മാതൃത്വം എന്ന മഹനീയമായ ജീവിതരീതിയിലേക്ക് ഒരു സ്ത്രീ, പെൺകുട്ടി കടന്നെത്തുന്നത് ഏറെ കഷ്ടപ്പാടുകളും കടമ്പകളും കടന്നു തന്നെയാണ്. ശാരീരികവും മാനസികവുമായി അവൾക്കുണ്ടാകുന്ന മാറ്റങ്ങൾ ഏറെയായിരിക്കും. ഓരോ സ്ത്രീക്കും ആ അനുഭവങ്ങൾ തികച്ചും വ്യത്യസ്തവുമായിരിക്കും. മദർഹുഡിന്‍റെ ഹാപ്പിനസിലേക്ക് താൻ എത്തിച്ചേർന്ന പൂവും മുള്ളും നിറഞ്ഞ അനുഭവങ്ങളെക്കുറിച്ച് ആങ്കറും വിജെയുമായ രമ്യ വിക്രം പറയുന്നത് കേൾക്കാം.

ദുബായിൽ ഭർത്താവ് വിക്രമിനും മകൾ പ്രാർത്ഥനയ്ക്കുമൊപ്പമാണ് രമ്യയുടെ ജീവിതം. പ്രസവത്തോടനുബന്ധിച്ച് ബോഡിഷേമിംഗും, പോസ്റ്റ്പാർട്ടം ഡിപ്രഷനും എല്ലാം നേരിട്ട ദിനങ്ങൾക്കൊടുവിൽ തന്‍റെ മകളാണ് തന്‍റെ ബെസ്റ്റ് ഫ്രണ്ട് എന്ന തിരിച്ചറിവ് നൽകുന്ന ഹാപ്പിനസാണ് രമ്യയുടെ മദർഹുഡിന്‍റെ സവിശേഷത.

ഗർഭിണിയാണെന്നറിയുന്ന നിമിഷം മുതൽ തുടങ്ങുന്ന ആ സവിശേഷ ജീവിതയാത്രയിൽ, മിക്ക പെൺകുട്ടികളെയും പോലെ തന്നെ പ്രെഗ്നൻസി കാലം എനിക്കും സങ്കീർണ്ണതകളുടേതായിരുന്നു. ശരീരത്തിൽ ഭാരം കൂടാൻ തുടങ്ങി എന്നത് ആയിരുന്നു എന്‍റെ മെയിൻ ഇഷ്യൂ. വെറും 60 കിലോ ഉള്ള ഞാൻ ഡെലിവറി ടൈം ആയപ്പോഴേക്കും 99 കിലോ ആയിട്ട് മാറി. മെജോറിറ്റി വാട്ടർഡിടെൻഷൻ ആണെന്നാണ് ഡോക്ടർ പറഞ്ഞത്. ഞാൻ 8 മാസം വരെ ദുബായിൽ ജോലി ചെയ്തിട്ടുണ്ടായിരുന്നു. ഡെലിവറിക്ക് വേണ്ടി മാത്രമാണ് നാട്ടിലേക്ക് പോയത്. ഡെലിവറി കഴിഞ്ഞ് 50 ദിവസം കഴിഞ്ഞ് ദുബായിലേക്ക് മടങ്ങുകയും ചെയ്തു.

പ്രഗ്നൻസി പീരിയഡ് എന്ന് പറയുന്നത് എനിക്ക് ഇമോഷണലി ആൻഡ് ഫിസിക്കലി ഭയങ്കര സ്ട്രെസ് ടൈം ആയിരുന്നു. സത്യം പറഞ്ഞാൽ ആ സമയം എൻജോയ് ചെയ്തത് ഫുഡ് മാത്രമാണ്. രാവിലെ നാലുമണിക്ക് ലേബർ റൂമിൽ കയറിയ ഞാൻ വൈകിട്ട് 7 മണിക്കാണ് മോളെ കൊണ്ട് പുറത്ത് ഇറങ്ങിയത്. എല്ലാവരും രോഗം ഭയന്ന് നാലു ചുമരുകൾക്കുള്ളിൽ കഴിഞ്ഞ കോവിഡ് കാലത്താണ് കുട്ടി ജനിച്ചത്. ഞാനും കുഞ്ഞും മാത്രം ഒരു മുറിയിൽ തനിച്ചു കഴിഞ്ഞ സമയം എന്തോ ഒരു ഡിപ്രഷൻ എന്നെ വല്ലാതെ ബാധിച്ചിരുന്നു. പ്രസവശേഷം ചില സ്ത്രീകളിൽ കണ്ടു വരുന്ന പോസ്റ്റുപാർട്ടം ഡിപ്രഷൻ എന്ന അവസ്‌ഥ. അതാണ് എന്‍റെ പ്രശ്നം എന്ന് ഞാൻ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ഞാൻ അതിനകത്ത് ഒരുപാട് വീണു പോകുകയും ചെയ്ത സമയമായിരുന്നു. എവിടെയോ വായിച്ച അറിവ് വച്ച് വൈകിയാണെങ്കിലും തിരിച്ചറിഞ്ഞപ്പോൾ ഞാൻ തന്നെ തീരുമാനങ്ങൾ എടുത്താലേ ഈ ഡിപ്രഷൻ സ്റ്റേജിൽ നിന്ന് പുറത്തേക്ക് വരാൻ സാധിക്കൂ എന്ന് എനിക്ക് മനസിലായി.

