ചർമ്മത്തിൽ വേനൽക്കാലത്ത്, ചർമ്മത്തിന് സാധാരണ ദിവസങ്ങളേക്കാൾ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കാരണം വേനൽക്കാലത്ത് സൂര്യന്‍റെ ദോഷകരമായ കിരണങ്ങൾ ചർമ്മത്തിൽ പതിക്കും, ഇത് സാധാരണ ചർമ്മത്തിന് മാത്രമല്ല, എണ്ണമയമുള്ള ചർമ്മത്തിനും ദോഷം ചെയ്യും. കാരണം ഇതുകൊണ്ട് എണ്ണമയമുള്ള ചർമ്മത്തിൽ മുഖക്കുരുവും മറ്റും ഉണ്ടാകാനുള്ള സാധ്യതയാണ്.
വേനൽക്കാലത്തെ ചൂടും ഈർപ്പവും കാരണം, ചർമ്മത്തിലെ സെബേഷ്യസ് ഗ്രന്ഥികൾ കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു. ഇത് ചിലപ്പോൾ എണ്ണമയമുള്ള ചർമ്മത്തിന് ദോഷകരമായേക്കാം. അതിനാൽ, ഇലാമെഡ് സ്ഥാപകനും ഡെർമറ്റോളജിസ്റ്റും സൗന്ദര്യശാസ്ത്ര ഫിസിഷ്യനുമായ ഡോ. അജയ് റാണ, വേനൽക്കാലത്ത് ചർമ്മസംരക്ഷണത്തിനു പാലിക്കേണ്ട ചില ലളിതമായ വഴികളെ പരിചയപ്പെടുത്തുകയാണ്.
വേനൽക്കാലത്ത് ചർമ്മത്തിൽ ഉണ്ടാകുന്ന എണ്ണമയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ 9 ലളിതമായ മാർഗ്ഗങ്ങൾ…
- ഡബിൾ ക്ലൻസിംഗ് നടത്തുക
ഓയിലി ചർമ്മമുള്ളവർ വേനൽക്കാലത്ത് രണ്ട് തവണ ചർമ്മം വൃത്തിയാക്കുന്നത് നല്ലതാണ്. ക്ലൻസിംഗിന് ഇളം ചൂടുവെള്ളം ഉപയോഗിക്കുക. ഇതോടെ ചർമ്മത്തിലെ എല്ലാ അഴുക്കിനെയും മാലിന്യങ്ങളെയും നീക്കം ചെയ്യുകയും ചർമ്മത്തിലെ അടഞ്ഞുപോയ സുഷിരങ്ങൾ തുറക്കുകയും ചെയ്യും.
- ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുക
ക്ലൻസിംഗിനായി, സാലിസിലിക് ആസിഡ്, സിട്രിക് ആസിഡ്, ഗ്ലൈക്കോളിക് ആസിഡ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയ ക്ലെൻസറുകൾ ഉപയോഗിക്കുക. ഇത് എണ്ണമയമുള്ള ചർമ്മത്തിലെ മുഖക്കുരുവിന് കാരണമാകുന്ന മൃതകോശങ്ങളെ നീക്കം പാടേ നീക്കം ചെയ്യും.
- എക്സ്ഫോളിയേറ്റ് ചെയ്യുക
ചർമ്മം എണ്ണമയമുള്ളതാണെങ്കിൽ, ആഴ്ചയിൽ 2-3 തവണയെങ്കിലും എക്സ്ഫോളിയേറ്റ് ചെയ്യുന്നതു ഗുണകരമാണ്. ഇത് ചർമ്മത്തിലെ ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യാൻ സഹായിക്കുന്നു. എന്നാൽ ചർമ്മത്തിൽ അമിതമായി സ്‌ക്രബ് ചെയ്യരുതെന്ന കാര്യം പ്രത്യേകം ഓർക്കുക.
- ഓയിൽ ഫ്രീ സൺസ്ക്രീൻ പുരട്ടുക
വേനൽക്കാലത്ത് വെയിൽ കൊള്ളാതിരിക്കാൻ ഓയിലി ചർമ്മമുള്ളവർ ശ്രദ്ധിക്കണം. സൂര്യന്‍റെ ദോഷകരമായ കിരണങ്ങളേറ്റ് ചർമ്മത്തിൽ കൂടുതൽ കേടുപാടുകളുണ്ടാകും. അത്തരം പ്രശ്നങ്ങൾ ഫലപ്രദമായി തടയാൻ മികച്ച ഗുണനിലവാരമുള്ള സൺസ്‌ക്രീൻ ഉപയോഗിക്കണം. സൂര്യന്‍റെ ദോഷകരമായ കിരണങ്ങളിൽ നിന്ന് പുറപ്പെടുന്ന ഫ്രീ റാഡിക്കലുകളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്ന ഓയിൽ ഫ്രീ, ഡ്രൈ ടച്ച് സൺസ്‌ക്രീൻ പുരട്ടുക.
