ദേവിൽ നിന്ന് യെല്ലയിലേക്കുള്ള ആ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. നോക്കിയാൽ അറിയാം,തന്‍റെ ഇപ്പോഴത്തെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഭൂതകാലത്തിൽ നിന്നുള്ള ഒരു ചിത്രം പോലും യെല്ല സൂക്ഷിച്ചിട്ടില്ല. അത്രയേറെ ശക്തമായ മുന്നേറ്റമാണ് ആ വ്യക്തിത്വത്തിൽ ഉണ്ടായിരിക്കുന്നത്. ഭൂതകാലമോ പഴയ വ്യക്തിത്വമോ എന്തു കൊണ്ട് അവർ മറക്കാൻ ആഗ്രഹിക്കുന്നു? യെല്ലയുടെ ജീവിതം തന്നെ ആണ് അതിന്‍റ ഉത്തരം.

യെല്ല ദേവ് വർമ്മ എന്ന പേരിൽ പ്രശസ്തമായ ഒരു മുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉണ്ട്. യെല്ല ദേവ് വർമ്മ 1998 ഓഗസ്റ്റ് 25 ന് ഡൽഹിയിൽ ജനിച്ചു. യഥാർത്ഥത്തിൽ, യെല്ല ദേവ് വർമ്മയുടെ കഥ ആരംഭിക്കുന്നത് ദേവിൽ നിന്നാണ്. ഉള്ളിൽ സ്വയം യുദ്ധം ചെയ്യുന്ന ദേവ്. താൻ ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് കണ്ടെത്താനായിരുന്നു ഈ യുദ്ധം. ശാരീരികമായി അവൻ ഒരു ആൺകുട്ടിയായിരുന്നു, പക്ഷേ അയാൾക്ക് ഉള്ളിൽ ഒരു പെൺകുട്ടിയെപ്പോലെ ആണ് തോന്നിയത്. അതുകൊണ്ടാണ് അവൻ ഒരു പെൺകുട്ടിയെപ്പോലെ സ്വയം കണക്കാക്കി. പെൺകുട്ടികളുടെ പോലെ പെരുമാറി.

പ്രായപൂർത്തിയാകുമ്പോൾ, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുമ്പോൾ, ദേവ് വർമ്മയുടെ ശരീരത്തിലും മാറ്റങ്ങൾ സംഭവിച്ചു. താൻ ചിന്തിക്കുക പോലും ചെയ്യാത്ത മാറ്റങ്ങൾ. വലുതാകുമ്പോൾ പെണ്ണിനെ പോലെയാകുമെന്ന് കരുതിയിരുന്ന തനിക്ക് ഇപ്പോൾ മീശ വന്നു തുടങ്ങിയിരിക്കുന്നു. അവന്‍റ ശബ്ദം കനത്തു കൊണ്ടിരുന്നു. താൻ ആൺകുട്ടി ആണ് എന്ന് ശരീരം സൂചിപ്പിച്ചുവെങ്കിലും മനസ്സ് അത് അംഗീകരിക്കാൻ തയ്യാറായില്ല.

ഈ ധർമ്മസങ്കടത്തിനിടയിൽ അന്ന് ദേവ് വർമ്മയുടെ ജീവിതം ഊഞ്ഞാലാടുകയായിരുന്നു. ‘ജോഷ് ടോക്കിന്’ നൽകിയ അഭിമുഖത്തിൽ,  ജീവിതത്തെക്കുറിച്ചും ആൺകുട്ടിയിൽ നിന്ന് പെൺകുട്ടിയിലേക്കുള്ള തന്‍റെ യാത്ര എത്ര വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നും അവർ പറയുന്നു. കൂടാതെ, തന്‍റെ അഭിമുഖത്തിൽ, കുടുംബം, സമൂഹം, സ്ത്രീകൾ, ട്രാൻസ് ആളുകളെ സംബന്ധിച്ച നയങ്ങൾ എന്നിവയുടെ പ്രശ്നങ്ങളും തുറന്ന് പരാമർശിച്ചു.

