ബിഗ് ബോസ് മലയാളം സീസണുകളുടെ എക്കാലത്തെയും മികച്ച വിജയി ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം മാത്രമേ ഇനി കാണു. അത് അഖിൽ മാരാർ ആണ്. അത്രയേറെ ജനപിന്തുണയോടെ ആണ് അഖിൽ കപ്പ് സ്വന്തമാക്കിയത്. ഒരുപാടു ഓഫറുകൾ മുന്നിലുണ്ടെങ്കിലും തനിക്ക് ഒരു സിനിമ സംവിധാനം ചെയ്യാനാണ് ആഗ്രഹം എന്നാണ് അഖിൽ പറയുന്നത്. ഒരു താത്വിക അവലോകനം എന്ന ചിത്രം സംവിധാനം ചെയ്തു സിനിമ രംഗത്ത് വന്ന അഖിലിന്‍റെ അടുത്ത പ്രൊജക്റ്റ്‌ ഓമന എന്ന ചിത്രം ആണ്.

റിയാലിറ്റി ഷോയുടെ ഭാഗമായിരുന്ന അടുത്ത സുഹൃത്തും നടനുമായ ഷിജു എ ആർക്കൊപ്പം അഖിൽ തന്നെയാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിക്കുന്നത്. ജന്മനാടായ കൊല്ലത്ത് സ്വീകരണ പരിപാടിക്കിടെയാണ് അഖിൽ ഈ കാര്യം വെളിപ്പെടുത്തിയത്. ജന്മനാട്ടിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. അഖിൽ പറഞ്ഞു, “മലയാളത്തിലെ രണ്ട് വലിയ സംവിധായകർ എന്നെ അഭിനയിക്കാൻ വിളിച്ചു. പക്ഷെ എനിക്ക് അഭിനയിക്കാൻ ആഗ്രഹമില്ല, ഒരു സിനിമ സംവിധാനം ചെയ്യണം എന്നു ആഗ്രഹിക്കുന്നു. ഓമന എന്നാണ് പ്രൊജക്ടിന്‍റെ പേര്. തന്‍റെ നാടായ കോട്ടാത്തലയുമായി ബന്ധപ്പെട്ട രസകരമായ അനുഭവങ്ങളുണ്ടാകും. ഞാനും ഷിജുവും ചേർന്ന് തിരക്കഥയെഴുതും.

അതേസമയം നടൻ ജോജു ജോർജിന്‍റെ വരാനിരിക്കുന്ന ചിത്രത്തിന്‍റെ ഭാഗമാകാൻ സാധ്യതയുണ്ടെന്നും അഖിൽ മാരാർ പറയുന്നു. ബിഗ് ബോസിലെ മറ്റ് മത്സരാർത്ഥികൾ, സാഗർ സൂര്യ, ജുനൈസ് എന്നിവരും ചിത്രത്തിൽ ഉണ്ടാകാൻ സാധ്യത ഉണ്ട്. ജോജു ജോർജ്ജ് നായകനായ ഒരു തത്വിക അവലോകനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്‍റെ ആദ്യ സംവിധാന അരങ്ങേറ്റം.

ബിഗ് ബോസ് മലയാളം സീസണ്‍ 5ന്‍റെ തുടക്കം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ട് പേരായിരുന്നു അഖില്‍ മാരാരും ശോഭ വിശ്വനാഥും. സോഷ്യൽ ആക്റ്റീവിസ്റ്റും ബിസിനസ്‌ വുമനും ഡിസൈനറും ആയ ശോഭയും അഖിലും തമ്മിൽ ബിഗ് ബോസ് ഹൗസിനുള്ളിൽ പരസ്പരം ഏറെ പോരടിച്ചു. എന്തായാലും അഖില്‍ മാരാര്‍ സീസണ്‍ 5 ജേതാവായപ്പോൾ നാലാം സ്ഥാനത്തായിരുന്നു ശോഭ ഫിനിഷ് ചെയ്തത്. അതേ സമയം ബിഗ് ബോസ് ഹൗസിനുള്ളില്‍ നടന്ന ഇരുവരുടേയും പ്രകടനങ്ങൾ പ്രേക്ഷകരരെ രസിപ്പിക്കുകയും ചെയ്തു.

ടോം ആന്‍റ് ജെറി കാര്‍ട്ടൂണിന് സമാനമായിട്ടായിരുന്നു പ്രേക്ഷകര്‍ ഇരുവരും തമ്മിലുള്ള വഴക്കിനെ കണ്ടിരുന്നത്. ഇത് സംബന്ധിച്ച ട്രോളുകളും റീല്‍സുമെല്ലാം വലിയ ഹിറ്റായിരുന്നു.

