കുട്ടിക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണം എന്നത് ഓരോ മാതാപിതാക്കളുടെയും ആഗ്രഹമാണ്. എന്നാൽ പലപ്പോഴും പണമില്ലാത്തതിനാൽ കുട്ടിയുടെ വിദ്യാഭ്യാസത്തിൽ മാതാപിതാക്കൾക്ക് പലതവണ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. എത്ര ആഗ്രഹിച്ചാലും പ്രശസ്തമായ സ്കൂളിലും കോളേജിലും പ്രവേശനം നേടാൻ അവർക്ക് കഴിഞ്ഞെന്നു വരില്ല.

ഒരു വൃക്ഷം ഒരു ദിവസം കൊണ്ടു ഫലം കായ്ക്കാൻ തുടങ്ങാത്തത് പോലെ, കുട്ടിക്ക് വിദ്യാഫലം കായ്ക്കണമെങ്കിൽ വളരെ മുമ്പു തന്നെ വിത്തുകൾ വിതയ്ക്കണമെന്ന് മാതാപിതാക്കൾ മനസ്സിലാക്കണം. അതായത്, ശരിയായ വിദ്യാഭ്യാസം ആസൂത്രണം നടത്തുന്നത് പ്രധാനമാണ്.

സ്വസ്തിക നിധി എന്‍റർപ്രൈസസിന്‍റെ ഉടമ സുഭാഷിൽ നിന്ന് ഇതിനെക്കുറിച്ച് നമുക്ക് അറിയാം…

മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുക

ഇന്ന് കുട്ടിക്ക് നഴ്സറിയിൽ പ്രവേശനം ലഭിക്കണമെങ്കിൽ വരെ അത് അത്ര എളുപ്പമല്ല, ലക്ഷക്കണക്കിന് തുക ഡോണേഷൻ അടച്ചു പ്രവേശനം നേടാൻ മാതാപിതാക്കൾ വളരെയധികം കഷ്ടപ്പെടണം. അത്ര സാമ്പത്തിക സ്‌ഥിതി ഇല്ലാത്ത രക്ഷിതാക്കൾ അഡ്മിഷൻ സമയത്തോ അല്ലെങ്കിൽ കുറച്ച് മാസങ്ങൾക്ക് മുമ്പോ പണം സ്വരൂപിക്കാൻ തുടങ്ങിയാൽ കാര്യങ്ങൾ നടക്കണം എന്നില്ല. ഒന്നുകിൽ മറ്റൊരാളിൽ നിന്ന് വായ്പ എടുക്കുകയോ അല്ലെങ്കിൽ ആകെയുള്ള സമ്പാദ്യം എടുക്കുകയോ ചെയ്യേണ്ടി വരും. ഇത് അവരുടെ ഭാവി ആസൂത്രണത്തെ തകിടം മറിക്കും. എന്നാൽ വിവേകത്തോടെ പ്രവർത്തിച്ചാൽ, കുട്ടിക്ക് ഒരു നല്ല സ്കൂളിൽ പ്രവേശനം ലഭിക്കും. അതേ സമയം നിങ്ങൾക്ക് പണത്തെക്കുറിച്ച് വിഷമിക്കേണ്ടതായും വരില്ല.

സ്നേഹയും രോഹിതും ഒരു ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. നല്ല ശമ്പളം. എന്നിട്ടും ആ കൊച്ചു മാലാഖ വീട്ടിലേക്ക് കാലെടുത്തു വച്ച ഉടൻ, മ്യൂച്ചൽ ഫണ്ടുകളിൽ പ്രതിമാസം 10,000 രൂപ നിക്ഷേപിക്കാൻ തുടങ്ങി. അങ്ങനെ 3 വർഷത്തിനുള്ളിൽ കുട്ടിയുടെ അഡ്മിഷൻ സമയമായി. ഒരു നല്ല സ്കൂളിൽ ചേർക്കാൻ പ്രയാസം ഉണ്ടായില്ല. ഇതായിരുന്നു സ്നേഹയുടെയും രോഹിതിന്‍റെയും സ്മാർട്ട് പ്ലാനിംഗ്.

ഇത്തരത്തിലുള്ള ആസൂത്രണം വഴി നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിന്‍റെ വർദ്ധിച്ചു വരുന്ന ഭാരത്തിൽ നിന്ന് നിങ്ങളെത്തന്നെ രക്ഷിക്കാനും കഴിയും. ദീർഘകാല നിക്ഷേപത്തിനായി നിങ്ങൾക്ക് ഡെറ്റ് മ്യൂച്ചൽ ഫണ്ടുകളിലും നിക്ഷേപിക്കാം. ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകളെ അപേക്ഷിച്ച് ഇവയിലെ അപകട സാധ്യത കുറവാണ്.

