രുചികരമായ സ്പെഷ്യൽ ഭക്ഷണം എന്താണ് ഉണ്ടാക്കുക എന്ന് ചിന്തിക്കുന്നുണ്ടോ? എങ്കിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ബ്രോക്കൺ വീറ്റ് പാൻ കേക്ക്, കോക്കനട്ട് ഡെസേർട്ട്, ചീസി ഡിന്നർ ബൺ എന്നിവ വീട്ടിൽ തന്നെ പരീക്ഷിക്കൂ…
ബ്രോക്കൺ വീറ്റ് പാൻ കേക്ക്
ചേരുവകൾ
1 കപ്പ് ഓട്സ്/ ബ്രോക്കൺ വീറ്റ്
1 ഉള്ളി ചെറുതായി അരിഞ്ഞത്
1 തക്കാളി ചെറുതായി അരിഞ്ഞത്
¼ കപ്പ് മഞ്ഞ, പച്ച കാപ്സിക്കം അരിഞ്ഞത്
1/2 കപ്പ് മത്തങ്ങ ചെറുതായി അരിഞ്ഞത്
1/2 കപ്പ് ചീസ്
1-2 പച്ചമുളക് അരിഞ്ഞത്
കുറച്ച് മല്ലിയില അരിഞ്ഞത്
3 ടീസ്പൂൺ എണ്ണ
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ബ്രോക്കൺ വീറ്റ് (ഗോതമ്പ് നുറുക്) നന്നായി കഴുകി വെള്ളം ചേർത്ത് 1 മണിക്കൂർ കുതിർക്കുക. ശേഷം മിക്സിയിൽ പേസ്റ്റ് ആക്കുക. ഒരു പാത്രത്തിൽ പേസ്റ്റും എല്ലാ പച്ചക്കറികളും എടുത്ത്, ആവശ്യത്തിന് ഉപ്പ്, പച്ചമുളക്, മല്ലിയില എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
പാൻ ചൂടാക്കിയ ശേഷം ഒരു സ്പൂൺ തയ്യാറാക്കിയ മിശ്രിതം ഒഴിച്ച് വട്ടത്തിൽ അൽപം കട്ടിയിൽ പരത്തുക. ഇരുവശത്തും എണ്ണ പുരട്ടി നന്നായി മൊരിയുന്നതു വരെ വേവിക്കുക. ചൂടോടെ പാൻകേക്ക് ടോമാറ്റോ സോസ് അല്ലെങ്കിൽ മല്ലിയില ചട്നിക്കൊപ്പം വിളമ്പുക.
കോക്കനട്ട് ഡെസേർട്ട്
ചേരുവകൾ
1 കപ്പ് തേങ്ങാപ്പാൽ
1/2 കപ്പ് പാൽ
2 ടീസ്പൂൺ പഞ്ചസാര
1/4 കപ്പ് ക്രീം
1/4 കപ്പ് ബദാം പേസ്റ്റ്
അല്പം കണ്ടൻ സ്ഡ് മിൽക്ക്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ തേങ്ങാപ്പാൽ, കണ്ടൻസ്ഡ് മിൽക്ക്, ബദാം പേസ്റ്റ്, പഞ്ചസാര, ക്രീം എന്നിവ യോജിപ്പിച്ച് കട്ടിയാകുമ്പോൾ ഒരു പാത്രത്തിൽ ഒഴിച്ച് ഫ്രീസറിൽ സൂക്ഷിക്കുക. ഫ്രോസൺ ആയി കഴിഞ്ഞാൽ, പാത്രത്തിൽ നിന്ന് മാറ്റി, അരിഞ്ഞ ബദാം മുകളിൽ വിതറി വിളമ്പുക.
ചീസി ഡിന്നർ ബൺസ്
ചേരുവകൾ
3- 4 ബർഗർ ബണ്ണുകൾ
2 ഉള്ളി അരിഞ്ഞത്
2 തക്കാളി അരിഞ്ഞത്
100 ഗ്രാം അരിഞ്ഞ മത്തങ്ങ
2 ടേബിൾസ്പൂൺ ചുവപ്പ്, മഞ്ഞ, പച്ച കാപ്സിക്കം അരിഞ്ഞത്
50 ഗ്രാം ചീസ്
1/2 ടീസ്പൂൺ കുരുമുളക് പൊടി
1 കാരറ്റ് അരിഞ്ഞത്
10 ബീൻസ് അരിഞ്ഞത്
1 ടീസ്പൂൺ തക്കാളി സോസ്
2 ടീസ്പൂൺ വെണ്ണ
50 ഗ്രാം മൊസറെല്ല ചീസ്
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
എല്ലാ പച്ചക്കറികളും കഴുകി നന്നായി വറുത്ത് മാറ്റി വയ്ക്കുക. ഒരു പാനിൽ വെണ്ണ ചൂടാക്കി അതിൽ ഉള്ളി വഴറ്റുക. ശേഷം അരിഞ്ഞ കാപ്സിക്കം, കാരറ്റ്, മത്തങ്ങ, ബീൻസ് എന്നിവ ചേർത്ത് വഴറ്റുക. അതിൽ ഉപ്പും തക്കാളിയും ചേർത്ത് 2-3 മിനിറ്റ് ഫ്രൈ ചെയ്യുക. ബർഗർ ബൺ നടുവിൽ നിന്ന് രണ്ട് ഭാഗമായി മുറിക്കുക. അതിൽ പച്ചക്കറി മിശ്രിതം നിറയ്ക്കുക. മുകളിൽ മൊസറെല്ല ചീസ് ചേർത്ത് നേരത്തേ ചൂടാക്കിയ ഓവനിൽ ചീസ് ഉരുകുന്നത് വരെ ബേക്ക് ചെയ്ത ശേഷം ചൂടോടെ സോസ് അല്ലെങ്കിൽ ച്ടനിക്കൊപ്പം വിളമ്പുക.