ചർമ്മത്തിന് നവോന്മേഷവും സൗന്ദര്യവും വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ കനത്ത ചൂടും വരൾച്ചയും മൂലം ചർമ്മനിറത്തിന് മങ്ങൽ ഏൽക്കാം. ഒപ്പം വരൾച്ചയുമുണ്ടാകാം. ഈ സാഹചര്യത്തിൽ ഫേസ് മിസ്റ്റ് ചർമ്മത്തിലെ ജലാംശം നിലനിർത്തുകയും തണുപ്പിക്കുകയും പുതുമ പകരുകയും ചെയ്യും. അതിനാൽ ചർമ്മത്തിന് ഫേസ് മിസ്റ്റിന്‍റെ ഗുണങ്ങൾ ലഭിക്കുന്നതിന് ഏത് തരം ഫേസ് മിസ്റ്റ് പ്രയോജനപ്പെടുത്താമെന്ന് അറിയുക.

എന്താണ് ഫേസ് മിസ്റ്റ്

ആന്‍റി ഓക്സിഡന്‍റുകൾ, വിറ്റാമിനുകൾ, എക്സ്ട്രാക്ടുകൾ, അവശ്യ എണ്ണകൾ എന്നിവയാൽ സമ്പന്നമായ ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകുന്ന ഒരു സ്പ്രേ ആണ് ഫേസ് മിസ്റ്റ്. ദിവസം മുഴുവനും ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നതിലൂടെ ഇത് പ്രകടമായ മാറ്റം ഉണ്ടാക്കുന്നു. എന്നാൽ പൂർണ്ണമായ പ്രയോജനം ലഭിക്കുന്നതിന് സോപ്പുകളം ഫേസ് വാഷുകളും ഉപയോഗിക്കുന്നതിനൊപ്പം ഫേസ് മിസ്റ്റ് നിത്യവും ഉപയോഗിക്കണം. ഈ സാഹചര്യത്തിൽ ചർമ്മത്തിന്‍റെ പിഎച്ച് പുനഃസന്തുലിതമാക്കാൻ ഫേസ് മിസ്റ്റ് സഹായിക്കും.

സൗന്ദര്യ പ്രേമികളുടെ ഇഷ്ട ചോയ്സ്

ഫേസ് മിസ്റ്റിന് മിനിറ്റുകൾക്കുള്ളിൽ ചർമ്മത്തെ പുതുക്കാനുള്ള ഗുണങ്ങൾ ഉണ്ട്. മാത്രമല്ല ഇത് ഉപയോഗിക്കാൻ എളുപ്പവുമാണ്. ചർമ്മത്തിന്‍റെ ക്ഷീണം ഇല്ലാതാക്കുന്നതിനൊപ്പം ചർമ്മത്തെ മേക്കപ്പിനായി തയ്യാറാക്കാനും ഇതിന് കഴിയും. വരൾച്ചയുടെ പ്രശ്നമുണ്ടെങ്കിൽ ചർമ്മത്തിൽ ഇത് മാന്ത്രികമായി പ്രവർത്തിക്കും കാരണം ഇത് ഞൊടിയിടനേരം കൊണ്ട് ചർമ്മത്തെ ഈർപ്പമുള്ളതാക്കും. അതുകൊണ്ടാണ് ഫേസ് മിസ്റ്റ് സൗന്ദര്യ പ്രേമികളുടെ പ്രിയപ്പെട്ടതായി മാറിയത് ചർമ്മത്തിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് ഫേസ് മിസ്റ്റ് തെരഞ്ഞെടുക്കാം.

മികച്ച ഫേസ് മിസ്റ്റ്

താമര, ആര്യവേപ്പില എന്നിവയുടെ സത്ത് അടങ്ങിയ ബനില കോഡിയർ ഹൈഡ്രേഷൻ ഫേഷ്യൽ മിസ്റ്റാണ്. ചർമ്മത്തിന്‍റെ ജലാംശം വർദ്ധിപ്പിക്കാൻ ഇത് മികച്ചതാണ്. പൈ സെഞ്ചുറി ഫ്ളവർ ലോട്ടസ് ആൻഡ് ഓറഞ്ച് ബ്ലോസം ടോണിക് പോഷക സമ്പുഷ്ടമായ ജലം ചർമ്മത്തിന്‍റെ നിറത്തേയും ഘടനയേയും മെച്ചപ്പെടുത്താനും പുതുക്കാനും മികച്ചതാണ്.

