സൂര്യതാപം, ടാൻ, വിയർപ്പ്, ദുർഗന്ധം എന്നിവയ്ക്ക് കാരണമാകുന്ന വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്ന് മഴക്കാലം ആശ്വാസം നൽകുന്നു. എന്നാൽ മഴക്കാലം ആശ്വാസകരമാണെങ്കിലും അതിനോടൊപ്പം ഉള്ള ഈർപ്പവും നനഞ്ഞ കാലാവസ്ഥയും വിവിധ തരത്തിലുള്ള അണുബാധകൾക്ക് കരണമാകുന്നു. മഴക്കാലമായതിനാൽ വലിയ സൗന്ദര്യ പരിചരണങ്ങൾ ആവശ്യമില്ലെന്ന് കരുതാൻ വരട്ടെ. മഴക്കാലത്ത് പലതരം അണുബാധയും ബാക്ടീരിയയും ഫംഗസ് ബാധയും മറ്റും ചർമ്മത്തിൽ ഉണ്ടാകുന്ന സാഹചര്യം കൂടിയാണ് എന്നോർക്കുക.
മഴക്കാലത്തോട് അടുക്കുമ്പോൾ, ചർമ്മത്തിൽ അണുബാധകൾ ഉണ്ടാകാനുള്ള സാഹചര്യമായതിനാൽ ചർമ്മത്തിന് അധിക പരിചരണ൦ നല്കുന്നതിനെക്കുറിച്ചു ചിന്തിക്കേണ്ടതുണ്ട്. ശുചിത്വവും പരിചരണവുമാണ് ഇവിടെ പരിഗണിക്കേണ്ട ഘടകങ്ങൾ.
മഴക്കാലത്ത് ഫംഗൽ, ബാക്ടീരിയ അണുബാധ തുടങ്ങിയ ചർമ്മ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. മലിനമായ വെള്ളവുമായി സമ്പർക്കം പുലർത്തുന്നതിലൂടെ കാൽവിരലുകളിൽ അണുബാധ ഉണ്ടാകുന്നു. ചൊറിച്ചിലും നീറ്റലും അലർജിയും മഴക്കാലത്ത് മറ്റൊരു തരത്തിലുള്ള പ്രശ്നമായി മാറുന്നു.
വരണ്ട ചർമ്മ തരം
വരണ്ടതും കേടായതുമായ ചർമ്മത്തെ പരിപാലിക്കാൻ സഹായിക്കുന്ന വിറ്റാമിനുകളുടെ അഭാവമാണ് ചർമ്മത്തിന് ഉണ്ടാകുന്ന വരൾച്ചയ്ക്ക് കാരണം. വരണ്ട ചർമ്മത്തിന്‍റെ അവസ്ഥ മഴക്കാലത്ത് കൂടുതൽ വഷളാകുന്നു.
- വരണ്ട ചർമ്മമുള്ള വ്യക്തി ചർമ്മത്തിൽ ജലാംശം നിലനിർത്താനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ധാരാളം വെള്ളം കുടിക്കണം. ചർമ്മം വൃത്തിയുള്ളതും ഈർപ്പമുള്ളതുമായിരിക്കണം. ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ടോണറുകൾ ഉപയോഗിക്കരുത്.
- ജോജോബ ഓയിൽ, തൈര്, തേൻ എന്നിവ മിക്സ് ചെയ്‌ത ഒരു പായ്ക്ക് പുരട്ടി 10 മിനിറ്റിനു ശേഷം മൃദുവായ ഫേസ് വാഷ് ഉപയോഗിച്ച് കഴുകുന്നത് വരണ്ട ചർമ്മത്തിന് വളരെ ഗുണം ചെയ്യും.
- ബദാം, തേൻ എന്നിവയുടെ മിക്സ് പുരട്ടി അഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുന്നത് വരണ്ട ചർമ്മത്തെ മൃദുലവും സ്‌നിഗ്ദ്ധവും ആക്കും.
