പുതുവർഷത്തിലെ പുതിയ തീരുമാനങ്ങളിൽ ഏറ്റവും പ്രധാനം ആരോഗ്യം നില നിർത്തുകയോ നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കുകയോ ആയിരിക്കാം. കൂടുതൽ പേരും ആരോഗ്യ സംരക്ഷണത്തിന് രണ്ട് പ്രധാന കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്. ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക, ആവശ്യത്തിന് വ്യായാമം ചെയ്യുക. ഇതു മാത്രമാണ് ഏറ്റവും പ്രാധാന്യമേറിയതെന്ന് നാമെങ്ങനെയോ ധരിച്ചു വച്ചിരിക്കുന്നു.

അടുത്തയിടെയായി നിത്യേന ചിട്ടയായ വ്യായാമം ചെയ്യുകയും, ആഹാര കാര്യങ്ങളിൽ ശ്രദ്ധിക്കുകയും ചെയ്യുന്നവരിൽ പോലും ഹൃദയാഘാതം, ക്യാൻസർ, ഡയബറ്റീസ് തുടങ്ങിയ രോഗങ്ങൾ വർദ്ധിച്ചു വരുന്നില്ലേ? എന്തായിരിക്കും അതിന്‍റെ കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ?

കൃത്യമായി പറഞ്ഞാൽ ശരിയായ ആഹാരം, വ്യായാമം ഇവയോടൊപ്പം മറ്റു ചില കാര്യങ്ങൾ കൂടി വളരെ പ്രധാനപ്പെട്ടതാണ്. ശരിയായ ഉറക്കം, മാനസിക ആരോഗ്യം, ശരിയായ പോഷണം എന്നിവയാണവ. എന്നാൽ ഇവയെക്കുറിച്ച് പ്രത്യേകിച്ച് പോഷണ കാര്യങ്ങളിൽ കൃത്യമായ അവബോധം സമൂഹത്തിൽ കുറവാണെന്നത് വസ്തുതയാണ്.

ഈ കാലഘട്ടത്തിൽ ആഹാരം സമീകൃതമാണെങ്കിൽ പോലും ആവശ്യത്തിന് പോഷകം കിട്ടണമെന്നില്ല. നമ്മുടെ ശരീരം ശരിയായ രീതിയിൽ പ്രവർത്തിക്കുവാൻ പലവിധത്തിലുള്ള പോഷകങ്ങൾ ആവശ്യമാണ്. അന്നജം, കൊഴുപ്പ്, ഫൈബർ, മാംസ്യം, വിറ്റാമിൻസ് ആന്‍റ് മിനറൽസ്, വെള്ളം തുടങ്ങിയവ അത്യന്താപേക്ഷിതമാണ്. സമീകൃതമാണെന്ന് നാം വിശ്വസിക്കുന്ന ആഹാരത്തിൽ കൂടി പോലും ഇവയൊക്കെ ലഭിക്കുന്നില്ല എന്നതാണ് വസ്തുത. കാരണം നാം ഉപയോഗിക്കുന്ന പഴങ്ങളും പച്ചക്കറികളും മറ്റും നിരവധി ദിവസങ്ങൾ സ്റ്റോർ ചെയ്തതിനു ശേഷമാണ് കഴിക്കുന്നത്. ഫ്രഷ് ആയി കഴിക്കുവാൻ വളരെ അപൂർവ്വം പേർക്കേ സാധിക്കുന്നുള്ളൂ. ആഹാര സാധനങ്ങളിലുള്ള കീടനാശിനി, കുമിൾ നാശിനി തുടങ്ങിയവയുടെ സാന്നിധ്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ വേറെയും.

എന്താണ് ഒരു പരിഹാരം? ശരിയായ ആരോഗ്യത്തിനെ എങ്ങനെ വരവേൽക്കാം?

ആദ്യമായി ആഹാരവും ന്യുട്രിഷ്യനും വ്യത്യസ്തമാണെന്ന് തിരിച്ചറിയുക. ആഹാരത്തിൽ കുറവുള്ള പോഷകങ്ങൾ സപ്ലിമെന്‍റ് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുക.

പല പരിഷ്കൃത രാജ്യങ്ങളിലും ഇന്ന് ഹെർബൽ അഥവാ പ്രകൃതിദത്തമായ ന്യുട്രിഷ്യണൽ സപ്ളിമെന്‍റുകൾ സർക്കാരുകൾ തന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പ്രകൃതിദത്തമായവ കഴിച്ചാൽ അവ നമ്മുടെ ശരീരത്തിൽ വളരെയധികം പ്രയോജനം ചെയ്യും. ആയുർവേദം നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ ച്യവനപ്രാശം പോലുള്ള ന്യുട്രിഷ്യണൽ സപ്ലിമെന്‍റുകൾ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് പക്ഷെ ആയുർവേദ രീതികൾ പിന്തുടരുവാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്.

“Reiga പ്രൊജക്ടിന്‍റെ ഭാഗമായി വളരെ ലളിതമായി ഉപയോഗിക്കാവുന്നതും, സൗകര്യപ്രദമായതും അതേ സമയം ഉയർന്ന ഗുണനിലവാരം ഉള്ളതുമായ ആയുർവേദ സപ്ലിമെന്‍റുകൾ നിർദേശിക്കുന്നു. ഇന്ന് ഈ സപ്ലിമെന്‍റുകൾക്ക് നമ്മുടെ ജീവിതത്തിൽ വലിയ പ്രാധാന്യം ഉണ്ട്. ശരിയായ ആരോഗ്യം നിലനിർത്താൻ ന്യുട്രിഷ്യണൽ സപ്ലിമെന്‍റുകളുടെ അഭാവത്തിൽ വലിയ ബുദ്ധിമുട്ടുണ്ട് എന്ന് തിരിച്ചറിയുക.

എല്ലാവരും ഈ പുതുവർഷത്തിൽ നല്ല ആഹാരം, വ്യായാമം ഇതിനൊപ്പം ന്യുട്രിഷ്യണൽ സപ്ലിമെന്‍റിനും പ്രാധാന്യം കൊടുക്കും എന്ന് കരുതട്ടെ… “ഹർ ദിൻ ഹർ ഘർ ആയുർവേദ” എന്ന കേന്ദ്ര സർക്കാരിന്‍റെ ആപ്തവാക്യം നമുക്കും പാലിക്കാം.“ Reiga യിലൂടെ ആരോഗ്യമുള്ള ഒരു സമൂഹമായി നമുക്ക് മാറാം.

Website:- https://reiga.in

Mob:- 9746711873

और कहानियां पढ़ने के लिए क्लिक करें...