സ്ട്രെസിൽ നിന്നും ചർമ്മത്തിന് പരിരക്ഷ ലഭിക്കും

വെയിൽ കൊണ്ടുള്ള കരിവാളിപ്പ്, അന്തരീക്ഷ മലിനീകരണം പോലെയുള്ള പ്രശ്നങ്ങൾ കൊണ്ട് ചർമ്മത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ, ഏജിംഗ് മൂലം ചർമ്മത്തിന് തിളക്കം നഷ്ടപ്പെടുക, സെൻസിറ്റിവിറ്റി എന്നിങ്ങനെ പ്രശ്നമുള്ളവർ അതനുസരിച്ചുള്ള ഫേസ് മിസ്റ്റ് തെരഞ്ഞെടുക്കാം. ഇത്തരം സാഹചര്യത്തിൽ ചർമ്മത്തിന്‍റെ പിരിമുറുക്കം ഇല്ലാതാക്കാൻ കാമോമിൽ, ജൊജോബ ഓയിൽ, ലാവെൻഡർ ഓയിൽ, റോസ് വാട്ടർ തുടങ്ങിയ അവശ്യഎണ്ണകൾ അടങ്ങിയതുമായ ഗുണങ്ങൾ ഉള്ള ഒരു ഫേസ് മിസ്റ്റ് തെരഞ്ഞെടുക്കാം. ചർമ്മത്തെ ഇത് ഡീസ്ട്രെസ് ചെയ്യുന്നതിനൊപ്പം ചർമ്മത്തിലെ കേടുപാടുകൾ ഇല്ലാതാക്കും.

മികച്ച ഫേസ് മിസ്റ്റ്

ബോഡി ഹെർബൽ സ്ട്രെസ് റിലീഫ് ലാവെൻഡർ ഫേഷ്യൽ മിസ്റ്റ്- ചർമ്മത്തിന്‍റെ നിറം മെച്ചപ്പെടുത്തുന്നതിനും ഏജിംഗ് പ്രക്രിയയെ മന്ദഗതിയിലാക്കുന്നതിനും സഹായിക്കുന്നു.

റോസ് വാട്ടർ മിസ്റ്റ്- ചർമ്മത്തിന്‍റെ ചുവപ്പും വീക്കവും കുറയ്ക്കുന്നു. മുഖക്കുരുവുള്ള ചർമ്മത്തിന് വേനൽക്കാലത്ത് പ്രത്യേകിച്ചും എണ്ണമയമുള്ള ചർമ്മത്തിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് മുഖക്കുരു. ഇക്കാരണം കൊണ്ട് മുഖം മങ്ങിയതും വരണ്ടതുമായി കാണപ്പെടും. അത്തരം സാഹചര്യത്തിൽ ഫേസ് മിസ്റ്റ് മാന്ത്രികമായി പ്രവർത്തിക്കുന്നു.

അത്തരം ചർമ്മത്തിനുള്ള ഫേസ് മിസ്റ്റുകൾ

റോസ് വാട്ടർ, കറ്റാർവാഴ, ഗ്രീൻ ടീ തുടങ്ങിയ ചേരുവകൾ അടങ്ങിയിരിക്കുന്ന ഉത്പന്നമാണ് മികച്ചതെന്ന് ഓർക്കുക. അവയുടെ ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തെ തണുപ്പിക്കും. മങ്ങിയ ചർമ്മത്തെ പോലും പുനരുജ്ജീവിപ്പിക്കാൻ അവയ്ക്ക് കഴിയും.

മികച്ച ഫേസ് മിസ്റ്റ്

ഇന്നിസ് ഫ്രീ ഗ്രീൻ ടീ മിസ്റ്റ് ലൈറ്റ് വെയ്റ്റ് ആയതും ഗ്രീൻ ടീയുടെ ഗുണം കൊണ്ട് സമ്പുഷ്ടവുമാണ്. ഇത് ജലാംശം നിലനിർത്താനും ചർമ്മ നിറം മെച്ചപ്പെടുത്താനും അധിക എണ്ണയെ നിയന്ത്രിക്കാനും മികച്ചതാണ്. ഇന്നിസ് ഫ്രീ അലോവേര റിവൈറ്റൽ സ്കിൻ മിസ്റ്റ് വരണ്ടതും പൊട്ടി പൊളിഞ്ഞതുമായ ചർമ്മത്തിന് ഏറ്റവും മികച്ചതാണ്.

ഏജിംഗ് തടയാൻ

സ്വന്തം ചർമ്മം തിളക്കമാർന്നതും ചെറുപ്പമുള്ളതുമായിരിക്കാൻ ഏത് സ്ത്രീയും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ അനുയോജ്യമായ ചർമ്മ സംരക്ഷണം ഇല്ലാത്തതിനാലും തെറ്റായ ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നതിനാലും ചർമ്മത്തിൽ ഏജിംഗ് തുടങ്ങി മറ്റ് ധാരാളം പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങും.