ആ ഒരു ടൈമിൽ നമുക്ക് ബേബിയോട് യാതൊരു രീതിയിലുള്ള അറ്റാച്ച്മെന്‍റോ ഫീലിംഗ്സോ ഒന്നും തോന്നില്ല. ഫുൾടൈം കരച്ചിൽ വിഷമം ഒക്കെ ആണ്. ഇതിനിടയിൽ ഭാരം കൂടിയതോടെ ബോഡി ഷേമിംഗ് കൂടി നേരിടേണ്ടി വന്നു. സോഷ്യൽ മീഡിയയിൽ എനിക്കൊരു ഫോട്ടോ പോലും പോസ്റ്റ് ചെയ്യാൻ പറ്റില്ലായിരുന്നു. അതെല്ലാം എന്നെ വളരെ നെഗറ്റീവ് ആയിട്ട് ബാധിച്ചു. ഞാനും കുഞ്ഞും ആയിട്ട് മാനസികമായ ഒരു ബോണ്ടിംഗ് ഉണ്ടാവാൻ സമയം എടുത്തു. കാരണം പകുതി സമയത്തും ഞാൻ മൂഡോഫ് ആയിരിക്കും.

remya

ഹസ്ബൻഡ് വർക്ക് ഫ്രം ഹോം നിർത്തി വീണ്ടും ജോലിക്ക് ഓഫീസിൽ പോയി തുടങ്ങിയപ്പോൾ പിന്നെ ഈ ലോകം എന്ന് പറയുന്നത് ഞാനും എന്‍റെ മോളും മാത്രമായി. അതിന് ശേഷമാണ് പതിയെ പതിയെ മദർഹുഡ് ഞാൻ സ്വയം സ്വീകരിച്ച് എൻജോയ് ചെയ്യാൻ തുടങ്ങിയത്. മദർ ബേബി അറ്റാച്ച്മെന്‍റ് എന്താണ് എങ്ങനെയായിരിക്കും അമ്മയ്ക്ക് ആ സ്നേഹം കിട്ടിയാൽ ഇങ്ങനെയൊക്കെ ആയിരിക്കും ഫീൽ ചെയ്യുക എന്നൊക്കെ തോന്നി തുടങ്ങി. അവൾക്ക് 7 മാസം ആയപ്പോൾ തന്നെ എന്‍റെ ഡിപ്രഷൻ മറികടക്കാൻ വേണ്ടി വീഡിയോസ് പോലെ കുറെ കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയിരുന്നു.

ഇപ്പോൾ മകൾക്ക് 3 വയസായി. എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആരാണെന്നു ചോദിച്ചാൽ എനിക്ക് കണ്ണുംപൂട്ടി പറയാൻ പറ്റും എന്‍റെ മോളാണെന്ന്. കാരണം എന്‍റെ കോപ്പികാറ്റ് ആണവൾ എല്ലാ രീതിയിലും. ഒരമ്മ എന്ന നിലയിൽ മോൾക്ക് വേണ്ടി എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ പറ്റും എന്നുള്ളതൊക്കെ ഞാൻ ഇപ്പോൾ അറിഞ്ഞു കൊണ്ടിരിക്കുന്നു. അമ്മയാണ് എന്‍റെ ബെസ്റ്റ് ഫ്രണ്ട് എന്ന് അവളും പറയുന്നത് കേൾക്കുമ്പോൾ തന്നെ എന്തൊരു ഹാപ്പിനെസ്സാണ്.