മണി ബാക്ക് പ്ലാൻ

കുട്ടിക്ക് നല്ല വിദ്യാഭ്യാസം നൽകാനും അവന്‍റെ ഭാവി മെച്ചപ്പെടുത്താനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ എൽഐസിയുടെ ന്യൂ ചിൽഡ്രൻ മണി ബാക്ക് പ്ലാൻ എടുക്കുക. ഇത് നിങ്ങൾക്ക് ഉപയോഗപ്രദമാകും.

ഈ പോളിസി 25 വർഷത്തേക്കാണ്. ഇതിന്‍റെ പ്രത്യേകത എന്തെന്നാൽ, കുട്ടിക്ക് പോളിസി എടുക്കുന്നതിനുള്ള പ്രായപരിധി 0 മുതൽ 12 വയസ്സ് വരെയാണ്. ഇതിൽ പോളിസിയുടെ മെച്യൂരിറ്റി തുക തവണകളായി ലഭ്യമാണ്. നിങ്ങളുടെ കുട്ടിക്ക് 18 വയസ്സ് ആകുമ്പോൾ മുതൽ തുക ലഭിക്കും. 20 ന് ശേഷം 20 ശതമാനവും 22 വയസ്സ് ആകുമ്പോൾ മറ്റൊരു 20 ശതമാനവും തുകയും പോളിസിയുടെ അവസാനം ബോണസിനൊപ്പം ബാക്കി 40 ശതമാനം തുകയും നൽകും. ഈ തുകയുടെ വാർഷിക പ്രീമിയവും ഉയർന്നതല്ല. എന്നാൽ ഇതിലൂടെ നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിന് നല്ലൊരു തുക ലഭിക്കും

സുകന്യ സമൃദ്ധി യോജന

പെൺകുട്ടിയുടെ ഭാവി വിദ്യാഭ്യാസത്തിനായി തുക നിക്ഷേപിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ പദ്ധതിയാണിത്. അധികം വരുമാനമില്ലാത്തവരും ചെറിയ ബഡ്ജറ്റ് മാത്രം ചെയ്യാൻ കഴിയുന്നവരുമായ രക്ഷിതാക്കൾക്ക് ഈ പദ്ധതി പൊതുവെ കൂടുതൽ പ്രയോജനകരമാണ്. ഈ പദ്ധതി പെൺകുട്ടികൾക്കുള്ളതാണെന്ന് ഓർമ്മിക്കുക.

മകൾ ജനിച്ച് 10 വർഷത്തിനുള്ളിൽ ഈ സ്കീമിൽ എൻറോൾ ചെയ്താൽ മാത്രമേ ഈ സ്കീം പ്രയോജനപ്പെടുത്താനാകൂ. ഇതിനായി അക്കൗണ്ട് തുടങ്ങാൻ 250 രൂപ മാത്രം മതി.

ഇതിൽ പ്രതിവർഷം ഒന്നരലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കാൻ കഴിയില്ല. ഈ വർഷം 10,000 രൂപ നിക്ഷേപിച്ചാൽ, പദ്ധതിപ്രകാരം 4 ലക്ഷം രൂപ വരെ നിങ്ങൾക്ക് ലഭിക്കും. കൂടുതൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കും. പെൺകുട്ടിക്ക് 18 വയസ്സാകുമ്പോൾ അവൾക്ക് ഈ തുക പഠനത്തിനായി ഉപയോഗിക്കാം. തെളിവുകൾ നൽകി മാതാപിതാക്കൾക്ക് നിക്ഷേപിച്ച തുക പിൻവലിക്കാം.

ഈ രീതിയിൽ, കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മാതാപിതാക്കളെ സഹായിക്കുന്നതിൽ ഈ പദ്ധതി ഒരു പ്രധാന പങ്ക് വഹിക്കുന്നു. സമ്പാദ്യം ചെറുതായിരിക്കാം, ദീർഘകാലം കഴിഞ്ഞാൽ ലക്ഷങ്ങൾ ലഭിക്കും. ഇത് പൂർണ്ണമായും നികുതി രഹിതമാണ്.

സ്ഥിര നിക്ഷേപം

 എഫ്ഡി അതായത് ഫിക്സഡ് ഡിപ്പോസിറ്റ് എന്നത് വളരെ പ്രചാരമുള്ള ഒരു സമ്പാദ്യ മാർഗ്ഗമാണ്. കാരണം ഗ്യാരണ്ടീഡ് റിട്ടേൺ ലഭിക്കുന്നതിന് പുറമേ, അപകടസാധ്യതയും തുച്ഛമാണ്. നിങ്ങൾക്ക് എളുപ്പത്തിൽ നിക്ഷേപം പിൻവലിക്കാം. വ്യത്യസ്ത ബാങ്കുകൾക്ക് വ്യത്യസ്ത തരത്തിലുള്ള ഫിക്സഡ് ഡെപ്പോസിറ്റ് പ്ലാനുകൾ ഉണ്ട്. ഏത് ബാങ്കിൽ അക്കൗണ്ട് തുറക്കുന്നത് ദീർഘകാലത്തേക്ക് കൂടുതൽ പ്രയോജനം ചെയ്യുമെന്ന് നോക്കി മനസിലാക്കുക.