അത്തരം സാഹചര്യത്തിൽ ഏറ്റവും പുതിയ ട്രെൻഡിൽ പ്രവർത്തിക്കുന്ന ഫേസ് മിസ്റ്റുകൾ ഏജിംഗിനെ ചെറുക്കുന്നതിൽ ഫലവത്താണ്. അതിനാൽ ഏജിംഗ് തടയാൻ ഉപയോഗിക്കുന്ന ഏത് ഫേസ് മിസ്റ്റ് ആയാലും അതിൽ ടീ എക്സ്ട്രാക്ട, വിറ്റാമിൻ സി, ഇ, പൊമെഗ്രനേറ്റ് എക്സ്ട്രാക്ട് ആൽഫ, ബീറ്റാ ഹൈഡ്രോക്സിക് ആസിഡുകൾ, ഗ്രേപ് സീഡ് എക്സ്ട്രാക്ട് എന്നിവ അടങ്ങിയിരിക്കണം.

മികച്ച ഫേസ് മിസ്റ്റ്

  • ആന്‍റി ഓക്സിഡന്‍റുകളുടെ ശക്തി കേന്ദ്രമായ എസ്ടി ബൊട്ടാണിക്ക ന്യൂട്രിറ്റിവോ പോമഗ്രനേറ്റ് ഫേസ് മിസ്റ്റ് പ്രായമാകുന്നത് തടയുന്നു.
  • ബോഡി ഷോപ്പിലെ വിറ്റാമിൻ സി ഫേഷ്യൽ മിസ്റ്റ് ചർമ്മത്തെ തിളക്കമുള്ളതാക്കാനും ഏജിംഗിനെ ചെറുക്കാനും ഉത്തമമാണ്. ഇതിൽ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങൾ ഉണ്ട്. മാത്രവുമല്ലചർമ്മകോശങ്ങളിൽ കൊളാജൻ ഉത്പാദിപ്പിക്കുന്നു. ഇത് ഏജിംഗ് പ്രക്രിയയെ മന്ദഗതിയിലാക്കും.

ബ്ലൂ ലൈറ്റ് പ്രൊട്ടക്ഷൻ മിസ്റ്റ്

മിക്കവരും ടിവി, ലാപ്ടോപ്പ്, സ്മാർട്ട് ഫോൺ തുടങ്ങിയ ഗാഡ്ജെറ്റുകളുടെ മുന്നിലാണ് ഏറിയ സമയവും വിനിയോഗിക്കുന്നത്. ഇത് ചർമ്മത്തിന് പല പ്രശ്നങ്ങളും സൃഷ്ടിക്കും. കാരണം സ്ക്രീനിൽ നിന്നുള്ള നീല വെളിച്ചം മൂലം പുറപ്പെടുന്ന ഫ്രീ റാഡിക്കലുകൾ ചർമ്മത്തെ ദോഷകരമായി ബാധിക്കും. ഈ സാഹചര്യത്തിൽ ഈ ഫ്രീ റാഡിക്കലുകളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ പ്രത്യേക ഫേസ് മിസ്റ്റ് ലഭ്യമാണ്. ഇത് ചർമ്മത്തിന്‍റെ തിളക്കം നിലനിർത്തുന്നതിനൊപ്പം സംരക്ഷണവും നൽകും.

മികച്ച ഫേസ് മിസ്റ്റ്

ഐ എൽ ഐ എ ബ്ലൂ ലൈറ്റ് പ്രൊട്ടക്ഷൻ മിസ്റ്റ് ചർമ്മത്തിന്‍റെ ജലാംശം നിലനിർത്തും നീല വെളിച്ചത്തിൽ നിന്നുള്ള ദോഷകരമായ പ്രഭാവത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യും.

പോഴ്സ് മിനിമൈസിംഗ് ഫേസ് മിസ്റ്റ്

അമിതമായ സീബം ഉൽപാദനമാണ് ചർമ്മത്തിൽ സുഷിരങ്ങൾ ഉണ്ടാകാൻ ഇടയാക്കുന്നത്. ഗ്രന്ഥികൾ കൂടുതൽ എണ്ണ ഉല്പാദിപ്പിക്കാൻ തുടങ്ങുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അതോടെ ചർമ്മം എണ്ണമയമുള്ളതായി മാറുന്നു. സുഷിരങ്ങൾ കുറയ്ക്കുന്നതിന് ശക്തമായ ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമായ ഫേസ് മിസ്റ്റ് ഉപയോഗിക്കാം.

റേഡിയൻസ് മിസ്റ്റ്

സുഷിരങ്ങൾ കുറയ്ക്കുന്നതിനും ചർമ്മത്തെ പ്രകോപിപ്പിക്കാതെ എക്സ്ഫോളിയേറ്റ് ചെയ്യുന്നതിനും ഉത്തമമാണ്.

और कहानियां पढ़ने के लिए क्लिक करें...