എണ്ണമയമുള്ള ചർമ്മത്തിന്
ദിവസം 2-3 തവണ മുഖം കഴുകി അധിക എണ്ണ നീക്കം ചെയ്യണം.
എണ്ണമയമുള്ള ചർമ്മ സംരക്ഷണ നുറുങ്ങുകൾ
- അടഞ്ഞുകിടക്കുന്ന ചർമ്മ സുഷിരങ്ങൾ തുറക്കുന്നതിനും മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനും പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുള്ള ഫേഷ്യൽ സ്‌ക്രബുകൾ ഉപയോഗിക്കാം.
- കടലമാവ്, പാൽ, തേൻ, നാരങ്ങ എന്നിവയുടെ ഒരു പായ്ക്ക് എണ്ണമയമുള്ള ചർമ്മത്തിന് പുതിയതും തിളക്കമുള്ളതുമായ രൂപം നൽകുന്നു.
- ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകുന്നത് തണുത്ത വെള്ളത്തേക്കാൾ ഗുണം ചെയ്യും. കാരണം ചൂടുവെള്ളം ചർമ്മത്തിലെ എണ്ണയെ എളുപ്പത്തിൽ അലിയിക്കാൻ സഹായിക്കുന്നു.
- ഏതെങ്കിലും ഓയിലിന്‍റെയും റോസ് വാട്ടറിന്‍റെയും മിശ്രിതം മോയ്സ്ചുറൈസറായി പുരട്ടി 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുന്നത് ചർമ്മത്തെ ആരോഗ്യകരവും എണ്ണമയമില്ലാത്തതുമാക്കുന്നു.
- പപ്പായയുടെ പൾപ്പ് അല്ലെങ്കിൽ ഓട്‌സ് സ്‌ക്രബ് പുരട്ടി 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിയാൽ എണ്ണമയമുള്ള ചർമ്മത്തിന് പുതുമയും തിളക്കവും നൽകും.
കോമ്പിനേഷൻ സ്കിൻ
ഇത്തരത്തിലുള്ള ചർമ്മത്തിന് അധിക പരിചരണം ആവശ്യമാണ്. വരണ്ട പ്രദേശം പതിവായി വൃത്തിയാക്കുകയും മോയ്സ്ചുറൈസ് ചെയ്യുകയും വേണം. കൂടാതെ എണ്ണമയമുള്ള പ്രദേശം വരണ്ട ചർമ്മവുമായി പൊരുത്തപ്പെടുന്നതിന് സ്‌ക്രബ്ബ് ചെയ്യുകയും ടോൺ ചെയ്യുകയും വേണം. ദിവസവും ആരോഗ്യമുള്ള കുറ്റമറ്റ ചർമ്മം നേടാനുള്ള ഏറ്റവും നല്ല മാർഗമാണ് ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത് .
മഴക്കാലത്ത് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുന്നതിനുള്ള നുറുങ്ങുകൾ
- സോപ്പ് ഫ്രീ ക്ലെൻസർ ഉപയോഗിച്ച് ചർമ്മം ദിവസവും വൃത്തിയാക്കുകയും ചർമ്മത്തിൽ മൃദുവായി തടവി മൃതകോശങ്ങൾ നീക്കം ചെയ്യുകയും വേണം.
- ചർമ്മത്തിൽ ജലാംശം നിലനിർത്താൻ മഴക്കാലത്ത് ജല ഉപഭോഗം വർദ്ധിപ്പിക്കണം. ചർമ്മത്തിന് എല്ലായ്പ്പോഴും വ്യക്തിയേക്കാൾ ദാഹമുണ്ട്.
- സുഷിരങ്ങൾ അടയ്ക്കുന്നതിനും ചർമ്മത്തിന്‍റെ പിഎച്ച് ബാലൻസ് പുനഃസ്ഥാപിക്കുന്നതിനും ഓരോ തവണ മുഖം കഴുകിയതിനു ശേഷവും ടോണർ ഉപയോഗിക്കണം.
മൺസൂണിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മഴക്കാലം എന്നത് ചർമ്മത്തിലെ നിർജ്ജലീകരണം തടയുന്നു; അതിനാൽ ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താൻ പതിവായി മോയ്സ്ചറൈസ് ചെയ്യണം.
- ചർമ്മത്തിന്‍റെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടാതെ ചർമ്മത്തെ ശുദ്ധീകരിക്കുന്നതിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കണം. ക്ലെൻസിംഗ് ഏജന്റ് സൗമ്യമായിരിക്കണം, എന്നാൽ ചർമ്മത്തിലെ അഴുക്കും പൊടിയും നീക്കം ചെയ്യാൻ അത് ശക്തവുമായിരിക്കണം. മഴക്കാലത്ത് പ്രകൃതിദത്തമായ വീട്ടുവൈദ്യങ്ങൾ അനുയോജ്യമാണ്.
- മഴക്കാലത്തെ മലിനജലം കാൽവിരലുകളിലും നഖങ്ങളിലും അണുബാധയ്ക്ക് കാരണമാകും.
- പ്രമേഹ രോഗികൾ അവരുടെ പാദങ്ങൾ വരണ്ടതും വൃത്തിയുള്ളതുമായി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
- വെള്ളക്കെട്ടുകളിൽ നടക്കുന്നത് ഒഴിവാക്കുകയും ഷൂസ്, സോക്‌സ്, റെയിൻകോട്ട് എന്നിവ വൃത്തിയായും ഉണക്കി സൂക്ഷിക്കുകയും വേണം.
മഴക്കാലത്ത് മുഖക്കുരു, മറ്റ് കുരുക്കൾ എന്നിവയ്ക്കുള്ള വീട്ടുവൈദ്യങ്ങൾ
മുഖക്കുരു: മുൾട്ടാണിമിട്ടി, ഗ്രാമ്പൂ എണ്ണ, ചന്ദനപ്പൊടി, വേപ്പില പേസ്റ്റ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ പായ്ക്കുകൊണ്ട് മുഖക്കുരി ഒഴിവാക്കാം. ഈ പേസ്റ്റ് ഉണ്ടാക്കി ദീർഘകാലം വരെ സൂക്ഷിച്ച് വയ്ക്കാം . മുഖക്കുരു ഉള്ളയിടത്തു മാത്രം പുരട്ടാം.
അക്‌നെ: മഴക്കാലത്ത് മുഖക്കുരു ഒരു സാധാരണ പ്രശ്നമാണ്. ഫുള്ളർ എർത്ത്, കർപ്പൂരം, ഗ്രാമ്പൂ എണ്ണ എന്നിവ വെള്ളത്തിൽ കലർത്തി പുരട്ടുന്നത് ഇതിന് ഫലപ്രദമാണ്. ശേഷം തണുത്ത വെള്ളത്തിൽ കഴുകണം.
മഴക്കാലത്ത് ചർമ്മപരിപാലത്തിനുള്ള വഴികൾ
മഴക്കാലത്ത് മികച്ച ചർമ്മാരോഗ്യം നിലനിർത്തുന്നതിനു തക്കാളി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. തക്കാളി ഉപയോഗിച്ച് നിങ്ങൾക്ക് മികച്ച രീതിയിൽ ചർമ്മം പരിപാലിക്കാം. ഇതിനായി നിങ്ങൾ നല്ല പഴുത്ത തക്കാളി എടുക്കണം. ഇനീ തക്കാളി പൾപ്പ് ചർമ്മത്തിൽ പുരട്ടി പൂർണ്ണമായും ഉണങ്ങുന്നത് വരെ വിടുക. ശേഷം കഴുകിക്കളയാം. മഴക്കാലത്ത് ഈ പ്രതിവിധി ഉപയോഗിച്ച് ചർമ്മത്തിന്‍റെ തിളക്കവും യുവത്വവു൦ വീണ്ടെടുക്കാം.
