ഭാവിയിൽ ഞാൻ തീർച്ചയായും അത്തരമൊരു സിനിമ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

വയലൻസ് ഇഷ്ടപ്പെടുന്നില്ല

10 വർഷത്തിന് ശേഷം വീണ്ടും ഒരു റൊമാന്‍റിക് സിനിമ ചെയ്തിരിക്കുന്നു, വളരെക്കാലത്തിന് ശേഷമാണ് ഈ റോൾ കിട്ടിയതെന്ന് വിദ്യ പറയുന്നു. ഇക്കാലത്ത് വളരെ കുറച്ച് റൊമാന്‍റിക്, ലവ് സ്റ്റോറി സിനിമകൾ മാത്രമേ നിർമ്മിക്കപ്പെടുന്നുള്ളൂ, ഇപ്പോൾ പ്രണയകഥകൾ നിർമ്മിക്കപ്പെടുന്നില്ല. ഇന്നത്തെ എല്ലാ ഉള്ളടക്കവും എനിക്ക് വളരെ മടുത്തു, ഒരു കാഴ്ചക്കാരൻ എന്ന നിലയിൽ പോലും അത്തരം സിനിമകൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്നത്തെ സിനിമകളിൽ അക്രമം, ആക്ഷൻ, വെടിവെപ്പ്, ഇന്‍റിമേറ്റ് രംഗങ്ങൾ തുടങ്ങിയവയാണ് കൂടുതൽ, അത് കാണാൻ ഈച്ചകളെപ്പോലെ ആളുകൾ കൂടുന്നു. എന്നാൽ നർമ്മം, റൊമാന്‍റിക് കോമഡി ഉള്ള ഒരു സിനിമ വേണം എന്നാഗ്രഹിച്ചു കണ്ടെത്തി. ഈ സിനിമയിൽ, വിവാഹേതര ബന്ധത്തിനൊപ്പം, പ്രണയിതാക്കളും പരസ്പരം ചതിക്കുന്നു, ഞാൻ ഇത് മുമ്പ് കേട്ടിട്ടില്ല. ഇത് വളരെ വ്യത്യസ്‌തമായ ഒരു കഥയാണ്, ഇത്തരമൊരു കഥ വളരെ തമാശയായി തോന്നുമെങ്കിലും, ജീവിതത്തിൽ സംഭവിക്കുമ്പോൾ നല്ല കാര്യമല്ല,

മനോഹരമായ ബന്ധം

എന്‍റെ അനുഭവത്തിൽ ഭാര്യയും ഭർത്താവും പരസ്പരം സമയം ചെലവഴിക്കുന്നത് വളരെ പ്രധാനമാണെന്ന് വിദ്യ പറയുന്നു. പരസ്പരം ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ചർച്ച ചെയ്യേണ്ടത് ആവശ്യമാണ്. നിങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുകയോ സിനിമകൾ കാണുകയോ ലോംഗ് ഡ്രൈവ് ചെയ്യുകയോ ചെയ്യേണ്ടത് ആവശ്യമാണ്. പരസ്പരം കഴിയുന്നത്ര സമയം ചെലവഴിക്കുകയും വികാരങ്ങൾ പരസ്പരം പങ്കിടുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഞാൻ എപ്പോഴും ഇത് ചെയ്യുന്നു, കാരണം എനിക്ക് ഒന്നും മറച്ചുവെക്കാൻ കഴിയില്ല, എന്‍റെ മനസ്സിലുള്ളതെന്തും, എന്‍റെ ഭർത്താവ് സിദ്ധാർത്ഥ് റോയ് കപൂറും ഇതിൽ എന്നെ പൂർണ്ണമായി പിന്തുണയ്ക്കുകയും എനിക്ക് സമയം നൽകുകയും ചെയ്യുന്നു. ഇത് ദമ്പതികൾക്ക് പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ അവസരം നൽകുന്നു. ആരെങ്കിലും ഒരു തകർന്ന ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു കൗൺസിലറുടെ സഹായം സ്വീകരിക്കുക, സ്വയം കുറച്ച് കാര്യങ്ങൾ ചെയ്യാൻ തയ്യാറാവുക. എന്നാൽ ആ ബന്ധത്തിൽ നിന്ന് പുറത്തുവരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ സമയം പാഴാക്കരുത്, കാരണം നിങ്ങൾക്ക് മറ്റൊരു സ്നേഹം കണ്ടെത്താൻ കഴിയും. കൂടാതെ നിങ്ങൾക്ക് സന്തോഷിക്കാൻ നല്ല അവസരവും ലഭിച്ചേക്കാം.

യുവത്വം ആശയക്കുഴപ്പത്തിലാണ്

ഇന്നത്തെ തലമുറ ഏതൊരു ബന്ധത്തെയും വ്യത്യസ്തമായ വീക്ഷണകോണിൽ നിന്ന് വീക്ഷിക്കുന്നു, അത് ആശയക്കുഴപ്പമുണ്ടാക്കുന്നതായി വിദ്യ കരുതുന്നു. ഇന്നത്തെ യുവാക്കൾ ഓൺലൈനിൽ ഒരു സാധനം ഓർഡർ ചെയ്യുകയും അത് ശരിയല്ലെങ്കിൽ അത് തിരികെ നൽകുകയും ചെയ്യുന്നു, ഏത് ബന്ധത്തിലും അവർ അത് തന്നെ ചെയ്യുന്നു. ബന്ധം ശരിയല്ലെങ്കിൽ അത് തിരികെ നൽകാനും പുതിയത് പരീക്ഷിക്കാനും അവർ ഇഷ്ടപ്പെടുന്നു. പുതിയ തലമുറയെ സംബന്ധിച്ച് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സമയമാണിത്.

സ്ത്രീകൾക്ക് സ്വാതന്ത്ര്യം വേണം

മാഗസിന്‍റെ കവറിലും സ്ത്രീകളുടെ സെക്‌സി ഫോട്ടോകൾ ഇടുന്നത് പുരുഷന്മാർ കാണാൻ വേണ്ടിയാണെന്ന് പറയാൻ മടിക്കുന്നില്ലെന്ന് വിദ്യ ചിരിച്ചുകൊണ്ട് പറയുന്നു. പുരുഷന്മാർ സെക്‌സി ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് പിന്മാറുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. സ്ത്രീകൾക്ക് അവരുടെ കണ്ണുകൾക്ക് വിരുന്നൊരുക്കാൻ ചില കാര്യങ്ങൾ ഉണ്ടായിരിക്കണം, രൺവീർ സിംഗിന്‍റെ സെക്‌സി കവർ എനിക്ക് വളരെ ഇഷ്ടപ്പെട്ടു, അതിൽ ഞാനും കമന്‍റ് ചെയ്തിട്ടുണ്ട്. സ്ത്രീകളെ മാത്രമല്ല, പുരുഷന്മാരെയും ഈ രീതിയിൽ കാണാൻ തയ്യാറാകണം. സെക്സി ലേബൽ വിട്ട് സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം ആവശ്യമാണ്

और कहानियां पढ़ने के लिए क्लिक करें...