ഈ കാലഘട്ടത്തിൽ നാം പ്രകൃതിയോട് കൂടുതൽ അടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അത് ആഹാര രീതിയിലാവട്ടെ, ചികിത്സാ രീതികളിലാവട്ടെ മറ്റു മേഖലകളിലാവട്ടെ, വളരെ ആവശ്യമാണ്. ഇന്ന് നാമേവരും പിന്തുടരേണ്ടത് ആയുർവേദ രീതികളാണെന്നാണ് എന്‍റെ അഭിപ്രായം. ആയുർവേദം ഒരു ചികിത്സാ രീതിയല്ല ഒരു ജീവിതരീതി തന്നെയാണ്.
ആയുർവേദത്തിൽ ജീവിതചര്യകൾ, ആഹാരങ്ങൾ തുടങ്ങി ന്യൂട്രീഷണൽ സപ്ളിമെന്‍റുകൾ വരെ ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് നിർവ്വചിച്ചിട്ടുണ്ട്.
ആയുർവേദ രീതികൾ പിന്തുടരേണ്ടതിന്‍റെ 10 കാരണങ്ങൾ
- ആയുർവേദം നിങ്ങളുടെ ശരീരത്തെ ഒരു യൂണിറ്റായി കണ്ട് പ്രവർത്തിക്കുന്നു:- ഇന്നത്തെ പല മെഡിസിനൽ ശാഖകളും ശരീരത്തെ പല ഭാഗങ്ങളാക്കി അതിലൊന്നിനെ മാത്രം ചികിത്സിക്കുമ്പോൾ ആയുർവേദം നിങ്ങളുടെ ശരീരത്തിന്‍റെ എല്ലാ സിസ്റ്റങ്ങളേയും ഒന്നായി കാണുകയും മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തിന്‍റെ ആവശ്യം മനസ്സിലാക്കി തരികയും ചെയ്യുന്നു.
- ആയുർവേദം മൂലകാരണത്തിൽ പ്രവർത്തിച്ച് നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും ഉറപ്പ് വരുത്തുന്നു:- Preventive medicine & wellness എന്നത് ഇന്ന് ഏറെ പ്രചാരമുള്ള ഒരു മേഖലയാണ്. ആയുർവേദം ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പേ ഈ മേഖലയിൽ വളരെ ദീർഘമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു.
- ആയുർവേദം കാലം തെളിയിച്ച ശാസ്ത്രമാണ്:- ത്രിദോഷ(വാതം, പിത്തം, കഫം) ങ്ങളെ ആസ്പദമാക്കിയുള്ള ചികിത്സാരീതികൾ എക്കാലത്തേയും ഏറ്റവും ശാസ്ത്രീയമായ രീതികളിലൊന്നാണ്. ഇന്ന് ലോകം മുഴുവനുമുള്ള ദശലക്ഷക്കണക്കിന് ആൾക്കാർ ഇതിന്‍റെ ഗുണഭോക്താക്കളാണ്. പല രാജ്യങ്ങളിലേയും ഭരണ കർത്താക്കൾ വരെ ഇന്ന് ആയുർവേദം പ്രചരിപ്പിക്കാൻ മുമ്പിൽ നിൽക്കുന്നു.
- ആയുർവേദം നിങ്ങൾക്ക് നിങ്ങളെ മനസ്സിലാക്കാൻ സഹായിക്കുന്നു:- ത്രിദോഷങ്ങളെ മനസ്സിലാക്കുവാനും അതുവഴി നമ്മെ കൂടുതൽ അറിയുവാനും ആയുർവേദം സഹായിക്കുന്നു. കൂടാതെ ആയുർവേദ വെൽനെസ്സ് പ്രോഗ്രാമുകൾ നിങ്ങളെ ഉള്ളിൽ നിന്നും ശക്തിപ്പെടുത്തുവാൻ ശരിയായി സഹായിക്കുന്നു.
