വിവാഹത്തിന് മുമ്പ് ആൺകുട്ടിയും പെൺകുട്ടിയും കണ്ടുമുട്ടരുത് എന്നതായിരുന്നു മുൻപൊക്കെ ഉള്ള ആചാരം. എന്നാൽ ഇക്കാലത്തെ കുട്ടികൾ അവരുടെ ജീവിതത്തിലെ ഓരോ നിമിഷവും അവിസ്മരണീയമാക്കാൻ ആഗ്രഹിക്കുന്നു. വിവാഹത്തിന് മുമ്പുള്ള നിമിഷങ്ങൾ ജീവിതകാലം മുഴുവൻ നെഞ്ചേറ്റാൻ ആഗ്രഹിക്കുന്നു. ഇതിനായി, സ്റ്റൈലിഷ് ആയ സുഖപ്രദമായ വസ്ത്രവും വ്യത്യസ്ത സ്ഥലങ്ങളും തിരഞ്ഞെടുക്കുന്നു
പരസ്പരം പങ്കാളിയാകുന്നതിന് മുമ്പ് പങ്കാളിയാണെന്ന് തിരിച്ചറിയുക എന്നതാണ് ഇതിന്‍റെ പ്രത്യേകത. പരസ്പരം അടുത്ത് അറിയാനുള്ള അവസരവും പ്രീ വെഡിങ് ഷൂട്ട് നൽകുന്നു.
പ്രശസ്‌ത ഫോട്ടോഗ്രാഫറും ക്ലിക്കർ സ്റ്റുഡിയോയുടെ ഉടമയുമായ സൂര്യ ഗുപ്ത പറയുന്നു, “പ്രീ വെഡ്ഡിംഗ് ഷൂട്ട് നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് നടക്കണമെങ്കിൽ, ആദ്യം വേണ്ടത് വിവേകവും അറിവും ഉള്ള ഒരു ഫോട്ടോഗ്രാഫറാണ്. ഫോട്ടോഗ്രാഫറിൽ നിന്ന് നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് പറയുക. ഇതോടെ നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച ഷൂട്ട് നൽകാൻ അയാൾക്ക് കഴിയും.”
കുറഞ്ഞ ബജറ്റിൽ ഷൂട്ട് എങ്ങനെ പ്ലാൻ ചെയ്യാം
വലിയൊരു വിഭാഗം കുടുംബങ്ങൾ ഇപ്പോഴും വിവാഹത്തിന് മുമ്പുള്ള ഷൂട്ട്, വിവാഹത്തിന്‍റെ പ്രധാന ഭാഗമായി കണക്കാക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ കുറഞ്ഞ ബഡ്ജറ്റിൽ ചെയ്യാൻ പറ്റുന്ന തരത്തിൽ പ്രീ വെഡ്ഡിംഗ് ഷൂട്ട് പ്ലാൻ ചെയ്യണം. ഫോട്ടോഗ്രാഫിക്ക് പുറമേ, വസ്ത്രധാരണം, മേക്കപ്പ്, ലൊക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ടതാണ് ചെലവുകൾ. ഇതിൽ ചെലവ് കൂടുന്നു. ഓരോ നഗരത്തിനും ചില പ്രത്യേക സ്ഥലങ്ങളുണ്ട് ആ ലൊക്കേഷൻ എടുക്കാം. മറ്റേതൊരു നഗരത്തെയും അപേക്ഷിച്ച് ഇതിന്‍റെ ചിലവ് കുറവായിരിക്കും. അതുപോലെ വസ്ത്രധാരണം, മേക്കപ്പ് എന്നിവയുടെ വിലയും കുറയ്ക്കാം.
ആദ്യം ഫോട്ടോഗ്രാഫർക്കൊപ്പം ഇരുന്നുകൊണ്ട് നിങ്ങളുടെ ബജറ്റും നിങ്ങൾക്ക് ആവശ്യമുള്ളതും തുറന്ന് പറഞ്ഞ് ആസൂത്രണം ചെയ്യുക. മറ്റൊരു ഷൂട്ടിന്‍റെ ഫോട്ടോ കണ്ട് ഉറപ്പിക്കരുത്. ഡിസൈനർ അല്ലെങ്കിൽ പ്രത്യേക വസ്ത്രങ്ങൾ വാങ്ങുന്നതിനേക്കാൾ വാടകയ്ക്ക് എടുക്കുന്നതാണ് നല്ലത്.
