ചോദ്യം
കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ജോലിയാണ് എന്‍റേത്. കുറേ നാളായി എന്‍റെ കണ്ണിന് താഴെ കറുത്ത പാടുകൾ ഉണ്ടായിരിക്കുന്നു. കമ്പ്യൂട്ടറിൽ ഏറെ നേരം നോക്കിയിരിക്കുന്നത് കാണ്ടാണോ ഇങ്ങനെ ഉണ്ടായിരിക്കുന്നത്. ഇത് മാറിക്കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?
ഉത്തരം
പല കാരണങ്ങൾ കൊണ്ട് കണ്ണിന് അടിയിൽ കറുത്ത പാടുകൾ ഉണ്ടാകാം. കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നതും അതിൽ ഒരു കാരണമാണ്. അതിൽ നിന്നും മോചനം നേടാൻ ഒരു എളുപ്പവഴി ഉണ്ട്. ധാരാളം വെള്ളം കുടിക്കുക. നന്നായി ഉറങ്ങുക. കമ്പ്യൂട്ടറിൽ ജോലി ചെയ്യുമ്പോൾ ഇടയ്ക്കിടെ 5 മിനിട്ട് നേരം കണ്ണുകൾക്ക് വിശ്രമം നൽക്കുക. കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്ന സമയത്ത് ആന്‍റി ഗ്ലേറൻസ് ഗ്ലാസ്സുള്ള കണ്ണട ധരിക്കാം. കമ്പ്യൂട്ടറിൽ നിന്നും വരുന്ന ശക്തിയേറിയ പ്രകാശത്തിൽ നിന്നും ഇത് കണ്ണുകളെ സംരക്ഷിക്കും. മോയിസ്ചറൈസിംഗ് ക്രീം പുരട്ടുന്നതും ഗുണകരമാണ്.
ചോദ്യം
എനിക്ക് 29 വയസ്സ് ഉണ്ട്. എന്‍റെ ചർമ്മം വല്ലാതെ വരണ്ട് പോയിരിക്കുന്നു. ഞാൻ എന്തുതരം ഫേഷ്യൽ ആണ് ഉപോയഗിക്കേണ്ടത്?
ഉത്തരം
വരണ്ട ചർമ്മക്കാർ ചർമ്മപരിപാലനത്തിനായി പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ഇത്തരം ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതൽ ആയിരിക്കും. അതിനാൽ മോയിസ്ചറൈസറും നൈറ്റ് ക്രീമും അത്യാവശ്യമായും ഉപയോഗിച്ചിരിക്കണം. നിങ്ങൾക്ക് ഓയിൽ ബേസ്ഡ് ആയിട്ടുള്ള ഫേഷ്യൽ ആണ് അനുയോജ്യം. അതോടൊപ്പം ഫേസ് ലിഫ്റ്റിംഗും ചെയ്യിക്കുക. പാലും പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.
ചോദ്യം
എന്‍റേത് ധാരാളം യാത്രകൾ വേണ്ടി വരുന്ന ജോലിയാണ്. പകൽ ഭൂരിഭാഗം സമയവും ഞാൻ പുറത്തായിരിക്കും. അതുകൊണ്ട് വെയിലും പൊടിയുമേറ്റ് മുഖമാകെ ക്ഷീണിച്ചമാതിരിയാണ്. ചർമ്മവും വല്ലാതെ വരണ്ടാണിരിക്കുന്നത്. എന്‍റെ ചർമ്മത്തിന് യോജിച്ച ഫേസ്‍വാഷ് ഏതാണ്?