പോസ്റ്റ് പാർട്ടം ഡിപ്രഷൻ മറി കടന്നത് ജോലി ചെയ്തു കൊണ്ടിരുന്ന ഒരാൾ പെട്ടെന്ന് ജോലി ഒന്നും ഇല്ലാതെ ഒരു റൂമിനകത്ത് ഒരു കുഞ്ഞിനെ നോക്കി ഒറ്റയ്ക്ക് ഇരിക്കാൻ പറയുമ്പോൾ ഉണ്ടാകുന്ന ഇമോഷണൽ പ്രശ്നം ആണെന്നാണ് ആദ്യം എനിക്ക് തോന്നിയത്. എനിക്ക് ഡിപ്രഷൻ ആണെന്ന് മനസിലായപ്പോൾ ഞാൻ ഹസ്ബന്‍റിനോട് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ഇനീഷ്യൽ സ്റ്റേജിലൊന്നും അവർക്ക് ഞാൻ പറയുന്നത് മനസിലാകുന്നില്ലായിരുന്നു. ഞങ്ങളുടെ ഫസ്റ്റ് ബേബി ആയതുകൊണ്ട് തന്നെ ഞങ്ങൾക്ക് വീട്ടിൽ ആർക്കും ഇതിനെക്കുറിച്ച് അറിവ് ഉണ്ടായിരുന്നില്ല.

ഞങ്ങളുടെ ഫാമിലിയിൽ ആർക്കും ഇതുപോലെ പ്രശ്നം ഉണ്ടായിട്ടുമില്ല. അതിനാൽ മുതിർന്നവർക്കും കാര്യങ്ങൾ മനസ്സിലായില്ല. പക്ഷെ അങ്ങനെ ഒരു പ്രയാസം എനിക്ക് ഉണ്ട് എന്ന് ബോധ്യം വന്നപ്പോൾ ഉടനെ എന്‍റെ കൂടെ നിന്ന് ഹസ്ബന്‍റ് സപ്പോർട്ട് ചെയ്തു. അങ്ങനെയാണ് നമുക്ക് ഒരു ബ്രേക്ക് എടുക്കാം എന്ന് തീരുമാനിച്ചത്. രാത്രി ഉറക്കം ഇല്ല. പകൽ കുഞ്ഞിനെ നോട്ടവും ജോലികളും ആയി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന എനിക്ക് ഒരു ബ്രേക്ക് അത്യാവശ്യം ആണെന്ന തിരിച്ചറിവ് അദ്ദേഹത്തിനും എനിക്കും ഉണ്ടായി.

എന്നെ ഒന്ന് എക്സ്പോസ് ചെയ്യാൻ വേണ്ടിയാണ് അങ്ങനെ ഒരു തീരുമാനം എടുത്തത്. ഞങ്ങൾ ട്രാവൽ ചെയ്യാൻ തുടങ്ങിയത്. വിന്‍റർ കൺട്രീസ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവിടെ ഒക്കെ ഞങ്ങൾ യാത്ര ചെയ്തു. പിന്നെ എന്നെ ഒരുപാട് ഹെൽപ്പ് ചെയ്ത പ്ലാറ്റ്ഫോമാണ് സോഷ്യൽ മീഡിയ. ഞാൻ പാട്ടുകൾ വീഡിയോസ് ഒക്കെ ചെയ്യാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. പിന്നെ പാട്ടുകൾ കേൾക്കും. 100 ശതമാനം റിലീഫ് അല്ലെങ്കിലും ഒട്ടൊരു റിലാക്സ് ഇതൊക്കെ നൽകും. പിന്നെ കുക്കിംഗ് ഒന്നും അറിയാത്ത ഞാൻ ആ ഒരു മേഖലയിലേക്ക് കയറി കുക്കിംഗ് എക്സ്പ്ലോർ ചെയ്യാൻ തുടങ്ങി. അങ്ങനെ ഹെൽത്തി ആയിട്ടുള്ള റെസിപ്പികളൊക്കെ ചെയ്‌തു നോക്കാൻ തുടങ്ങി.

റിലേറ്റീവ്സും ഫ്രണ്ട്സും ഒക്കെ എനിക്ക് വണ്ണം കൂടിയത് പറഞ്ഞ് കുറ്റപ്പെടുത്തുന്നത് മാനസികമായി എന്നെ വല്ലാതെ തളർത്തുന്നുണ്ടെന്നും വെളിയിലേക്ക് ഇറങ്ങാൻ പോലും എനിക്ക് കോൺഫിഡൻസ് ഇല്ലെന്നും മനസ്സിലാക്കി ഡയറ്റ് ചെയ്യാൻ ഒക്കെ പ്രോത്സാഹിപ്പിച്ച് കട്ടയ്ക്ക് കൂടെ നിന്നതും ഭർത്താവാണ്.

