എന്നും ഒരേ ഹെയർ സ്റ്റൈൽ… ഒരേ മേക്കപ്പ്… എന്താ ബോറടിച്ചോ ഈ ലുക്കിൽ… എങ്കിൽ നിങ്ങളുടെ ലുക്ക് ടോട്ടലി മാറ്റാൻ ഒരു സ്റ്റൈലൻ വഴിയുണ്ട്. ഹെയർ എക്സ്റ്റൻഷൻ. കളേഡ് ആന്‍റ് ഫങ്കി സ്റ്റൈലിന് പുറമേ മുടിക്ക് വോള്യം പകരാനും നീളമുള്ളതാക്കാനും ഒക്കെ ഹെയർ എക്സ്റ്റൻഷൻ പരീക്ഷിച്ച് നോക്കാം. ഏത് പ്രായക്കാർക്കും ഉപയോഗിക്കാം. ചെറുപ്പമാകാനുള്ള ഒരു എളുപ്പവഴി കൂടിയാണ് ഇത്. ഹെയർ എക്സ്റ്റൻഷൻ പ്രധാനമായും രണ്ട് തരത്തിലുണ്ട്.

  • സിന്തറ്റിക് (കൃത്രിമ) ഹെയർ എക്സ്റ്റൻഷൻ
  • ഹ്യൂമൻ ഹെയർ എക്സ്റ്റൻഷൻ (റെമി ഹെയർസ്)

ഹ്യൂമൻ ഹെയർ എക്സ്റ്റൻഷനിൽ അനായാസം കട്ടിംഗും കേളിംഗും സ്റ്റൈലിംഗും ചെയ്യാൻ കഴിയും. എന്നാൽ സിന്തറ്റിക് ഹെയർ എക്സ്റ്റൻഷനിൽ ഇതൊന്നും സാധ്യമല്ല. ഹ്യൂമൻ ഹെയർ എക്സ്റ്റൻഷൻ അൽപം ചെലവ് കൂടിയതാണെങ്കിലും അതിൽ വെറൈറ്റി സ്റ്റൈലുകൾ പരീക്ഷിക്കാം എന്നതാണ് മെച്ചം. ഒപ്പം നാച്ചുറൽ ഹെയർ പോലെ പരിപാലിക്കുകയും ചെയ്യാം. എന്നാൽ ഷാമ്പൂ ചെയ്യുമ്പോഴോ ബ്ലോഡ്രയർ ഉപയോഗിക്കുമ്പോഴോ സിന്തറ്റിക് എക്സ്റ്റൻഷൻ എടുത്ത് മാറ്റേണ്ടി വരും.

ഹെയർ എക്സ്റ്റൻഷൻ ഫിക്സ് ചെയ്യുന്ന രീതികൾ

വിവിംഗ്- എക്സ്റ്റൻഷൻ ഹെയറിനെ തലമുടിയിൽ വീവിംഗിലൂടെ ഫിക്സ് ചെയ്യുന്ന രീതിയാണ് ഇത്.

ബോണ്ടിംഗ്- തലമുടിയിൽ ഗ്ലൂ ഉപയോഗിച്ച് എക്സ്റ്റൻഷൻ ഹെയറിനെ ഒട്ടിക്കുന്ന രീതിയാണിത്. ഇതൊരു താൽക്കാലിക രീതിയാണ്. മുടി മാറ്റുമ്പോൾ ഡാമേജ് ഉണ്ടാകാം.

ക്ലിപ്പ് ഇൻ- ക്ലിപ്പ് ഉപയോഗിച്ച് എക്സ്റ്റൻഷൻ ഹെയർ ഫിക്സ് ചെയ്യും. അതിനാൽ എപ്പോൾ വേണമെങ്കിലും ഹെയർ എക്സ്റ്റൻഷൻ എടുത്തു മാറ്റുകയോ അല്ലെങ്കിൽ സ്വയം ഫിക്സ് ചെയ്യുകയോ ചെയ്യാം.

ടോപ്പ് ഓൺ- എക്സ്റ്റൻഷൻ ഹെയറിൽ ടോപ്പ് ഉപയോഗിച്ച് ഫിക്സ് ചെയ്യുന്ന രീതി.