ഉത്തരം
പകൽ മുഴുവനും ഓടി നടന്നുള്ള ജോലി ആയതിനാൽ വൈകിട്ട് മുഖത്തിന് പ്രത്യേകം പരിചരണം നൽകേണ്ടത് അത്യാവശ്യമാണ്. മുഖത്തിനത് റിലാക്സേഷൻ പകരും. മോയിസ്ചറൈസർ ചേർന്ന ഫേസ്‍വാഷ് ഉപയോഗിക്കുന്നതാണ് ചർമ്മത്തിന് അനുയോജ്യം. ഇതിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ടാകും. അത് ചർമ്മത്തെ മൃദുലമാക്കും. ഇടയ്ക്ക് ഫേഷ്യൽ ചെയ്യുന്നതും ഗുണകരമാണ്.
ചോദ്യം
20 വയസ്സുള്ള വിദ്യാർത്ഥിനിയാണ് ഞാൻ. എന്‍റെ കഴുത്തിന് പിന്നിൽ കറുപ്പുനിറമാണ്. കഴുത്തിന് പിന്നിലെ കറുപ്പുനിറം അകലാൻ എന്താണ് പോംവഴി? എനിക്ക് ബ്യൂട്ടിപാർലറിൽ പോകാൻ താൽപര്യമില്ല.
ഉത്തരം
എന്നും ക്ലെൻസിംഗ് മിൽക്ക് ഉപയോഗിച്ച് കഴുത്ത് ഭാഗം വൃത്തിയാക്കുക. മുഖം വൃത്തിയാക്കുമ്പോഴൊക്കെ കഴുത്തും വൃത്തിയാക്കാൻ മറക്കരുത്. ഫേഷ്യൽ ചെയ്യുമ്പോൾ കഴുത്തിലും കൂടി പുരട്ടുക. മുഖവും കഴുത്തും വൃത്തിയാക്കിയ ശേഷം മോയിസ്ചറൈസർ ക്രീം പുരട്ടുക. പുറത്ത് പോകുന്ന അവസരങ്ങളിൽ മുഖത്തും കഴുത്തിലും സൺസ്ക്രീൻ പുരട്ടാൻ മറക്കരുത്.
ചോദ്യം
40 വയസ്സുള്ള ഉദ്യോഗസ്ഥയാണ് ഞാൻ. എന്‍റെ മുഖത്ത് കറുത്ത പാടുകൾ ഉണ്ട്. എനിക്ക് ക്രീം പുരട്ടാൻ ഇഷ്ടമല്ല. വീട്ടിൽ ചെയ്യാൻ കഴിയുന്ന ഏതെങ്കിലും പരിഹാരമാർഗ്ഗം ഉണ്ടോ?
ഉത്തരം
നാരങ്ങാനീരും തുളസി നീരും തുല്യ അളവിൽ യോജിപ്പിച്ച് മുഖത്ത് പകൽ രണ്ട് പ്രാവശ്യം പുരട്ടുക. 20 മിനിട്ട് കഴിഞ്ഞ് മുഖം കഴുകാം. ഇപ്രകാരം ചെയ്യുന്നത് വഴി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഫലം കണ്ട് തുടങ്ങും. ഈ മിശ്രിതം കുപ്പിയൽ നിറച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്യാം.
ചോദ്യം
ഞാൻ പാർട്ടികളിൽ പങ്കെടുക്കാറുണ്ട്. എന്‍റെ ചുണ്ടുകൾക്ക് എക്സ്ട്രാ ഷൈൻ പകരാൻ എന്തു തരം ലിപ്സ്റ്റിക്കാണ് ഉപയോഗിക്കേണ്ടത്?
ഉത്തരം
ക്രിസ്റ്റൽ ലിപ്സ്റ്റിക്ക് ട്രെൻഡിലാണ്. ചുണ്ടുകൾക്ക് എക്സ്ട്രാ ഷൈൻ പകരാൻ എവണിന്‍റെ പിങ്ക് ഡയമണ്ട് ക്രിസ്റ്റൽ ലിപ്സ്റ്റിക് ഉപയോഗിക്കാം. ഇതിൽ 6 ഷേയ്ഡുകൾ ലഭ്യമാണ്.