മോൾക്ക് ഒരു വയസ്സായ സമയം മുതൽ ഞങ്ങൾ പലയിടത്തും ട്രാവൽ ചെയ്യാൻ തുടങ്ങിയിരുന്നു. ആ സമയത്ത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കൊറോണ ബോൺ ബേബീസിന്‍റെ പ്രത്യേകത അവർക്ക് ആളുകളെ കണ്ട് ശീലമില്ല എന്നതാണ്. സ്ട്രെയിഞ്ചേഴ്സുമായി യാതൊരു മിഗ്ലിങ്ങുമില്ല. അവർക്ക് റൂം ആണ് എല്ലാം. അച്ഛൻ അമ്മ കുഞ്ഞ് കൂടി പോയാൽ ഒരു ഹോംമെയ്ഡ്. അതല്ലാതെ യാതൊരു വിധ അറ്റാച്ച്മെന്‍റും ആരുമായിട്ടുമില്ല. കാരണം അവർ ആരെയും കാണുന്നില്ല. വെളിയിൽ നടക്കാൻ പോകാൻ പോലും പറ്റിയില്ല. ഇനി പുറത്തിറങ്ങിയാൽ തന്നെ മാസ്ക് ധരിച്ചവരെ ആണ് കുട്ടികൾ കാണുന്നത്. കർഫ്യൂ മാറിയപ്പോൾ ആളുകളുമായി ഇടപഴകാൻ ശീലിപ്പിക്കാനായി ഞാൻ അവളെ കൂട്ടി നടക്കാൻ പോകാൻ തുടങ്ങി. തുടക്കത്തിൽ വലിയ പ്രയാസമായിരുന്നു. കോവിഡ് ഒതുങ്ങിയപ്പോൾ ഫാമിലി ഫംഗ്ഷനുകളൊക്കെ വിട്ടുകളയാതെ അവൾക്കൊപ്പം പങ്കെടുക്കാൻ ശ്രമിച്ചു. അങ്ങനെ പതിയെ സോഷ്യലൈസിംഗിലേക്ക് അവളെ കൊണ്ടു വന്നു. ആദ്യമൊക്കെ അപരിചിതരാരെങ്കിലും വീട്ടിൽ വന്നാൽ കരച്ചിലും ബഹളവുമായിരുന്നു. പുറത്ത് നടക്കാൻ കൊണ്ടുപോകുമ്പോൾ കുറേപ്പേർ പെറ്റ്സ് ഒക്കെയായി നടക്കാൻ വരും. ഞാനായിട്ട് ഇനിഷ്യേറ്റീവ് എടുത്ത് അവരോട് സംസാരിക്കാൻ പോകും. അങ്ങനെ കണ്ടു കണ്ട് അവൾക്ക് ഭയമൊക്കെ കുറഞ്ഞു വന്നു.

കുട്ടികളെ കൊണ്ട് യാത്ര ചെയ്യുമ്പോൾ ഫുഡിന്‍റെ കാര്യത്തിൽ പ്രയാസം ഉണ്ടാകാം. എന്നെ സംബന്ധിച്ച് പറഞ്ഞാൽ അത്ര പ്രയാസം തോന്നിയിട്ടില്ല. റൈസും യോഗർട്ടും കിട്ടിയാൽ മോൾ ഹാപ്പിയാണ്. ഫുഡ് ഹാബിറ്റ്സിനെ കുറിച്ച് പറഞ്ഞാൽ, ജനിച്ച് 5 മാസം വരെയും അമ്മയാണ് എല്ലാം കൊടുത്തിരുന്നത്. തനിനാടൻ ഭക്ഷണമാണ് അമ്മ അവൾക്ക് കൊടുത്തിരുന്നത്. അമ്മ പിന്നീട് നാട്ടിലേക്ക് പോയ സമയത്താണ് ഞാൻ എന്‍റെ സ്റ്റൈലിൽ അവൾക്ക് ഭക്ഷണം കൊടുക്കാൻ തുടങ്ങിയത്. ഓരോ അമ്മയും വ്യത്യസ്തരാണ്. പുതിയ കാര്യങ്ങൾ പഠിക്കാൻ ഇഷ്ടമുള്ളവരാണ് പുതിയ അമ്മമാർ.

