ഇക്കാലത്ത് വർക്ക് ഫ്രം ഹോം എന്നത് ഒരു സാധാരണ അവസ്ഥയായി മാറിയിരിക്കുന്നു. വീട്ടിൽ ആണെന്നതു കൊണ്ട് മറ്റ് അംഗങ്ങളുടെ സഹായം കുറയും. ഒപ്പം നീണ്ട ജോലി സമയവും. ഇതൊക്കെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. ധ്യാനം, യോഗ, ശ്വസന വ്യായാമങ്ങൾ എന്നിവയിലൂടെ, ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നിരന്തരം ശ്രമിക്കുക. അതോടൊപ്പം, സുരക്ഷിതവും ആരോഗ്യകരവും വൃത്തിയുള്ളതും രുചികരവും കൂടാതെ, സമയവും ലാഭിക്കുന്ന ഒരു ഭക്ഷണ ഓപ്ഷൻ ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ്.
ഇത് സംബന്ധിച്ച്, ഗോൾഡ് ഫ്രോസൺ ഫുഡ് ഡയറക്ടർ അർചിത് ഗോയൽ പറയുന്നത്, നിങ്ങൾ ദിവസവും ഉണ്ടാക്കാൻ എളുപ്പമുള്ളതും രുചികരവും വ്യത്യസ്തവുമായ ചില ഭക്ഷണങ്ങൾക്കായി തിരയുകയാണെങ്കിൽ, ഗുണനിലവാരത്തിലും രുചിയിലും മികച്ച ഫ്രോസൺ ഭക്ഷണങ്ങൾ പരീക്ഷിക്കാമെന്നാണ്. ഇക്കാലത്ത് ശീതീകരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം വർദ്ധിച്ചു. വാങ്ങുമ്പോൾ അതിന്‍റെ ഉപയോഗവും ചില മുൻകരുതലുകളും അറിഞ്ഞിരിക്കണം. അത് ആവശ്യമാണ്, അതുവഴി നിങ്ങൾക്ക് രുചികരമായ ഭക്ഷണം കുറഞ്ഞ സമയത്തിൽ വീട്ടിൽ ഉണ്ടാക്കാം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ കൊടുക്കുന്നു.
വിപണിയിൽ ലഭ്യമായ ഏത് ഭക്ഷണവും നിങ്ങളുടെ വീട്ടിലെത്തും മുൻപ് പല കൈകളിലൂടെ കടന്നുപോകുമെന്ന് വിശ്വസിക്കപ്പെടുന്നു എന്നാൽ, ശീതീകരിച്ച ഭക്ഷണങ്ങൾ അങ്ങനെ അല്ല. സുരക്ഷിതവും ഫ്രഷും ആണ്, കാരണം അവ സ്പൈറൽ ഫ്രീസിംഗ് സാങ്കേതിക വിദ്യയിലൂടെ തയ്യാറാക്കപ്പെടുന്നു. സാധാരണ ഭക്ഷണപദാർത്ഥത്തേക്കാൾ ഫ്രഷ് ആയി സൂക്ഷിക്കുന്നു. 12 മാസം വരെ അതേ ഗുണവും രുചിയും നൽകുന്നു.
ഇതിനായി, അറിയപ്പെടുന്ന ഏതെങ്കിലും ബ്രാൻഡിന്‍റെ ശീതീകരിച്ച ഭക്ഷണം ഉപയോഗിക്കുക. പ്രിസർവേറ്റീവുകൾ, നിറം, ഫ്ലേവർ അല്ലെങ്കിൽ ട്രാൻസ് ഫാറ്റ് എന്നിവ അടങ്ങിയിട്ടില്ലാത്തവ ആരോഗ്യത്തിന് ഹാനികരമല്ല. ശീതീകരിച്ചതും ശരിയായി സംസ്കരിച്ചതുമായ ഭക്ഷണം, പോഷകങ്ങൾ നിലനിർത്തുന്നു.
