ഫാഷനുകൾ എത്ര വന്നു പോയാലും നിത്യഹരിത സുന്ദരിയെ പോലെ സ്ത്രീ മനസ്സിനെ ആകർഷിക്കുകയാണ് ഹോട്ട് ആൻഡ് ഗ്ലാമർ സാരി. ഏത് അവസരത്തിനും എലഗന്‍റ് ലുക്ക് പകരുന്ന സാരിയുടെ മഹത്വം എത്ര വർണ്ണിച്ചാലും മതിയാവില്ല. പട്ടു സാരി ആണെങ്കിൽ പറയുകയും വേണ്ട. ഓഫീസ് വെയറായും പാർട്ടിയും ഉപയോഗിക്കാവുന്ന തരം പട്ടുസാരികളുടെ മനംമയക്കുന്ന വെറൈറ്റി തന്നെ ഇന്ന് വിപണിയിൽ ഉണ്ട്. ലളിതവും പ്രൗഢവുമായ ഓൾ സീസൺ സാരികളാണ് ഇപ്പോഴത്തെ ട്രെൻഡ്. ഡെലിവെയർ വിഭാഗത്തിൽ സിൽക്ക് സാരികളും സർവ്വസാധാരണം ആയിരിക്കുന്നു. അത് പോലെ സോഫ്റ്റ്‌ കോട്ടൺ കൊണ്ടുള്ള സാരികളും  വളരെ  കംഫർട്ടബിൾ ഫീൽ  നൽകും. ഒപ്പം. വേറിട്ട ലുക്കും  നൽകും

കസവ് കുറഞ്ഞ സിൽക്ക് സാരികൾ ഏത് അവസരത്തിനും മികച്ച ലുക്ക് പകരും. ബ്രൈറ്റ് ഷെയ്ഡുകളിലുള്ള സാരികളോടാണ് ചെറുപ്പക്കാർക്ക് താല്പര്യം. കളർ ബ്രൈറ്റ്നസ് കുറച്ചു കാട്ടുന്ന ഡിസൈനുകളും കൂടിയാവുന്നതോടെ സാരി കൂടുതൽ മനോഹരമാകുന്നു. വളഞ്ഞ ലൈനോടും നീണ്ട ലൈനുകളും ഉള്ള സാരികളോടാണ് മോഡേൺ പെൺകുട്ടികൾക്ക് പ്രിയം.

മെലിഞ്ഞവർക്ക് വലിയ പ്രിന്‍റ് ഉള്ള സാരികൾ ഇണങ്ങും. ജോർജറ്റ്, സിൽക്ക്, കോട്ടൺ ഇവർക്ക് ആകർഷകം ആയിരിക്കും.

തടിയും ഉയരം കുറവുള്ളവർക്ക് ചെറിയ ഫ്ലവർ പ്രിന്‍റുകൾ ഇണങ്ങും. ചെറിയ ബോർഡർ ഉള്ള സാരിയും യോജിക്കും. വലിയ  ബോർഡർ  സാരികൾ വാങ്ങാതിരിക്കുക.

എന്നാൽ ഹെവി സിൽക്ക് സാരി സ്ലിം ലുക്ക് നൽകും. പെറ്റൽ സ്ലീവ്സ് ബ്ലൗസും ഇതിന് കൂടുതൽ ഇണങ്ങും.