- ചർമ്മത്തിന് ജലാംശം നൽകേണ്ടത് പ്രധാനമാണ്
ചർമ്മം ഏത് തരത്തിലുള്ളതാണെങ്കിലും, പ്രത്യേകിച്ച് അത് എണ്ണമയമുള്ളതാണെങ്കിൽ കൂടിയും വേനൽക്കാലത്ത് ചർമ്മത്തിൽ ഈർപ്പം നിലനിർത്തേണ്ടത് പ്രധാനമാണ്. ഇതിനായി ഒരു ഓയിൽ ഫ്രീ, ജെൽ അടിസ്ഥാനമാക്കിയുള്ള മോയ്സ്ചറൈസർ ഉപയോഗിക്കാം, മോയ്സ്ചറൈസറിൽ കൂടുതൽ ജലാംശം ഉള്ളതിനാൽ ചർമ്മത്തിന് മൃദുത്വം പകരും.
- ക്ലേ അടിസ്ഥാനമാക്കിയുള്ള മാസ്കിന്‍റെ ഉപയോഗം
വേനൽക്കാലത്ത്, ആഴ്ചയിൽ ഒരിക്കലെങ്കിലും ഓയിലി ചർമ്മമുള്ളവർ ക്ലേ അടിസ്ഥാനമാക്കിയുള്ള മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്. എണ്ണമയമുള്ള ചർമ്മത്തിൽ നിന്ന് അഴുക്ക്, എണ്ണ, ബാക്ടീരിയ, അമിതമായ സെബം എന്നിവ നീക്കം ചെയ്യാനും ചർമ്മത്തിന് തിളക്കം നൽകാനും ഈ മാസ്ക് സഹായിക്കും. ഇതോടൊപ്പം, എണ്ണമയമുള്ള ചർമ്മത്തിൽ നേർത്ത വരകളും ചുളിവുകളും ഉണ്ടാകുന്നത് ഫലപ്രദമായി തടയുകായും ചെയ്യും.
- ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുക
ചർമ്മം എണ്ണമയമുള്ളതാണെങ്കിൽ, വേനൽക്കാലത്ത് ഏത് തരം ഭക്ഷണക്രമം പിന്തുടരണം, എന്താണ് കഴിക്കുന്നത് എന്നീ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. വേനൽക്കാലത്ത് എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. കാരണം ഇത് ചർമ്മത്തിൽ മുഖക്കുരുവും മറ്റ് ചർമ്മ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഉയർന്ന അളവിൽ വിറ്റാമിൻ എയും മറ്റു പോഷകങ്ങളും അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
- ബോഡി ഡിറ്റോക്സ് അത്യാവശ്യമാണ്
വേനൽക്കാലത്ത് എണ്ണമയമുള്ള ചർമ്മത്തിൽ ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ദിവസം കുറഞ്ഞത് 8 മുതൽ 10 ഗ്ലാസ് വെള്ളം കുടിക്കണം. ഇത് നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകുകയും ചെയ്യുമെന്നതിൽ യാതൊരു സംശയവും വേണ്ട.
- ചർമ്മ സുഷിരങ്ങൾ ശ്രദ്ധിക്കുക
വേനൽക്കാലത്ത് മേക്കപ്പ് ഉപയോഗിക്കുന്നത് കുറയ്ക്കുക. വേനൽക്കാലത്ത് എണ്ണമയമുള്ള ചർമ്മത്തിൽ മേക്കപ്പ് ഉപയോഗിക്കുന്നത് ചർമ്മ സുഷിരങ്ങൾ അടഞ്ഞുപോകാൻ ഇടവരുത്തും. ഇത് മുഖക്കുരുവിനു മറ്റും കാരണമാകും. അതിനാൽ ദോഷകരമല്ലാത്ത മികച്ച ഉത്പ്പന്നങ്ങൾ ഉപയോഗിച്ച് വളരെ ലളിതമായ മേക്കപ്പ് ചെയ്യുന്നതാണ് നല്ലതു. മാത്രവുമല്ല രാത്രി കിടക്കുന്നതിന് മുമ്പായി അത് കൃത്യമായി നീക്കുകയും വേണം.