മിനിലിങ്ക്സ്- ഗ്ലൂ, ഹീറ്റ്, റിമൂവർ, കെമിക്കൽ എന്നിവയുടെയൊന്നും സഹായമില്ലാതെ എക്സ്റ്റൻഷൻ മുടിയിൽ ഫിക്സ് ചെയ്യാം. സർക്കുലർ ലിങ്ക് ഉപയോഗിച്ചാണിത് ചെയ്യുക.

ബി ഗോർജിയസ്

നാച്ചുറൽ ഹ്യൂമൻ ഹെയർ റെമി ഹെയറാണിത്. ഗ്ലൂ വാക്സ്, കെമിക്കൽ, വീവിംഗ് എന്നിവ ഒന്നുമില്ലാതെ തന്നെ ഇത് ഫിക്സ് ചെയ്യാം. ഇതിന്‍റെ ഒരു സ്ട്രാന്‍റിൽ ഒരു പ്രോട്ടീൻ സർക്കുലർ റിംഗ് ഉണ്ടാകും. പ്ലാസ്റ്റിക് ലൂപ്പിന്‍റെ സഹായത്തോടെ എക്സ്റ്റൻഷൻ സ്കാൽപ്പിനോട് ചേർത്ത് കെട്ടിവയ്ക്കുന്ന രീതിയാണിത്. നാച്ചുറൽ, ബേസ്, വൈബ്രന്‍റ് തുടങ്ങിയ നിറങ്ങളിൽ ബീ ഗോർജിയസ് എക്സ്റ്റൻഷൻ ലഭ്യമാണ്. അനായാസം ഇതിൽ കളറും സ്റ്റൈലിംഗും ചെയ്യാം.

ഹെയർ എക്സ്റ്റൻഷൻ കൊണ്ടുള്ള പ്രയോജനങ്ങൾ

  • ഇൻസ്റ്റന്‍റ് ന്യൂ ലുക്ക് ലഭിക്കും.
  • നീണ്ട മുടി വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടും.
  • ഡിഫറന്‍റ് കളർ ഓപ്ഷനുകൾ ലഭിക്കുന്നു.
  • ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ ഒരു വർഷം വരെ കേടുപാടുകൾ കൂടാതെ ഉപയോഗിക്കാൻ കഴിയും.
  • 2- 3 മണിക്കൂറുകൾ കൊണ്ട് എക്സ്റ്റൻഷൻ പൂർണ്ണമായും മുടിയിൽ ഫിക്സ് ചെയ്യാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹെയർ എക്സ്റ്റൻഷൻ ഫിക്സ് ചെയ്ത ശേഷം പ്രോട്ടീൻ ചേർന്ന ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകരുത്. അങ്ങനെ ചെയ്താൽ എക്സ്റ്റൻഷൻ ഹെയർ സിൽക്കിയാകും, മുറുക്കം നഷ്ടപ്പെട്ട് ലൂസായി പോകും.

  • ലൂപ്പ് ബ്രഷ് ഉപയോഗിച്ച് മുടി ചീകുക. സാധാരണ ചീപ്പ് ഉപയോഗിക്കരുത്.
  • ഉറങ്ങുമ്പോൾ മുടി കെട്ടി വയ്ക്കുകയോ പിന്നിയിടുകയോ ചെയ്യാം.

ആകർഷകമായ മുടി വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടോ? പലതരത്തിലുള്ള ഹെയർ ഡൂ പരീക്ഷിക്കാത്തവരുണ്ടോ? അതിനായി ചില പുതിയ ഹെയർ അപ് ഡൂ…

ഫ്രഞ്ച് ഫെദർ അപ് ഡൂ

മുടിയിൽ റോളർ ഫിക്സ് ചെയ്യുക. കുറച്ച് കഴിഞ്ഞ് അത് മാറ്റിയ ശേഷം ഫിനിഷിംഗ് പകരുക. ഇനി ഇനി ഐബ്രോ പോയിന്‍റിൽ നിന്നും സ്ക്വയർ സെക്ഷനായി മുടി എടുക്കുക. ബാക്കി മുടി പിന്നോട്ട് ചീകി റബ്ബറിട്ട് വെയ്ക്കാം. ഈ പോണി ഒരു വശത്തായി പിൻ അപ് ചെയ്യുക. ഇനി നടുവിൽ രണ്ട് സ്റ്റഫിംഗ് ഫിക്സ് ചെയ്ത് പിൻ അപ് ചെയ്യാം. രണ്ട് സ്റ്റഫിംഗിനെയും രണ്ട് പിന്നുകൾ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിക്കാം. ഇനി വശത്തായി പിൻ അപ് ചെയ്ത് വച്ചിരിക്കുന്ന മുടി സ്റ്റഫിംഗിന് മുകളിൽ കൊണ്ടു വന്ന് കവർ ചെയ്ത് മറുവശത്ത് പിൻ ചെയ്യാം.

