ഉമിനീര് ഉണ്ടാകുന്നത് കുറയുമ്പോഴാണ് വായ്ക്കകം വരണ്ട് ഉണങ്ങുന്നത്. ഡ്രൈ മൗത്ത് എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. ആറു പേരിൽ ഒരാളെ വീതം ഈ പ്രശ്നം അലട്ടുന്നതായി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പ്രായാധിക്യം കൂടുതലുള്ള ആളുകളിലാണ് ഈ പ്രശ്നം കൂടുതലും കണ്ടു വരുന്നത് എങ്കിലും ആരോഗ്യപരമായ മറ്റ് പല കാരണങ്ങൾ കൊണ്ടും ഡ്രൈ മൗത്ത് എന്ന അവസ്ഥ ഉണ്ടാകാം.

  • വെള്ളത്തിലെ ഫ്ളൂറൈഡിന്‍റെ അളവ് കുറയുക, ശരീരത്തിൽ ജലാംശം കുറയുക, കൃത്യനിഷ്ഠ ഇല്ലാത്ത ദിനചര്യ, വിശപ്പ് സഹിക്കുക, വൈകി ഉറങ്ങുക, പോഷക സമ്പുഷ്ടമായ ഭക്ഷണത്തിന്‍റെ അഭാവം, അസിഡിറ്റി, ദഹനക്കേട് എന്നീ പ്രശ്നങ്ങൾ കൊണ്ടും ഉമിനീര് ഉണ്ടാകുന്നത് കുറയും.
  • ക്ഷയം, മാനസിക പ്രശ്നങ്ങൾ, നാഡീ സംബന്ധമായ രോഗങ്ങൾ, പ്രമേഹം, എച്ച് ഐ വി, എയ്ഡ്സ് ചികിത്സയിൽ ഉപയോഗിക്കുന്ന ചില മരുന്നുകൾ എന്നിവ കാരണം ഡ്രൈ മൗത്ത് പ്രശ്നം ഉണ്ടാകാം.
  • കാൻസർ ചികിത്സയിൽ തല, കഴുത്ത് എന്നീ ശരീര ഭാഗങ്ങൾക്ക് അടുത്ത് റേഡിയേഷൻ ട്രീറ്റ്മെന്‍റ് ചെയ്തിട്ടുണ്ട് എങ്കിൽ അത് ഉമിനീർ ഗ്രന്ഥികളെ ദോഷകരമായി ബാധിക്കും. കീമോ തെറാപ്പിയുടെ ദോഷവശം കാരണവും ഡ്രൈ മൗത്ത് എന്ന അവസ്ഥ ഉണ്ടാകാം.

ലക്ഷണങ്ങൾ

  • വായുടെ അകവശം വരളുക.
  • വായുടെ വശങ്ങൾ പൊട്ടുക.
  • ഉമിനീരിന് കട്ടി കൂടുക.
  • ഭക്ഷണം കഴിക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട് നേരിടുക.
  • നാവിൽ എരിച്ചിൽ പോലുള്ള അസ്വസ്ഥത.
  • വായ്നാറ്റം

ഡ്രൈ മൗത്ത് ഒഴിവാക്കാൻ

  • പല്ല്, മോണ, നാവിന്‍റെ വൃത്തി ഇവയിൽ പ്രത്യേകം ശ്രദ്ധ നൽകുക.
  • കഴിവതും ചോക്ലേറ്റ്, കേക്ക് പോലുള്ള മധുര പലഹാരങ്ങൾ കഴിവതും ഒഴിവാക്കുക. കഴിക്കുകയാണെങ്കിൽ വായുടെ വൃത്തിയിൽ ശ്രദ്ധ നൽകുകയും വേണം.
  • പല്ല് വൃത്തിയാക്കാൻ നിക്കോട്ടിൻ ചേർത്ത പൗഡർ അല്ലെങ്കിൽ പേസ്റ്റ് ഒരുകാരണവശാലും ഉപയോഗിക്കരുത്. പരുപരുത്ത തരി പൊടികൾ കൊണ്ട് പല്ല് തേക്കുന്നത് പല്ലിന്‍റെ ഇനാമലിന് കേട് വരുത്തും.
  • അടയ്ക്ക, സ്വീറ്റ് സുപാരി, വെറ്റില മുറുക്ക്, പാൻമസാല തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
  • പുകയിലയും വെറ്റില മുറുക്കും പല്ലിനും മോണയ്ക്കും ദോഷകരമാണ്. ഇവയിൽ അടങ്ങിയ വിഷാംശം വായിൽ ഉമിനീര് ഉണ്ടാക്കുന്ന അവസ്ഥയ്ക്ക് കുറവ് വരുത്തും. ഇതുമൂലം ഡ്രൈ മൗത്ത് പ്രശ്നം ഉണ്ടാകും.
  • ആൽക്കഹോൾ ചേർത്ത മൗത്ത് വാഷ് ഉപയോഗിക്കരുത്.
  • ഉപ്പിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക. ഉപ്പു ചേർത്ത വറപൊരി ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് ഉമിനീർ പ്രവർത്തനം മന്ദീഭവിപ്പിക്കും.
  • ധാരാളം വെള്ളം കുടിക്കുക.
  • ദഹനക്കേട് മൂലം ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകാം. ഉദര സംബന്ധമായ മറ്റ് പ്രശ്നങ്ങൾ മൂലവും ഡ്രൈ മൗത്ത് പ്രശ്നം ഉണ്ടാകാം. അതിനാൽ ഭക്ഷണക്രമത്തിൽ കൃത്യത പാലിക്കുകയും ഉദര വൈഷമ്യങ്ങൾ ഉണ്ടാകാത്ത ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.
  • മൂക്കിന് പകരം വായിലുടെയുള്ള ശ്വസനവും മറ്റൊരു കാരണമാണ്.
  • ചിപ്സ്, പോപ്കോൺ എന്നിവയുടെ ഉപയോഗം പരമാവധി ഒഴിവാക്കുക.
  • ഭക്ഷണം കഴിച്ച ശേഷം വായ വൃത്തിയാക്കാൻ മറക്കരുത്.
  • ദീർഘ നാൾ നീണ്ടു നിൽക്കുന്ന പ്രശ്നം ആണെങ്കിൽ ഒരു ഡോക്ടറുടെ ഉപദേശം തേടാൻ വൈകരുത്.
और कहानियां पढ़ने के लिए क्लिक करें...