ആർക്കും മനസ്സിലായില്ല

തന്‍റെ കഥയിൽ, യെല്ല പറയുന്നു, “ട്രാൻസ് ആളുകൾക്ക് ജീവിതം ഒട്ടും എളുപ്പമല്ല. അവർ തെറ്റാണെന്ന് തെളിയിക്കാനാണ് സമൂഹം എപ്പോഴും ശ്രമിക്കുന്നത്. ഈ അവസ്ഥ, ഇതൊരു രോഗമാണ്, അത് ചികിത്സിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ ആരും അവരെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. എല്ലാവരും തങ്ങളെ മനസ്സിലാക്കിക്കാനുള്ള തിരക്കിലാണ്.”

യെല്ല പറയുന്നു, “എനിക്ക് നൃത്തം, അഭിനയം, മേക്കപ്പ്, സ്പോർട്സ് എന്നിവ വളരെ ഇഷ്ടമാണ്. എന്‍റെ സ്‌കൂളിലെ വാർഷിക പരിപാടികളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. സ്‌കൂൾ നാടകങ്ങളിൽ എപ്പോഴും നായക വേഷങ്ങൾ ലഭിച്ചു. ഞാനും അതൊക്ക സന്തോഷത്തോടെ ചെയ്തു. സ്റ്റേജിൽ എന്‍റെ അഭിനയത്തിന് കൈയടികൾ ലഭിച്ചു , പക്ഷേ എവിടെയോ ഒരു കോണിൽ എന്‍റെ അസ്തിത്വത്തെക്കുറിച്ചുള്ള സംശയങ്ങൾ ഉയർന്നു. കൂടാതെ മറ്റുള്ളവരുടെ കളിയാക്കലുകൾ എന്‍റെ ചെവിയിൽ പലതവണ എത്തിയിട്ടുണ്ട്. ഇതൊക്കെ സഹിക്കാനാവാതെ വന്നപ്പോൾ അഭിനയം ഉപേക്ഷിച്ചു.”

“നൃത്തത്തിലും കായികരംഗത്തും ഇതുതന്നെ സംഭവിച്ചു. എന്‍റെ നൃത്തച്ചുവടുകളെ കുറിച്ച് പറഞ്ഞു എന്നെ പലരും കളിയാക്കി. എന്നാൽ എന്‍റെ നൃത്താധ്യാപിക എന്നെ ഒരുപാട് പിന്തുണച്ചിരുന്നു .. ഒരു പരിധിവരെ മാത്രമേ എനിക്ക് ആളുകളെ കേൾക്കാൻ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ അവരുടെ വാക്കുകൾ കേൾക്കാൻ കഴിയാതെ വന്നപ്പോൾ ഡാൻസ് ക്ലാസ്സ് വിട്ടു.

സ്കൂളിലെ വിവേചനം

“സ്‌പോർട്‌സിനെ കുറിച്ച് പറയുകയാണെങ്കിൽ, സ്‌പോർട്‌സ് കാലഘട്ടത്തിൽ എനിക്ക് എന്താണ് സംഭവിച്ചതെന്ന് ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്‍റെ സഹപ്രവർത്തകർ മാത്രമല്ല, എന്‍റെ കായികാധ്യാപികനും എന്നെ അപമാനിക്കാൻ ഒരു അവസരവും ഉപേക്ഷിച്ചിട്ടില്ല. ഇടയ്ക്കിടെ എന്നെ വിളിച്ചു പറഞ്ഞു, ‘ദേവ്, ഇങ്ങനെ നടക്കരുത്. നിങ്ങൾ പെൺകുട്ടികളെപ്പോലെ നടക്കല്ലേ.നാണക്കേടാണ്. അതൊക്കെ നിർത്തൂ.’ അവൻ പറയുന്നതെല്ലാം ഞാൻ കേൾക്കുമായിരുന്നു. എന്നാൽ ഒരിക്കൽ ശിക്ഷയായി എന്നോട് പെൺകുട്ടികളുടെ കൂടെ വ്യായാമം ചെയ്യാൻ ആവശ്യപ്പെട്ടു. എനിക്ക് അത് മടിയുണ്ടായിരുന്നില്ല എന്നാൽ പെൺകുട്ടികൾക്കൊപ്പം വ്യായാമം ചെയ്യുന്നതിന്‍റെ പേരിൽ എല്ലാവരും എന്നെ ഒരുപാട് കളിയാക്കി. ഇവിടെയും തളർന്നു പോയി. അങ്ങനെ ഞാൻ ഇഷ്ടപ്പെട്ടതെല്ലാം ഉപേക്ഷിച്ചു.”