ഇനി പോണിയിലെ ഓരോ ലെയർ എടുത്ത് സ്പ്രേ ചെയ്ത് ഫിനിഷിംഗ് ചെയ്യുക. ലെയറുകളെ എസ് ഷെയ്പ് കൊടുത്ത് ഫിൽ ചെയ്യുക. മുൻ വശത്തെ മുടിയെ ഓരോ ലെയറായി എടുത്ത് ബാക്ക് കോമ്പിംഗ് ചെയ്യാം. ബൗൺസ് ലുക്കിന് റബ്ബർ അൽപം ടൈറ്റാക്കാം. തുടർന്ന് ഹെയർ എക്സ്റ്റൻഷൻ ഉറപ്പിക്കാം. കുറച്ച് മുടി ഉള്ളവരിലും ഈ സ്റ്റൈൽ പരീക്ഷിക്കാവുന്നതാണ്.

സ്റ്റൈലിംഗ് ഹെയർ ഡൂ

ഇയർ ടു ഇയർ പാർട്ണിംഗ് വഴി മുടി സെക്ഷനായി എടുക്കുക. അതിന് ശേഷം ഐബ്രോ പോയിന്‍റിൽ നിന്നും സ്ക്വയർ സെക്ഷൻ എടുത്ത് അത് നല്ല വണ്ണം ബാക്ക് കോമ്പിംഗ് ചെയ്ത് പഫ് ആക്കാം. പഫിനെ മുകളിലേക്ക് ഉയർത്തി പിൻ അപ് ചെയ്യുക. പുറകിലുള്ള ബാക്കി മുടിയിൽ നിന്നും ഓരോ ലെയർ എടുത്ത് പ്രസിംഗ് ടൂൾ (ജെബി എഫ് സ്റ്റൈലർ) ഉപയോഗിച്ച് ഔട്ട് കെർവ് രൂപപ്പെടുത്തുക. ഇനി രണ്ട് ഫ്രണ്ട് സൈഡിലേയും മുടി എടുത്ത് പിന്നി പഫിൽ അലങ്കരിച്ച് വയ്ക്കുക. അതിനുശേഷം മുൻ വശത്തെ മുടിയിൽ സ്പ്രേ ചെയ്യാം. ഡ്രസിംഗും സ്പ്രേയും ചെയ്ത് സെറ്റ് ചെയ്ത് മനോഹരമായ ഷെയ്പ് പകരുക. കുറച്ച് മുടി ഇഴകളെ പഫിൽ മെർജ് ചെയ്യുക. ബാക്കി ഉള്ളവയെ ലൂസാക്കി ഇടാം. ഇനി കളർഫുൾ ഹെയർ എക്സ്റ്റൻഷൻ ഫിക്സ് ചെയ്യാം.

റെട്രോ ലുക്ക് ഹെയർ ഡൂ

ഷോർട്ട് ലെംഗ്ത് ഹെയറിൽ ആണ് ഈ സ്റ്റൈൽ ഇണങ്ങുക. ഏറ്റവും ആദ്യം റോളർ ഉപയോഗിച്ച് താഴെയുള്ള മുടി ഔട്ട് ടേൺ ചെയ്യുക. ഇനി മുടി ബാക്ക് ഓപ് ക്രൗൺ സെക്ഷനായി എടുത്ത് ബാക്ക് കോമ്പിംഗ് ചെയ്ത് കഴുത്തിന് തൊട്ടുമുകളിൽ നടുവിലായി പിൻ അപ് ചെയ്യുക. ഹെയർ എക്സ്റ്റൻഷൻ ഉപയോഗിച്ച് ഇതിനൊരു പഫി ലുക്ക് കൊടുക്കുന്നതോടെ റെട്രോ ഹെയർ ഡൂവിൽ നിങ്ങൾ കൂടുതൽ സുന്ദരിയാകും.

और कहानियां पढ़ने के लिए क्लिक करें...