എന്നാൽ എഫ്ഡി പൂർത്തിയാക്കിയ ശേഷമോ 18 വർഷത്തിനു ശേഷമോ മാത്രമേ കുട്ടിക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കൂ. ഇതിൽ നിന്ന് നിക്ഷേപിക്കുന്ന തുക രക്ഷിതാക്കൾക്ക് അവരുടെ കുട്ടിയുടെ ഇഷ്ടത്തിനനുസരിച്ച് കോഴ്സ്, അഡ്മിഷൻ, ഉന്നത വിദ്യാഭ്യാസം എന്നിവയിൽ നിക്ഷേപിക്കാം.

സ്മാർട്ട് ചാംമ്പ് ഇൻഷുറൻസ് പ്ലാൻ

എസ്ബിഐയുടെ സ്മാർട്ട് ചാംമ്പ് ഇൻഷൂറൻസ് പ്ലാൻ പേരിന് മാത്രമല്ല, കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മികച്ച പങ്ക് വഹിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മാതാപിതാക്കളുടെ ആശങ്കകൾ അകറ്റാൻ ഇത് സഹായകരമാണ്. ഇതിൽ, രക്ഷിതാക്കൾക്ക് അവരുടെ വിദ്യാഭ്യാസത്തിനായി ദീർഘകാലത്തേക്ക് തുക നിക്ഷേപിക്കാം. കൂടാതെ, അവരുടെ സൗകര്യത്തിനനുസരിച്ച് വാർഷികം, പ്രതിമാസം, ത്രൈമാസികം ഏത് വിധത്തിലും പ്രീമിയം അടയ്ക്കാം.

എന്നാൽ പോളിസി എടുക്കുന്നയാളുടെ പ്രായം 21നും 50നും ഇടയിലും കുട്ടി 0നും 13നും ഇടയിൽ ആയിരിക്കണം എന്നതാണ് വ്യവസ്ഥ. എന്നാൽ കുട്ടിക്ക് 21 വയസ്സ് പ്രായമാകുമ്പോൾ മാത്രമേ ഈ സ്കീം പക്വത പ്രാപിക്കുന്നുള്ളൂ. ഈ പോളിസിയുടെ പ്രയോജനം, ഒരു അപകടമുണ്ടായാൽ പ്രതിസന്ധിയെ നേരിടാൻ നിങ്ങളുടെ കുടുംബത്തിന് ഒറ്റത്തവണ തുക ലഭിക്കും എന്നതാണ്. കൂടാതെ, ഈ സ്കീം എടുക്കുന്നതിലൂടെ, നികുതി ഇളവും ലഭിക്കും.

പിപിഎഫ്

പിപിഎഫിൽ പണം നിക്ഷേപിക്കുന്നതിന് നിരവധി കാരണങ്ങളുണ്ടാകാം. എന്നാൽ കുട്ടിയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഇതിൽ നിക്ഷേപിക്കുന്നതെങ്കിൽ നിങ്ങളുടെ ഈ തീരുമാനം തികച്ചും ശരിയാണ്. ശരിയായ സമയത്ത് സ്കീമിൽ നിക്ഷേപിക്കുന്നതും വളരെ പ്രധാനമാണ്.

ഈ സ്കീം 15 വർഷത്തേക്കുള്ളതാണ്, അതിന്‍റെ പലിശ നിരക്കും ബാങ്കുകളെ അപേക്ഷിച്ച് വളരെ ഉയർന്നതാണ്. സെക്ഷൻ 80സി പ്രകാരം പോലും, ഇതിൽ 1.5 ലക്ഷം വരെ നികുതി ഇളവ് ലഭിക്കും.

500 രൂപയിൽ ഒരു അക്കൗണ്ട് തുറക്കാനും വാർഷിക അക്കൗണ്ടിൽ 1.5 ലക്ഷം വരെ നിക്ഷേപിക്കാനും കഴിയും.ആ സ്കീമിൽ നിക്ഷേപിക്കുന്നതിന്‍റെ പ്രയോജനം, സ്കീം കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾ എത്രത്തോളം നിക്ഷേപിക്കുന്നുവോ അത്രയും പണം കൂടുതൽ നിങ്ങൾക്ക് ലഭിക്കും.

और कहानियां पढ़ने के लिए क्लिक करें...