ഒരു സംഭവം വിവരിച്ചുകൊണ്ട് യെല്ല പറയുന്നു, “ഒരു ദിവസം ഞാൻ തിയേറ്ററിൽ വാർഷിക ദിന പരിപാടിക്കായി പരിശീലിക്കുകയായിരുന്നു. അപ്പോൾ ഒരു ആൺകുട്ടി അവിടെ വന്ന് എന്‍റെ പാന്‍റ് പിടിച്ചു വലിച്ചു. എതിർത്തു ഒന്നും ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. എന്ത് ചെയ്യണമെന്ന് എനിക്ക് മനസ്സിലായില്ല. അതോടെ എനിക്ക് എന്‍റെ ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്നു.”

സ്വന്തം ഐഡന്‍റിറ്റി എന്താണെന്ന് മനസിലാക്കാതെ ഉള്ളിൽ സംഘർഷം അനുഭവിക്കുമ്പോൾ ആളുകളുടെ കുത്തു വാക്കുകളും വിഷമിപ്പിച്ചു. അങ്ങനെ ഒരു ദിവസം ധൈര്യം സംഭരിച്ച് അമ്മയോട് പറഞ്ഞു, ‘മമ്മീ എനിക്ക് , ഒരു പ്രശ്നമുണ്ട്. എനിക്ക് പെൺകുട്ടികളെ ഇഷ്ടമല്ല.’

അപ്പോൾ അമ്മ ചോദിച്ചു, ‘നീ സ്വവർഗാനുരാഗിയാണോ?’ കൂടുതൽ ആലോചിക്കാതെ അതെ എന്ന് മറുപടി നൽകി. അമ്മ ഇത് കേട്ട് ഞെട്ടി. എന്നാൽ അമ്മ മറ്റുള്ളവരെപ്പോലെ ആയിരുന്നില്ല. അവർക്ക് യെല്ലയെ മനസ്സിലാക്കാൻ കഴിഞ്ഞു.

കുടുംബത്തിന്‍റ പിന്തുണ

വീട്ടുകാർ തന്നെ വീട്ടിൽ നിന്ന് പുറത്താക്കാത്തത് ഭാഗ്യമാണെന്ന് യെല്ല പറയുന്നു. അവരെ വിഷമിപ്പിച്ചിട്ട് കാര്യമില്ല, “മാതാപിതാക്കളും നമ്മളും ഒരേ തലമുറയിൽ പെട്ടവരല്ല, അതിനാൽ അവർക്ക് നമ്മെ മനസിലാക്കാൻ അൽപ്പം ബുദ്ധിമുട്ടാകും.”

കുടുംബത്തിലെ ഏക മകനായിരുന്നു ദേവ്. അച്ഛന് അവനെ കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആ സ്വപ്നങ്ങളുടെ രൂപം മാറി. ദേവ് ആൺകുട്ടികളോടൊപ്പം താമസിച്ചാൽ ആൺകുട്ടികളെപ്പോലെയാകുമെന്ന് പിതാവിന് തോന്നി, അങ്ങനെ ദേവിനെ അദ്ദേഹം സഹോദരിയുടെ വീട്ടിലേക്ക് അയച്ചു. ദേവിന്‍റെ കസിൻ ജിമ്മിൽ പോകുമായിരുന്നു. ജിമ്മിൽ പോയി പുഷ്അപ്പ് ചെയ്താൽ ദേവ് ആൺകുട്ടികളെപ്പോലെ പെരുമാറുമെന്ന് അച്ഛന് തോന്നി.

ഇതിനിടയിൽ, ദേവിനെ ഡോക്ടറുടെ അടുത്തേക്കും കൊണ്ടുപോയി. ഡോക്ടർമാർ ദേവിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു, “നീ കാരണം നിന്‍റ മാതാപിതാക്കൾ വളരെ വിഷമിക്കുന്നുണ്ട് എന്നാണ് അവർ പറഞ്ഞത്. തന്‍റെ ജനനേന്ദ്രിയത്തിന്‍റ ഭാരം പരിശോധിക്കുന്ന ചില ഡോക്ടർമാരും അവിടെ ഉണ്ടായിരുന്നു. അത് ഒരുപക്ഷേ ആവശ്യമില്ലായിരുന്നു. മെഡിക്കൽ പ്രൊഫഷൻ എല്ലാവരും ഇങ്ങനെ ആണെന്നല്ല എന്നാൽ അവരുടെ ചില രീതികളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുക മാത്രമാണ് താൻ ചെയ്യുന്നത്” യെല്ല പറയുന്നു,