ശരിയായ ആരോഗ്യകരമായ ഭക്ഷണക്രമം
മഴക്കാലത്ത് ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്, അതുവഴി ചർമ്മം നന്നായി പരിപാലിക്കപ്പെടും. പുറത്ത് തയ്യാറാക്കുന്ന ഭക്ഷണം വൃത്തിയുള്ളതായിരിക്കില്ല. അതുപോലെ നിങ്ങളുടെ പരിസരത്തിന് ചുറ്റും വെള്ളം കെട്ടിക്കിടന്ന് ധാരാളം സൂക്ഷ്മാണുക്കൾ വളരാൻ നല്ല സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തെ ആക്രമിക്കുകയും എല്ലാത്തരം അണുബാധകൾക്കും കാരണമാകുകയും ചെയ്യുന്നു. നിങ്ങൾ കഴിക്കുന്ന ഭക്ഷണക്രമം നിങ്ങളുടെ ചർമ്മത്തിൽ പ്രതിഫലിക്കും എന്നതും ശ്രദ്ധിക്കേണ്ടതാണ്. എല്ലാത്തരം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാര രീതി തെരഞ്ഞെടുക്കുക.
സ്കിൻ ടോണിംഗ്
ഒരു ക്ലെൻസറോ ഫേസ് വാഷോ ഉപയോഗിച്ച് മുഖം വൃത്തിയാക്കിയാൽ മാത്രം പോരാ ഫലപ്രദമായ ടോണിംഗ് പ്രതിവിധിയായി ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ചർമ്മത്തിലെ സുഷിരങ്ങൾ തുറന്ന് ശ്വസിക്കാൻ ഇത് സഹായിക്കും. സുഷിരങ്ങൾ തുറക്കപ്പെടുകയും ചർമ്മത്തിന് ആവശ്യമായ ഈർപ്പം ലഭിക്കാനും ചർമ്മത്തെ ഇത് തയ്യാറാക്കു൦.
അതിനായി മികച്ച ബ്രാൻഡിലുള്ള ഒരു ടോണർ നിങ്ങൾ തെരഞ്ഞെടുക്കണം.. ടോണർ ചർമ്മത്തിന്‍റെ നിറത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കുക. ഇത് കോട്ടൺ ബോളിൽ എടുത്ത് ചർമ്മത്തിൽ പുരട്ടുക, പ്രത്യേകിച്ച് മുഖത്തും കഴുത്തിലും. ടോണർ പ്രയോഗിച്ചതിന് ശേഷം ചർമ്മത്തിലുണ്ടാകുന്ന വ്യത്യാസത്തെ മനസിലാക്കാൻ സഹായിക്കും.
കറ്റാർ വാഴ ജെൽ
മഴക്കാലത്ത് നിങ്ങളുടെ ചർമ്മത്തെ എല്ലാത്തരം ബാക്ടീരിയകളിൽ നിന്നും മുക്തമാക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത പ്രതിവിധിയാണിത്. കുളി കഴിഞ്ഞ ശേഷം മഴക്കാലത്ത് ചിലപ്പോൾ ദേഹമാസകലം ചൊറിച്ചിലുണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ, കറ്റാർവാഴ ജെല്ലിൽ ഏതാനും തുള്ളി ആന്‍റിസെപ്റ്റിക് ലോഷൻ ഒഴിച്ച് ആ വെള്ളത്തിൽ കുളിക്കാം. കുളിച്ചതിന് ശേഷം കറ്റാർ വാഴ ജെൽ ശരീരത്തിലുടനീളം പുരട്ടാൻ മറക്കരുത്. മഴക്കാലത്ത് ദോഷകരമായ എല്ലാത്തരം ബാക്ടീരിയകളിൽ നിന്നും സൂക്ഷ്മാണുക്കളിൽ നിന്നും നിങ്ങളുടെ ചർമ്മത്തെ മുക്തമാക്കാൻ ഇത് സഹായിക്കും.