ഇപ്പോൾ ഭൂരിഭാഗം ആളുകളും വീട്ടിൽ തന്നെ ഇരുന്ന് ജോലി ചെയ്യുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ജോലിഭാരം എല്ലാവരിലും കൂടുതലായി മാറിയിരിക്കുന്നു. കാരണം, ജോലിയ്‌ക്കൊപ്പം വീടിന്‍റെ ഉത്തരവാദിത്തങ്ങളും പൂർണ്ണമായും നിറവേറ്റേണ്ടതുണ്ട്. ഇതോടൊപ്പം, കൊറോണ അണുബാധ കാരണം ചിലരെങ്കിലും പുറത്ത് നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനും ഭയപ്പെടുന്നു. ഈ സാഹചര്യത്തിൽ, ഫ്രോസൺ ഫുഡ് ഓപ്ഷൻ വളരെ നല്ല ഓപ്ഷനാണ്. അതിൽ നിങ്ങൾക്ക് ദൈനംദിന ഭക്ഷണത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കാം. ഉണ്ടാക്കാൻ കുറച്ച് സമയം മതി. ‘റെഡി ടു കുക്ക്’ ഭക്ഷണം നിർദ്ദേശങ്ങൾ അനുസരിച്ച് ഉണ്ടാക്കി ആർക്കും എളുപ്പത്തിൽ കഴിക്കാം.
തിരക്കുള്ള പ്രൊഫഷണലുകൾക്കും, കുടുംബങ്ങൾക്കും ബാച്ചിലർമാർക്കും, ശീതീകരിച്ച ഭക്ഷണങ്ങൾ ഒരു പ്രായോഗിക ഓപ്ഷനാണ്, അത് രുചികരവും പോഷകസമൃദ്ധവും ആണ്.
ഫ്രോസൺ പീസ്, സ്‌മൈലി, നഗറ്റ്‌സ്, പൊട്ടറ്റോ ഫ്രൈസ്, ക്വിനോവ പാറ്റീസ്, സോയ ഷാമി കബാബ്, നിരവധി തരം പറാത്തകൾ, സ്‌നാക്ക്‌സ് മുതലായവ അഭിരുചിക്കനുസരിച്ച് വാങ്ങാൻ കഴിയും
ശീതീകരിച്ച ഭക്ഷണങ്ങൾ സുരക്ഷിതമാണ്, കാരണം ഇത് പുറത്ത് നിന്ന് കഴിക്കുകയോ ഓർഡർ ചെയ്ത് വരുത്തുകയോ ചെയ്യേണ്ടതില്ല. അതിനാൽ ഏതെങ്കിലും തരത്തിലുള്ള അണുബാധ ഭയപ്പെടേണ്ട നിങ്ങൾക്ക് വ്യത്യസ്ത തരം രുചികരമായ ഭക്ഷണം ആസ്വദിക്കാം.
ഇക്കാലത്താകട്ടെ ഫ്രോസൺ ഫുഡ്‌സ് വളരെ ഫ്ലെക്‌സിബിൾ പാക്കേജിംഗുമായി വരുന്നു. അത് ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കുന്നതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അതിനാൽ ഇത് ഭക്ഷണത്തെ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുകയും സുരക്ഷിതമായി സംഭരിക്കുകയും ചെയ്യുന്നു. അതുവഴി ഉപഭോക്താവിന് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും.
ഫ്രോസൻ ഫുഡ് ഓപ്ഷനുകൾ ഓർഗാനിക് ഉൽപന്നങ്ങളേക്കാൾ വിലകുറഞ്ഞതാണ്. സമയം ലാഭിക്കുകയും ഒപ്പം നിരവധി സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന ഒരു റെഡി- ടു- ഈറ്റ് ഓപ്ഷനാണ് ഇത്.
വാങ്ങുന്നതിന് മുമ്പ്, പാക്കറ്റിലെ ലേബൽ കൂടി പരിശോധിക്കുക. നിങ്ങൾ വാങ്ങുന്ന റെഡിമെയ്ഡ് ഭക്ഷണത്തിൽ എന്താണ് ഉള്ളത് എന്ന് അറിയാൻ കഴിയും. പ്രിസർവേറ്റീവുകൾ, ട്രാൻസ്ഫാറ്റ്, ഉപ്പ്, പഞ്ചസാര സോസ് ഒക്കെ ഒഴിവാക്കി വാങ്ങുക.
ശീതീകരിച്ച ഭക്ഷണങ്ങൾ 18 ഡിഗ്രിയോ അതിൽ താഴെയോ താപനിലയിൽ സൂക്ഷിക്കേണ്ടതുണ്ട്. ഒരിക്കൽ പാക്കറ്റ് പൊട്ടിച്ചാൽ അവ അപ്പോൾ തന്നെ ഉപയോഗിക്കുകയും വേണം.