കല്യാണങ്ങളിലും പാർട്ടികളിലും പങ്കെടുക്കുമ്പോൾ വേറിട്ട ലുക്ക് വേണമെന്ന് ആഗ്രഹമുണ്ടോ? എങ്കിൽ മേക്കപ്പിന്‍റെ സ്റ്റൈൽ ഒന്ന് മാറ്റി നോക്കൂ. മേക്കപ്പിടും മുമ്പ് സ്വന്തം സ്കിൻ ടോൺ എങ്ങനെയുള്ളതാണെന്ന് മനസ്സിലാക്കുക. സ്കിൻ ഒയിലി ആണോ, ഡ്രൈ ആണോ എന്നറിഞ്ഞശേഷം അതിനനുസരിച്ച് മേക്കപ്പ് ഇടാം. എവിടെയൊക്കെ ഫേസ് കറക്ഷൻ വരുത്തണം എന്നതും പ്രധാനമാണ്. മേക്കപ്പ് ആർട്ടിസ്റ്റും ഹെയർ ഡിസൈനറുമായ അവ്ലീൻ കോച്ചർ പറയുന്നു മേക്കപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ….
ഫേസ് മേക്കപ്പ്
മേക്കപ്പിടും മുമ്പ് മുഖം ഏതെങ്കിലും നല്ല കെളൻസർ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. അതിനുശേഷം സ്കിൻ ടോണിനനുസരിച്ച് കളർ തെരഞ്ഞെടുക്കാം. യെല്ലോ ടോൺ ആണെങ്കിൽ യെല്ലോ ടോൺ തന്നെ ഇടാം.
ഇനി കൈലോണിന്‍റെ എഫ്എസ് സീരിയസ് ഫൗണ്ടേഷനും അൾട്രാ ബേസ് കളറും മിക്സ് ചെയ്തു ബ്രഷ് കൊണ്ട് മുഖത്ത് പുരട്ടാം. ശേഷം ബ്രഷ് കൊണ്ട് മുഖം നന്നായി പോളിഷിംഗ് ചെയ്യാം. ഇനി കണ്ണിനു ചുറ്റുമുള്ള ഡാർക്ക് ഏരിയയിൽ അല്പം ഡാർക്ക് ബേസ് പുരട്ടാം. വിഒവിയുടെ ലിപ് പാലറ്റിൽ നിന്നും ലിപ്പ് കളർ എടുത്ത് വിരലുകൾ ഉപയോഗിച്ച് ചീക്ക് ബോണിൽ പുരട്ടാം. തുടർന്ന് ബ്രഷ് കൊണ്ട് നന്നായി മെർജ് ചെയ്യാം.
ഇനി യെല്ലോ ട്രാൻസ്ലൂഷൻ പൗഡറും നാച്ചുറൽ കളറിലുള്ള പൗഡറും സ്പോഞ്ച് ഉപയോഗിച്ച് ചെറിയ പ്രഷർ നൽകി അണ്ടർ ഐ തുടങ്ങി മുഖം മുഴുവനും ടച്ച് ചെയ്യാം. തുടർന്ന് ബ്രഷ് ഉപയോഗിച്ച് നന്നായി ബഫിംഗ് ചെയ്യുക.
ഐ മേക്കപ്പ്
കണ്ണുകളുടെ മേക്കപ്പിനായി ക്രീം പാലറ്റ് ഉപയോഗിക്കാം. ക്രീം ബേസ്ഡ് ആയ ഷിമറി സിൽവർ ഷേഡിലുള്ള ഐഷാഡോ കളർ പകുതി ഐ ബോളിൽ ടച്ച് ചെയ്യാം. പിന്നെ അത് നന്നായി മെർജ് ചെയ്യുക. മറു പകുതി ഐ ബോളിൽ ഡാർക്ക് പിങ്ക് കളർ ഷാഡോ അപ്ലൈ ചെയ്യാം. ശേഷം ലൈറ്റ് ക്രീം കളർ പൗഡർ ടച്ച് ചെയ്ത് മെർജ് ചെയ്യാം.
ബ്രഷിന്‍റെ സഹായത്തോടെ ബ്ലാക്ക് ഐഷാഡോ ഐലൈനർ പുരട്ടാം. കൺപീലികളിൽ മസ്കാര ഇടാം. ഐ ബ്രോസ് ബ്ലാക്ക് ഷാഡോ ഉപയോഗിച്ച് ഷേയ്പ് ചെയ്യുക.
ബ്ലഷർ
ചീക്ക് ബോൺസിൽ ബ്രഷിന്‍റെ സഹായത്തോടെ ബ്ലഷർ പിങ്ക് കളർ പുരട്ടാം. ഇതേ ബ്ലഷർ ബ്രഷ് കൊണ്ട് ഫേസ് കട്ടിംഗ് ശരിയാക്കുക. ഫാൻ ബ്രഷ് കൊണ്ട് ബഫിംഗ് ചെയ്യാം. മുഖത്ത് വരകൾ ഒന്നും കാണാൻ പാടില്ല. ഇനി ഫാൻ ബ്രഷ് കൊണ്ട് തന്നെ സിൽവർ ഗ്ലിറ്റർ എടുത്ത് മുഖം മുഴുവനും അപ്ലൈ ചെയ്യാം. മുഖത്തിന് നല്ല തിളക്കം ലഭിക്കും.
ലിപ്സ് മേക്കപ്പ്
ചുണ്ടകളുടെ മേക്കപ്പിനായി ആദ്യം ചുണ്ടുകളിൽ ഒരു ബേസ് കോട്ടിടാം. തുടർന്ന് ഡാർക്ക് കളർ കൊണ്ട് ഔട്ട്ലൈൻ വരച്ച് ഡ്രസിനിണങ്ങുന്ന ലിപ്സ്റ്റിക് ചുണ്ടുകളിൽ അപ്ലൈ ചെയ്യാം. ഇതിന് അല്പം ഗ്ലോസ് ഇടാം.
ഹെയർ സ്റ്റൈൽ
മുടി മൊത്തത്തിൽ നന്നായി ചീകി സ്പ്രേ ചെയ്യുക. മുന്നിലെ മുടിയൊഴിച്ച് മുകളിൽ ആർട്ടിഫിഷൽ ബൺ അറ്റാച്ച് ചെയ്ത് പിന്നു കൊണ്ട് സെറ്റ് ചെയ്യുക. ഇനി മുന്നിലെ മുടി ചീകി സ്പ്രേ ചെയ്യാം. അതിനെ ബണ്ണിന്‍റെ മുകളിലൂടെ താഴേക്ക് എടുത്ത് പിൻ ചെയ്ത് സെറ്റ് ചെയ്യാം. അവശേഷിച്ച മുടി ബണ്ണിൽ ചുറ്റി വയ്ക്കുക. പിറകിലെ മുടി ബാക്ക് കോമ്പിംഗ് ചെയ്ത് സ്പ്രേ ചെയ്യാം. പിറകിലെ മുടി പല ഭാഗങ്ങളാക്കി ട്വിസ്റ്റ് ചെയ്ത് കൊണ്ടയ്ക്ക് താഴെ സെറ്റ് ചെയ്തു പിൻ ചെയ്യാം. ഇനി ഹെയർ സ്പ്രേ ചെയ്യാം. ഇതിൽ ആക്സസറീസ് കൊണ്ടലങ്കരിക്കാം.