നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്ന് ചോദിച്ചാൽ എന്താണ് നിങ്ങളുടെ ഉത്തരം? 90 ശതമാനം പേരും പറയുന്നത് ആരോഗ്യം എന്നായിരിക്കാം. എന്നാൽ അതിനെക്കുറിച്ച് ഗൗരവമായി എത്ര പേർ ചിന്തിക്കുന്നു എന്ന് ചോദിച്ചാൽ ചിന്തയിൽ ഉണ്ട് പ്രവൃത്തിയിൽ ഇല്ല എന്ന് പറയേണ്ടി വരും. നമ്മളെല്ലാവരും ആരോഗ്യപ്രദവും സന്തോഷകരവുമായ ഒരു ജീവിതം ആഗ്രഹിക്കുന്നു എങ്കിലും ഇന്ന് നല്ലൊരു ശതമാനം വ്യക്തികൾക്കും അത് സാധിക്കുന്നില്ല എന്നതല്ലേ യാഥാർത്ഥ്യം?
അപകടകരമായ രീതിയിൽ വർദ്ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. ശരാശരി വരുമാനം മാത്രമുള്ള ഒരു കുടുംബത്തിൽ ഒരാൾക്ക് അസുഖം വന്നാൽ തന്നെ ജീവിതത്തിന്റെ താളം തെറ്റി തുടങ്ങും. ലോക ആരോഗ്യം സംബന്ധിച്ച റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യ ഇന്ന് പ്രമേഹ രോഗത്തിന്റെയും ഹൃദയ രോഗങ്ങളുടെയും കാര്യത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്താണ്. നമ്മുടെ കൊച്ചു കേരളവും ജീവിതശൈലി രോഗങ്ങളുടെ കാര്യത്തിൽ മുൻപന്തിയിൽ തന്നെയാണ് എന്നത് ഈ വിഷയത്തിന്റെ ഗൗരവം ഉയർത്തുന്നു. നമ്മുടെ സമൂഹത്തിൽ ഓരോ സീസണിൽ പുതിയ രോഗങ്ങൾ പോലും പല വിധത്തിൽ പടർന്നു പിടിക്കുന്നുണ്ട് എന്ന വസ്തുതയും മറക്കാൻ കഴിയില്ല. അവ വന്നാൽ തടയാൻ ഉചിതമായ മാർഗ്ഗങ്ങളും പ്രതിവിധികളും വളരെ ആവശ്യം ഉള്ളതാണ്. അവയൊക്കെ ഉണ്ടെങ്കിൽ കൂടിയും ദിവസേന രോഗികളുടെ എണ്ണം വർദ്ധിക്കുന്നതല്ലാതെ കുറയുന്നില്ല എന്നതും ആശങ്ക ഉളവാക്കുന്നു.
എവിടെയാണ് നമ്മൾ പരാജയപ്പെടുന്നത്?
സ്വന്തം ആരോഗ്യം എത്രമാത്രം പ്രാധാന്യം അർഹിക്കുന്ന കാര്യമാണ് എന്ന് സ്വയം മനസിലാക്കാൻ ഉള്ള ഒരു മോട്ടിവേഷൻ ഇല്ലായ്മയാണ് പ്രധാന കാരണം. ജീവിതശൈലി രോഗ നിർണയത്തിനും തുടർ നടപടികൾക്കുമായി സർക്കാർ പല നടപടികളും സ്വീകരിക്കുന്നുണ്ടെങ്കിലും, അവയ്ക്കൊക്കെ സമൂഹത്തിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വെൽനെസ് എന്ന ആശയം പ്രചരിപ്പിക്കാനും അതുവഴി ജീവിതശൈലി രോഗങ്ങളെ തടയുവാനും ഒരു മികച്ച കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യമാണ്.
യഥാർത്ഥ വെൽനെസ് രീതിയിൽ സമഗ്രമായ പുതിയ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരു കമ്മ്യൂണിറ്റി ഇന്ന് സമൂഹത്തിൽ അത്യന്താപേക്ഷിതമാണ്. അഭിമാനപൂർവം പറയട്ടെ, ആ ഒരു റോൾ ആണ് Reiga ഏറ്റെടുത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
REIGA- Re Ignite Through Ayurveda
വെൽനസ് എന്ന ആശയം ആയുർവേദത്തെ മുൻ നിർത്തിക്കൊണ്ട് ലളിതവും പ്രായോഗികവുമായ രീതിയിൽ പരിചയപ്പെടുത്തുകയാണ് Reiga ചെയ്യുന്നത്. ദീർഘ വീക്ഷണത്തോടു കൂടിയ ആരോഗ്യപരമായ കാഴ്ചപ്പാടുകൾ പങ്കുവച്ച് നിരവധി സ്ഥലങ്ങളിൽ വെൽനസ് കൂട്ടായ്മകൾ നിരന്തരം സംഘടിപ്പിച്ചു കൊണ്ടും ആവശ്യമുള്ള സപ്പോർട്ടുകൾ നൽകിക്കൊണ്ടും ജീവിതശൈലി രോഗങ്ങളെ തടയാൻ സഹായിക്കുന്ന യഥാർത്ഥ വെൽനസ് തരംഗം സമൂഹത്തിൽ സൃഷ്ടിക്കാൻ Reiga കർമ്മനിരതമാണ്.
Website:- https://reiga.in
Mob:- 9746711873