ഒരിക്കൽ ദക്ഷിണേന്ത്യൻ സിനിമകളുടെ മാദക താരം ആയിരുന്നു ഷക്കീല. അവരുടെ ആത്മകഥ സിനിമ ആയപ്പോൾ ആ റോൾ ചെയ്തത് ബോളിവുഡ് തരമായ റിച്ച ചദ്ദാ ആണ്. ഷക്കീല എന്ന നടിയുടെ യഥാർത്ഥ ജീവിതം മനസിലാക്കിയ റിച്ചയ്ക്ക് അവരോട് വലിയ ബഹുമാനമാണ് തോന്നിയത് എന്ന് റിച്ച പറയുന്നു.
അവരെ കുറിച്ച് ഇത്രയേറെ ബഹുമാനം തോന്നാൻ എന്താണ് കാരണം എന്ന ചോദ്യത്തിന് നിരവധി കാരണങ്ങളുണ്ട് എന്നായിരുന്നു മറുപടി. ഷക്കീലയുടെ ജീവിതകഥയിലെ ഏറ്റവും വലിയ കാര്യം അവർ മുസ്ലീമാണ് എന്നതാണ് ജീവിതകാലം മുഴുവൻ ബുർഖ ധരിച്ച് നടക്കേണ്ടവൾ. സെക്സി സിനിമകളിൽ അഭിനയിക്കാൻ അവർക്ക് തന്‍റെ തടിച്ച ശരീരപ്രകൃതി സൂക്ഷിക്കേണ്ടി വന്നു. എല്ലാ സിനിമയിലും, ബോഡി എക്സ്പോസ് ചെയ്ത രംഗങ്ങൾ അവൾക്ക് ലഭിച്ചു, എന്നിട്ടും സ്വയം യഥേഷ്ടം റോഡിൽ ചുറ്റിക്കറങ്ങി. പച്ചക്കറികൾ വാങ്ങാൻ പോയി. പുരുഷ മേധാവിത്വമുള്ള ചലച്ചിത്ര മേഖലയിൽ അവർ തനിക്കായി ഒരു ഇടം സൃഷ്ടിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സൗത്തിലെ പല സൂപ്പർസ്റ്റാറുകളുടെയും നിലനിൽപ് പോലും വെല്ലുവിളി നേരിട്ടു.
തെനിന്ത്യൻ മാദക നടി ആയിരുന്ന സിൽക്ക് സ്മിതയുടെ മരണ ശേഷം ആണ് ഷക്കീലയുടെ കരിയർ ആരംഭിച്ചത്. സിൽക്ക് സ്മിതയും ഷക്കീലയും ഒരുമിച്ച് ഒരു സിനിമ ചെയ്തു. സിൽക്ക് സ്മിതയുടെ അവസാന ചിത്രമായിരിക്കാം ഇത്. ‘ഡേർട്ടി പിക്ചേഴ്സ്’ ൽ ഒരു രംഗമുണ്ട്. ഒരു പുതിയ നടി വന്നതോടെ അസുരക്ഷിതമായി തോന്നിയപ്പോൾ ആ നടിയെ സ്മിത അടിക്കുന്ന ഒരു രംഗം ഉണ്ട്. ആ നടി വേറെ ആരും അല്ല ഷക്കീല ആണ്. ആ സംഭവം ഷക്കീലയെ വളരെ വിഷമിപ്പിച്ചു. തന്‍റെ കരിയർ, ജീവിതം എല്ലാം അവസാനിപ്പിക്കണം, തനിക്ക് ഒന്നും ആവശ്യമില്ലെന്ന് അവർ കരുതി.
സിൽക്ക് സ്മിതയും ഷക്കീലയും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം സിൽക്ക് സ്മിതയ്ക്ക് സ്റ്റാർഡം വേണമെന്നായിരുന്നു. അവൾക്ക് സ്റ്റാർ ആയി തുടരാൻ ആഗ്രഹമുണ്ടായിരുന്നു. ഷക്കീലയ്ക്ക് ഇതുപോലൊന്ന് വേണ്ടായിരുന്നു. വീട്ടുകാർക്ക് ഭക്ഷണം, വസ്ത്രം ഇവ നല്ലരീതിയിൽ ലഭിക്കുന്നതിന് സമ്പാദിക്കണം എന്നായിരുന്നു അവരുടെ ചിന്ത.
