സുന്ദരമായ ചർമ്മത്തിന്റെ രഹസ്യം സ്വാഭാവിക സൗന്ദര്യത്തോടൊപ്പം ചർമ്മത്തിന്റെ ഈർപ്പവും കൂടിയാണ്. കാരണം ഈർപ്പം ഇല്ലാത്ത ചർമ്മത്തിന് ആകർഷണം കുറവാണ്. ഇത്തരമൊരു ഈർപ്പരഹിത ചർമ്മം സ്നിഗ്ധവും മൃദുലവും ആക്കാൻ നാം സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഏത് സൗന്ദര്യ ഉൽപ്പന്നമാണ് നമ്മുടെ ചർമ്മത്തിന് നല്ലത്, ഏത് ഉൽപ്പന്നമാണ് നമ്മുടെ ചർമ്മത്തിന് തിളക്കം നൽകുക എന്നീ കാര്യങ്ങൾ അറിയേണ്ടത് പ്രധാനമാണ്. ചർമ്മത്തെ മൃദുവും മിനുസവുമാർന്നതുമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ബോഡി വാഷേക്കാൾ മികച്ചതായി ഒന്നുമില്ല. കാരണം ഇത് ചർമ്മത്തെ ആന്തരികമായി പോഷിപ്പിക്കും.
ഇപ്പോൾ ഉയർന്നു വരുന്ന ഒരു ചോദ്യമുണ്ട്. വിപണിയിൽ ധാരാളം ബോഡിവാഷുകൾ ലഭ്യമായിരിക്കെ നാം സ്വയം ഏതാണ് തെരഞ്ഞെടുക്കേണ്ടത് എന്ന്. അതിനാൽ പ്രകൃതിദത്തമായ ചേരുവകൾ അടങ്ങിയ ബോഡി വാഷ് ആയിരിക്കുന്നതാണ് നല്ലത്. ഇത് ചർമ്മത്തിന് യാതൊരു ദോഷവും ഉണ്ടാക്കില്ല. അത്തരമൊരു സാഹചര്യത്തിൽ, കുങ്കുമപ്പൂവും ആര്യവേപ്പും തുളസിയും ചേർന്ന മോയ്സ്ചറൈസിംഗ് ബോഡി വാഷ് ഉപയോഗിക്കാവുന്നതാണ്. കാരണം ഇത് ചർമ്മത്തിന് തിളക്കവും മൃദുത്വവും നൽകും.
ബോഡി വാഷ് എന്തുകൊണ്ട് പ്രധാനമാണ്?
ഈർപ്പം നിലനിർത്തുക: സാധാരണ സോപ്പ് അല്ലെങ്കിൽ കെമിക്കൽ അടങ്ങിയ ബോഡി വാഷിന്റെ ഉപയോഗം മൂലം ചർമ്മത്തിൽ നിന്ന് സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുന്നതിനാൽ ചർമ്മം വരണ്ടതും നിർജ്ജീവവുമാകാം. ഇത് ചർമ്മ സൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കും. ഹെർബൽ മോയ്സ്ചറൈസിംഗ് ബോഡി വാഷിൽ ആര്യവേപ്പും മറ്റ് ഹെർബൽ ഔഷധങ്ങൾ അടങ്ങിയിരിക്കുന്നതിനൊപ്പം അതിലുള്ള ഗ്ലിസറിൻ പോലുള്ള ഘടകങ്ങൾ ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ഇത് ചർമ്മത്തെ ചെറുപ്പവും ആരോഗ്യവുമുള്ളതാക്കും.
ആഴത്തിലുള്ള ശുദ്ധീകരണം: മുഖത്തിനൊപ്പം മുഴുവൻ ശരീരവും ശുചിയാക്കേണ്ടതുണ്ട്. അങ്ങനെ ശരീരത്തിൽ അടിഞ്ഞു കൂടിയ അഴുക്കും മെഴുക്കും ഇല്ലാതാക്കി ശരീരം വൃത്തിയാക്കാനും ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടാകാതിരിക്കാനും ഇതിലൂടെ കഴിയും. അത്തരമൊരു സാഹചര്യത്തിൽ, ഹെർബൽ ബോഡി വാഷിൽ തുളസിയുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നത് ചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കാൻ പ്രവർത്തിക്കുന്നു. കാരണം തുളസിയിലുള്ള ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ വിരുദ്ധ ചർമ്മത്തെ വരണ്ടതാക്കാതെ ചർമ്മത്തിലെ എല്ലാ സൂക്ഷ്മാണുക്കളെയും അഴുക്കിനെയും നീക്കം ചെയ്ത് ചർമ്മത്തിന്റെ ഇലാസ്തികതയും ഈർപ്പവും നിലനിർത്തും.