- ആയുർവേദം പ്രതിരോധത്തിനും രോഗശാന്തിക്കും ഒരുപോലെ പ്രാധാന്യം കല്പിക്കുന്നു:- ലോകത്ത് ഒരുപക്ഷേ പ്രതിരോധത്തിലൂന്നിയുള്ള ചികിത്സയ്ക്ക് ആദ്യമായി പ്രാധാന്യം നൽകിയത് ആയുർവേദം ആയിരിക്കും. കർക്കിടക ചികിത്സ പോലെ നിങ്ങളുടെ ശരീരത്തിനെ രോഗത്തിൽ നിന്നും തടയാനും പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്ന രീതികൾ ആയുർവേദത്തിൽ നൂറ്റാണ്ടുകളായി പാലിക്കുന്നുണ്ട്. അതേ സമയം, രോഗ നിർണ്ണയത്തിനും ഫലപ്രദമായ ചികിത്സകൾക്കും ആയുർവേദം മുൻനിരയിൽ തന്നെയാണ്.
- ആയുർവേദം ഇന്ന് വളരെയധികം സ്റ്റാന്‍റേഡൈസ്ഡാണ്:- ആധുനിക മെഡിക്കൽ ശാഖകളെപ്പോലെ ആയുർവേദവും വളരെ ഫലപ്രദമായി ചെറിയതും വളരെ പഴക്കം ചെന്നതും വിട്ടുമാറാത്തതുമായ അസുഖങ്ങൾക്കും ഒരേ പോലെ ഫലപ്രദമാണ്.
- ആയുർവേദം പച്ചമരുന്നുകൾ മാത്രമല്ല:- ചെടികളുടെ ഇല, തണ്ടുകൾ, കായ്കനികൾ തുടങ്ങി നമുക്കാവശ്യമായ പലതും ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. അതു കൂടാതെ പാൽ, തേൻ, നെയ്യ്, വെണ്ണ, എണ്ണകൾ, ധാതുക്കൾ, ലവണങ്ങൾ, മില്ലെറ്റ്സ് തുടങ്ങിയവ നമുക്ക് ശരിയായ ആരോഗ്യവും പ്രതിരോധവും പ്രദാനം ചെയ്യുന്നു.
- ആയുർവേദം വളരെ സുരക്ഷിതമാണ്:- കൃത്യമായ നിർദ്ദേശങ്ങളോടെ ഉപയോഗിച്ചാൽ ആയുർവേദം നമ്മുടെ അസുഖങ്ങളെ പൂർണ്ണമായും നിർമ്മാർജനം ചെയ്യുകയും, മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യും. ഇന്ന് പല മരുന്നുകളും അതിന്‍റെ സൈഡ് എഫക്റ്റ് കാരണം പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുമ്പോൾ ആയുർവേദം തികച്ചും സുരക്ഷിതമാണ്.
- ആയുർവേദം ചെലവ് താരത മ്യേന കുറഞ്ഞതാണ്:- ആയുർവേദ ഉല്പന്നങ്ങൾ പ്രത്യേകിച്ചും വെൽനസ് ഉല്പന്നങ്ങൾ, നമുക്ക് വളരെ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാം. അതോടൊപ്പം ഭാവിയിൽ അസുഖ ങ്ങൾ ഉണ്ടാവാതിരിക്കുന്നതുവഴി ഭാവിയിലുണ്ടാവുന്ന ചെലവുകളും ഇല്ലാതാക്കാം.
- ആയുർവേദം ഒരു ജീവിതചര്യയാണ്:- അതെ, ആയുർവേദം ആയുസ്സിന്‍റെ വേദമാണ്. അത് പിന്തുടരുന്നതു വഴി ശരിയായ ആരോഗ്യത്തോടെ ദീർഘ നാൾ ജീവിക്കാൻ സാധിക്കും എന്നത് സംശയാതീതമായി കാലം തെളിയിച്ചിട്ടുള്ളതാണ്.
Upgrade to Ayurveda. Use Ayurveda for prevention & cure.
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और