ഷക്കീലയ്ക്ക് 14–15 വയസ്സുള്ളപ്പോൾ, പഠനം ഉപേക്ഷിച്ചു ചലച്ചിത്ര മേഖലയിൽ ജോലി ചെയ്യാൻ അമ്മ നിർബന്ധിച്ചു. അപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് ഷക്കീലയ്ക്ക് അറിയില്ലായിരുന്നു. അവരെ സിനിമയിൽ പ്രവേശിപ്പിക്കുന്നതിനായി, അമ്മ അവർക്ക് മദ്യം വരെ നൽകി. അക്കാലത്ത് നഗ്നതാ രംഗങ്ങളൊന്നും സിനിമകളിൽ ഉണ്ടായിരുന്നില്ല. ദക്ഷിണേന്ത്യയിൽ, അശ്ലീലരംഗം ഒരു പെറ്റിക്കോട്ടിലും ബ്ലൗസിലും ഒതുങ്ങി നിൽക്കുന്ന സമയം. എന്നാൽ ഇത് ഒരു പെൺകുട്ടിയുടെ മനസ്സിൽ എന്ത് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് നിങ്ങൾക്ക് ചിന്തിക്കാം. അവരുടെ അവസ്ഥ വളരെ മോശമായിരുന്നു. അവർ സിഗരറ്റ് ഉപയോഗിച്ചു. ലഹരിക്ക് അടിപ്പെട്ടു അങ്ങനെ അവൾ വിഷാദാവസ്ഥയിലായി. സ്വന്തം അമ്മയ്ക്ക് അത്തരമൊരു കാര്യം ചെയ്യാൻ കഴിയുമ്പോൾ, ആരെയാണ് വിശ്വസിക്കേണ്ടത്.
കരിയറിന്‍റെ തുടക്കത്തിൽ നിരവധി ബോൾഡ് രംഗങ്ങൾ ഷക്കീല ചെയ്തിട്ടുണ്ടാകാം, പക്ഷേ പിന്നീട് ഓരോ സിനിമയിലും ബോൾഡ് സീനിലും ബോഡി ഡബിൾ ഉപയോഗിച്ചു.
കരിയറിന്‍റെ തുടക്കത്തിൽ ബോഡി ഡബിൾ ഉപയോഗിച്ചിട്ടില്ലെന്ന് ഷക്കീല പറയുന്നു, “തുടക്കത്തിൽ ഞാൻ നിസ്സഹായയായിരുന്നു. അതിനാൽ ഒന്നോ രണ്ടോ സിനിമകളിൽ പറഞ്ഞത് പോലെ ഞാൻ ചെയ്തു. അതും എന്‍റെ അമ്മ അവശ്യപ്പെട്ടത് കൊണ്ട്. തുടർന്ന് കൂടുതൽ ചിത്രങ്ങൾ വന്നപ്പോൾ ഇന്‍റിമേറ്റ് ബോൾഡ് രംഗങ്ങൾക്കായി മറ്റൊരു സ്ത്രീയെ കണ്ടെത്തി. അവർ ഒരു പ്രൊസ്റ്റിട്ടൂറ്റ് ആയിരുന്നു എന്‍റെ മുഖവും അവരുടെ ശരീരവും ആയിരുന്നു. അതിനാൽ അവർ രക്ഷപ്പെടുമെന്ന് കരുതി. ഒരുകണക്കിന് ഈ കാര്യം അവർക്ക് ഗുണം ചെയ്തു. ലോകം വളരെ മോശമാണ്. ജീവിതത്തിൽ പല തരത്തിലുള്ള സമ്മർദ്ദങ്ങളുണ്ട്.”
“തുടക്കത്തിൽ എനിക്ക് എന്‍റെ കുടുംബത്തെ പോറ്റേണ്ടി വന്നു, അതിനാൽ ഞാൻ അമ്മ പറഞ്ഞത് ചെയ്തു. അതിനുശേഷം എനിക്ക് ഒരു അവസരം ഉണ്ടെന്ന് തോന്നിത്തുടങ്ങിയപ്പോൾ ചിന്തിച്ചു, ഞാൻ എന്തിനാണ് ഇതെല്ലാം ചെയ്യേണ്ടത്? പിന്നെ എല്ലാം എന്‍റെ ഡ്യൂപ്പിനെ കൊണ്ട് ചെയ്യിച്ചു.”
പക്ഷെ ബോഡി ഡബിൾ ആകാൻ തെരെഞ്ഞെടുത്ത അവരും ഒരു സ്ത്രീയല്ലേ എന്ന് ഷക്കീലയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു, “അവൾ ഒരു ബിസിനസ്സ് സ്ത്രീയാണ്. അവൾ നേരത്തെ ഇതേ കാര്യം ചെയ്യാറുണ്ടായിരുന്നു.”
‘ഇത്തരം ആളുകൾ കരിയറിനെ നശിപ്പിക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്നില്ലെ എന്ന് ചോദിച്ചപ്പോൾ ഷക്കീല എന്നോട് പറഞ്ഞു’ ജോലി മനുഷ്യൻ തരുന്നതല്ല. ദൈവം നൽകുന്നതാണ്.