പരിവർത്തന സമയം

ഈ സംഭവങ്ങൾക്കെല്ലാം ശേഷം തന്നെ സഹായിക്കുന്ന ഒരു ഡോക്ടറെ ദേവ് കണ്ടെത്തി. ആ ഡോക്ടർ അവനും അവന്‍റെ മാതാപിതാക്കൾക്കും കൗൺസിലിംഗ് നൽകി. നിരവധി കൗൺസിലിംഗ് സെഷനുകൾക്ക് ശേഷം, താൻ ആരാണെന്ന് അവൾ മനസ്സിലാക്കി. സമൂഹം ഇക്കാര്യത്തിൽ ഒട്ടും ബോധവാന്മാരല്ല. അറിയാവുന്നവർ പോലും വളരെ കുറവാണ്.

കൗൺസിലിംഗിന് ശേഷം ഇതെല്ലാം സാധാരണമാണെന്ന് വീട്ടുകാർക്ക് മനസ്സിലായി. അങ്ങനെ അവർ യെല്ലയെ ഓസ്‌ട്രേലിയയിലുള്ള അവളുടെ അമ്മായിയുടെ അടുത്തേക്ക് സർജറിക്കായി അയക്കാൻ തീരുമാനിച്ചു. എന്നാൽ ഇതിലും ഒരു പ്രശ്നമുണ്ടായിരുന്നു. ആ സമയത്ത് ഇന്ത്യയിൽ കൊവിഡ് ബാധിക്കുകയും ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തു.

ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ കഴിഞ്ഞു കൂടിയത് ദേവായിരുന്നു, പക്ഷേ ലോക്ക്ഡൗൺ അവസാനിച്ച് വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അവൻ ദേവല്ല, യെല്ല ആയി മാറി. ലോക്ക്ഡൗൺ കാലത്ത് യെല്ല തന്‍റെ വ്യക്തിത്വത്തിന് വേണ്ടി പ്രവർത്തിച്ചു. തന്‍റെ എല്ലാ ഹോബികളും വീണ്ടും തുടങ്ങി. നൃത്തവും ഗെയിമുകളും മേക്കപ്പും ആരംഭിച്ചു. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകളും റീലുകളും ഉണ്ടാക്കാൻ തുടങ്ങി. അവളുടെ സൗന്ദര്യവും കഴിവും കണ്ട് ഒരുപാട് ആൾക്കാർ ഇഷ്ടപ്പെട്ടു വന്നെങ്കിലും അവൾക്ക് തന്നിൽ തന്നെ ആത്മവിശ്വാസം ഇല്ലാതിരുന്നതിനാൽ അവൾ നിരസിച്ചുകൊണ്ടിരുന്നു.

“ഞാൻ തന്നെ എന്‍റെ വഴിയിൽ ഒരു തടസ്സമായിത്തീർന്നു, കാരണം ഞാൻ ഓഫറുകൾ നിരസിച്ചു.” ചില ശസ്ത്രക്രിയകൾക്ക് ശേഷം അവൾക്ക് ക്രമേണ ആത്മവിശ്വാസം ലഭിച്ചു. ഇതിന് ശേഷമാണ് തനിക്ക് വരുന്ന ഓഫറുകളോട് അവൾ യെസ് പറയാൻ തുടങ്ങിയത്. ബജാജും ലിവണും ഉൾപ്പെടെ നിരവധി വലിയ ബ്രാൻഡുകളുമായി യെല്ല സഹകരിച്ചിട്ടുണ്ട്. മോഡലായി നിരവധി പ്രശസ്ത ബ്രാൻഡുകളുടെ റാമ്പിൽ നടന്നിട്ടുണ്ട്. അവൾ ഒരു നല്ല മേക്കപ്പ് ആർട്ടിസ്റ്റും നർത്തകിയും മോഡലുമാണ്.