സിൽക്ക് സാരി ടിപ്സ്

  • സിൽക്ക് സാരികൾ എപ്പോഴും മൃദു ജലത്തിൽ കഴുകുക. കഠിന ജലം ആണെങ്കിൽ ഒരു നുള്ള് ബൊറാക്സ്/ അമോണിയ ചേർക്കണം.
  • വീര്യം കുറഞ്ഞ സോപ്പോ ലായനിയോ ഷാമ്പുവോ കൊണ്ട് സിൽക്ക് സാരികൾ കഴുകാം.
  • കറയോ മറ്റോ പറ്റിപ്പിടിച്ചാൽ ചെറുനാരങ്ങാനീര് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കറ പിടിച്ച ഭാഗം രണ്ടുമൂന്നു തവണ കഴുകാം.
  • നിറം പോകാൻ സാധ്യതയുള്ള പട്ടുസാരികൾ ചെറിയ അളവിൽ സിട്രിക്, അസറ്റിക് ആസിഡ് ചേർത്ത് തണുത്ത വെള്ളത്തിൽ 2 മിനിറ്റ് കുതിർത്തി വയ്ക്കാം.
  • പട്ട് സാരി തണലിൽ വിരിച്ച് ഉണക്കണം.
  • പട്ടുസാരികൾ കുറഞ്ഞ ചൂടിൽ ഇസ്തിരി ഇടുക. സാരികളുടെ അക വശം മാത്രമേ ഇസ്തിരി ഇടാവു.
  • കസവിൽ വെള്ളം തളിച്ച് ശേഷം ഇസ്തിരിയിടാം. കല്ലുകളും മുത്തുകളും പതിപ്പിച്ച സാരി ആണെങ്കിൽ അതിന് മീതെ ന്യൂസ് പേപ്പർ വിരിച്ചിട്ട ശേഷം ഇസ്തിരിയിടാം.
  • സാരിയുടെ ഫോൾ സാരിയെ സംരക്ഷിക്കുന്നു, ആയുസ്സ് വർദ്ധിപ്പിക്കുന്നു. ടെറികോട്ട്, കോട്ടൺ, റൂബിയ, സിൽക്ക് തുണിത്തരങ്ങളിൽ എല്ലാ നിറങ്ങളിലും ഫോൾ ലഭ്യമാണ്. അവ ഉപയോഗിക്കുക.

സിൽക്ക് നിത്യഹരിതമാണ്

ഒരിക്കലും ഫാഷനിൽ നിന്ന് പുറത്തുപോകാത്ത ഒരു തുണിത്തരമാണ് സിൽക്ക്. പ്യുവർ സിൽക്ക് വളരെ ചെലവേറിയതാണെങ്കിലും   വിപണിയിൽ സെമി സിൽക്ക്, പേപ്പർ സിൽക്ക്, ആർട്ടിഫിഷ്യൽ സിൽക്ക് തുടങ്ങി നിരവധി ഓപ്ഷനുകൾ ഉണ്ട്, അവ പട്ട് പോലെ കാണപ്പെടുന്നു,  അവയുടെ വില പട്ടിനേക്കാൾ കുറവാണ്.

നിറം ശ്രദ്ധിക്കുക

എല്ലാ കളർ സാരിയും എല്ലാവർക്കും നല്ലതായി കാണില്ല. ഇരുണ്ട ചർമ്മത്തിന്  ഇളം നിറങ്ങളും വെളുത്തവർക്ക് ബ്രൈറ്റ്  നിറങ്ങളും നല്ലതായി കാണപ്പെടുമെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. എന്നാൽ യോജിക്കുന്ന നിറങ്ങൾ സ്വയം വെച്ചു നോക്കി വാങ്ങാൻ ശ്രദ്ധിക്കുക.

ഇരുണ്ട നിറക്കാർക്ക് മെറൂൺ, ഗ്രീൻ, റെഡ്, പിങ്ക് തുടങ്ങിയ നിറങ്ങൾ കൂടുതൽ ഇണങ്ങും.

കോട്ടൺ, പ്ലെയിൻ

നിങ്ങൾക്ക് ഉടുക്കാൻ ഇഷ്ടമാണെങ്കിൽ കോട്ടൺ തുണിയേക്കാൾ മികച്ചത് മറ്റൊന്നില്ല, കാരണം അവ ദീർഘകാലം ഈടു നിൽക്കുന്ന ബജറ്റ് ഫ്രണ്ട്‌ലിയായ വസ്ത്രം ആയിരിക്കും. കൂടാതെ, അവ  ഏത് അവസരത്തിലും ധരിക്കാം. ഏത് കളർ പ്ലെയിൻ സാരിയിലും ഹെവി ബ്ലൗസ് ജോടിയാക്കി സാരി സ്പെഷ്യൽ ആക്കാനും കഴിയും.

और कहानियां पढ़ने के लिए क्लिक करें...