നിങ്ങളുടെ കുടുംബം നിങ്ങളോട് ഇത് ചെയ്തതിൽ നിങ്ങൾക്ക് വിഷമം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഷക്കീലയുടെ മറുപടി “ഓരോ മനുഷ്യനും അവരുടേതായ അനിവാര്യതകളുണ്ട്, പിന്നെ ഞാൻ എന്തിന് വിഷമിക്കണം?”
90കളിൽ ഷക്കീല ഒരു സൂപ്പർസ്റ്റാറായിരുന്നു. പക്ഷേ വലിയ പുരുഷ സൂപ്പർസ്റ്റാറുകളെക്കാൾ പവർഫുൾ ആയിരുന്നു. എന്നാൽ അവർക്ക് ആരും തക്ക പ്രതിഫലം നൽകിയില്ല. ഇന്ന് അവർ സിംഗിൾ ബേഡ് ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ ഷക്കീല പറഞ്ഞു, “ഞാൻ ഒരു കിടപ്പുമുറി ഫ്ലാറ്റിലാണ് താമസിക്കുന്നതെന്ന് ആരാണ് പറഞ്ഞത്. ഞാൻ എന്‍റെ മനസ്സിൽ ജീവിക്കുന്നു. എനിക്ക് വളരെ ശാന്തത തോന്നുന്നു. ഞാൻ ആളുകളെ സഹായിക്കുന്നു.” അവർ ഒരു പാവപ്പെട്ട നീഗ്രോയെ ദത്തെടുത്തിട്ടുണ്ട്.
“ഒരു ദിവസം ഒരു നീഗ്രോ വളരെ മോശം അവസ്ഥയിൽ ഭക്ഷണം കഴിക്കാൻ കുറച്ച് പണം ചോദിച്ചു, ഞാൻ അവനെ ദത്തെടുത്ത് എന്‍റെ വീട്ടിൽ പാർപ്പിച്ചു” ഷക്കീല പറഞ്ഞു.
ആദ്യം പണക്കാരനാകു, പിന്നെ ഒരു മനുഷ്യനാകുക എന്നതാണ് രീതി പക്ഷേ, ഷക്കീല പണമില്ലാതെയും മനുഷ്യത്വം ഉള്ള വ്യക്തിയാണ്. നല്ല ഭക്ഷണം കഴിക്കാനോ ഒന്നും അവർക്ക് പണം ഇല്ലായിരുന്നു. എന്നെ കാണാൻ റിക്ഷയിൽ വരാൻ പോലും അവർക്ക് പണമില്ലായിരുന്നു. അവളുടെ അവസ്ഥ മോശമാണ്, എന്നിട്ടും അവൾ മറ്റൊരാളെ വളർത്തുകയാണ്.
ജീവിതത്തോടുള്ള അവരുടെ മനോഭാവം എന്നെ വളരെയധികം പ്രചോദിപ്പിച്ചു എന്ന് റിച്ച പറയുന്നു. അവർ വളരെയധികം കുഴപ്പത്തിലാണ്, എന്നിട്ടും ആരോടും ഒരു പകയും പറഞ്ഞില്ല. എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു.
ഷക്കീലയുടെ ജീവിതത്തിൽ രണ്ട് വശങ്ങളുണ്ട്. ഒന്ന് സിനിമാ വ്യവസായം അവരോട് ചെയ്തതും മറ്റൊന്ന് കുടുംബാംഗങ്ങൾ ചെയ്തതും. സിനിമാ വ്യവസായം അവരോട് എന്തു ചെയ്തു, എന്നാലോചിച്ചാൽ ഒരു തരത്തിൽ ചലച്ചിത്രമേഖല വിലക്ക് ഏർപ്പെടുത്തി… വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ഒരു സൂപ്പർസ്റ്റാറിനോട് ഷക്കീല വ്യക്തമായി പറഞ്ഞതാണ് ഇതിന് പ്രധാന കാരണം. അവരുടെ കുടുംബം എന്തുചെയ്താലും അത് ദാരിദ്ര്യവും നിസ്സഹായതയും കാരണം ആയിരുന്നു എന്ന് കരുതാം. എന്നാൽ സിനിമ മേഖല അവരോട് ചെയ്തത് എന്തിനായിരുന്നു എന്ന ചോദ്യം പ്രസക്തമാണ്.
1990 കളിലെ മലയാള- തമിഴ് വ്യവസായത്തിന്‍റെ നിലനിൽപ്പിന്‍റെ കഥയാണ് ഷക്കീലയുടെ ജീവിതം എന്ന് പറഞ്ഞാൽ അതിശയം ആവില്ല.