‘മിസ് ട്രാൻസ്‌ക്യൂൻ ഇന്ത്യ 2023’ൽ ഫസ്റ്റ് റണ്ണർ അപ്പ് ആയി രാജ്യത്തും ലോകത്തും പ്രശസ്തയായി. ഈ കിരീടം നേടിയതോടെ ആരാധകരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. നിലവിൽ ഇൻസ്റ്റാഗ്രാമിൽ 245,000 ഫോളോവേഴ്‌സ് ഉണ്ട്. ഇപ്പോൾ യെല്ല പ്രചോദനാത്മകമായ പ്രസംഗങ്ങൾ നടത്താറുണ്ട്. കൂടാതെ, എൽജിബിടി കമ്മ്യൂണിറ്റിയുടെ പ്രശ്നങ്ങളും അവൾ ലോകത്തിന് മുന്നിൽ വയ്ക്കുന്നു. എൽജിബിടി സമൂഹത്തിന്‍റെ ശബ്ദമാണെന്ന് പറഞ്ഞാൽ തെറ്റില്ല.

ഭിക്ഷാടനം നമ്മുടെ അവകാശമല്ല

ട്രാൻസ് കമ്മ്യൂണിറ്റിക്ക് ഒരു സന്ദേശം നൽകിക്കൊണ്ട് യെല്ല പറയുന്നു, “ആദ്യം നിങ്ങൾ സ്വയം അംഗീകരിക്കണം, അപ്പോൾ സമൂഹവും നിങ്ങളെ സ്വീകരിക്കും. നിങ്ങൾ വ്യത്യസ്തനാണെന്നോ നിങ്ങൾക്ക് ഒന്നും ചെയ്യാൻ അവകാശമില്ലെന്നോ കരുതുന്നത് തെറ്റാണ്. ഇതിൽ നിന്ന് പുറത്ത് വന്ന് പഠിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. നിങ്ങളെയും നിങ്ങളുടെ ചിന്തകളെയും തിരുത്താൻ നിങ്ങൾ തയ്യാറല്ലെങ്കിൽ ഒരു വൈദ്യചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും നിങ്ങളെ സുഖപ്പെടുത്താൻ കഴിയില്ല.”

സമൂഹത്തിലെ ട്രാൻസ് ആളുകളെക്കുറിച്ചുള്ള ചിന്തയെക്കുറിച്ച് യെല്ല പറയുന്നു, “ഞങ്ങളെ യാചകരായോ ലൈംഗികത്തൊഴിലാളികളായോ മാത്രം കണക്കാക്കരുത്, കാരണം ഇത് ഞങ്ങളുടെ തിരഞ്ഞെടുപ്പല്ല. സമൂഹം നമുക്ക് മറ്റ് വഴികൾ അടയ്ക്കുന്നു, അതിനാൽ അത് ചെയേണ്ടി വരുന്നതാണ്. എന്നാൽ ഇത് നമ്മുടെ ബലഹീനതയോ വ്യക്തിത്വമോ അല്ല. നമുക്ക് ഒരുപാട് ചെയ്യാൻ കഴിയും. ആളുകൾ അവസരം നൽകണം, സ്നേഹത്തോടെ സ്വീകരിക്കണം എന്ന് മാത്രം.

“ഇവയെല്ലാം സംബന്ധിച്ച് ധാരാളം നിയമങ്ങളും വ്യവസ്ഥകളും ഉണ്ട്, എന്നാൽ അതിന്‍റെ നടപ്പാക്കലിലാണ് കുറവ്. ഓഫീസിൽ ഇരിക്കുന്ന ആളുകൾക്ക് ഈ ജോലി എങ്ങനെ ചെയ്യുന്നു, അതിന്‍റെ പ്രക്രിയ എന്താണെന്ന് അറിയില്ല. ലിംഗമാറ്റം ഒരു വലിയ പ്രശ്നമാണെന്ന് അവർക്ക് തോന്നുന്നതിനാൽ, അവർ സ്വയം ഒരു ഭാരവും ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ല. അവർ ട്രാൻസ് ആളുകളെ വ്യത്യസ്ത വീക്ഷണകോണിൽ നിന്ന് നോക്കുന്നു.”

യെല്ല വളരെ സുന്ദരിയും കഴിവുള്ളവളുമാണ്. അവൾ എൽജിബിടി കമ്മ്യൂണിറ്റിയെ പരസ്യമായി പിന്തുണയ്ക്കുന്നു. എന്നാൽ അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പഴയ ഒരു ചിത്രം പോലും ഇല്ലെന്ന് മാത്രം.

 

View this post on Instagram

 

A post shared by Ella D’ Verma (@elladverma)

और कहानियां पढ़ने के लिए क्लिक करें...