കടുത്ത വേനൽക്കാലം, വെള്ളം എത്ര കുടിച്ചാലും ദാഹം തീരുകയില്ല അത്രത്തോളമാണ് പുറത്തെ ചൂട്. എന്നാൽ എപ്പോഴും വെള്ളം കുടിക്കുകയെന്നത് എല്ലാവർക്കും ഇഷ്ടമാകണമെന്നില്ല. പ്രത്യേകിച്ചും കുട്ടികൾക്ക്. ചൂടിനെ മറികടക്കാൻ സർബത്ത്, ജ്യൂസ്, ലസ്സി മറ്റ് ശീതളപാനീയങ്ങൾ എന്നിവ ചൂട് കാലത്ത് യഥേഷ്ടം വീട്ടിൽ തയ്യാറാക്കി കഴിക്കാം. അതിൽ പ്രധാനമായ ഒന്നാണ് ലസ്സി. തൈരിൽ നിന്നാണ് ലസ്സി ഉണ്ടാക്കുന്നത്. മറ്റ് പാനീയങ്ങളെ അപേക്ഷിച്ച് ആരോഗ്യത്തിന് ഇത് ഏറെ ഗുണകരമാണ്. കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ, ലാക്ടോസ്, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ തൈരിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്ന പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്.

ഐസും പഞ്ചസാരയും തൈരും ചേർത്തുണ്ടാക്കുന്ന ലസ്സി നമുക്ക് സുപരിചിതമായ പാനീയമാണ്. എന്നാൽ ഈ പ്ലെയിൻ ലസ്സിയെക്കാൾ രുചികരമായ ഫ്‌ളേവർഡ് ലസ്സിയെ നമുക്ക് പരിചയപ്പെടാം. പ്ലെയിൻ ലസ്സി കുടിക്കാൻ മടി കാട്ടുന്നവർക്ക് രുചിയുള്ള ഈ ലസ്സി തയ്യാറാക്കി ട്രൈ ചെയ്യാം.

തണ്ണിമത്തൻ ലസ്സി

2 എത്ര പേർക്ക്

തയ്യാറാക്കാൻ എടുക്കുന്ന സമയം: 15 മിനിറ്റ്

ചേരുവകൾ

തൈര് 2 കപ്പ്

തണ്ണിമത്തൻ കഷണങ്ങൾ 2 കപ്പ്

പഞ്ചസാര 2 ടീസ്പൂൺ

കുരുമുളക് പൊടി 1 നുള്ള്

ഐസ് പൊടിച്ചത് 1 കപ്പ്

റൂഹാഫ്‌സ സർബത്ത് 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

തണ്ണിമത്തൻ കഷണങ്ങളിൽ നിന്ന് വിത്തുകൾ നീക്കം ചെയ്യുക. തണ്ണിമത്തൻ കഷ്ണങ്ങൾ, കുരുമുളക് പൊടി, പഞ്ചസാര എന്നിവ ബ്ലെൻഡറിൽ ചേർത്ത് മിക്‌സ് ചെയ്യുക. ഇനി തൈരിൽ റൂഹാഫ്‌സ സർബത്തും മിക്‌സ് ചെയ്ത തണ്ണിമത്തനും ചേർത്ത് മിക്‌സ് ചെയ്യുക. സെർവിംഗ് ഗ്ലാസിലേക്ക് ക്രഷ് ചെയ്ത ഐസ് ചേർത്ത് തയ്യാറാക്കിയ ലസ്സി ഒഴിക്കുക. തണ്ണിമത്തൻ കഷ്ണങ്ങൾ കൊണ്ട് അലങ്കരിച്ച് സെർവ്വ് ചെയ്യാം.

 

വേനൽച്ചൂട് തുടർച്ചയായി വർദ്ധിച്ചുവരികയാണ്. വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുകയെന്നത് വളരെ പ്രധാനമാണ്.
വിപണിയിൽ ലഭിക്കുന്ന ശീതളപാനീയങ്ങൾ വൃത്തിയുള്ളതോ ശുദ്ധമോ ആയിരിക്കണമെന്നില്ല. എന്നാൽ വീട്ടിൽ തയ്യാറാക്കാവുന്ന ടേസ്റ്റി സർബത്താണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സെർവ്വ് ചെയ്യുമ്പോൾ അതിൽ അല്പം വെള്ളം ചേർത്താൽ മാത്രം മതി.

പൈനാപ്പിൾ സർബത്ത്

എത്ര പേർക്ക്: 8

തയ്യാറാക്കാൻ എടുക്കുന്ന സമയം: 30 മിനിറ്റ്

ചേരുവകൾ

പൈനാപ്പിൾ 1

പഞ്ചസാര 800 ഗ്രാം

വെള്ളം 1/2 ലിറ്റർ

ബ്ലാക്ക് സാൾട്ട് 1 ടീസ്പൂൺ

കുരുമുളക് 1/2 ടീസ്പൂൺ

ചാട്ട് മസാല 1 ടീസ്പൂൺ

വറുത്ത ജീരകപൊടി 1 ടീസ്പൂൺ

നാരങ്ങ നീര് 1 ടീസ്പൂൺ

മഞ്ഞ ഫുഡ് കളർ 1 തുള്ളി

തയ്യാറാക്കുന്ന വിധം

പൈനാപ്പിൾ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇനി പകുതി പഞ്ചസാരയും ഒരു കപ്പ് വെള്ളവും ചേർത്ത് ഒരു പ്രഷർ കുക്കറിൽ ഇട്ട് ചെറിയ തീയിൽ 2 വിസിൽ വരും വരെ വേവിക്കുക. പ്രഷർ പോയശേഷം മിക്സിയിൽ പൈനാപ്പിൾ അരച്ച് അരിച്ചെടുക്കുക. അരിച്ചെടുത്ത പൾപ്പ് ഒരു പാനിൽ ഇട്ട് ബാക്കിയുള്ള പഞ്ചസാര ചേർത്ത് തുടർച്ചയായി ഇളക്കി 5 മിനിറ്റ് വേവിക്കുക. ഗ്യാസ് ഓഫ് ചെയ്ത് നാരങ്ങാനീരും ചാട്ട് മസാലയും ഫുഡ് കളറും മറ്റ് മസാലകളും ചേർത്ത് നന്നായി ഇളക്കുക. മിശ്രിതം പൂർണ്ണമായും തണുക്കുമ്പോൾ, ഒരു ക്യൂബ് ട്രേയിൽ പകർന്ന് ഫ്രീസറിൽ ഫ്രീസു ചെയ്യുക അല്ലെങ്കിൽ ഒരു ഗ്ലാസ് ബോട്ടിലിൽ നിറച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. സെർവ്വ് ചെയ്യുമ്പോൾ ഒരു ഗ്ലാസിൽ 1 ടേബിൾസ്പൂൺ പൈനാപ്പിൾ സർബത്ത് ഒഴിക്കുക അല്ലെങ്കിൽ ഫ്രോസൺ പൈനാപ്പിൾ ക്യൂബ്സ് ഇടുക, അതിൽ തണുത്ത വെള്ളം ചേർത്ത് തണുപ്പിച്ച് സെർവ്വ് ചെയ്യുക.

और कहानियां पढ़ने के लिए क्लिक करें...