എക്സ്ഫോളിയേഷൻ: നിർജ്ജീവമായ ചർമ്മത്തെ നീക്കം ചെയ്യുക എന്നതാണ് എക്സ്ഫോളിയേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാത്തപക്ഷം ചർമ്മത്തിൽ മുഖക്കുരുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ, ഹെർബൽ ബോഡി വാഷ് ചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കുകയും ആരോഗ്യമുള്ളതാക്കുകയും ചെയ്യും. ഇത് ചർമ്മ സുഷിരങ്ങൾ തുറന്ന് ചർമ്മത്തെ ശ്വസിക്കാൻ അനുവദിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ ചേരുവകൾ കൊണ്ടാണ് ഇതെല്ലാം സാധ്യമാകുന്നത്.
പിഗ്മെൻറേഷൻ കുറയ്ക്കുക: സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ ശക്തമായ പ്രഭാവം മൂലം കാരണം പിഗ്മെന്റേഷൻ പ്രശ്നം ഉണ്ടാകുന്നത് വേനൽക്കാലത്ത് ഏറ്റവും സാധാരണമാണ്. അത്തരമൊരു സാഹചര്യത്തിൽ മുൻകരുതലുകൾ എടുത്തിട്ടും, ചർമ്മത്തിൽ പിഗ്മെന്റേഷൻ സംഭവിക്കാറുണ്ട്. ഹെർബൽ ബോഡി വാഷിൽ കുങ്കുമപ്പൂവിന്റെ സാന്നിധ്യം ഉണ്ടായിരിക്കുന്നത് മെലാനിൻ ഉൽപാദനത്തെ തടയും. ഇത് ചർമ്മത്തിന്റെ തിളക്കവും നിറവും മെച്ചപ്പെടുത്തും.
ചർമ്മത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കുക: കാലാവസ്ഥയിലെ വ്യതിയാനം അല്ലെങ്കിൽ ഏതെങ്കിലും ഘടകങ്ങൾ കാരണം കൊണ്ടുള്ള അലർജി മൂലമമോ ചർമ്മത്തിൽ അണുബാധ അല്ലെങ്കിൽ മുഖക്കുരു എന്നിവ പ്രത്യക്ഷപ്പെടാം. ഇത് സമയബന്ധിതമായി നിയന്ത്രിച്ചില്ലെങ്കിൽ പ്രശ്നം വഷളാകും. അത്തരമൊരു സാഹചര്യത്തിൽ, വേപ്പിൻ ചേരുവകൾ ഉള്ള ഹെർബൽ ബോഡിവാഷ് ചർമ്മത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല മുഖക്കുരു തടയുകയും ചെയ്യും.
ഫ്രഷ് ലുക്ക് പ്രദാനം ചെയ്യും: സ്വന്തം ശരീരത്തിനും മുഖത്തിനും ഫ്രഷ് ലുക്ക് വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുണ്ട്? ഫ്രഷ് ലുക്കിനൊപ്പം ശരീരത്തിൽ നിന്ന് ഒരു സുഖകരമായ സുഗന്ധം ഉയരുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന സുഖകരമായ ഫീൽ ഒന്ന് ഓർത്തു നോക്കൂ. എന്തൊരു രസകരമാണത്. അത് നിങ്ങളെ മാത്രമല്ല ചുറ്റിലുമുള്ളവരെയും ആകർഷിച്ചേക്കാം. വേപ്പ്, തുളസി, കുങ്കുമം തുടങ്ങിയ ഔഷധ മൂലകങ്ങളുടെ സാന്നിധ്യം ആണ് അതിനു കാരണം. ശരീരത്തിൽ നിന്ന് ദുർഗന്ധം അകറ്റാനും ഇത്തരം ഔഷധ കൂട്ടുകൾ സഹായിക്കുന്നു. ഡിസൈൽ ഗ്ലൂക്കോസിഡ് മൂലകത്തിന്റെ സാന്നിധ്യം ഉള്ള ഹെർബൽ ബോഡി വാഷ് സെൻസിറ്റീവ് ചർമ്മത്തിന് പോലും ഒരു ദോഷവും വരുത്തുന്നില്ല. കൂടാതെ, ഇതിലെ അലാൻടോയിനിന്റെ സാന്നിധ്യം ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കും.