പാർട്ടി മെനുവിൽ പനീർ ബട്ടർ മസാലയുമുണ്ടെങ്കിൽ സൂപ്പർ ആണ് എന്ന് തോന്നാറില്ലേ? വെജ് നോൺ വെജ് പ്രേമികൾ ഒന്നടങ്കം ഇഷ്ടപ്പെടുന്ന വിഭവമാണ് പനീർ ബട്ടർ മസാല. മുതിർന്നവർ മാത്രമല്ല കുട്ടികളും വളരെ ആവേശത്തോടെയാണ് പനീർ ബട്ടർ മസാല കഴിക്കുന്നത്. ഈ വിഭവം മെനുവിൽ വെയ്ക്കും മുമ്പ് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.
എന്നാൽ പാർട്ടിക്ക് ലഭിച്ച അതേ സ്വാദോടെ ഈ വിഭവം വീട്ടിൽ ഉണ്ടാക്കാൻ ശ്രമിച്ചിട്ടും നടക്കാറില്ലേ? മസാലകളുടെ ശരിയായ ബാലൻസ് ഇല്ലാത്തതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. വ്യത്യസ്ത മസാലകളുടെ ശരിയായ ഉപയോഗത്തിലൂടെ കറി ഉണ്ടാക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും കഴിയും.
പനീർ ബട്ടർ മസാല
ചേരുവകൾ
4-5 ഇടത്തരം ഉള്ളി ചെറുതായി അരിഞ്ഞത്
1 ടീസ്പൂൺ തക്കാളി പേസ്റ്റ്
250 ഗ്രാം പനീർ സമചതുരമായി അരിഞ്ഞത്
1/2 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
സൺറൈസ് പനീർ ബട്ടർ മസാല
1 ടീസ്പൂൺ കശുവണ്ടി പേസ്റ്റ്
1/2 കപ്പ് പാൽ
1 ടീസ്പൂൺ വെണ്ണ
അലങ്കരിക്കാനുള്ള ക്രീം
ആവശ്യത്തിന് എണ്ണ
രുചി അനുസരിച്ച് ഉപ്പ്.
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് വെണ്ണ ചേർക്കുക. വെണ്ണ പുകഞ്ഞു പോകാൻ പാടില്ല എന്നത് ഓർമ്മിക്കുക. ഇനി അതിൽ ഉള്ളിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും വഴറ്റുക.
തീ കുറച്ച് സൺറൈസ് പനീർ ബട്ടർ മസാല ചേർത്ത് കുറച്ച് നേരം വഴറ്റുക. ഇനി തക്കാളി പേസ്റ്റ് ചേർത്ത് കുറച്ച് നേരം വഴറ്റുക. മിശ്രിതം എണ്ണ വിട്ടു തുടങ്ങുമ്പോൾ കശുവണ്ടി പേസ്റ്റ് ചേർത്ത് ചെറിയ തീയിൽ വഴറ്റുക.
ഇനി ഈ മിശ്രിതത്തിലേക്ക് ആദ്യം പാലും പിന്നീട് വെള്ളവും ചേർക്കുക. ഗ്രേവി നന്നായി തിളച്ചു തുടങ്ങുമ്പോൾ പനീറും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. മൂടി വെച്ച് ചെറിയ തീയിൽ 1 മിനിറ്റ് വേവിക്കുക. ഒരു സെർവിംഗ് ബൗളിൽ എടുത്ത് ക്രീം കൊണ്ട് അലങ്കരിച്ച് നാൻ അല്ലെങ്കിൽ ചപ്പാത്തിയുടെ കൂടെ വിളമ്പുക.