അടുത്തുള്ള സ്ഥലം തിരഞ്ഞെടുക്കുക
പ്രീ വെഡ്ഡിംഗ് ഷൂട്ടിന് ഏറ്റവും അടുത്തുള്ള സ്ഥലം തിരഞ്ഞെടുക്കുക. ലൊക്കേഷനും വസ്ത്രധാരണവും കൂടാതെ തീം മനസ്സിൽ വച്ചുകൊണ്ട് പ്രോപ്പർട്ടി തിരഞ്ഞെടുക്കുക. എങ്ങനെ പോസ് ചെയ്യാമെന്ന് ചിന്തിക്കുക. ഫോട്ടോഗ്രാഫറുമായി ഒരു മീറ്റിംഗ് ഉണ്ടെങ്കിൽ ഇതെല്ലാം ചർച്ച ചെയ്യുക. അത് ഡയറിയിൽ എഴുതുക. ഇത് ഫോട്ടോഗ്രാഫറുമായി മികച്ച ബന്ധം സൃഷ്ടിക്കും, ഇത് വിവാഹ ഫോട്ടോഷൂട്ടുകൾക്കും ഉപയോഗപ്രദമാകും. വസ്ത്രങ്ങൾ, ആഭരണങ്ങൾ, മേക്കപ്പ് കിറ്റ്, ടിഷ്യു, എന്നിവയ്‌ക്കൊപ്പം പ്രീ-വെഡ്ഡിംഗ് ഷൂട്ടിനു പോകുമ്പോൾ ഒരു ഷീറ്റും കൊണ്ടുപോകുക. ഫോട്ടോഷൂട്ടുകൾക്കിടയിലുള്ള ഒഴിവുസമയങ്ങളിൽ നിങ്ങൾക്ക് ഇരിക്കാനും വിശ്രമിക്കാനും കഴിയും.
ഷൂട്ടിംഗിന് മുമ്പ് ലൊക്കേഷൻ പരിശോധിക്കുക
പ്രീ വെഡ്ഡിംഗ് ഷൂട്ടിനായി ലൊക്കേഷൻ വിവേകത്തോടെ തിരഞ്ഞെടുക്കുക. ലൊക്കേഷന് ശേഷം ഒരു തീം തിരഞ്ഞെടുക്കുന്നത് എളുപ്പമാണ്. എല്ലാ തീമുകളും ഓരോ ലൊക്കേഷനിലും പ്രവർത്തിക്കുന്നില്ല. നിങ്ങൾ രണ്ടുപേരുടെയും കൂടിക്കാഴ്ചയുടെ കഥ എന്താണ്? പ്രണയവിവാഹമോ അറേഞ്ച്ഡ് വിവാഹമോ? നിങ്ങൾ എങ്ങനെ കണ്ടുമുട്ടി എപ്പോഴാണ് ബന്ധം ആരംഭിച്ചത്? ഇതുപയോഗിച്ച് തീമും ലൊക്കേഷനും സൃഷ്ടിക്കുന്നത് എളുപ്പമാകും. രണ്ടുപേർക്കും സുഖപ്രദമായ സ്ഥാനം നിലനിർത്തുക. തീം ലൊക്കേഷനുമായി പൊരുത്തപ്പെടുന്ന തരത്തിലായിരിക്കണം. ലൊക്കേഷനും തീമും തിരഞ്ഞെടുക്കുമ്പോൾ കാലാവസ്ഥ മനസ്സിൽ വയ്ക്കുക. ഇതനുസരിച്ച് ഫോട്ടോഗ്രാഫർ ലെൻസും മറ്റും തിരഞ്ഞെടുക്കുന്നു.
ഫോട്ടോഗ്രാഫർ
ബജറ്റ് കുറയ്ക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ കുറച്ച് ഫോട്ടോഗ്രാഫർമാരുടെ എണ്ണം മുൻകൂട്ടി അറിഞ്ഞു പരിമിതപ്പെടുത്താം ഒരാൾ മാത്രമാണെങ്കിലും കുഴപ്പമില്ല. ഫോട്ടോഷൂട്ടുകൾ സുഖകരമായി നടത്താം എന്നതാണ് ഇതിന്‍റെ രണ്ടാമത്തെ നേട്ടം. ചിലപ്പോൾ കൂടുതൽ ഫോട്ടോഗ്രാഫർമാർ ഉള്ളതിനാൽ പരസ്പരം ചിന്തിക്കുന്നതിനനുസരിച്ച് ഏകോപനം ഉണ്ടാകില്ല. കൂടുതൽ സമയമെടുക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ, കുറച്ച് ഫോട്ടോഗ്രാഫർമാർ ഉള്ളതാണ് നല്ലതാണ്. ശരിയായ ശ്രദ്ധയോടെ ഫോട്ടോഗ്രാഫറെ തിരഞ്ഞെടുക്കുക. വിവേകവും നയവുമുള്ള ഫോട്ടോഗ്രാഫർ ആവട്ടെ.
വീഡിയോ നിർമ്മാണം അനാവശ്യവും ചെലവേറിയതുമാണ്
പ്രീ വെഡ്ഡിംഗ് ഷൂട്ടിന് വലിയ വീഡിയോ ഉണ്ടാക്കേണ്ട ആവശ്യമില്ല. ചെറിയ 5 മിനിറ്റ് വിഡിയോ ഒക്കെ ധാരാളം. വിവാഹത്തിൽ എന്തായാലും വീഡിയോ ആവശ്യമാണ് അത്തരമൊരു സാഹചര്യത്തിൽ വേറെ വീഡിയോകൾ നിർമ്മിക്കുന്നത് പോക്കറ്റ് കാലിയാക്കും.