തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ മൈദ കൊണ്ട് ഉണ്ടാക്കിയ സാധനങ്ങൾ കഴിക്കാറില്ല. എന്നാലും മൈദ എല്ലാവരുടെയും അടുക്കളയിൽ സൂക്ഷിക്കുന്ന ഒരു ഇനമാണ്. അതിൽ നിന്ന് ധാരാളം ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ മൈദ ആരോഗ്യത്തിന് നല്ലതാണോ?
മൈദയോ ശുദ്ധീകരിച്ച മൈദയോ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പെട്ടെന്ന് ദോഷം ഒന്നും കാണുകയില്ല എന്നാൽ മൈദയ്ക്ക് ധാരാളം പാർശ്വഫലങ്ങൾ ഉണ്ട്. അത് വളരെക്കാലം ഉപയോഗിച്ചതിന് ശേഷം മാത്രമേ അറിയൂ.
മൈദ, ശുദ്ധീകരിച്ച ഗോതമ്പ് മാവാണ്. അതിൽ നിന്ന് നാരുകൾ നീക്കം ചെയ്ത ശേഷം ബെൻസോയിൽ പെറോക്സൈഡ് ഉപയോഗിച്ച് ബ്ലീച്ച് ചെയ്ത് വൃത്തിയുള്ളതും വെളുത്തതുമായ നിറവും ഘടനയും നൽകുന്നു.
എന്നാൽ നിങ്ങൾക്കറിയാമോ ബെൻസോയിൽ പെറോക്സൈഡ് ചൈനയിലും യൂറോപ്യൻ രാജ്യങ്ങളിലും നിരോധിച്ചിരിക്കുകയാണ് കാരണം ഇത് ചർമ്മ കാൻസറിന് കാരണമാകും എന്ന് കണ്ടെത്തിയിട്ടുണ്ട്.
മൈദ കഴിക്കുന്നതിന്‍റെ ദോഷങ്ങൾ
- പൊണ്ണത്തടി
മൈദ അമിതമായി കഴിക്കുന്നതിലൂടെ ശരീരഭാരം കൂടുകയും പൊണ്ണത്തടി ഉണ്ടാകുകയും ചെയ്യും. മാത്രമല്ല, രക്തത്തിലെ കൊളസ്‌ട്രോളിന്‍റെയും ട്രൈഗ്ലിസറൈഡിന്‍റെയും അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഭക്ഷണത്തിൽ നിന്ന് മൈദ എന്നെന്നേക്കുമായി നീക്കം ചെയ്യുക.
- വയറിന് ദോഷം
മൈദ വയറിന് ദോഷകരമാണ് കാരണം അതിൽ നാരുകൾ അടങ്ങിയിട്ടില്ല. അതിനാൽ മലബന്ധം ഉണ്ടാക്കും.
- ഭക്ഷണ അലർജി
മൈദ മാവിൽ ഗ്ലൂട്ടൻ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണ അലർജിക്ക് കാരണമാകുന്നു. മൈദ മാവിൽ ഉള്ള ഗ്ലൂട്ടൻ ഭക്ഷണത്തെ വഴക്കമുള്ളതാക്കുകയും മൃദുവായ ഘടന നൽകുകയും ചെയ്യുന്നു. അതേസമയം ഗോതമ്പ് പൊടിയിൽ ധാരാളം നാരുകളും പ്രോട്ടീനുകളും കാണപ്പെടുന്നു.
- അസ്ഥികൾ ദുർബലമാകുന്നു
മൈദ മാവ് ഉണ്ടാക്കുമ്പോൾ അതിൽ നിന്ന് പ്രോട്ടീൻ പുറത്തുകളയുന്നു. അത് അസിഡിറ്റി ഉണ്ടാക്കുകയും കൂടാതെ എല്ലുകളിൽ നിന്ന് കാൽസ്യം വലിച്ചെടുക്കുന്നതിനു കാരണവും ആയി മാറുന്നു. ഇതുമൂലം എല്ലുകൾക്ക് ബലക്കുറവുണ്ടാകും.
- രോഗസാധ്യത
മൈദ മാവ് പതിവായി കഴിക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി ദുർബലമാക്കുകയും വീണ്ടും വീണ്ടും അസുഖം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
- പ്രമേഹ സാധ്യത
മൈദ കഴിക്കുന്നതിലൂടെ, പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കും. കാരണം ഇതിന് ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്. അതിനാൽ നിങ്ങൾ ധാരാളം മൈദ മാവ് കഴിക്കുകയാണെങ്കിൽ, പാൻക്രിയാസിന് ദോഷമാണ്. കാരണം ഇൻസുലിൻ ശരിയായി ഉത്പാദിപ്പികാതാവും. ആവർത്തിച്ചുള്ള അദ്ധ്വാനം കാരണം അതിന്‍റെ പ്രവർത്തനം മന്ദഗതിയിലാകും താമസിയാതെ പ്രമേഹത്തിന്‍റെ പിടിയിൽ അകപ്പെടും.
- സന്ധിവേദനയും ഹൃദ്രോഗവും
രക്തത്തിലെ പഞ്ചസാര വർദ്ധിക്കുമ്പോൾ ഗ്ലൂക്കോസ് രക്തത്തിൽ അടിഞ്ഞുകൂടാൻ തുടങ്ങുന്നു. തുടർന്ന് അത് ശരീരത്തിൽ രാസപ്രവർത്തനത്തിന് കാരണമാകുന്നു. തിമിരം മുതൽ സന്ധിവാതം, ഹൃദയം വരെയുള്ള രോഗങ്ങൾക്ക് കാരണമാകുന്നു.