അഖിൽ മാരാരുമായിട്ടുള്ള പ്രശ്നങ്ങളൊക്കെ പുറത്തുള്ളവര്‍ക്ക് കാണുമ്പോൾ സന്തോഷം നൽകുന്നുണ്ടാകാം. പക്ഷെ ആ സമയം അനുഭവിച്ചതെന്താണെന്ന് സ്വയം അല്ലേ അറിയുള്ളൂ. ഇപ്പോള്‍ ആ വീഡിയോസ് ഒക്കെ കാണുമ്പോള്‍ ശരിക്കും ഫൺ ആയിട്ട് തോന്നുന്നു. ആ സമയത്ത് ദേഷ്യത്തോടെയാണ് ചെയ്തതെങ്കിലും ഇപ്പോള്‍ അത് കാണുമ്പോൾ കോമഡി ആയി തോന്നുന്നു എന്നാണ് ശോഭ പറയുന്നത്. എന്തായാലും ബിഗ്‌ബോസ് പരിപാടിക്ക് പ്രേക്ഷകർ കൂടിയത് ഇവരുടെ കൂട്ടും വഴക്കും ഒക്കെ കൊണ്ടു തന്നെ ആയിരുന്നു എന്നത് സത്യം.

മാരാർ ബിഗ് ബോസ്സ് വിജയി ആയത് 80% പ്രേക്ഷക വോട്ടോടെ ആയിരുന്നു. അതിനാൽ പുറത്തിറങ്ങിയപ്പോൾ മുതൽ വലിയ ചലഞ്ചുകൾ ആണ് അഖിൽ നേരിടുന്നത്. “എന്‍റെ സ്വകാര്യ നിമിഷങ്ങളെ സ്വകാര്യമായി തന്നെ കൊണ്ടുനടക്കുന്ന, ആസ്വദിക്കുന്ന ആളാണ് ഞാന്‍. കപ്പുമായി വന്ന രാത്രി ഞാന്‍ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല ഇത്രയധികം ആളുകൾ എന്നെ കാണാനായി വരുമെന്ന്.” അഖിൽ പറയുന്നു.

ഞാന്‍ ആള്‍ക്കൂട്ടങ്ങൾ ആസ്വദിക്കുന്ന ആളല്ല. ഇപ്പോള്‍ കിട്ടിയിരിക്കുന്ന ഈ താരപരിവേഷം എന്നെ ഭയപ്പെടുത്തുന്നുവെന്ന് പറഞ്ഞതിന് കാരണവും അതാണ്. പ്രേക്ഷകരുടെ സ്‌നേഹം എനിക്ക് ഒരുപാട് സന്തോഷം നല്‍കുന്നുവെങ്കിലും ഉള്ളിന്‍റെ ഉള്ളിൽ പേടിയാണ്. കാരണം എത്രത്തോളം സ്‌നേഹിക്കുന്നോ അത്രത്തോളം ജനം നമ്മളെ വെറുത്തേക്കാം.

നിങ്ങളോടുള്ള സ്‌നേഹം എപ്പോഴും എന്‍റെ മനസിലുണ്ടാവും. ഞാന്‍ ഒരു സാധാരണക്കാരന്‍ തന്നെയാണ്. പഴയതുപോലെ നാട്ടിലിറങ്ങി അലമ്പ് കാണിക്കാന്‍ പറ്റുന്നില്ലല്ലോ എന്നതാണ് എന്‍റെ വിഷമം. മുൻപൊക്കെ മഴയത്തു വയലിലിറങ്ങി മീന്‍ പിടിക്കാന്‍ പോലും പോകുമായിരുന്നു. ഇനി അതൊക്കെ അത്ര എളുപ്പമാണോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഞാന്‍ മനസില്‍ കാണാത്ത കാര്യങ്ങൾ ഓണ്‍ലൈൻ മാധ്യമങ്ങൾ പലപ്പോഴും തലക്കെട്ടുകള്‍ ആക്കുന്നതും വിഷമം ഉണ്ടാക്കുന്നു. അങ്ങനെ ഒന്നും ചെയ്യരുത് എന്നും അഖിൽ ഒരു വീഡിയോ വഴി അപേക്ഷിക്കുകയുണ്ടായി.

और कहानियां पढ़ने के लिए क्लिक करें...