എനിക്ക് ഇഷ്ടപ്പെട്ട ആരോഗ്യകരമായ ഫുഡ്ഹാബിറ്റ്സ് കുഞ്ഞിനു വേണ്ടി തുടങ്ങണം എന്ന് ഞാൻ ആഗ്രഹിച്ചു. അങ്ങനെ ഞാനൊരു ഹെൽത്തി ആന്‍റ് ന്യൂട്രീഷ്യസ് ആയ ഫുഡ് സ്റ്റൈൽ കണ്ടെത്തി. ബ്രെയിനും ഫിസിക്കൽ ഡവലപ്മെന്‍റിനും ആവശ്യമായ ഭക്ഷണങ്ങൾ മനസിലാക്കി അതു കൊടുത്ത് തുടങ്ങി. എന്തായാലും ഇതുവരെ അവൾ ഹെൽത്തിയാണ്. അക്കാര്യത്തിൽ എന്‍റെ ഭർത്താവ് എന്നെ അപ്രീഷിയേറ്റ് ചെയ്യാറുണ്ട്.

വെജിറ്റബിൾസ്, ഫ്രൂട്ട്സ് എല്ലാം ഡെയ്ലി റൂട്ടിൻ ആക്കി. പല്ലു വരുന്നതിനു മുമ്പേ പച്ചക്കറി വേവിച്ച് ഉടച്ചു കൊടുക്കും. ഫ്രൂട്ട്സ് ജ്യൂസ് ആക്കി കൊടുക്കുമായിരുന്നു. പല്ലു വന്ന ശേഷം ഡെയ്ലി ഒരു ഫ്രൂട്ട് എന്ന രീതിയിൽ, സ്ട്രോബറി, ബനാന, അവക്കാഡോ, കിവി ഇങ്ങനെ വ്യത്യസ്തമായ പഴങ്ങൾ നൽകുന്നു. വിദേശത്തായതിനാൽ ഇവയൊക്കെ ഫ്രഷായി തന്നെ കിട്ടും. ചോറിനൊപ്പം മീനും ചിക്കനും കൂടാതെ കുമ്പളങ്ങ, കാരറ്റ്, ബ്രോക്കോലി ഇതൊക്കെ വേവിച്ച് ഉടച്ചു കൊടുക്കാറുണ്ട്.

ഡ്രൈഫ്രൂട്ട്സും ഇടയ്ക്ക് നൽകാറുണ്ട്. അതിന്‍റെ എല്ലാം ഗുണം അവളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും എനിക്ക് ഫീൽ ചെയ്യാൻ പറ്റുന്നു. അതിൽ ഞാൻ സൂപ്പർ ഹാപ്പിയാണ്.

ഇപ്പോൾ ഞാൻ അവളിൽ കാണുന്നത് എന്നെ തന്നെയാണ്. എനിക്ക് ഇന്‍ററസ്റ്റിംഗ് ആയ ഫീൽഡു തന്നെയാണ് അവളും ഇഷ്ടപ്പെടുന്നത് എന്ന് തോന്നിയിട്ടുണ്ട്. ബേസിക്കലി ഞാനൊരു ആങ്കറാണ്. ഇവന്‍റ്സ് ആരംഭിച്ചതോടെ ഞാൻ അതിലൊക്കെ പോകാൻ തുടങ്ങി. ഇവന്‍റ്സിന് ഞാൻ പോകുമ്പോൾ ചെയ്യുന്ന മേക്കപ്പും ഡ്രസ്സിംഗും അവൾ വഴക്ക് കൂടാതെ നോക്കിയിരിക്കും.

ഒരു ദിവസം ഞാനവളെ ഒരു പ്രോഗ്രാമിന് കൊണ്ടുപോയി. ആങ്കറിംഗ് ചെയ്യുന്ന വേളയിൽ അവൾ എന്‍റെ അടുത്തു വരാൻ വാശിപിടിച്ചപ്പോൾ എനിക്ക് എടുക്കേണ്ടി വന്നു. മൈക്ക് വാങ്ങിയിട്ട് അവൾ ഞാൻ പറയുന്ന പോലെ താങ്ക്യൂ പറയുന്നു. ശരിക്കും എന്‍റെ നേർക്ക് പിടിച്ച കണ്ണാടി പോലെയാണവൾ. റീൽസ് ഒക്കെ ചെയ്യുമ്പോൾ എന്‍റെ കൂടെ നിന്നു കളിക്കും. പാട്ടോ ഡാൻസോ പഠിപ്പിച്ചാൽ പെട്ടെന്ന് അത് ചെയ്തു കാണിക്കും.

ഒരു കുട്ടിരമ്യയെ തന്നെയാണ് എനിക്ക് കിട്ടിയത്. ഫിസിക്കലി, ഇമോഷണലി, മെന്‍റലി ഒക്കെ ഞാൻ എന്നെ തന്നെയാണ് അവളിൽ കാണുന്നത്. എന്‍റെ ജീവനും ജീവിതവും എല്ലാം ഇപ്പോൾ അവൾ തന്നെ.

और कहानियां पढ़ने के लिए क्लिक करें...