ചോദ്യം-
മാസ്ക് ധരിച്ചതിന് ശേഷം എന്‍റെ മുഖം ധാരാളം വിയർക്കുന്നു, അതിനാൽ ആത്യവശ്യ സമയങ്ങളിൽ പോലും എനിക്ക് മാസ്ക് ധരിക്കാൻ കഴിയുന്നില്ല, ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ?
ഉത്തരം-
കോവിഡ് കാലത്താണ് മാസ്ക് നമ്മുടെ ജീവിതത്തിന്‍റെ ഒരു ഭാഗമായി മാറിയത്. മാസ്ക് ഉപയോഗം കൊണ്ട് വലിയ ഗുണങ്ങൾ ഉണ്ടെങ്കിലും ഒരുപാടു പേർക്ക് ചർമ്മ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.. മാസ്ക് ഉപയോഗിച്ചതിന് ശേഷം ധാരാളമായി വിയർപ്പ് ഉണ്ടെങ്കിൽ, ഇത് ഒഴിവാക്കാൻ, കോട്ടൺ കൊണ്ട് നിർമ്മിച്ച മാസ്കോ തൂവാലയോ ഉപയോഗിക്കുക.
മാസ്ക് ധരിക്കുന്നതിന് മുമ്പ്, ഒരു ക്രീം അല്ലെങ്കിൽ മോയ്സ്ചറൈസർ മുഖത്ത് പുരട്ടണം, ഇതിനായി നിയാസിനാമൈഡ് അടിസ്ഥാനമാക്കിയുള്ള ക്രീം തിരഞ്ഞെടുക്കാം. നിയാസിനാമൈഡ് ഒരു തരം ബി വിറ്റാമിനാണ്. ഇത് നമ്മുടെ ചർമ്മത്തിൽ സെറാമൈഡ് രൂപപ്പെടാൻ സഹായിക്കുന്നു. ചർമ്മത്തിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് സെറാമൈഡ് തടയുന്നു. മാത്രമല്ല നമ്മുടെ ചർമ്മത്തെ അധികമായി വിയർക്കുന്നത് ഇത് തടയുന്നു. ചർമ്മം വളരെ സെൻസിറ്റീവ് ആയവർ ആണ് അമിതമായ വിയർപ്പ് വരുമ്പോൾ സ്കിൻ പ്രശ്നം നേരിടുന്നത്.
ഇത്തരക്കാർ മാസ്ക് കാരണം ചർമ്മ പ്രശ്നങ്ങൾ വർദ്ധിക്കാതിരിക്കാൻ നിയാസിനാമൈഡ് അടിസ്ഥാനമാക്കിയുള്ള ക്രീമുകൾ ഉപയോഗിക്കണം.
പിന്നെ മുഖം മികച്ച ഫേസ് വാഷ് ഉപയോഗിച്ച് രണ്ടു പ്രാവശ്യം എങ്കിലും കഴുകുക. വിയർത്ത മുഖം തണുത്ത വെള്ളം കൊണ്ട് വെറുതെ കഴുകി കളയുന്നതും ഗുണം ചെയ്യും.
വൈറസുകളിൽ നിന്നുള്ള അടിസ്ഥാന സംരക്ഷണത്തിനായിട്ടാണ് നമ്മൾ മാസ്ക് ധരിക്കുന്നത്. അതായത് മൂക്കും വായും മൂടിയിരിക്കണം. മാരകമായ കൊറോണ വൈറസ് അതിവേഗം പടരുന്നത് കണക്കിലെടുത്ത്, ലോകാരോഗ്യ സംഘടന മാസ്ക് ഉപയോഗത്തിന് വലിയ പ്രാധാന്യം നൽകി. ചില രാജ്യങ്ങൾ അതിന്‍റെ ഉപയോഗം ഇപ്പോഴും നിർബന്ധമാക്കിയിട്ടുണ്ട്. നമ്മുടെ രാജ്യത്തെ ആരോഗ്യ മന്ത്രാലയവും മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അസൗകര്യം കൊണ്ട് പലരും മാസ്ക് ധരിക്കാറില്ല
യഥാർത്ഥത്തിൽ, കൊറോണയിൽ നിന്നുള്ള പ്രതിരോധം ഇന്നോ നാളെയോ മാത്രമല്ല, ഇനിയും വളരെക്കാലം നമ്മൾ ചെയ്യേണ്ടതുണ്ട്. ഈ വൈറസ് മൂക്കിലൂടെയോ വായിലൂടെയോ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ മാസ്കുകൾ ഉപയോഗിക്കുന്നു.
കോട്ടൻ മാസ്ക് അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നു
കൊറോണ വൈറസ് അണുബാധ തടയുന്നതിന് സാധാരണ കോട്ടൺ തുണികൊണ്ട് നിർമ്മിച്ച മാസ്കുകൾ ഫലപ്രദമാണെന്ന് കാനഡയിലെ മക്മാസ്റ്റർ യൂണിവേഴ്സിറ്റി അതിന്‍റെ ഗവേഷണത്തിൽ പറയുന്നു. അതിനാൽ പ്ലാസ്റ്റിക് ടൈപ്പ് മാസ്കുകൾ ഒഴിവാക്കി കോട്ടൺ തുണികൊണ്ട് നിർമ്മിച്ച മാസ്കുകൾ ഉപയോഗിക്കാം. വിയർപ്പ് പ്രശ്നം ഒരു പരിധി വരെ കുറയും.